Begin typing your search above and press return to search.
proflie-avatar
Login

എ​ന്താ​ണ്​ ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ന​ട​ക്കു​ന്ന​ത്​​?; വിശകലനവും അന്വേഷണവും

കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ന​ട​ത്തി​പ്പു​ക​ൾ ഗു​രു​ത​ര​മാ​യ ആ​ക്ഷേ​പ​ങ്ങ​ൾ​ക്ക്​ വി​ധേ​യ​മാ​കു​ന്ന കാ​ല​മാ​ണി​ത്. ബ​ന്ധുനി​യ​മ​നം, അ​ന​ർ​ഹ​രെ തി​രു​കി​ക്ക​യ​റ്റ​ൽ, അ​നാ​വ​ശ്യ രാ​ഷ്​​ട്രീ​യ ഇ​ട​പെ​ട​ൽ, സി​ല​ബ​സു​ക​ളി​ലെ ഹി​ന്ദു​ത്വ​വ​ത്ക​ര​ണം​ എ​ന്നി​ങ്ങ​നെ വി​വി​ധ ആ​ക്ഷേ​പ​ങ്ങ​ൾ ഉ​യ​രു​ന്നു. എ​ന്താ​ണ്​ ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ന​ട​ക്കു​ന്ന​ത്​ എ​ന്ന​ത്​ വി​ശ​ക​ല​നം​ചെ​യ്യു​ക​യാ​ണ്​ ഇൗ ​വി​മ​ർ​ശ​നലേ​ഖ​നം.

എ​ന്താ​ണ്​ ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ന​ട​ക്കു​ന്ന​ത്​​?; വിശകലനവും അന്വേഷണവും
cancel

സ​​മ​​കാ​​ലി​​ക കേ​​ര​​ളീ​​യ സ​​മൂ​​ഹം മു​​ന്നോ​​ട്ടു പോ​​കു​​ന്ന​​ത് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​ര​​വ​​ധി സാ​​ധ്യ​​ത​​ക​​ളും പ്ര​​തി​​സ​​ന്ധി​​ക​​ളും അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു​കൊ​​ണ്ടാ​​ണ്. ദേ​​ശീ​​യ​ത​​ല​​ത്തി​​ലും സം​​സ്ഥാ​​ന ത​​ല​​ത്തി​​ലും പ​​ല​​ത​​രം വി​​ദ്യാ​​ഭ്യാ​​സ ന​​യ​​ങ്ങ​​ള്‍ രൂ​​പ​വ​ത്ക​​രി​​ക്ക​​പ്പെ​​ടു​​ന്ന​​ത് അ​​നു​​ദി​​നം പ​​രി​​ണാ​​മ​​ങ്ങ​​ള്‍ക്ക് വി​​ധേ​​യ​​മാ​​കു​​ന്ന ജീ​​വി​​താ​​വ​​സ്ഥ​​ക​​ളോ​​ട് സ​​ക്രി​​യ​​മാ​​യി ഇ​​ട​​പെ​​ടു​​ന്ന​​തി​​ന്റെ...

Your Subscription Supports Independent Journalism

View Plans

​​മ​​കാ​​ലി​​ക കേ​​ര​​ളീ​​യ സ​​മൂ​​ഹം മു​​ന്നോ​​ട്ടു പോ​​കു​​ന്ന​​ത് ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​ര​​വ​​ധി സാ​​ധ്യ​​ത​​ക​​ളും പ്ര​​തി​​സ​​ന്ധി​​ക​​ളും അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു​കൊ​​ണ്ടാ​​ണ്. ദേ​​ശീ​​യ​ത​​ല​​ത്തി​​ലും സം​​സ്ഥാ​​ന ത​​ല​​ത്തി​​ലും പ​​ല​​ത​​രം വി​​ദ്യാ​​ഭ്യാ​​സ ന​​യ​​ങ്ങ​​ള്‍ രൂ​​പ​വ​ത്ക​​രി​​ക്ക​​പ്പെ​​ടു​​ന്ന​​ത് അ​​നു​​ദി​​നം പ​​രി​​ണാ​​മ​​ങ്ങ​​ള്‍ക്ക് വി​​ധേ​​യ​​മാ​​കു​​ന്ന ജീ​​വി​​താ​​വ​​സ്ഥ​​ക​​ളോ​​ട് സ​​ക്രി​​യ​​മാ​​യി ഇ​​ട​​പെ​​ടു​​ന്ന​​തി​​ന്റെ ഭാ​​ഗ​​മാ​​യി​​ക്കൂ​​ടി​​യാ​​ണ്. ആ​​ഗോ​​ള​​ീക​​ര​​ണാ​​ന​​ന്ത​​ര കാ​​ല​​ത്തെ വി​​ദ്യാ​​ഭ്യാ​​സ പ്ര​​ക്രി​​യ​​യെ​​ക്കു​​റി​​ച്ചു​​ള്ള ദി​​ശാ​​വ്യ​​തി​​യാ​​ന​​വും അ​​ധി​​കാ​​ര​​ത്തി​​ലി​​രി​​ക്കു​​ന്ന സ​​ര്‍ക്കാ​​റു​ക​​ളു​​ടെ ന​​യ​​ങ്ങ​​ളും ചേ​​ര്‍ന്ന് രൂ​​പ​വ​ത്​​ക​​രി​​ക്കു​​ന്ന സ​​മ​​കാ​​ലി​​ക വി​​ദ്യാ​​ഭ്യാ​​സ സ​​മ്പ്ര​​ദാ​​യ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള കാ​​ഴ്ച​​പ്പാ​​ട് പ​​ല​​മ​​ട്ടി​​ല്‍ ച​​ര്‍ച്ച ചെ​​യ്യ​​പ്പെ​​ടേ​​ണ്ട​​തു​​ണ്ട്. കേ​​ന്ദ്രസ​​ര്‍ക്കാ​​ര്‍ ന​​ട​​പ്പാ​​ക്കാ​​ന്‍ ശ്ര​​മി​​ക്കു​​ന്ന പു​​തി​​യ വി​​ദ്യാ​​ഭ്യാ​​സ ന​​യ​​വും സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ല്‍ ആ​​വി​​ഷ്ക​​രി​​ക്കു​​ന്ന നൂ​​ത​​ന പ​​ദ്ധ​​തി​​ക​​ളും വി​​മ​​ര്‍ശ​​നാ​​ത്മ​​ക​​മാ​​യ സം​​വാ​​ദ​​ങ്ങ​​ള്‍ക്ക് വി​​ധേ​​യ​​മാ​​ക്കേ​​ണ്ട​​വ​​യാ​​ണ്. തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന് സ​​വി​​ശേ​​ഷ പ്രാ​​ധാ​​ന്യം സി​​ദ്ധി​​ച്ചി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ തൊ​​ഴി​​ല്‍ നൈ​​പു​​ണ്യം നേ​​ടേ​​ണ്ട​​തി​​ന്റെ ആ​​വ​​ശ്യ​​ക​​ത​​യെ മു​​ന്‍നി​​ര്‍ത്തി സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ ന​​ട​​പ്പാ​​ക്കു​​ന്ന Connect Career to Campus പ​​ദ്ധ​​തി, കേ​​ര​​ള സ്റ്റാ​​ര്‍ട്ട​​പ്പ് മി​​ഷ​​ന്റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ എം.​​ജി സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ സ്ഥാ​​പി​​ച്ച Innovation and Entrepreneurship Development Centre തു​​ട​​ങ്ങി​​യ പ​​ദ്ധ​​തി​​ക​​ള്‍ വി​​പ​​ണി-​​വ്യ​​വ​​സാ​​യ സൗ​​ഹൃ​​ദ​​മാ​​യൊ​​രു കേ​​ര​​ളീ​​യാ​​ന്ത​​രീ​​ക്ഷ​​ത്തി​​ലേ​​ക്ക് പ്ര​​തീ​​ക്ഷ​​യ​​ര്‍പ്പി​​ക്കു​​ന്ന വി​​ദ്യാ​​ഭ്യാ​​സ സ​​മ്പ്ര​​ദാ​​യ​​ത്തി​​ന്റെ കാ​​ലി​​കപ്ര​​സ​​ക്തി വെ​​ളി​​വാ​​ക്കു​​ന്നു.

എ​​ന്നാ​​ല്‍, വി​​ദ്യാ​​ഭ്യാ​​സ​​മെ​​ന്ന പ്ര​​ക്രി​​യ​​യു​​ടെ ആ​​ത്യ​​ന്തി​​ക ല​​ക്ഷ്യ​​ത്തെ​​യും അ​​ന്തഃ​​സ​​ത്ത​​യെ​​യും ചോ​​ദ്യം​ചെ​​യ്യു​​ന്ന ത​​ര​​ത്തി​​ലേ​​ക്ക് കേ​​ര​​ള മോ​​ഡ​​ല്‍ വി​​ദ്യാ​​ഭ്യാ​​സ പ്ര​​ക്രി​​യ നീ​​ങ്ങാ​​ന്‍ സാ​​ധ്യ​​ത​​യു​​ള്ള അ​​വ​​സ്ഥ ആ​​ശാ​​സ്യ​​ക​​ര​​മ​​ല്ല. ജ​​നാ​​ധി​​പ​​ത്യ​​മൂ​​ല്യ​​ങ്ങ​​ളും ദി​​ശാ​​ബോ​​ധ​​വും ന​​ഷ്ട​​പ്പെ​​ടു​​ന്ന ത​​ല​​ത്തി​​ലേ​​ക്ക് മ​​നു​​ഷ്യ​​സ​​മു​​ദാ​​യ​​ത്തെ പ​​രി​​വ​​ര്‍ത്തി​​പ്പി​​ക്കു​​ന്ന വി​​ദ്യാ​​ഭ്യാ​​സ​​പ്ര​​ക്രി​​യ അ​​ർ​ഥ​​ശൂ​​ന്യ​​മാ​​ണ്. കാ​​ല​​ത്തി​​ന്റെ ആ​​വ​​ശ്യ​​ങ്ങ​​ള്‍ ഉ​​ള്‍ക്കൊ​​ണ്ടും ന​​യ​​രൂ​​പ​വ​ത്ക​​ര​​ണ​​ത്തി​​ല്‍ സാ​​മൂ​​ഹി​​ക പു​​രോ​​ഗ​​തി​​യും സ​​ഹ​​വ​​ര്‍ത്തി​​ത്വ​​വും ഉ​​റ​​പ്പാ​​ക്കി​​യും ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കേ​​ണ്ട​​ത് അ​​നി​​വാ​​ര്യ​​മാ​​ണ്. പ​​ക്ഷേ, ദേ​​ശീ​​യ-​​അ​​ന്ത​​ര്‍ദേ​​ശീ​​യ​ത​​ല​​ങ്ങ​​ളി​​ല്‍ ശ്ര​​ദ്ധേ​​യ​​മാ​​യ നേ​​ട്ട​​ങ്ങ​​ള്‍ ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടു​​ള്ള കേ​​ര​​ള​​ത്തി​​ലെ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ള്‍ സ​​മീ​​പ​​നാ​​ളു​​ക​​ളി​​ല്‍ വാ​​ര്‍ത്താ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ പ​​ര​​സ്യ​​മാ​​യി വി​​മ​​ര്‍ശി​​ക്ക​​പ്പെ​​ടു​​ക​​യും വി​​ചാ​​ര​​ണ ചെ​​യ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്യു​​ന്നു.

മ​​റ്റേ​​തൊ​​രു മേ​​ഖ​​ല​​യി​​ലു​​മെ​​ന്ന​പോ​​ലെ നി​​ര​​വ​​ധി പോ​​രാ​​യ്മ​​ക​​ളും പ​​രി​​മി​​തി​​ക​​ളും നി​​റ​​ഞ്ഞ​​താ​​ണ് കേ​​ര​​ള​​ത്തി​​ലെ സ​​ര്‍വ​​ക​​ലാ​​ശാ​​ല സ​​മ്പ്ര​​ദാ​​യം. എ​​ന്നാ​​ല്‍, വി​​ദ്യാ​​ര്‍ഥി​​ക​​ളും അ​​ധ്യാ​​പ​​ക​​രും സം​​യോ​​ജി​​ച്ച് നി​​ർ​മി​​ച്ചെ​​ടു​​ക്കു​​ന്ന സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ അ​​ക്കാ​​ദ​​മി​​കാ​​ന്ത​​രീ​​ക്ഷ​​വും നേ​​ട്ട​​ങ്ങ​​ളും ഉ​​യ​​ര്‍ത്തി​​ക്കാ​​ണി​​ക്കു​​ന്ന​​തി​​ല്‍ വി​​മു​​ഖ​​ത​​യു​​ള്ള വാ​​ര്‍ത്താ​​മാ​​ധ്യ​​മ​​ങ്ങ​​ള്‍, വി​​വാ​​ദ​​ങ്ങ​​ളി​​ലേ​​ക്കു​മാ​​ത്രം കേ​​ര​​ളീ​​യ പൊ​​തു​​ബോ​​ധ​​ത്തി​​ന്റെ ശ്ര​​ദ്ധ ക്ഷ​​ണി​​ക്കു​​ന്നു. ഇ​​ത്ത​​രം പാ​​ളി​​ച്ച​​ക​​ളെ പ​​ർ​വ​​തീ​​ക​​രി​​ക്കു​​ക വ​​ഴി കേ​​ര​​ളീ​​യ അ​​ക്കാ​​ദ​​മി​​ക് പ​​രി​​സ​​രം കാ​​ല​​ങ്ങ​​ളി​​ലൂ​​ടെ ആ​​ർ​ജി​​ച്ചെ​​ടു​​ത്ത ധൈ​​ഷ​​ണി​​ക മ​​ണ്ഡ​​ല​​ത്തെ​​യാ​​കെ റ​​ദ്ദു ചെ​​യ്യു​​ന്ന രീ​​തി അ​​ന​​ഭി​​ല​​ഷ​​ണീ​​യ​​മാ​​ണ്.

