എൺപതുകളിലെ കരുണാകരൻ-മുകുന്ദൻ അച്ചുതണ്ട്

കേരളത്തിലെ ഹിന്ദുത്വയുടെ വളർച്ചയിൽ സുപ്രധാന പങ്കുണ്ട് കോ.ലി.ബി സംഖ്യത്തിന്. അതിൽ കെ. കരുണാകരന്റെ പങ്കിനെയും അക്കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകൻ. കെ. കരുണാകരന് തൃശൂർകാരെ വളരെ ഇഷ്ടമാണ്. അതിൽ ജാതിമത രാഷ്ട്രീയ വേർതിരിവ് ഒന്നുമില്ല. അദ്ദേഹത്തിന്റെ ആദ്യകാല രാഷ്ട്രീയ പ്രവർത്തനമണ്ഡലം തൃശൂരാണെന്നത് മാത്രമല്ല, കാരണം. ഇഷ്ടദേവതയായ ഗുരുവായൂരപ്പനും...
Your Subscription Supports Independent Journalism
View Plansകേരളത്തിലെ ഹിന്ദുത്വയുടെ വളർച്ചയിൽ സുപ്രധാന പങ്കുണ്ട് കോ.ലി.ബി സംഖ്യത്തിന്. അതിൽ കെ. കരുണാകരന്റെ പങ്കിനെയും അക്കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകൻ.
കെ. കരുണാകരന് തൃശൂർകാരെ വളരെ ഇഷ്ടമാണ്. അതിൽ ജാതിമത രാഷ്ട്രീയ വേർതിരിവ് ഒന്നുമില്ല. അദ്ദേഹത്തിന്റെ ആദ്യകാല രാഷ്ട്രീയ പ്രവർത്തനമണ്ഡലം തൃശൂരാണെന്നത് മാത്രമല്ല, കാരണം. ഇഷ്ടദേവതയായ ഗുരുവായൂരപ്പനും താൻ ഏറ്റവും വിശ്വസിക്കുന്ന പ്രവർത്തകരും തൃശൂർ ജില്ലക്കാരാണ്. പലപ്പോഴും പാർട്ടിയിൽ പരീക്ഷണങ്ങൾ നടത്തുന്നത് തൃശൂർകാരെ മുന്നിൽ നിർത്തിയാണ്. അങ്ങനെ പാർട്ടിയുടെ മുൻനിരയിലേക്കുവന്ന പലരും പിൽക്കാലവും കരുണാകരന്റെ വിശ്വസ്തരായി തന്നെ നിലകൊണ്ടു. അങ്ങനെയുള്ളവരെ കഴിവതും ചേർത്തുനിർത്താൻ കോൺഗ്രസിന്റെ ‘ലീഡർ’ക്കു കഴിഞ്ഞുവന്നു.
അത്തരത്തിലൊരു ഗാഢബന്ധം എതിർചേരിയിൽ പെട്ടവരുമായി പോലും അദ്ദേഹത്തിനുണ്ടായിരുന്നു. ഇൗ ബന്ധങ്ങളെയെല്ലാം തെരഞ്ഞെടുപ്പുകളിൽ ഫലപ്രദമായി ഉപയോഗിക്കാനും ലീഡർക്ക് കഴിഞ്ഞിരുന്നു. ഒട്ടുമിക്ക ജാതിമത സംഘടനാ നേതാക്കളുമായും ഉറ്റബന്ധം അദ്ദേഹം നിലനിർത്തിപ്പോന്നു. ആ നിലക്ക് കേരള രാഷ്ട്രീയത്തിലെ സോഷ്യൽ എൻജിനീയറിങ്ങിന്റെ തലതൊട്ടപ്പൻ കെ. കരുണാകരനായിരുന്നു എന്ന് പറഞ്ഞാൽ അതിൽ ഒരു അതിശയോക്തിയുമില്ല. ഇന്നിപ്പോൾ കേരള േനതാക്കളിൽ പിണറായി വിജയനാണ് അത്തരം ബന്ധങ്ങളെ നിലനിർത്തുന്നതും വേണ്ടവിധം ഉപയോഗിക്കുന്നതും. ആ നിലക്ക് പിണറായിയുടെ റോൾമോഡൽ കരുണാകരനാണോ എന്നുപോലും ചിലപ്പോൾ തോന്നിപ്പോകും.
കരുണാകരന്റെ പ്രധാന കൂട്ടുകെട്ടുകളിൽ എടുത്തുപറയേണ്ടുന്ന ഒന്നാണ്, ബി.ജെ.പിയുടെ സംഘടനാ സെക്രട്ടറിയും ആർ.എസ്.എസിന്റെ വിഭാഗ് പ്രചാരകനുമൊക്കെയായിരുന്ന പി.പി. മുകുന്ദനുമായി ഉണ്ടായിരുന്നത്. ആ ഒരു ബന്ധം യു.ഡി.എഫിനെ ചില സന്ദിഗ്ധ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പുകളിലും രഹസ്യമായി സഹായിച്ചിരുന്നു എന്നത് കേരള രാഷ്ട്രീയത്തിൽ പിൽക്കാലത്ത് ഏറെ ചർച്ചയായ കാര്യവുമാണ്. അതിൽ ഏറ്റവും മുഖ്യമായത് വിമർശിക്കപ്പെട്ടതും ഇന്നും പാർട്ടിയെ കേരളത്തിൽ വേട്ടയാടുന്നതും ഇപ്പോഴും പഴിയായി കോൺഗ്രസിനു മുന്നിൽ നിൽക്കുന്നതുമായ സംഭവം 1991ലെ കോ.ലീ.ബി സഖ്യമാണ്. തലസ്ഥാനെത്ത ചില പ്രമുഖ പത്രലേഖകരുടെയും മുതിർന്ന ഒരു െഎ.എ.എസ് ഉദ്യോഗസ്ഥന്റെയും സഹായത്തോടെ സംഭവിച്ച സഖ്യത്തെ ആദ്യമായി പുറത്തുകൊണ്ടുവന്നത് അന്ന് ശൈശവദശയിലുണ്ടായിരുന്ന ‘മാധ്യമ’മാണ് എന്നതും ഒരു നിയോഗമായിരുന്നു.
എൺപതുകളിൽ മുകുന്ദൻ ആർ.എസ്.എസ് പ്രചാരക് ആയിരിെക്കയാണ് ആലപ്പുഴയിലെ ഒരു സംഭവത്തെ തുടർന്ന് ചാലക്കേമ്പാളത്തിൽ ഒരു വർഗീയ അസ്വാസ്ഥ്യം പൊട്ടിപ്പുറപ്പെടുന്നത്. രണ്ടു വിഭാഗങ്ങൾ തമ്മിലുണ്ടായ കലാപം വ്യാപിക്കുമെന്ന അവസ്ഥയിലേക്ക് പെെട്ടന്നാണ് മാറിയത്. അന്ന് ആഭ്യന്തരമന്ത്രി വയലാർ രവിയായിരുന്നു. പൊലീസിന് സ്ഥിതിഗതികൾ ൈകകാര്യംചെയ്യാൻ കഴിയാത്ത സ്ഥിതിയിലേക്കു നീങ്ങിയപ്പോൾ പട്ടാളത്തെ രംഗത്തിറക്കേണ്ടിവന്നു. എന്നിട്ടും പ്രശ്നം തീരിെല്ലന്നായപ്പോഴാണ്, മുഖ്യമന്ത്രി കെ. കരുണാകരൻ, ആർ.എസ്.എസ് പ്രചാരക് ആയിരുന്ന പി.പി. മുകുന്ദനെ നേരിട്ടു െചന്ന് കാണുന്നത്.