എ​​ന്താ​​ണ് സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ള്‍?

ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ള്‍ എ​​ന്ന നി​​ല​​യി​​ല്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളെ​​ക്കു​​റി​​ച്ച് പൊ​​തു​​സ​​മൂ​​ഹം പു​​ല​​ര്‍ത്തു​​ന്ന ധാ​​ര​​ണ​​ക​​ളി​​ല്‍ ചി​​ല പ​​രി​​മി​​തി​​ക​​ളു​​ണ്ട്. അ​​വ​​യി​​ല്‍ മു​​ഖ്യം കോ​​ള​ജു​​ക​​ളെ​​യും സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളെ​​യും അ​​വ​​യു​​ടെ സ്ഥാ​​പ​​ന​ല​​ക്ഷ്യ​​ങ്ങ​​ളെ വി​​സ്മ​​രി​​ച്ചു​കൊ​​ണ്ട് താ​​ര​​ത​​മ്യ​​പ്പെ​​ടു​​ത്തു​​ന്ന രീ​​തി​​യാ​​ണ്. അ​​ധ്യാ​​പ​​നം, പ​​ഠ​​നം, ഗ​​വേ​​ഷ​​ണം തു​​ട​​ങ്ങി​​യ​​വ ഇ​​വ​​യി​​ല്‍ പൊ​​തു​​വാ​​യി അ​​ര​​ങ്ങേ​​റു​​ന്നു​​ണ്ടെ​​ങ്കി​​ലും, സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ ആ​​ത്യ​​ന്തി​​ക ല​​ക്ഷ്യം വൈ​​ജ്ഞാ​​നി​​ക ഉ​​ൽ​പാ​​ദ​​നം ന​​ട​​പ്പാ​​ക്കു​​ക എ​​ന്ന​​താ​​ണ്. കോ​​ള​ജു​​ക​​ളു​​ടെ സ​​മ​​യ​​ക്ര​​മ​​ബ​​ദ്ധ​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ല്‍നി​​ന്ന് ഭി​​ന്ന​​മാ​​യി തു​​റ​​വി​​യു​​ള്ള​​തും അ​​ന്ത​​ര്‍വൈ​​ജ്ഞാ​​നി​​ക​​വു​​മാ​​യ അ​​ക്കാ​​ദ​​മി​​ക പ​​രി​​സ​​ര​​ങ്ങ​​ളാ​​യാ​​ണ് സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ള്‍ വി​​ഭാ​​വ​​നം ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ള്ള​​ത്. വൈ​​ജ്ഞാ​​നി​​ക ത​​ല​​ത്തി​​ലു​​ള്ള നി​​ര്‍മി​​തി​​യെ​​ന്ന​​ത് പ​​ഠ​​നം, ഗ​​വേ​​ഷ​​ണം എ​​ന്നി​​വ​​ക്കു പു​​റ​​മേ അ​​ക്കാ​​ദ​​മി​​ക​​വും അ​​ന​​ക്കാ​​ദ​​മി​​ക​​വു​​മാ​​യി സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ല്‍ അ​​ര​​ങ്ങേ​​റു​​ന്ന സം​​വാ​​ദ​​ങ്ങ​​ളി​​ലൂ​​ടെ​​യും അ​​റി​​വി​​ന്റെ ക്ര​​യ​​വി​​ക്ര​​യ​​ങ്ങ​​ളി​​ലൂ​​ടെ​​യും സാ​​ധ്യ​​മാ​​കു​​ന്ന ഒ​​ന്നാ​​ണ്. പൊ​​തു​​ബോ​​ധ​​മെ​​ന്നും അം​​ഗീ​​കൃ​​ത വ​​സ്തു​​ത​​ക​​ളെ​​ന്നും ആ​​നു​​ശീ​​ലി​​ക്ക​​പ്പെ​​ടു​​ന്ന പാ​​ഠ്യ​​ക്ര​​മ​​ത്തെ പ​​ല​​മ​​ട്ടി​​ല്‍ വി​​മ​​ര്‍ശ​​നാ​​ത്മ​​ക​​മാ​​യി അ​​പ​​ഗ്ര​​ഥി​​ക്കു​​ക​​യും അ​​സ്ഥി​​ര​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്യു​​ന്ന ത​​ര​​ത്തി​​ലു​​ള്ള നൂ​​ത​​ന ഉ​​ള്‍ക്കാ​​ഴ്ച​​ക​​ള്‍ പ്ര​​ദാ​​നം ചെ​​യ്യു​​ക എ​​ന്ന​​താ​​ണ് സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ പ്രാ​​ഥ​​മി​​ക ക​​ര്‍ത്ത​​വ്യം. അ​​തി​​നാ​​ല്‍ത​​ന്നെ, നി​​യ​​ത​​മാ​​യ ച​​ട്ട​​ക്കൂ​​ടു​​ക​​ളാ​​ല്‍ നി​​ര്‍വ​​ചി​​ക്കു​​വാ​​നാ​​കു​​ന്ന​​തി​​ന് അ​​പ്പു​​റ​​മാ​​ണ് സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ള്‍ നി​​ര്‍വ​​ഹി​​ക്കേ​​ണ്ട ദൗ​​ത്യം. അ​​ത്ത​​ര​​ത്തി​​ല്‍ ചി​​ന്തി​​ക്കു​​മ്പോ​​ള്‍ പ്രാ​​ഥ​​മി​​ക​ത​​ല​​ത്തി​​ല്‍ത​​ന്നെ കോ​​ള​​ജ് വി​​ദ്യാ​​ഭ്യാ​​സ​​വും സ​​ര്‍വ​​ക​​ലാ​​ശാ​​ല ജ്ഞാ​​ന​​നി​​ര്‍മി​​തി​​യും വേ​​റി​​ട്ടു​​നി​​ല്‍ക്കു​​ന്ന​​വ​​യാ​​ണെ​​ന്ന് വെ​​ളി​​വാ​​കു​​ന്നു. മ​​റ്റൊ​​ന്ന്, സ​​ര്‍വ​​ക​​ലാ​​ശാ​​ല ഒ​​രു സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​മാ​​ണ് എ​​ന്ന​​താ​​ണ് (സ്വ​​യം​​ഭ​​ര​​ണ കോ​​ള​ജു​​ക​​ള്‍ ഉ​​ണ്ടെ​​ന്ന വ​​സ്തു​​ത നി​​ഷേ​​ധി​​ക്കു​​ന്നി​​ല്ല). ഒ​​രേ​​സ​​മ​​യം അ​​ക്കാ​​ദ​​മി​​ക​​വും ഭ​​ര​​ണ​​പ​​ര​​വു​​മാ​​യ ദൗ​​ത്യ​​ങ്ങ​​ള്‍ നി​​ര്‍വ​​ഹി​​ക്കേ​​ണ്ട ബൃ​​ഹ​​ത്താ​​യ ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​മാ​​ണ് സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ള്‍. സി​​ന്‍ഡി​​ക്കേ​​റ്റ്, സെ​​ന​​റ്റ്, അ​​ക്കാ​​ദ​​മി​​ക് കൗ​​ണ്‍സി​​ല്‍, ബോ​​ര്‍ഡ് ഓ​​ഫ് സ്റ്റ​​ഡീ​​സ്, ഭ​​ര​​ണ​​വി​​ഭാ​​ഗം, അ​​ക്കാ​​ദ​​മി​​ക വി​​ഭാ​​ഗം, പ​​രീ​​ക്ഷാ വി​​ഭാ​​ഗം തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ ഏ​​കീ​​ക​​ര​​ണ​​ത്തി​​ലൂ​​ടെ മാ​​ത്രം പ്ര​​വ​​ര്‍ത്ത​​ന​​ക്ഷ​​മ​​മാ​​കു​​ന്ന സ്ഥാ​​പ​​ന​​മാ​​ണ​​ത്. ആ​​ക്ട്, സ്റ്റാ​​റ്റ്യൂ​​ട്ട് എ​​ന്നി​​വ​​യി​​ല​​ധി​​ഷ്ഠി​​ത​​മാ​​യ നി​​യ​​മ​​സം​​വി​​ധാ​​ന​​ങ്ങ​​ളാ​​ല്‍ നി​​ര്‍വ​​ചി​​ക്ക​​പ്പെ​​ടു​​ന്ന​​തും ബി​​രു​​ദം മു​​ത​​ല്‍ ഡി.​​ലി​​റ്റ് വ​​രെ ന​​ല്‍കു​​ന്ന​​തി​​ന് അ​​ധി​​കാ​​ര​​പ്പെ​​ട്ട​​തു​​മാ​​യ അ​​ക്കാ​​ദ​​മി​​ക​​യി​​ട​​മാ​​ണ​​ത്. ഒ​​രേ​​സ​​മ​​യം അ​​ക്കാ​​ദ​​മി​​ക​​മാ​​യി നി​​ല​​നി​​ല്‍ക്കു​​മ്പോ​​ള്‍ ത​​ന്നെ, പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന്റെ പ​​ങ്കാ​​ളി​​ത്തം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നും ജ​​നാ​​ധി​​പ​​ത്യ​​യി​​ട​​മാ​​യി നി​​ല​​നി​​ല്‍ക്കു​​ന്ന​​തി​​നു​​മാ​​യി അ​​ക്കാ​​ദ​​മി​​കേ​​ത​​ര രം​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള​​വ​​രെ​​ക്കൂ​​ടി ഉ​​ള്‍ക്കൊ​​ള്ളി​​ച്ചു​കൊ​​ണ്ടാ​​ണ് സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ ന​​യ​​രൂ​​പ​വ​ത്​​ക​​ര​​ണ സ​​മി​​തി​​യാ​​യ സി​​ന്‍ഡി​​ക്കേ​​റ്റ് പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​ത്. അ​​തി​​നാ​​ല്‍ത​​ന്നെ, കേ​​വ​​ലം പാ​​ഠ​​പു​​സ്ത​​ക​​ത്തി​​ലൂ​​ന്നി​​യ ബോ​​ധ​​ന​​സ​​മ്പ്ര​​ദാ​​യ​​മ​​ല്ല സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലൂ​​ടെ വി​​ഭാ​​വ​​നം ചെ​​യ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​തെ​​ന്ന തി​​രി​​ച്ച​​റി​​വ് പൊ​​തു​​സ​​മൂ​​ഹം ആ​​ർ​ജി​​ക്കേ​​ണ്ട​​ത് അ​​നി​​വാ​​ര്യ​​മാ​​ണ്. ഇ​​ത്ത​​രം മു​​ന്ന​​റി​​വു​​ക​​ളു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​വ​​ണം കേ​​ര​​ള​​ത്തി​​ലെ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ല്‍ അ​​ര​​ങ്ങേ​​റു​​ന്ന അ​​പ​​ല​​പ​​നീ​​യ​​വും അ​​ഹി​​ത​​ക​​ര​​വു​​മാ​​യ ചി​​ല ന​​ട​​പ​​ടി​​ക​​ളെ വി​​ല​​യി​​രു​​ത്തേ​​ണ്ട​​ത്. രാ​​ഷ്ട്രീ​​യ അ​​തി​​പ്ര​​സ​​രം, ക്ര​​മ​​വി​​രു​​ദ്ധ​​മാ​​യ നി​​യ​​മ​​ന​​ങ്ങ​​ള്‍, ചാ​​ന്‍സ​​ല​​ര്‍-​സ​​ര്‍ക്കാ​​ര്‍ അ​​ധി​​കാ​​ര ത​​ര്‍ക്ക​​ങ്ങ​​ള്‍ എ​​ന്നി​​വ​മൂ​​ലം കേ​​ര​​ള​​ത്തി​​ലെ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ള്‍ക്ക് ന​​ഷ്ട​​പ്പെ​​ട്ട അ​​ക്കാ​​ദ​​മി​​ക യ​​ശ​​സ്സ് സ​​ജീ​​വ ച​​ര്‍ച്ച​​ക​​ള്‍ക്ക് വി​​ധേ​​യ​​മാ​​കേ​​ണ്ട​​തു​​ണ്ട്. രാ​​ഷ്ട്രീ​​യ പ​​ക്ഷ​​പാ​​ത​​ങ്ങ​​ള്‍ക്ക് വി​​ധേ​​യ​​മാ​​യി ഉ​​യ​​ര്‍ന്നു​വ​​രു​​ന്ന നി​​യ​​മ​​ന വി​​വാ​​ദ​​ങ്ങ​​ളും അ​​വ​​യെ കൗ​​ശ​​ല​​പൂ​​ർ​വം ആ​​ഘോ​​ഷി​​ക്കു​​ന്ന വി​​പ​​ണി​​യു​​ടെ ബ​​ല​​ത​​ന്ത്ര​​ങ്ങ​​ള​​റി​​യു​​ന്ന വാ​​ര്‍ത്താ​​മാ​​ധ്യ​​മ​​ങ്ങ​​ളും അ​​വ​​യെ വി​​മ​​ര്‍ശ​​നാ​​ത്മ​​ക​​മാ​​യി വി​​ല​​യി​​രു​​ത്താ​​ന്‍ ശ്ര​​മി​​ക്കാ​​തെ വി​​ശ്വാ​​സ​​ത്തി​​ലെ​​ടു​​ക്കു​​ന്ന കേ​​ര​​ളീ​​യ പൊ​​തു​​ബോ​​ധ​​വും സ​​വി​​ശേ​​ഷ​​മാ​​യി പ​​രി​​ശോ​​ധി​​ക്ക​​പ്പെ​​ടേ​​ണ്ട​​താ​​ണ്.

'അ​​യ്യ​​പ്പ​​നും കോ​​ശി​​യും': ചി​​ല സ​​ർ​​വ​​ക​​ലാ​​ശാ​​ല നി​​യ​​മ​​ന​​വി​​വാ​​ദ​​ങ്ങ​​ൾ

കേ​​ര​​ള​​ത്തി​​ലെ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ള്‍ സ​​മീ​​പ​​നാ​​ളു​​ക​​ളി​​ല്‍ വാ​​ര്‍ത്താ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലി​​ടം നേ​​ടി​​യ​​ത് അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു​​ണ്ടാ​​യ വി​​വാ​​ദ​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ്. ബ​​ന്ധു​​നി​​യ​​മ​​നം, നി​​യ​​മ​​ന​​ത്തി​​ലെ ക്ര​​മ​​ക്കേ​​ട് എ​​ന്നി​​വ കേ​​ര​​ളസ​​മൂ​​ഹ​​ത്തി​​ല്‍ ഏ​​റെ ച​​ര്‍ച്ച​​ക്ക് വി​​ധേ​​യ​​മാ​​യി​​ട്ടു​​ണ്ട്, കാ​​ല​​ടി ശ്രീ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്കൃ​​ത സ​​ര്‍വ​​ക​​ലാ​​ശാ​​ല, തു​​ഞ്ച​​ത്തെ​​ഴു​​ത്ത​​ച്ഛ​​ന്‍ മ​​ല​​യാ​​ള സ​​ര്‍വ​​ക​​ലാ​​ശാ​​ല, ക​​ണ്ണൂ​​ര്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല, കാ​​ലി​​ക്ക​​റ്റ് സ​​ര്‍വ​​ക​​ലാ​​ശാ​​ല എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ന​​ട​​ന്ന അ​​സി​​സ്റ്റ​​ന്‍റ് പ്ര​ഫ​​സ​​ര്‍, അ​സോ​സി​​േയ​​റ്റ് പ്ര​​ഫ​​സ​​ര്‍, പ്ര​ഫ​​സ​​ര്‍ ത​​സ്തി​​ക​​ക​​ളി​​ലേ​​ക്കു​​ള്ള നി​​യ​​മ​​ന​​മാ​​ണ് വി​​വാ​​ദ​​ങ്ങ​​ള്‍ക്കി​​ട​​യാ​​ക്കി​​യ​​ത്. ഇ​​വ​​യി​​ല്‍ മി​​ക്ക സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും മ​​ല​​യാ​​ള അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് വി​​വാ​​ദം ഉ​​യ​​ര്‍ന്ന​​ത് എ​​ന്ന​​തു ശ്ര​​ദ്ധി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു (എം.​​ജി സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ സ്കൂ​​ള്‍ ഓ​​ഫ് ഗാ​​ന്ധി​​യ​​ന്‍ തോ​​ട്ട് ആ​​ൻ​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് വി​​ഭാ​​ഗ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് നി​​യ​​മ​​ന​​ക്ര​​മ​​ക്കേ​​ടെ​​ന്ന വി​​വാ​​ദം ഉ​​യ​​ര്‍ന്നി​​രി​​ക്കു​​ന്ന​​ത്). ഇ​​വ​​യി​​ല്‍ ക​​ണ്ണൂ​​ര്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഡോ. ​​പ്രി​​യ വ​​ര്‍ഗീ​​സി​​ന്റെ നി​​യ​​മ​​ന​​ത്തി​​ലും എം.​​ജി സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഡോ. രേഖ രാ​​ജി​​ന്റെ നി​​യ​​മ​​നം റ​​ദ്ദാ​​ക്കി​​യ​​തി​​ന് പി​​ന്നി​​ലും സം​​ഭ​​വി​​ച്ചി​​രി​​ക്കു​​ന്ന​​ത് സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ ഭാ​​ഗ​​ത്തു​നി​​ന്നു​​ണ്ടാ​​യ ഗു​​രു​​ത​​ര​​മാ​​യ സാ​​ങ്കേ​​തി​​ക പി​​ഴ​​വു​​ക​​ളാ​​ണ്. അ​സോ​സി​​േയ​​റ്റ് പ്ര​​ഫ​​സ​​ര്‍ ത​​സ്തി​​ക​​യി​​ലേ​​ക്കു​​ള്ള ഡോ. പ്രി​​യ വ​​ര്‍ഗീ​​സി​​ന്റെ അ​​പേ​​ക്ഷ​​യി​​ല്‍ സൂ​​ചി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന അ​​ധ്യാ​​പ​​ന പ​​രി​​ച​​യം അ​​വ​​രു​​ടെ പി​​എ​​ച്ച്.​​ഡി ഗ​​വേ​​ഷ​​ണ കാ​​ല​​യ​​ള​​വു​കൂ​​ടി ഉ​​ള്‍പ്പെ​​ട്ട​​താ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, യു.​​ജി.​​സി​യു​​ടെ Regulations on Minimum Qualifications for Appointment of Teachers and Other Academic Staff in Universities and Colleges and Measures for the Maintenance of Standards in Higher Education, 2018 പ്ര​​കാ​​രം എ​​ഫ്.​​ഡി.​​പി ഗ​​വേ​​ഷ​​ണ കാ​​ല​​യ​​ള​​വ്, ഡി.​​എ​​സ്.​​എ​​സ് ഡ​​യ​​റ​​ക്ട​​റാ​​യി ജോ​​ലി​ചെ​​യ്ത ഡെ​​പ്യൂ​​ട്ടേ​​ഷ​​ന്‍ കാ​​ലം എ​​ന്നി​​വ പ്ര​​സ്തു​​ത ത​​സ്തി​​ക​​യി​​ലേ​​ക്ക് നേ​​രി​​ട്ടു​​ള്ള നി​​യ​​മ​​ന​​ത്തി​​ന് ബാ​​ധ​​ക​​മ​​ല്ല. എ​​ന്നാ​​ല്‍, അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ര്‍ ത​​സ്തി​​ക​​യി​​ല്‍ 12 വ​​ര്‍ഷം പൂ​​ര്‍ത്തി​​യാ​​കു​​ന്ന മു​​റ​​ക്ക് ല​​ഭി​​ക്കു​​ന്ന സ്ഥാ​​ന​​ക്ക​​യ​​റ്റ​​മാ​​യ അ​സോ​സി​​േയ​​റ്റ് പ്ര​​ഫ​​സ​​ര്‍ ത​​സ്തി​​ക​​യി​​ലേ​​ക്ക് പ്ര​​സ്തു​​ത ഡെ​​പ്യൂ​​ട്ടേ​​ഷ​​ന്‍ കാ​​ല​​യ​​ള​​വും ഗ​​വേ​​ഷ​​ണ കാ​​ല​​യ​​ള​​വും പ​​രി​​ഗ​​ണി​​ക്കാ​നാ​​കു​​മെ​​ന്ന് യു.​​ജി.​​സി ച​​ട്ട​​ങ്ങ​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു.

ഡോ. രേഖ രാജ്, ഡോ. പ്രിയ വർഗീസ്

ഡോ. രേഖ രാജ്, ഡോ. പ്രിയ വർഗീസ്

ക​​ണ്ണൂ​​ര്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​യ​​ര്‍ന്ന മ​​റ്റൊ​​രു ആ​​രോ​​പ​​ണം ഗ​​വേ​​ഷ​​ണ സ്കോ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​താ​​യി​​രു​​ന്നു. മ​​റ്റ് ഉ​​ദ്യോ​​ഗാ​​ര്‍ഥി​​ക​​ളേ​​ക്കാ​​ള്‍ കു​​റ​​ഞ്ഞ സ്കോ​​ര്‍ മാ​​ത്ര​​മു​​ണ്ടാ​​യി​​രു​​ന്ന പ്രി​​യ വ​​ര്‍ഗീ​​സ് റാ​​ങ്ക് പ​​ട്ടി​​ക​​യി​​ല്‍ മു​​ന്നി​​ലെ​​ത്തി​​യ​​ത് അ​​ക്കാ​​ദ​​മി​​ക് മേ​​ഖ​​ല​​യി​​ല്‍ ച​​ര്‍ച്ച​ചെ​​യ്യ​​പ്പെ​​ട്ടു. എ​​ന്നാ​​ല്‍, റി​​സ​​ര്‍ച്ച് സ്കോ​​ര്‍ എ​​ഴു​​പ​​ത്തി​​യ​​ഞ്ച് മാ​​ത്ര​​മാ​​യി നി​​ജ​​പ്പെ​​ടു​​ത്തു​​ക​​യും തു​​ട​​ര്‍ന്ന് അ​​ഭി​​മു​​ഖ പ​​രീ​​ക്ഷ​​യെ മാ​​ത്രം മു​​ന്‍നി​​ര്‍ത്തി ഉ​​ദ്യോ​​ഗാ​​ര്‍ഥി​​യെ തി​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യും ചെ​​യ്യു​​ന്ന രീ​​തി​​യാ​​ണ് സ​​ര്‍വ​​ക​​ലാ​​ശാ​​ല പി​​ന്‍പ​​റ്റി​​യ​​ത്. എ​​ന്നാ​​ല്‍, 2018ലെ ​​യു.​​ജി.​​സി ച​​ട്ട​​ങ്ങ​​ളി​​ല്‍ അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ര്‍ നി​​യ​​മ​​ന​​ത്തി​​നു​മാ​​ത്രം ബാ​​ധ​​ക​​മാ​​യി​​ട്ടു​​ള്ള പ്ര​​സ്തു​​ത തി​​ര​​ഞ്ഞെ​​ടു​​പ്പു​രീ​​തി അ​സോ​സി​​േയ​​റ്റ് പ്ര​ഫ​​സ​​ര്‍ ത​​സ്തി​​ക​​യി​​ലേ​​ക്കു​​ള്ള നി​​യ​​മ​​ന​​ത്തി​​ന് ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​യെ​​ന്നു​​ള്ള​​ത് വി​​ചി​​ത്ര​​മാ​​യ കാ​​ര്യ​​മാ​​ണ്. പ്ര​​സ്തു​​ത യു.​​ജി.​​സി ച​​ട്ട​​ങ്ങ​​ളി​​ല്‍ അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ര്‍ ത​​സ്തി​​ക​​യി​​ലേ​​ക്കു​​ള്ള തി​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ക്രി​​യ​​ക്ക് സ​​മാ​​ന​​മാ​​യ ത​​ര​​ത്തി​​ല്‍ ഒ​​രു പ്രാ​​ഥ​​മി​​ക ചു​​രു​​ക്ക​​പ്പ​​ട്ടി​​ക അ​സോ​സി​​േയ​​റ്റ് പ്ര​ഫ​​സ​​ര്‍/​പ്ര​ഫ​​സ​​ര്‍ ത​​സ്തി​​ക​​യി​​ലേ​​ക്കു​​ള്ള നി​​യ​​മ​​ന​​ങ്ങ​​ളി​​ല്‍ പി​​ന്തു​​ട​​ര​​ണ​​മെ​​ന്ന് സൂ​​ചി​​പ്പി​​ച്ചി​​ട്ടി​​ല്ല. യു.​​ജി.​​സി​യു​​ടെ Regulations on Minimum Qualifications for Appointment of Teachers and Other Academic Staff in Universities and Colleges and Measures for the Maintenance of Standards in Higher Education, 2010 പ്ര​​കാ​​രം അ​​ക്കാ​​ദ​​മി​​ക പ​​ശ്ചാ​​ത്ത​​ലം (20 %), എ.​​പി.​​ഐ സ്കോ​​റി​​ന്റെ​​യും ഗ​​വേ​​ഷ​​ണ പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ നി​​ല​​വാ​​ര​​ത്തി​​ന്റെ​​യും അ​​ടി​​സ്ഥാ​​നം (40 %), വി​​ഷ​​യ​​ത്തി​​ലു​​ള്ള അ​​റി​​വും അ​​ധ്യാ​​പ​​ന​​ത്തി​​ലെ മി​​ക​​വും (20 %), അ​​ഭി​​മു​​ഖ​​പ​​രീ​​ക്ഷ​​യി​​ലെ മി​​ക​​വ് (20 %) എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു അ​സോ​സി​​േയ​​റ്റ് പ്ര​ഫ​​സ​​ര്‍/​പ്ര​ഫ​​സ​​ര്‍ ത​​സ്തി​​ക​​യി​​ലേ​​ക്കു​​ള്ള നി​​യ​​മ​​നം ന​​ട​​ന്നി​​രു​​ന്ന​​ത്. ഇ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ യു.​​ജി.​​സി നി​​യ​​മ​​ങ്ങ​​ളെ ക​​ണ്ണൂ​​ര്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല ദു​​ര്‍വ്യാ​​ഖ്യാ​​നം ചെ​​യ്ത​​താ​​യോ തെ​​റ്റാ​​യി മ​​ന​​സ്സി​ലാ​​ക്കി​​യ​​താ​​യോ പ്ര​​ഥ​​മ​​ദൃ​​ഷ്ട്യാ ബോ​​ധ്യ​​പ്പെ​​ടു​​ന്ന​​താ​​ണ്.