പിന്നീട് അദ്ദേഹെത്ത ആഭ്യന്തരമന്ത്രിയുെട വസതിയായ സാനഡുവിലേക്ക് വിളിച്ചുവരുത്തിയും ചർച്ചനടത്തി, വീണ്ടും പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തി. അന്നുമുതൽ ദൃഢമായ ബന്ധം കരുണാകരനും പി.പി. മുകുന്ദനും രാഷ്ട്രീയമായി പരസ്പരം ഉപയോഗിച്ചുവന്നു. അക്കാലത്ത് ഇന്ത്യയിൽതന്നെ ദുർബലമായിരുന്ന ബി.ജെ.പിക്ക് കേരളത്തിൽ ഒരിടത്തും വേരുകളില്ലായിരുന്നെങ്കിലും ആർ.എസ്.എസിന് ചില പോക്കറ്റുകളിൽ വോട്ട് ബാങ്കുകൾ ഉണ്ടായിരുന്നു. അതേസമയം, ഉത്തര മലബാർ മേഖലയിൽ സി.പി.എം^ആർ.എസ്.എസ് സംഘർഷം രൂക്ഷമായിരുന്നു. തുടർച്ചയായ കൊലപാതകങ്ങൾ സർക്കാറിന്റെയും ഉറക്കംകെടുത്തിയിരുന്നു. ഇതുസംബന്ധിച്ച കേസുകൾ ആർ.എസ്.എസ് പ്രവർത്തകരെയും വലച്ച കാലമായിരുന്നു. കേസുകളുടെ നൂലാമാലകളിൽനിന്ന് രക്ഷനേടാൻ കരുണാകര ബന്ധം ഫലപ്രദമായി ഉപയോഗിച്ചയാളാണ്, മുകുന്ദൻ. മുകുന്ദന് അക്കാലത്തെ പ്രമുഖരായ മുസ്ലിംലീഗ് അടക്കം ഭരണ-പ്രതിപക്ഷ മുന്നണികളിലെ വിവിധ നേതാക്കളുമായും അടുത്തബന്ധമാണ് ഉണ്ടായിരുന്നത്.
ഇടതുപക്ഷത്തുണ്ടായിരുന്ന അഖിലേന്ത്യാ ലീഗിനെ ശരീഅത്ത് വിവാദമുണ്ടാക്കി ഇ.എം.എസ് പുകച്ച് പുറത്തു ചാടിക്കുകയും അത് പി.എം. അബൂബക്കറുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിൽ ലയിക്കുകയും ചെയ്തതിനാൽ അടുത്ത തെരെഞ്ഞടുപ്പിലും മുസ്ലിം വോട്ടുകൾ പൂർണമായും യു.ഡി.എഫിന് ലഭിക്കും എന്ന വിശ്വാസം മുഖ്യമന്ത്രി കെ. കരുണാകരന് ഉണ്ടായിരുന്നു. സി.പി.എമ്മിൽ എം.വി. രാഘവൻ വിഭാഗം ബദൽരേഖാ വിവാദത്തിൽ പിളർന്നുനിൽക്കുന്ന അവസരം ആ വിശ്വാസത്തിന് ആക്കംകൂട്ടി.
എന്നാൽ, കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും വിഭാഗീയതകൾ ഏറെ രൂക്ഷമാകുകയായിരുന്നു, എൺപതുകളിലെ കരുണാകരൻ സർക്കാറിന്റെ അവസാനഘട്ടത്തിൽ. എൺപത്തേഴിലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും അത് രൂക്ഷമായി. എൻ.എസ്.എസ്, എസ്.എൻ.ഡി.പി, മറ്റു സമുദായ സഭകൾ, ഗ്രൂപ്പുകൾ തുടങ്ങി എല്ലാ സാമുദായിക ബന്ധങ്ങളും സി.എം.പിയും കൂടെയുണ്ടായിട്ടും പരസ്പരം പാരവെപ്പിലൂടെ യു.ഡി.എഫ് തോറ്റു. മതേതര ഭരണം എന്നവകാശപ്പെട്ടുകൊണ്ട് തുടർന്നുവന്ന നായനാർ സർക്കാരിന്റെ ഭരണകാലം പ്രശംസനീയമായിരുന്നതിനാലും നേരത്തേ അകന്നുപോയ ന്യൂനപക്ഷ വിഭാഗങ്ങളുമായി സി.പി.എം കൂടുതൽ അടുത്തതിനാലും യു.ഡി.എഫിന്റെ മാറ്റ് കുറഞ്ഞിരുന്നു. കേരള കോൺഗ്രസിലെ ജോസഫ് വിഭാഗമാകെട്ട ഇടതു മുന്നണിയിൽ എത്തുകയുംചെയ്തിരുന്നു. അതിനും പുറമെ കുവൈത്ത് യുദ്ധത്തിൽ സദ്ദാമിനോട് ആഭിമുഖ്യം പ്രകടിപ്പിച്ച ഇ.എം.എസിന്റെ നയം മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ പ്രതികരണമുണ്ടാക്കി.