എം.​​ജി സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഡോ. രേഖ രാ​​ജി​​ന്റെ നി​​യ​​മ​​നം റ​​ദ്ദാ​​ക്കി​ കേ​​ര​​ള ഹൈ​​കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ച ഉ​​ത്ത​​ര​​വി​​ല്‍ പ​​രാ​​തി​​ക്കാ​​രി​​യാ​​യ ഉ​​ദ്യോ​​ഗാ​​ര്‍ഥി​​യെ പ്ര​​സ്തു​​ത ത​​സ്തി​​ക​​യി​​ല്‍ നി​​യ​​മി​​ക്കാ​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. ഇ​​വി​​ടെ കോ​​ട​​തിവി​​ധി വെ​​ളി​​വാ​​ക്കു​​ന്ന അ​​ടി​​സ്ഥാ​​ന പ്ര​​ശ്നം നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സാ​​ങ്കേ​​തി​​ക വ​​ശ​​മാ​​ണ്. നെ​​റ്റ് പ​​രീ​​ക്ഷ​​യെ​​ന്ന യോ​​ഗ്യ​​ത നേ​​ടി​​യി​​ല്ലെ​​ങ്കി​​ലും, പി​​എ​​ച്ച്.​​ഡി​​ക്ക് ല​​ഭി​​ക്കേ​​ണ്ട മാ​​ര്‍ക്ക് ത​​നി​​ക്ക് ല​​ഭ്യ​​മാ​​ക്കി​​യി​​ട്ടി​​ല്ല എ​​ന്ന ഡോ. ​​നി​​ഷാ വേ​​ല​​പ്പ​​ന്‍ നാ​​യ​​ര്‍ എ​​ന്ന ഉ​​ദ്യോ​​ഗാ​​ര്‍ഥി​​യു​​ടെ വാ​​ദം കോ​​ട​​തി പ​​രി​​ശോ​​ധി​​ക്കു​​ക​​യും പ്ര​​സ്തു​​ത മാ​​ര്‍ക്ക് അ​​വ​​ര്‍ക്ക് ല​​ഭ്യ​​മാ​​ക്കു​​വാ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും ചെ​​യ്തു. കൂ​​ടാ​​തെ, രേഖ രാ​​ജ് അ​​പേ​​ക്ഷ​​യി​​ല്‍ സൂ​​ചി​​പ്പി​​ച്ചി​​ട്ടി​​ല്ലാ​​ത്ത ഗ​​വേ​​ഷ​​ണ​​ലേ​​ഖ​​ന​​ത്തി​​ന് അ​​ഭി​​മു​​ഖ​​പ​​രീ​​ക്ഷ​​യി​​ല്‍ മാ​​ര്‍ക്ക് ന​​ല്‍കി​​യ​​തും കോ​​ട​​തി റ​​ദ്ദാ​​ക്കി. ഇ​​ത് പ​​രാ​​തി​​ക്കാ​​രി​​യാ​​യ ഉ​​ദ്യോ​​ഗാ​​ര്‍ഥി​​ക്ക് അ​​നു​​കൂ​​ല​​മാ​​യിത്തീ​​ര്‍ന്നു.

ദ​​ലി​​ത് സ്ത്രീ ​ആ​​ക്ടി​​വി​​സ്റ്റ്, അ​​ധ്യാ​​പി​​ക എ​​ന്നീ നി​​ല​​ക​​ളി​​ല്‍ പ്ര​​ശ​​സ്ത​​യാ​​യ ഡോ. രേഖ രാ​​ജി​​ന്റെ നി​​യ​​മ​​നം റ​​ദ്ദാ​​ക്കി​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ടെ​​ലി​​വി​​ഷ​​ന്‍-​​പ​​ത്ര​​ മാ​​ധ്യ​​മ​​ങ്ങ​​ളി​​ല്‍ അ​​ര​​ങ്ങേ​​റി​​യ​​തി​​നേ​​ക്കാ​​ളു​​പ​​രി സ​​ജീ​​വ​​മാ​​യ ച​​ര്‍ച്ച​​ക​​ള്‍ ന​​ട​​ന്ന​​ത് ഓ​​ണ്‍ലൈ​​ന്‍/ സ​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു. ദി​​ലീ​​പ് രാ​​ജ്, രേ​​ഷ്മ ഭ​​ര​​ദ്വാ​​ജ്, ഡോ. ​​ശ​​ശി​​ക​​ല എ.​​എ​​സ്, ​കെ. ​സ​​ന്തോ​​ഷ് കു​​മാ​​ര്‍, ദീ​​പ​​ക് പ​​ച്ച, ജ​​യ​​റാം ജ​​നാ​​ർ​ദ​ന​​ന്‍ തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി​​യാ​​ളു​​ക​​ളു​​ടെ വാ​​ദ​​പ്ര​​തി​​വാ​​ദ​​ങ്ങ​​ള്‍ പ്ര​​സ്തു​​ത വി​​ഷ​​യ​​ത്തി​​നു പു​​തി​​യ മാ​​ന​​ങ്ങ​​ള്‍ ന​​ല്‍കി. കോ​​ട​​തി വി​​ധി​​യോ​​ട് അ​​നു​​കൂ​​ലി​​ച്ചും പ്ര​​തി​​കൂ​​ലി​​ച്ചും കേ​​ര​​ള​​ത്തി​​ലെ സാം​​സ്കാ​​രി​​ക-​​അ​​ക്കാ​​ദ​​മി​​ക് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ പ്ര​​മു​​ഖ​​ര്‍ അ​​ണി​​നി​​ര​​ന്നു. രേഖ രാ​​ജും എം.​​ജി സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യും ഹൈ​​കോ​​ട​​തി വി​​ധി ചോ​​ദ്യം ചെ​​യ്തു​​കൊ​​ണ്ട് സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​ുവെങ്കിലും അ​നുകൂലമായ വിധി നേടിയെടുക്കാനായില്ല. നിയമനങ്ങളുമായി ബന്ധപ്പെട്ട സാ​ങ്കേതികവശങ്ങൾ ഊന്നിപ്പറഞ്ഞ് ഡോ. രേഖ രാജി​ന്റെ നിയമനം കോടതി തള്ളുകയാണുണ്ടായത്.

പ്ര​​സ്തു​​ത വി​​ഷ​​യ​​ത്തെ​​ക്കു​​റി​​ച്ച് അ​​ര​​ങ്ങേ​​റി​​യ സം​​വാ​​ദ​​ത്തി​​ല്‍ ഉ​​യ​​ര്‍ന്നു വ​​ന്ന പ്ര​​ധാ​​ന​വാ​​ദ​​ങ്ങ​​ളി​​ലൊ​​ന്ന് രേഖ രാ​​ജി​​ന്റെ ദ​​ലി​​ത്പ​​ശ്ചാ​​ത്ത​​ല​​മാ​​ണ്. ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ പ​​ട്ടി​​ക​​ജാ​​തി-​​പ​​ട്ടി​​ക​​വ​​ര്‍ഗ പ്രാ​​തി​​നി​​ധ്യം ആ​​ശ​​ങ്ക​​ജ​​ന​​ക​​മാം വി​​ധം കു​​റ​​വാ​​ണെ​​ന്ന വ​​സ്തു​​ത ത​​ള്ളി​​ക്ക​​ള​​യാ​നാ​​കി​​ല്ല. എ​​യ്ഡ​​ഡ് കോ​​ള​​ജു​​ക​​ളി​​ല്‍ സം​​വ​​ര​​ണം പാ​​ലി​​ക്കാ​​ത്ത​​തി​​നാ​​ല്‍ സം​​ഭ​​വി​​ക്കു​​ന്ന ദ​​ലി​​ത് ​വി​ഭാ​​ഗ​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ നി​​ഷേ​​ധ​​ത്തെ​​ക്കു​​റി​​ച്ച് ഡോ. ​​വി​​നി​​ല്‍ പോ​​ള്‍, ​ഒ.​​പി. ര​​വീ​​ന്ദ്ര​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന്റെ മു​​ന്നി​​ല്‍ തെ​​ളി​​വ് സ​​ഹി​​തം ബോ​​ധ്യ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. സ​​മാ​​ന​​മാ​​യി രാ​​ജ്യ​​ത്തു​​ട​​നീ​​ള​​മു​​ള്ള സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും ദ​​ലി​​ത്-​​പി​​ന്നാ​​ക്ക സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ പ്രാ​​തി​​നി​​ധ്യം അ​​ധ്യാ​​പ​​ക മേ​​ഖ​​ല​​യി​​ല്‍ കു​​റ​​വാ​​ണെ​​ന്ന വ​​സ്തു​​ത​​യും സ​​ജീ​​വ​​മാ​​യി പ​​രി​​ഗ​​ണി​​ക്കേ​​ണ്ട​​ത് ത​​ന്നെ​​യാ​​ണ്. എ​​ന്നാ​​ല്‍, രേഖ രാ​​ജി​​ന്റെ അ​​ക്കാ​​ദ​​മി​​ക യോ​​ഗ്യ​​ത​​ക​​ളെ​​ക്കു​​റി​​ച്ച് പ​​രാ​​തി​​ക്കാ​​രി ഉ​​ന്ന​​യി​​ച്ച വാ​​ദ​​ങ്ങ​​ള്‍ കോ​​ട​​തി ത​​ള്ളി​​ക്ക​​ള​​ഞ്ഞു. മാ​​ത്ര​​വു​​മ​​ല്ല, അ​​ഭി​​മു​​ഖ​​പ​​രീ​​ക്ഷ​​യു​​ടെ ഘ​​ട്ട​​ത്തി​​ല്‍ സം​​ഭ​​വി​​ച്ച​​താ​​യി നി​​രീ​​ക്ഷി​​ക്ക​​പ്പെ​​ടു​​ന്ന ക്ര​​മ​​വി​​രു​​ദ്ധ​​മാ​​യ ന​​ട​​പ​​ടി​​ക​​ള്‍ റ​​ദ്ദാ​​ക്കു​​ക​​യാ​​ണ് കോ​​ട​​തി ചെ​​യ്തി​​രി​​ക്കു​​ന്ന​​തെ​​ന്ന് വി​​ധി​​പ്ര​​സ്താ​​വ​​ത്തി​​ല്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്നു. മ​​റ്റൊ​​ര​​ർ​ഥ​​ത്തി​​ല്‍, സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ ഭാ​​ഗ​​ത്തു​നി​​ന്നു​​മു​​ണ്ടാ​​യ സാ​​ങ്കേ​​തി​​ക പി​​ഴ​​വി​​ന്റെ മാ​​ത്രം പ്ര​​ശ്ന​​ത്തി​​ലാ​​ണ് പ്ര​​സ്തു​​ത കേ​​സ് ന​​ട​​ന്നി​​രി​​ക്കു​​ന്ന​​തെ​​ന്ന് വ്യ​​ക്ത​​മാ​​കു​​ന്നു. ഇ​​ത് ഡോ. പ്രി​​യ വ​​ര്‍ഗീ​​സി​​ന്റെ നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വാ​​ദ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ന്നി​​ല്ലാ​​യെ​​ന്ന വ​​സ്തു​​ത അ​​വ​​ശേ​​ഷി​​ക്കു​​ന്നു. അ​​താ​​യ​​ത്, യു.​​ജി.​​സി നി​​യ​​മ​​ങ്ങ​​ളും സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ ന​​യ​​ങ്ങ​​ളും ന​​ട​​പ്പാ​​ക്കി​​യ​​തി​​ലു​​ണ്ടാ​​യ സാ​​ങ്കേ​​തി​​ക പി​​ഴ​​വ് മാ​​ത്ര​​മാ​​ണ് ഇ​​രു വി​​വാ​​ദ​​ങ്ങ​​ളി​​ലും പൊ​​തു​​വാ​​യ ഘ​​ട​​കം. അ​​തി​​നാ​​ല്‍ത​​ന്നെ പ്ര​​സ്തു​​ത നി​​യ​​മ​​ന വിവാദങ്ങൾ കേ​​വ​​ലം ഉ​​ദ്യോ​​ഗാ​​ര്‍ഥി​​ക​​ളു​​ടെ ഭാ​​ഗ​​ത്തു​നി​​ന്നു​​ണ്ടാ​​യ വീ​​ഴ്ച​​യെ​​ന്ന​​തി​​ലു​​പ​​രി സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ​​യും ഇ​​ന്റ​​ര്‍വ്യൂ സ​​മി​​തി​​യു​​ടെ​​യും ഭാ​​ഗ​​ത്തു​നി​​ന്നു​​ണ്ടാ​​യ ഗു​​രു​​ത​​ര​​മാ​​യ അ​​നാ​​സ്ഥ​​യാ​​ണ്. എ​​ന്നാ​​ലി​​ത് ര​​ണ്ടു ഉ​​ദ്യോ​​ഗാ​​ര്‍ഥി​​ക​​ള്‍ ത​​മ്മി​​ല്‍ മാ​​ത്രം അ​​ര​​ങ്ങേ​​റു​​ന്ന 'അ​​യ്യ​​പ്പ​​നും കോ​​ശി​​യും' മ​​ല്ല​​യു​​ദ്ധം​പോ​​ലെ ചി​​ത്രീ​​ക​​രി​​ക്കാ​​ന്‍ താ​​ൽ​പ​ര്യ​​മെ​​ടു​​ക്കു​​ന്ന വാ​​ര്‍ത്താ​മാ​​ധ്യ​​മ​​ങ്ങ​​ളും രാ​​ഷ്ട്രീ​​യ​ന​​യ​​ങ്ങ​​ളു​​മാ​​ണ് വി​​മ​​ര്‍ശ​​നാ​​ത്മ​​ക​​മാ​​യി പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​ത്.

എം.​​ജി സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ നി​​യ​​മ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഡോ. ​​ശ​​ശി​​ക​​ല എ.​എ​​സ് ഉ​​യ​​ര്‍ത്തി​​യ ചി​​ല വാ​​ദ​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ക്കാം. 28/04/2018ന് ​​സ​​ര്‍വ​​ക​​ലാ​​ശാ​​ല പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച നോ​​ട്ടി​​ഫി​​ക്കേ​​ഷ​​നി​​ല്‍ സ്കൂ​​ള്‍ ഓ​​ഫ് ഗാ​​ന്ധി​​യ​​ന്‍ തോ​​ട്ട് ആ​​ൻ​ഡ് ​െഡ​​വ​​ല​​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ്, സ്കൂ​​ള്‍ ഓ​​ഫ് സോ​​ഷ്യ​​ല്‍ സ​​യ​​ന്‍സ​​സ്, സ്കൂ​​ള്‍ ഓ​​ഫ് ഇ​​ന്റ​​ര്‍നാ​​ഷ​​ന​ല്‍ റി​​ലേ​​ഷ​​ന്‍സ് ആ​​ൻ​ഡ് പൊ​​ളി​​റ്റി​​ക്സ് എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് അ​​സി​​സ്റ്റ​​ന്‍റ് പ്ര​ഫ​​സ​​ര്‍ ത​​സ്തി​​ക​​യി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചി​​രു​​ന്നു. ഗാ​​ന്ധി​​യ​​ന്‍ പ​​ഠ​​ന​​വ​​കു​​പ്പി​​ലേ​​ക്ക് ഗാ​​ന്ധി​​യ​​ന്‍ സ്റ്റ​​ഡീ​​സ്, ഡെ​വ​ല​പ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ്, ഇ​​ക്ക​​ണോ​​മി​​ക്സ്, പൊ​​ളി​​റ്റി​​ക്ക​​ല്‍ സ​​യ​​ന്‍സ്, എ​​ജു​​ക്കേ​​ഷ​​ന്‍, ഹി​​സ്റ്റ​​റി, ഫി​​ലോ​​സ​​ഫി, സോ​​ഷ്യോ​​ള​​ജി, സോ​​ഷ്യ​​ല്‍ വ​​ര്‍ക്ക് തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള അ​​പേ​​ക്ഷ​​ക​​രെ​​യും സ്കൂ​​ള്‍ ഓ​​ഫ് സോ​​ഷ്യ​​ല്‍ സ​​യ​​ന്‍സ​​സി​​ല്‍ പ്ര​​സ്തു​​ത ഫാ​​ക്ക​​ൽ​റ്റി​​യു​​ടെ കീ​​ഴി​​ല്‍ വ​​രു​​ന്ന എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള​​വ​​രെ​​യും ക്ഷ​​ണി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍, സ്കൂ​​ള്‍ ഓ​​ഫ് ഇ​​ന്റ​​ര്‍നാ​​ഷ​​ന​ല്‍ റി​​ലേ​​ഷ​​ന്‍സ് ആ​​ൻ​ഡ് പൊ​​ളി​​റ്റി​​ക്സ് വി​​ഭാ​​ഗ​​ത്തി​​ലേ​​ക്ക് ക്ഷ​​ണി​​ച്ച അ​​പേ​​ക്ഷ​​യി​​ല്‍ പ്ര​​സ്തു​​ത വി​​ഷ​​യ​​ത്തി​​ല്‍ യോ​​ഗ്യ​​ത നേ​​ടി​​യ​​വ​​രെ മാ​​ത്ര​​മാ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്നു. കൂ​​ടാ​​തെ, ഡോ. ​​ശ​​ശി​​ക​​ല ഉ​​ന്ന​​യി​​ച്ച മ​​റ്റു നി​​യ​​മ​​ന​​ങ്ങ​​ളി​​ലെ അ​​പാ​​ക​​ത​​ക​​ള്‍ സ​​ജീ​​വ​​മാ​​യി ച​​ര്‍ച്ച​ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​മി​​ല്ല. സ​​ര്‍വ​​ക​​ലാ​​ശാ​​ല നോ​​ട്ടി​​ഫി​​ക്കേ​​ഷ​​നി​​ല്‍ പ്ര​​തി​​പാ​​ദി​​ച്ചി​​ട്ടി​​ല്ലാ​​ത്ത വി​​ഷ​​യ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള​​വ​​ര്‍പോ​​ലും ഗാ​​ന്ധി​​യ​​ന്‍ പ​​ഠ​​ന വ​​കു​​പ്പി​​ല്‍ നി​​യ​​മ​​നം നേ​​ടി​​യെ​​ന്നു​​ള്ള​​ത് മ​​റ്റൊ​​രു സാ​​ങ്കേ​​തി​​ക പ്ര​​ശ്ന​​മാ​​ണ്. ശ​​ശി​​ക​​ല​​യു​​ടെ ആ​​രോ​​പ​​ണ​​ങ്ങ​​ള്‍ക്ക് മ​​റു​​പ​​ടി​​യാ​​യി ദി​​ലീ​​പ് രാ​​ജ് ഉ​​ന്ന​​യി​​ച്ച വാ​​ദം സ​​ര്‍വ​​ക​​ലാ​​ശാ​​ല വ​​കു​​പ്പു​​ക​​ള്‍ അ​​ന്ത​​ര്‍വൈ​​ജ്ഞാ​​നി​​ക​​മാ​​ണെ​​ന്ന​​താ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹ​​ത്തി​​ന്റെ വാ​​ദ​​ങ്ങ​​ള്‍ അം​​ഗീ​​ക​​രി​​ക്കു​​മ്പോ​​ള്‍ ത​​ന്നെ, പ്ര​​സ്തു​​ത അ​​ന്ത​​ര്‍വൈ​​ജ്ഞാ​​നി​​ക ന​​യം എ​​ന്തു കൊ​​ണ്ട് സ്കൂ​​ള്‍ ഓ​​ഫ് ഇ​​ന്റ​​ര്‍നാ​​ഷ​​ന​ല്‍ റി​​ലേ​​ഷ​​ന്‍സ് ആ​​ൻ​ഡ് പൊ​​ളി​​റ്റി​​ക്സ് വി​​ഭാ​​ഗ​​ത്തി​​ലേ​​ക്കു​​ള്ള നോ​​ട്ടി​​ഫി​​ക്കേ​​ഷ​​നി​​ല്‍ ഉ​​ള്‍പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്ന സം​​ശ​​യം ബ​​ല​​പ്പെ​​ടു​​ന്നു. സോ​​ഷ്യ​​ല്‍ സ​​യ​​ന്‍സ​​സ് ഫാ​​ക്ക​​ൽ​റ്റി​​യു​​ടെ കീ​​ഴി​​ല്‍ വ​​രു​​ന്ന മൂ​​ന്നു പ​​ഠ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് വ്യ​​ത്യ​​സ്ത നി​​യ​​മ​​ന ന​​യം സ്വീ​​ക​​രി​​ക്കു​​ന്ന​​ത് തീ​​ര്‍ച്ച​​യാ​​യും സാ​​ങ്കേ​​തി​​ക പി​​ഴ​​വു​ത​​ന്നെ​​യാ​​ണ്.

അ​​ന്ത​​ര്‍വൈ​​ജ്ഞാ​​നി​​ക പ​​ദ്ധ​​തി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ടു​പോ​​കു​​ന്ന എം.​​ജി സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ മ​​റ്റ് സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ല്‍ നി​​ന്ന് നേ​​ടു​​ന്ന വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത​​ക​​ള്‍ക്ക് തു​​ല്യ​​ത/​​യോ​​ഗ്യ​​ത (Equivalency/Eligibility) സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ ന​​ല്‍കു​​ന്ന പ​​തി​​വു​​ണ്ട് (നി​​ല​​വി​​ല്‍ തു​​ല്യ​​താ സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റ് ന​​ല്‍കു​​ന്ന​​തി​​ന് പ​​ക​​രം യോ​​ഗ്യ​​താ സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളാ​​ണ് ന​​ല്‍കു​​ന്ന​​ത്). ഇ​​ത് കേ​​ര​​ള​​ത്തി​​ലെ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​റി​ന്റെ കീ​​ഴി​​ല്‍ വ​​രു​​ന്ന എ​​ല്ലാ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും ന​​ട​​പ്പാ​ക്കു​​ന്ന ഒ​​രു പ്ര​​വ​​ണ​​ത​​യാ​​ണ്. കോ​​ഴ്സി​​ന്റെ പേ​​ര്, പ​​ഠ​​ന​​വി​​ഭാ​​ഗം, സി​​ല​​ബ​​സ് എ​​ന്നി​​വ പ​​രി​​ശോ​​ധ​​നാ​​വി​​ധേ​​യ​​മാ​​ക്കി​​യാ​​ണ് യോ​​ഗ്യ​​താ സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്. കൂ​​ടാ​​തെ ഇ​​ത് പൊ​​തു​​വാ​​യി ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ന് പ​​ക​​ര​​മാ​​യി അ​​സി​​സ്റ്റ​​ന്‍റ് പ്ര​ഫ​​സ​​ര്‍ഷി​​പ്, ഉ​​ന്ന​​ത​​പ​​ഠ​​നം, ഗ്രേ​​ഡ് പ്ര​മോ​​ഷ​​ന്‍ തു​​ട​​ങ്ങി​​യ ഓ​​രോ ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്കും അ​​പേ​​ക്ഷ​​ക​​ര്‍ പ​​ണ​​മ​​ട​​ച്ചു വെ​​വ്വേ​​റെ സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ നേ​​ടേ​​ണ്ട​​താ​​യു​​ണ്ട്. ഇ​​ത്ത​​ര​​ത്തി​​ല്‍ തു​​ല്യ​​ത/​​യോ​​ഗ്യ​​താ സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ ന​​ല്‍കു​​ന്ന​​തി​​ല്‍ ക​​ര്‍ശ​​ന​​മാ​​യ ന​​യ​​ങ്ങ​​ള്‍ പു​​ല​​ര്‍ത്തു​​ന്ന സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ള്‍ക്ക് എ​​പ്ര​​കാ​​ര​​മാ​​ണ് സു​​താ​​ര്യ​​മാ​​യ അ​​ന്ത​​ര്‍വൈ​​ജ്ഞാ​​നി​​ക പ​​ഠ​​ന​​പ​​ദ്ധ​​തി​​ക​​ള്‍ ആ​​വി​​ഷ്ക​​രി​​ക്കാ​നാ​​കു​​ന്ന​​ത്? 13/11/2018ലെ ​​സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ ഉ​​ത്ത​​ര​​വ് (G.O.(Ms) No.272/2018/HEDN) പ്ര​​കാ​​രം ഒ​​രു ആ​​വ​​ശ്യ​​ത്തി​നും തു​​ല്യ​​താ/​​യോ​​ഗ്യ​​താ സ​​ര്‍ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ നി​​ര്‍ബ​​ന്ധ​​മാ​​ക്ക​​രു​​തെ​​ന്ന നി​​ർ​ദേ​​ശം നി​​ല​​വി​​ലു​​ള്ള​​പ്പോ​​ള്‍ത​​ന്നെ സം​​സ്ഥാ​​ന സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ള്‍ ഉ​​ന്ന​​ത​പ​​ഠ​​നം, ജോ​​ലി തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്ക് ഇ​​വ ഇ​​പ്പോ​​ഴും നി​​ര്‍ബ​​ന്ധ​​മാ​​യും ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​വെ​​ന്ന​​ത് ശ്ര​​ദ്ധി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു.