ഇന്ദിരഗാന്ധിക്കൊപ്പം കെ. കരുണാകരൻ,കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഒരു പരിപാടിക്കിടെ കണ്ടുമുട്ടിയപ്പോൾ
ഇൗ സാഹചര്യത്തിൽ നടന്ന ജില്ല കൗൺസിൽ തെരഞ്ഞെടുപ്പ് ഇടതുപക്ഷം തൂത്തുവാരി. അതോെട യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആശങ്കയും ഭയവും വർധിച്ചു. ജില്ല കൗൺസിൽ വിജയം നൽകിയ ആത്മവിശ്വാസത്തിൽ എൽ.ഡി.എഫ്, ഭരണകാലാവധിക്ക് ഒരു വർഷം മുേമ്പ വന്ന ലോക്സഭാ തെരെഞ്ഞടുപ്പിനൊപ്പം തന്നെ നിയമസഭ തെരെഞ്ഞടുപ്പ് നടത്താൻ തീരുമാനിക്കുകയുംചെയ്തു. യു.ഡി.എഫിലെ പ്രധാന കക്ഷികളായ കോൺഗ്രസിനും മുസ്ലിം ലീഗിനും കേരള കോൺഗ്രസിനും പരാജയഭീതി ശക്തമായ കാലമായിരുന്നു അത്. ഇൗ അവസ്ഥയെ മറികടക്കാൻ ബി.ജെ.പി സഖ്യമല്ലാതെ കരുണാകരൻ മറ്റു വഴി കണ്ടില്ല.
ലീഗിനെയും മാണിയെയും ഇത് ബോധ്യപ്പെടുത്താൻ കരുണാകരന് ബുദ്ധിമുേട്ടണ്ടിവന്നില്ല. ആന്റണിപക്ഷം ഇൗ നീക്കത്തിനെതിരായിരുന്നെങ്കിലും ഘടകകക്ഷികളുെട പിന്തുണയുണ്ടായിരുന്ന കരുണാകരന് അത് വകെവക്കേണ്ടിയിരുന്നില്ല. തലസ്ഥാനത്തെ മൂന്നു പ്രമുഖ പത്രപ്രവർത്തകരുടെ സഹായത്തോടെ രഹസ്യനീക്കങ്ങൾ തകൃതിയായി നടന്നു. ഇതുസംബന്ധിച്ച് കരുണാകരനും പി.പി. മുകുന്ദനുമായുള്ള ആദ്യ കൂടിക്കാഴ്ച പിൽക്കാലത്ത് ചീഫ് സെക്രട്ടറിയായ െഎ.എ.എസ് ഉദ്യോഗസ്ഥന്റെ വീട്ടിലാണ് നടന്നത്. പിന്നീട് മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലും ഉണ്ടായ കൂടിക്കാഴ്ചകളിൽ ഇ. അഹമ്മദ് അടക്കമുള്ള ഘടകകക്ഷി നേതാക്കളും പെങ്കടുത്തിരുന്നു. മുകുന്ദൻ അന്നെത്ത ബി.ജെ.പി നേതാക്കളായ കെ. രാമൻ പിള്ള, കെ.ജി. മാരാർ, ഒ. രാജഗോപാൽ എന്നിവരുമായി ആലോചിച്ച് പദ്ധതി തയാറാക്കി.
വടകര ലോക്സഭ സീറ്റിൽ അഡ്വ. രത്നസിങ്ങിനെ പൊതു സ്ഥാനാർഥിയായും തിരുവനന്തപുരം ലോക്സഭയിലേക്ക് ഒ. രാജഗോപാലിനെയും ബേപ്പൂർ നിയമസഭ സീറ്റിലേക്ക് പൊതു സ്ഥാനാർഥിയായി ഡോ. കെ. മാധവൻ കുട്ടിയെയും മഞ്ചേശ്വരത്ത് കെ.ജി. മാരാരെയും തിരുവനന്തപുരം ഇൗസ്റ്റിൽ കെ. രാമൻപിള്ളയെയും വിജയിപ്പിക്കാൻ കരുണാകര-മുകുന്ദ സഖ്യം തീരുമാനിച്ചു. മറ്റു മണ്ഡലങ്ങളിൽ ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫിന് ലഭിക്കും എന്നും ധാരണയുണ്ടായി. തിരുവനന്തപുരം ഇൗസ്റ്റിൽ തീരെ അപ്രസക്തനായ ബി. വിജയകുമാറിനെ നിർത്തി വോട്ടു ബി.ജെ.പിക്ക് മറിക്കാനാണ് കരുണാകരൻ പദ്ധതിയിട്ടിരുന്നത്. എന്നാൽ, വിവരമറിഞ്ഞ കെ.പി.സി.സി പ്രസിഡന്റ് എ.കെ. ആന്റണി ഇക്കാര്യത്തിൽ അസ്വസ്ഥനായിരുന്നു. തിരുവനന്തപുരം ഇൗസ്റ്റ്, മഞ്ചേശ്വരം, തിരുവനന്തപുരം ലോക്സഭ അടക്കമുള്ള മണ്ഡലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥികൾ തഴയപ്പെടാതിരിക്കാൻ ‘എ’ ഗ്രൂപ്പും ജാഗരൂകരായി. എന്നാൽ, വോെട്ടടുപ്പിന് െതാട്ടുമുമ്പാണ്, രാജീവ് ഗാന്ധി വധിക്കപ്പെടുന്നത്. സഹതാപ തരംഗത്തിൽ യു.ഡി.എഫ് വിജയം ഉറപ്പായപ്പോൾ കോൺഗ്രസ് നേതാക്കൾ ധാരണകൾ മറന്നു.