ചു​​രു​​ക്ക​​ത്തി​​ല്‍, സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ ന​​യ​​ങ്ങ​​ളി​​ലെ സാ​​ങ്കേ​​തി​​ക പി​​ഴ​​വു​​ക​​ള്‍ തി​​രു​​ത്തു​​ന്ന​​തി​​നു പ​​ക​​രം രാ​​ഷ്ട്രീ​​യ ല​​ക്ഷ്യ​​ങ്ങ​​ളോ​​ടെ ര​​ണ്ട് ഉ​​ദ്യോ​​ഗാ​​ര്‍ഥി​​ക​​ള്‍ ത​​മ്മി​​ലു​​ള്ള ബ​​ല​​പ​​രീ​​ക്ഷ​​ണ​​മാ​​യി വി​​വാ​​ദ​​ങ്ങ​​ളെ പൊ​​തു​​മ​​ധ്യ​​ത്തി​​ല്‍ നി​​ല​​നി​​ര്‍ത്തു​​ക​​യെ​​ന്ന ദൗ​​ത്യ​​മാ​​ണ് രാ​​ഷ്ട്രീ​​യ​​ക​​ക്ഷി​​ക​​ളും വാ​​ര്‍ത്താ​​മാ​​ധ്യ​​മ​​ങ്ങ​​ളും ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. വി​​വാ​​ദ​​ങ്ങ​​ള്‍ ര​​ണ്ട് ഉ​​ദ്യോ​​ഗാ​​ര്‍ഥി​​ക​​ളി​​ലേ​​ക്ക് മാ​​ത്രം ചു​​രു​​ങ്ങു​​മ്പോ​​ള്‍ അ​​ര്‍ഹ​​ത​​പ്പെ​​ട്ട അ​​വ​​കാ​​ശ​​ങ്ങ​​ള്‍ നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ട മ​​റ്റ് ഉ​​ദ്യോ​​ഗാ​​ര്‍ഥി​​ക​​ളു​​ടെ മു​​ഖ​​ങ്ങ​​ള്‍ വേ​​ഗ​​ത്തി​​ല്‍ വി​​സ്മൃ​​തി​​യി​​ലേ​​ക്ക് നീ​​ങ്ങു​​ന്നു.

യു.​​ജി.​​സി നി​​യ​​മ​​ങ്ങ​​ളു​​ടെ പി​​ന്നാ​​മ്പു​​റ​​ക്ക​​ഥ​​ക​​ള്‍

ഇ​​ന്ത്യ​​യി​​ലെ സ​​ര്‍വ​​ക​​ലാ​​ശാ​​ല സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ ന​​യ​​ങ്ങ​​ളെ പൊ​​തു​​വാ​​യി രൂ​​പ​വ​ത്​​ക​​രി​​ക്കു​​ന്ന കേ​​ന്ദ്ര സം​​വി​​ധാ​​ന​​മെ​​ന്ന നി​​ല​​യി​​ല്‍ യു.​​ജി.​​സി കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ല്‍ അ​​തി​​ന്റെ നി​​യ​​മ​​വ്യ​​വ​​സ്ഥ​​ക​​ളി​​ല്‍ പ​​ല പ​​രി​​ഷ്ക​​ര​​ണ​​ങ്ങ​​ൾ ന​​ട​​പ്പാ​ക്കു​​ന്നു​​ണ്ട്. കേ​​ന്ദ്ര​​സ​​ര്‍ക്കാ​​റി​​ന്റെ​​യും അ​​തി​​ന്റെ ചാ​​ല​​ക​​ശ​​ക്തി​​യാ​​യി വ​​ര്‍ത്തി​​ക്കു​​ന്ന തീ​​വ്ര​​ഹി​​ന്ദു​​ത്വ നി​​ല​​പാ​​ടു​​ക​​ളെ​​യും പ​​ല​മ​​ട്ടി​​ല്‍ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു​കൊ​​ണ്ടാ​​ണ് യു.​​ജി.​​സി​യു​​ടെ പ​​ല ന​​യ​​ങ്ങ​​ളും രൂ​​പ​വ​ത്ക​​രി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​ മേ​​ഖ​​ല​​യെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക, നി​​ല​​വാ​​രം ഉ​​റ​​പ്പാ​​ക്കു​​ക എ​​ന്നീ ല​​ക്ഷ്യ​​ങ്ങ​​ളോ​​ടെ അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ഭൂ​​രി​​ഭാ​​ഗം ന​​യ​​ങ്ങ​​ളും പ​​ല​​പ്പോ​​ഴും ഇ​​ന്ത്യ​​യി​​ലെ അ​​ടി​​സ്ഥാ​​ന​ വ​​ര്‍ഗ/​​കീ​​ഴാ​​ള വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ളെ ഹ​​നി​​ക്കു​​ന്ന​​വ​​യാ​​ണ്. പ്ര​​ഥ​​മ​​ദൃ​​ഷ്ട്യാ ഗു​​ണ​​ക​​ര​​മെ​​ന്ന പ്ര​​തീ​​തി ജ​​നി​​പ്പി​​ക്കു​​ന്നു​​വെ​​ങ്കി​​ലും, യു.​​ജി.​​സി​യു​​ടെ സ​​മീ​​പ​​കാ​​ല ന​​യ​​ങ്ങ​​ളി​​ല്‍ നി​​ര​​വ​​ധി പോ​​രാ​​യ്മ​​ക​​ള്‍ ക​​ണ്ടെ​​ത്താ​​നാ​​കും.

യു.​​ജി.​​സി​യു​​ടെ Minimum Standards and Procedure for Award of M.Phil/Ph.D Degrees Regulations, 2016 പ്ര​​കാ​​രം പി​​എ​​ച്ച്.​​ഡി ഗ​​വേ​​ഷ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഗ​​വേ​​ഷ​​ണ മാ​​ര്‍ഗ​​ദ​​ര്‍ശി​​ക​​ളു​​ടെ കീ​​ഴ​​ില്‍ പ്ര​​വ​​ര്‍ത്തി​​ക്കാ​​വു​​ന്ന ഗ​​വേ​​ഷ​​ക​​രു​​ടെ എ​​ണ്ണം പ​​രി​​മി​​ത​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. അ​​സി​​സ്റ്റ​​ന്‍റ് പ്ര​ഫ​​സ​​ര്‍ക്കൊ​​പ്പം നാ​​ല്, അ​സോ​സി​​േയ​​റ്റ് പ്ര​ഫ​​സ​​ര്‍ക്കൊ​​പ്പം ആ​​റ്, പ്ര​ഫ​​സ​​ര്‍ക്കൊ​​പ്പം എ​​ട്ട് എ​​ന്നീ നി​​ല​​യി​​ലേ​​ക്ക് ഗ​​വേ​​ഷ​​ക​​രു​​ടെ എ​​ണ്ണം പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ന്നു​​വെ​​ന്ന​​തി​​ന് ഗ​​വേ​​ഷ​​ണ മേ​​ഖ​​ല​​യി​​ലെ ഗു​​ണ​​നി​​ല​​വാ​​രം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ക എ​​ന്ന ന്യാ​​യ​​മാ​​ണ് യു.​​ജി.​​സി മു​​ന്നോ​​ട്ടു​​വെ​ക്കു​ന്ന​​ത്. എ​​ന്നാ​​ല്‍, മു​​ന്‍കാ​​ല​​ങ്ങ​​ളി​​ല്‍നി​​ന്ന് ഭി​​ന്ന​​മാ​​യി അം​​ബേ​​ദ്ക​​റി​​സ്റ്റ് മൂ​​ല്യ​​ങ്ങ​​ളാ​​ല്‍ ശാ​​ക്തീ​​ക​​രി​​ക്ക​​പ്പെ​​ട്ട ദ​​ലി​​ത്ജ​​ന​​ത​​യി​​ല്‍നി​​ന്ന് നി​​ര​​വ​​ധി​​യാ​​ളു​​ക​​ള്‍ പ്ര​​തി​​സ​​ന്ധി​​ക​​ളെ അ​​തി​​ജീ​​വി​​ച്ച് ഉ​​ന്ന​​ത​​പ​​ഠ​​ന മേ​​ഖ​​ല​​യി​​ലേ​​ക്ക് ക​​ട​​ന്നു​വ​​രു​​ന്നു​​ണ്ട്. ഇ​​ത്ത​​രം സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഗ​​വേ​​ഷ​​ണ​​ത്തി​​നു​​ള്ള അ​​വ​​സ​​ര​​ങ്ങ​​ള്‍ പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ന്ന ന​​ട​​പ​​ടി​​ക​​ള്‍ ആ​​ശ​​ങ്ക​ജ​​ന​​ക​​മാ​​ണ്. ഗ​​വേ​​ഷ​​ണ​​ത്തി​​ലേ​​ര്‍പ്പെ​​ടു​​ന്ന​​വ​​രു​​ടെ എ​​ണ്ണം നി​​ജ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ലൂ​​ടെ രാ​​ജ്യ​​ത്തി​​ലെ ഗ​​വേ​​ഷ​​ണ​​മേ​​ഖ​​ല​​യു​​ടെ നി​​ല​​വാ​​ര​​മു​​യ​​രു​​മെ​​ന്ന വാ​​ദം അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മാ​​ണ്. ഗ​​വേ​​ഷ​​ക​​രു​​ടെ എ​​ണ്ണം വ​​ര്‍ധി​​പ്പി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം അ​​വ​​ര്‍ക്കാ​​വ​​ശ്യ​​മാ​​യ ഭൗ​​തി​​ക സാ​​ഹ​​ച​​ര്യ​​ങ്ങ​​ള്‍, സാ​​മ്പ​​ത്തി​​ക സ​​ഹാ​​യം എ​​ന്നി​​വ ല​​ഭ്യ​​മാ​​ക്കി​​യാ​​വ​​ണം നി​​ല​​വാ​​ര​​മു​​യ​​ര്‍ത്തു​​ക​​യെ​​ന്ന പ്ര​​ക്രി​​യ ന​​ട​​പ്പാ​​ക്കേ​​ണ്ട​​ത്.

കൂ​​ടാ​​തെ, സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളെ കേ​​വ​​ലം പ​​ഠ​​ന​​കേ​​ന്ദ്ര​​ങ്ങ​​ളാ​​ക്കി മാ​​ത്രം പ​​രി​​മി​​ത​​പ്പെ​​ടു​​ത്താ​​നും വി​​ദ്യാ​​ര്‍ഥി​​ക​​ളു​​ടെ വി​​മ​​ര്‍ശ​​ന-​​വി​​ചി​​ന്ത​​ന ശേ​​ഷി​​ക​​ളെ ഇ​​ല്ലാ​​യ്മ ചെ​​യ്യാ​നും ഇ​​ത്ത​​രം ന​​ട​​പ​​ടി​​ക​​ളി​​ലൂ​​ടെ അ​​ധി​​കാ​​ര കേ​​ന്ദ്ര​​ങ്ങ​​ള്‍ക്ക് സാ​​ധി​​ക്കു​​ന്നു. കേന്ദ്രത്തിന്റെ പ​​ല ജ​​ന​​വി​​രു​​ദ്ധ ന​​യ​​ങ്ങ​​ളോ​​ടും വി​​യോ​​ജി​​ച്ചു​കൊ​​ണ്ട് സ​​മ​​ര​​മു​​ഖ​​ത്തേ​​ക്ക് ക​​ട​​ന്നു​​വ​​ന്ന​​വ​​രി​​ല്‍ ഭൂ​​രി​​ഭാ​​ഗ​​വും വി​​ദ്യാ​​ര്‍ഥി​​ക​​ളാ​​യി​​രു​​ന്നു​​വെ​​ന്ന വ​​സ്തു​​ത കൂ​​ടി പ​​രി​​ഗ​​ണി​​ക്കു​​മ്പോ​​ള്‍ മാ​​ത്ര​​മാ​​ണ് യു.​​ജി.​​സി​​യു​​ടെ പ​​ല ന​​യ​​ങ്ങ​​ളു​​ടെ​​യും പി​​ന്നി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന രാ​​ഷ്ട്രീ​​യ താ​​ൽ​പ​​ര്യ​​ങ്ങ​​ള്‍ വെ​​ളി​​വാ​​കു​​ന്ന​​ത്.