എങ്കിലും നിശ്ചിത ബി.ജെ.പി സ്ഥാനാർഥികളുടെ വോട്ട് ഗണ്യമായി കൂടി. ബി.ജെ.പിക്ക് പൊതുവെ തിരിച്ചടിയായെങ്കിലും പി.പി. മുകുന്ദന്റെ യു.ഡി.എഫ് നേതൃബന്ധം കൂടുതൽ ശക്തമായി. ഇതും സിനിമാേമഖലയിലെ പലരുമായുമുള്ള ബന്ധവും ആർ.എസ്.എസിൽ ഏറെ ചർച്ചാവിഷയമായി. അത് മുകുന്ദനിൽ ആർ.എസ്.എസിന്റെ അതൃപ്തിക്കും കാരണമായി. കേന്ദ്രത്തിൽ നരസിംഹ റാവുവിെന്റയും കേരളത്തിൽ കരുണാകരെന്റയും മന്ത്രിസഭ അധികാരമേറ്റതോടെ ബി.െജ.പിയുടെ കേസുകളിലും മറ്റും കരുണാകരന്റെ സഹായമേറെയുണ്ടായെങ്കിലും ബി.ജെ.പി^യു.ഡി.എഫ് ബന്ധത്തിന്റെ പ്രസക്തി നഷ്ടമാകുകയും കർസേവാ നീക്കവുമായി ബി.ജെ.പിയും ആർ.എസ്.എസും രംഗത്തിറങ്ങുകയും ചെയ്തതോെട മുകുന്ദെന ബി.ജെ.പിയുടെ സംഘടനാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാൻ ആർ.എസ്.എസ് തീരുമാനിക്കുകയും തിരിച്ചു വിളിക്കുകയുംചെയ്തു.
എന്നാൽ, ബി.ജെ.പിയുടെ ഏറ്റവും ശക്തമായ നേതൃപദവിയിൽനിന്ന് മാറാൻ അദ്ദേഹം തയാറായിരുന്നില്ല. അദ്ദേഹം മാറിയില്ല. പക്ഷേ, ആർ.എസ്.എസിന്റെ എതിർപ്പുള്ള മുകുന്ദനെ പാർട്ടി നേതൃത്വത്തിൽ ഇരുത്താൻ പിൽക്കാലത്ത് ബി.ജെ.പിക്കും താൽപര്യമില്ലാതായി. അങ്ങനെ മാറിനിൽക്കേണ്ടിവന്ന മുകുന്ദൻ സംഘ്പരിവാറിൽ ഒറ്റപ്പെടുന്നതും അധികാരസ്ഥാനങ്ങൾക്ക് പുറത്തുനിൽക്കുന്നതുമാണ് പിൽക്കാലത്ത് കണ്ടത്. 1995ൽ കരുണാകരനും അധികാരത്തിൽനിന്നിറങ്ങിയതോടെ ആ ബന്ധംകൊണ്ടും അദ്ദേഹത്തിന് പ്രത്യേക നേട്ടമില്ലാതായി. ചുരുക്കത്തിൽ കരുണാകരന്റെ ഭരണത്തിൽ പി.പി. മുകുന്ദൻ ഒരു നിർണായക ബാഹ്യശക്തിതന്നെയായിരുന്നു.