യു.​​ജി.​​സി സ​​ര്‍വ​​ക​​ലാ​​ശാ​​ല/​​കോ​​ള​ജ് അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​ത്തി​​നാ​​യി വി​​ഭാ​​വ​​നം ചെ​​യ്ത യു.​​ജി.​​സി റെ​​ഗു​​േ​ല​​ഷ​​ന്‍സ് 2018ല്‍ ​​അ​​ശാ​​സ്ത്രീ​​യ​​മാ​​യ​​തും ദു​​ര്‍വ്യാ​​ഖ്യാ​​ന​​ങ്ങ​​ള്‍ക്ക് സാ​​ധ്യ​​ത ന​​ല്‍കു​​ന്ന​​തു​​മാ​​യ നി​​ര​​വ​​ധി ഘ​​ട​​ക​​ങ്ങ​​ളു​​ണ്ട്. അ​​വ​​യി​​ലൊ​​ന്ന്, അ​​സി​​സ്റ്റ​​ന്‍റ് പ്ര​ഫ​​സ​​ര്‍ നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​ർ​ദേ​​ശ​​ങ്ങ​​ളാ​​ണ്. പ്രാ​​ഥ​​മി​​ക​​മാ​​യ ചി​​ല മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് ഒ​​രു ചു​​രു​​ക്ക​​പ്പ​​ട്ടി​​ക ഉ​​ണ്ടാ​​ക്കാ​നും പി​​ന്നീ​​ട് അ​​ഭി​​മു​​ഖ​​പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ മാ​​ത്രം അ​​ധ്യാ​​പ​​ക നി​​യ​​മ​​നം ന​​ട​​പ്പാ​​ക്കാ​​നും നി​​ർ​ദേ​​ശി​​ക്കു​​ന്ന ന​​യം വ്യാ​​പ​​ക​​മാ​​യി ദു​​രു​​പ​​യോ​​ഗം ചെ​​യ്യ​​പ്പെ​​ടാ​​വു​​ന്ന​​താ​​ണ്. ചു​​രു​​ക്ക​​പ്പ​​ട്ടി​​ക നി​​ര്‍മി​​ക്കു​​ന്ന​​തി​​ന് ത​​സ്തി​​ക​​ക​​ള്‍ക്ക​​നു​​സൃ​​തം എ​​ത്ര​​യാ​​ളു​​ക​​ളെ അ​​ഭി​​മു​​ഖ​​ത്തി​​ന് ക്ഷ​​ണി​​ക്കാം എ​​ന്ന​​തി​​നെ സം​​ബ​​ന്ധി​​ച്ച് കൃ​​ത്യ​​മാ​​യ നി​​ർ​ദേ​ശ​​ങ്ങ​​ള്‍ യു.​​ജി.​​സി മു​​ന്നോ​​ട്ടു​വെ​ക്കാ​​ത്ത​​തി​​നാ​​ല്‍ നി​​യ​​മ​​നാ​​ധി​​കാ​​രി​​യു​​ടെ താ​ൽ​പ​​ര്യ​​പ്ര​​കാ​​രം പ​​ട്ടി​​ക രൂ​​പ​വ​ത്​​ക​​രി​ക്കാ​​ന്‍ സാ​​ധി​​ക്കും. ചു​​രു​​ക്ക​​പ്പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ന്ന പ​​ക്ഷം അ​​ഭി​​മു​​ഖ​​ത്തി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന​​നു​​സൃ​​തം മാ​​ര്‍ക്ക് ന​​ല്‍കാ​​മെ​​ന്ന​​തും, അ​​തി​​നെ മാ​​ത്രം മു​​ന്‍നി​​ര്‍ത്തി നി​​യ​​മ​​നം ന​​ല്‍കാ​​മെ​​ന്ന​​തും സ്വ​​ജ​​ന​​പ​​ക്ഷ​​പാ​​ത​​ത്തി​​നു കാ​​ര​​ണ​​മാ​​കു​​ന്നു. അ​​സി​​സ്റ്റ​​ന്‍റ് പ്ര​ഫ​​സ​​ര്‍ നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട എ​​ല്ലാ അ​​ധി​​കാ​​ര​​വും ഇ​​ന്‍റ​​ര്‍വ്യൂ സ​​മി​​തി​​യി​​ലേ​​ക്കും നി​​യ​​മ​​നാ​​ധി​​കാ​​രി​​യി​​ലേ​​ക്കും മാ​​ത്രം കേ​​ന്ദ്രീ​​ക​​രി​​ക്കു​​മ്പോ​​ള്‍, നീ​​തി​​ര​​ഹി​​ത​​മാ​​യ പ​​ല ന​​ട​​പ​​ടി​​ക​​ള്‍ക്കു​​മ​​ത് കാ​​ര​​ണ​​മാ​​കു​​ന്നു. കേ​​ന്ദ്ര സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക ത​​സ്തി​​ക​​യി​​ലേ​​ക്ക് സം​​ഘ​്പ​​രി​​വാ​​ര്‍ ആ​​ശ​​യ​​ങ്ങ​​ളോ​​ട് ആ​​ഭി​​മു​​ഖ്യ​​മു​​ള്ള​​വ​​രെ നി​​സ്സാ​​ര​​മാ​​യി നി​​യ​​മി​ക്കാ​​ന്‍ ഉ​​ത​​കു​​ന്ന ത​​ര​​ത്തി​​ല്‍ യു.​​ജി.​​സി നി​​യ​​മ​​ങ്ങ​​ള്‍ നി​​ല​​വി​​ല്‍ വ​​ഴ​​ക്ക​​മു​​ള്ള​​താ​​യി​​രി​​ക്കു​​ന്നു. സ​​മാ​​ന​​മാ​​യ ത​​ര​​ത്തി​​ല്‍, സം​​സ്ഥാ​​ന സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ല്‍ ത​​ങ്ങ​​ള്‍ക്ക് അ​​ഭി​​മ​​ത​​രാ​​യ​​വ​​രെ നി​​യ​​മി​ക്കാ​​ന്‍ പ്രാ​​ദേ​​ശി​​ക രാ​​ഷ്ട്രീ​​യ നേ​​തൃ​​ത്വ​​ത്തി​​നും സാ​​ധി​​ക്കു​​ന്നു. കൃ​​ത്യ​​മാ​​യ​​തും സു​​ദൃ​​ഢ​​മാ​​യ​​തു​​മാ​​യ നി​​യ​​മ​​ങ്ങ​​ളെ​​ക്കാ​​ള്‍ വേ​​ഗ​​ത്തി​​ല്‍ ദു​​രു​​പ​​യോ​​ഗം ചെ​​യ്യ​​പ്പെ​​ടാ​​ന്‍ ത​​ക്ക​​വി​​ധ​​ത്തി​​ല്‍ രൂ​​പ​​ക​ൽ​പ​​ന ചെ​​യ്യ​​പ്പെ​​ട്ട​​വ​​യാ​​ണ് യു.​​ജി.​​സി റെ​​ഗു​ലേ​​ഷ​​ന്‍സ് 2018ലെ ​​അ​​സി​​സ്റ്റ​​ന്‍റ് പ്ര​ഫ​​സ​​ര്‍ നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​ല നി​​ർ​ദേ​​ശ​​ങ്ങ​​ളും.

കേ​​ര​​ള​​ത്തി​​ലെ വാ​​ര്‍ത്താ​​മാ​​ധ്യ​​മ​​ങ്ങ​​ള്‍ സ​​വി​​ശേ​​ഷ​​പ്രാ​​ധാ​​ന്യ​​ത്തോ​​ടെ അ​​വ​​ത​​രി​​പ്പി​​ച്ച മ​​റ്റൊ​​രു അ​​ധി​​കാ​​ര ത​​ര്‍ക്ക​​മാ​​ണ് സ​​ര്‍ക്കാ​​റും ചാ​​ന്‍സ​​ല​​ര്‍ എ​​ന്ന നി​​ല​​യി​​ലു​​ള്ള ഗ​​വ​​ര്‍ണ​​റു​​ടെ ഇ​​ട​​പെ​​ട​​ലു​​ക​​ളും. സ​​മ​​കാ​​ലി​​ക കേ​​ര​​ളീ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ചാ​​ന്‍സ​​ല​​ര്‍ ഉ​​ന്ന​​യി​​ച്ച പ​​ല ആ​​ക്ഷേ​​പ​​ങ്ങ​​ളി​​ലും ക​​ഴ​​മ്പു​​ള്ള​​താ​​യി ബോ​​ധ്യ​​പ്പെ​​ടു​​മെ​​ങ്കി​​ലും അ​​ദ്ദേ​​ഹ​​ത്തി​​ന്റെ പ​​ര​​സ്യ​പ്ര​​സ്താ​​വ​​ന​​ക​​ളി​​ല്‍ മു​​ഴ​​ച്ചു​​നി​​ല്‍ക്കു​​ന്ന ബി.​​ജെ.​​പി ചാ​​യ്‌​​വ്, നി​​ല​​പാ​​ടു​​ക​​ളി​​ല്‍ കാ​​ണി​​ക്കു​​ന്ന മെ​​യ്‌​​വ​​ഴ​​ക്കം എ​​ന്നി​​വ വി​​മ​​ര്‍ശ​​ന​​വി​​ധേ​​യ​​മാ​​ക്കേ​​ണ്ട​​താ​​ണ്. ഒ​​രു സ​​ര്‍വ​​ക​​ലാ​​ശാ​​ല വൈ​​സ് ചാ​​ന്‍സ​​ല​​റെ ക്രി​​മി​​ന​​ലെ​​ന്ന് പ​​ര​​സ്യ​​മാ​​യി അ​​ധി​​ക്ഷേ​​പി​​ക്കു​​ന്ന​​ത് ചാ​​ന്‍സ​​ല​​ര്‍ പ​​ദ​​വി​​ക്കു യോ​​ജി​​ച്ച​​ത​​ല്ല. ഔ​​ദ്യോ​​ഗി​​ക​​മാ​​യി അ​​ദ്ദേ​​ഹ​​ത്തി​​ല്‍ നി​​ക്ഷി​​പ്ത​​മാ​​യി​​രി​​ക്കു​​ന്ന അ​​ധി​​കാ​​ര​​ങ്ങ​​ള്‍ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് ത​​ക്ക​​താ​​യ ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​ന് പ​​ക​​രം വാ​​ര്‍ത്താ ത​​ല​​ക്കെ​​ട്ടു​​ക​​ളി​​ല്‍ നി​​റ​​ഞ്ഞു​​നി​​ൽ​ക്കാ​​ന്‍ മാ​​ത്രം ത​യാ​​റാ​​ക്കു​​ന്ന ചാ​​ന്‍സ​​ല​​റു​​ടെ ന​​ട​​പ​​ടി​​ക​​ള്‍ തി​​ക​​ച്ചും രാ​​ഷ്ട്രീ​​യ​​പ്രേ​​രി​​ത​​മാ​​ണ്.

യു.​​ജി.​​സി നി​​യ​​മ​​ങ്ങ​​ളെ​​യും കേ​​ര​​ള​​ത്തി​​ലെ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളെ​​യും സം​​ബ​​ന്ധി​​ക്കു​​ന്ന മ​​റ്റൊ​​രു വി​​ഷ​​യം വ​​ള​​രെ ഗൗ​​ര​​വ​​മേ​​റി​​യ​​താ​​ണ്. അ​​ത് കേ​​ര​​ള​​ത്തി​​ലെ സ്ഥി​​തി മാ​​ത്ര​​മ​​ല്ല, ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും സ​​മാ​​ന​​രീ​​തി​ത​​ന്നെ പി​​ന്തു​​ട​​രു​​ന്നു. യു.​​ജി.​​സി നി​​യ​​മ​​ങ്ങ​​ള്‍ അ​​ടി​​യ​​ന്ത​​ര പ്രാ​​ധാ​​ന്യ​​ത്തോ​​ടെ ന​​ട​​പ്പാ​ക്ക​​ണ​മെ​​ന്ന് കേ​​ന്ദ്ര ഗ​​സ​​റ്റ് വി​​ജ്ഞാ​​പ​​ന​​ത്തി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ടെ​​ങ്കി​​ലും, പ​​ല സം​​സ്ഥാ​​ന​​ങ്ങ​​ളും അ​​ത് കൃ​​ത്യ​​മാ​​യി പാ​​ലി​​ക്കു​​ന്നി​​ല്ല. വ​​ള​​രെ കാ​​ല​​ങ്ങ​​ള്‍ക്കു​ശേ​​ഷം മാ​​ത്ര​​മാ​​ണ് സം​​സ്ഥാ​​ന സ​​ര്‍ക്കാ​​റു​​ക​​ള്‍ പ്ര​​സ്തു​​ത​ച​​ട്ട​​ങ്ങ​​ള്‍ അം​​ഗീ​​ക​​രി​​ക്കു​​ന്ന​​ത്. അ​​തി​​നാ​​ല്‍ത​​ന്നെ, രാ​​ജ്യ​​ത്തെ കേ​​ന്ദ്ര സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും സം​​സ്ഥാ​​ന സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും ഒ​​രേ​​സ​​മ​​യം വെ​​വ്വേ​​റെ നി​​യ​​മ​​ങ്ങ​​ള്‍ പ്രാ​​ബ​​ല്യ​​ത്തി​​ല്‍ വ​​രു​​ന്നു. യു.​​ജി.​​സി നി​​യ​​മ​​ങ്ങ​​ള്‍ ന​​ട​​പ്പാ​ക്കാ​​ന്‍ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ എ​​ടു​​ക്കു​​ന്ന കാ​​ല​​താ​​മ​​സം പ്ര​​ത്യ​​ക്ഷ​​ത്തി​​ല്‍ത​​ന്നെ പ​​ല സാ​​ങ്കേ​​തി​​ക പ്ര​​തി​​സ​​ന്ധി​​ക​​ളും സൃ​​ഷ്ടി​​ക്കു​​ന്നു. ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി, അ​​ധ്യാ​​പ​​ക നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട 2018ലെ ​​യു.​​ജി.​​സി നി​​യ​​മ​​ങ്ങ​​ള്‍ പ്രാ​​ബ​​ല്യ​​ത്തി​​ലു​​ള്ള​​പ്പോ​​ള്‍ത​​ന്നെ കേ​​ര​​ള​​മ​​ട​​ക്കം നി​​ര​​വ​​ധി സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ യു.​​ജി.​​സി​​യു​​ടെ 2010 റെ​​ഗു​​ലേ​​ഷ​​ന്‍സ് പ്ര​​കാ​​ര​​മാ​​ണ് നി​​യ​​മ​​നം ന​​ട​​ന്നി​​രി​​ക്കു​​ന്ന​​ത്. യു.​​ജി.​​സി​യു​​ടെ 2018ലെ ​​പു​​തി​​യ നി​​യ​​മ​​ങ്ങ​​ള്‍ കേ​​ര​​ള സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ മു​​ന്‍കാ​​ല​​പ്രാ​​ബ​​ല്യ​​ത്തോ​​ടെ ന​​ട​​പ്പാ​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത് 29/09/2019ല്‍ ​​മാ​​ത്ര​​മാ​​ണ് (G.O.(P)No.28/2019/HEDN). ഇ​​ക്കാ​​ല​​യ​​ള​​വി​​ല്‍ സം​​സ്ഥാ​​ന​​ത്തെ കോ​​ള​ജു​​ക​​ളി​​ലും സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും ന​​ട​​ന്നി​​ട്ടു​​ള്ള നി​​യ​​മ​​ന​​ങ്ങ​​ളു​​ടെ സാ​​ങ്കേ​​തി​​ക​​മാ​​യ സ​​ങ്കീ​​ർ​ണ​​ത വ​​ള​​രെ വ​​ലു​​താ​​യി​​രി​​ക്കും. യ​​ഥാ​​സ​​മ​​യം യു.​​ജി.​​സി ച​​ട്ട​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ച്ച് സം​​സ്ഥാ​​ന​​ത്തി​​ല്‍ ന​​ട​​പ്പാ​​ക്കാ​​ന്‍ സ​​ര്‍ക്കാ​​ര്‍ ത​​യാ​​റാ​​കാ​​ത്ത പ​​ക്ഷം നി​​യ​​മ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സാ​​ങ്കേ​​തി​​ക സ​​മ​​സ്യ​​ക​​ള്‍ ഉ​​യ​​രു​​മെ​​ന്ന​​തി​​ല്‍ സം​​ശ​​യ​​മി​​ല്ല.

അ​​ക്കാ​​ദ​​മി​​ക യോ​​ഗ്യ​​ത, യു.​​ജി.​​സി ച​​ട്ട​​ങ്ങ​​ള്‍, സം​​സ്ഥാ​​ന സ​​ര്‍ക്കാ​​റി​ന്റെ നി​​യ​​മ​​ങ്ങ​​ള്‍ എ​​ന്നി​​വ​​യെ​​ക്കു​​റി​​ച്ചെ​​ല്ലാം വ​​ള​​രെ വി​​ശ​​ദ​​മാ​​യി പ്ര​​തി​​പാ​​ദി​​ക്കു​​ന്ന സു​​പ്രീം​​കോ​​ട​​തി​​യു​​ടെ വി​​ധി​​പ്ര​​സ്താ​​വ​​മാ​​ണ് Kalyani Mathivanan vs K.V. Jeyaraj and Ors എ​​ന്ന കേ​​സി​​ല്‍ ന​​ട​​ന്നി​​ട്ടു​​ള്ള​​ത്. വൈ​​സ് ചാ​​ന്‍സ​​ല​​ര്‍ ത​​സ്തി​​ക​​യി​​ലേ​​ക്കു​​ള്ള നി​​യ​​മ​​ന​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ യോ​​ഗ്യ​​ത​​ക​​ളി​​ല്ലെ​​ന്നു ക​​ണ്ടെ​​ത്തി​​യ​​തി​​നെ തു​​ട​​ര്‍ന്ന് മ​​ധു​​ര കാ​​മ​​രാ​​ജ് സ​​ര്‍വ​​ക​​ലാ​​ശാ​​ല വൈ​​സ് ചാ​​ന്‍സ​​ല​​റാ​​യി​​രു​​ന്ന ഡോ. ​​ക​​ല്യാ​​ണി മ​​തി​​വാ​​ണ​​നെ ത​​മി​​ഴ്നാ​​ട് ഹൈ​കോ​​ട​​തി ത​​ല്‍സ്ഥാ​​ന​​ത്തു​നി​​ന്നു നീ​​ക്കം​ചെ​​യ്തു. പ്ര​​സ്തു​​ത വി​​ധി വാ​​ച​​ക​​ത്തി​​ല്‍ കോ​​ട​​തി ഇ​​പ്ര​​കാ​​രം നി​​രീ​​ക്ഷി​​ക്കു​​ന്നു: "Today Albert Einstein cannot be appointed Vice-Chancellor of any university [at least in India] unless he fulfils the qualifications prescribed by the University Grants Commission."

അ​​താ​​യ​​ത്, ഒ​​രു ഉ​​ദ്യോ​​ഗാ​​ര്‍ഥി​​യു​​ടെ നി​​യ​​മ​​നം യു.​​ജി.​​സി ച​​ട്ട​​ങ്ങ​​ള്‍ക്ക് വി​​ധേ​​യ​​മാ​​യി​​രി​​ക്ക​​ണ​മെ​​ന്ന് ഈ ​​പ​​രാ​​മ​​ര്‍ശം വ്യ​​ക്ത​​മാ​​ക്കു​​ന്നു. അ​​വ​​രു​​ടെ രാ​​ഷ്ട്രീ​​യ​​വും അ​​ന​​ക്കാ​​ദ​​മി​​ക​​വു​​മാ​​യ മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളെ മു​​ന്‍നി​​ര്‍ത്തി​​യ​​ല്ല, മ​​റി​​ച്ച് യു.​​ജി.​​സി ​ച​​ട്ട​​ങ്ങ​​ള്‍ക്ക് അ​​നു​​സൃ​​ത​​മാ​​യി​​രി​​ക്ക​​ണം അ​​ധ്യാ​​പ​​ക നി​​യ​​മ​​നം എ​​ന്ന് സാ​​രം. എ​​ന്നാ​​ല്‍, പ്ര​​സ്തു​​ത ഉ​​ത്ത​​ര​​വ് റ​​ദ്ദ് ചെ​​യ്തു​കൊ​​ണ്ട് സു​​പ്രീം​കോ​​ട​​തി നി​​രീ​​ക്ഷി​​ച്ച​​ത് വ​​ള​​രെ ശ്ര​​ദ്ധേ​​യ​​മാ​​യ ചി​​ല വ​​സ്തു​​ത​​ക​​ളാ​​ണ്. അ​​വ ഇ​​പ്ര​​കാ​​രം ക്രോ​​ഡീ​​ക​​രി​​ക്കാം (Refer - Kalyani Mathivanan vs K.V. Jeyaraj and Ors dated 11/03/2015):

1. കേ​​ന്ദ്ര സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ള്‍ക്കും അ​​വി​​ടെ ജോ​​ലി​ചെ​​യ്യു​​ന്ന അ​​ധ്യാ​​പ​​ക​​ര്‍ക്കും യു.​​ജി.​​സി​യു​​ടെ നേ​​രി​​ട്ടു​​ള്ള ധ​​ന​​സ​​ഹാ​​യ​​ത്തി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ള്‍ക്കും യു.​​ജി.​​സി ച​​ട്ട​​ങ്ങ​​ള്‍ ബാ​​ധ​​ക​​മാ​​ണ്.

2. സം​​സ്ഥാ​​ന സ​​ര്‍ക്കാ​​റി​​ന്റെ അ​​ധി​​കാ​​ര​​പ​​രി​​ധി​​ക്കു കീ​​ഴി​​ലു​​ള്ള സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ല്‍ യു.​​ജി.​​സി ച​​ട്ട​​ങ്ങ​​ള്‍ പാ​​ലി​​ക്ക​​പ്പെ​​ടേ​​ണ്ട​​ത് അ​​ത​​തു സ​​ര്‍ക്കാ​​റു​ക​​ളു​​ടെ അം​​ഗീ​​കാ​​ര​​ത്തി​​നു​കൂ​​ടി വി​​ധേ​​യ​​മാ​​യി​​ട്ടാ​​ണ്. ഇ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ യു.​​ജി.​​സി ച​​ട്ട​​ങ്ങ​​ള്‍ക്കു നി​​ർദേ​​ശ​​ക (directory) സ്വ​​ഭാ​​വം മാ​​ത്ര​​മാ​​ണു​​ള്ള​​ത്. മ​​റ്റൊ​​ര​​ർ​ഥ​​ത്തി​​ല്‍, സം​​സ്ഥാ​​ന സ​​ര്‍ക്കാ​​റു​ക​​ള്‍ ഔ​​ദ്യോ​​ഗി​​ക​​മാ​​യി അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തു വ​​രെ യു.​​ജി.​​സി നി​​യ​​മ​​ങ്ങ​​ള്‍ സം​​സ്ഥാ​​ന​​ത്തി​​ന്റെ അ​​ധി​​കാ​​ര​​ത്തി​​നു കീ​​ഴി​​ലു​​ള്ള സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ല്‍ നി​​ര്‍ബ​​ന്ധി​​ത​​മാ​​യ (mandatory) വ്യ​​വ​​സ്ഥ​​യാ​​കു​​ന്നി​​ല്ല.

3. യു.​​ജി.​​സി ച​​ട്ട​​ങ്ങ​​ള്‍ ഭാ​​ഗി​​ക​​മാ​​യി നി​​ർ​ദേ​​ശ​​ക സ്വ​​ഭാ​​വ​​മു​​ള്ള​​വ​​യും ഭാ​​ഗി​​ക​​മാ​​യി നി​​ര്‍ബ​​ന്ധി​​ത സ്വ​​ഭാ​​വ​​മു​​ള്ള​​വ​​യു​​മാ​​ണ്.

ഇ​​ത്ത​​ര​​ത്തി​​ല്‍ പ​​രി​​ശോ​​ധി​​ക്കു​​മ്പോ​​ള്‍, സം​​സ്ഥാ​​ന സ​​ര്‍ക്കാ​​റി​​നും സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ള്‍ക്കും നി​​ര​​വ​​ധി അ​​ധി​​കാ​​ര സാ​​ധ്യ​​ത​​ക​​ളു​​ണ്ടെ​​ന്നും അ​​വ യു​​ക്ത​​മാ​​യ വി​​ധ​​ത്തി​​ല്‍ ന​​ട​​പ്പാ​​ക്കാ​​ന്‍ അ​​വ​​ര്‍ ബാ​​ധ്യ​​സ്ഥ​​രാ​​ണെ​​ന്നും വ​​രു​​ന്നു. ഇ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ക​​ണ്ണൂ​​ര്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല അ​​ധ്യാ​​പ​​ക നി​​യ​​മ​​ന വി​​വാ​​ദ​​ത്തി​​ന് ആ​​സ്പ​​ദ​​മാ​​യ മ​​റ്റൊ​​രു വാ​​ദം പ​​രി​​ശോ​​ധി​​ക്കേ​​ണ്ട​​ത്. പ്ര​​സ്തു​​ത നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഏ​​ഷ്യാ​​നെ​​റ്റ് ന്യൂ​​സ് അ​​വ​​ത​​രി​​പ്പി​​ച്ച ചാ​​ന​​ല്‍ ച​​ര്‍ച്ചാ പ​​രി​​പാ​​ടി​​യി​​ല്‍ അ​​ഭി​​മു​​ഖ​ സ​​മി​​തി​​യി​​ല്‍ അം​​ഗ​​മാ​​യി​​രു​​ന്ന ഒ​​രു പ്ര​ഫ​​സ​​ര്‍ പീ​​ര്‍-​​റി​​വ്യൂ ജേ​​ണ​​ലു​​ക​​ളെ​​ക്കു​​റി​​ച്ച് കൃ​​ത്യ​​മാ​​യ നി​​ർ​വ​​ച​​ന​​ങ്ങ​​ളി​​ല്ലെ​​ന്ന ത​​ര​​ത്തി​​ല്‍ ഒ​​രു പ​​രാ​​മ​​ര്‍ശ​​മു​​യ​​ര്‍ത്തി. അ​​തി​​നെ​​ത്തു​​ട​​ര്‍ന്നു പ്രി​​യ വ​​ര്‍ഗീ​​സി​​ന്റെ ഫേ​​സ്ബു​​ക്ക് കു​​റി​​പ്പി​​ല്‍ ക​​ണ്ണൂ​​ര്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല മ​​ല​​യാ​​ള പ​​ഠ​​നവി​​ഭാ​​ഗ​​ത്തി​​നാ​​യി അം​​ഗീ​​ക​​രി​​ച്ച ജേ​​ണ​​ലു​​ക​​ളു​​ടെ പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്നു. അ​​വ​​രു​​ടെ ഫേ​​സ്ബു​​ക്ക് കു​​റി​​പ്പ് പ്ര​​കാ​​രം, ക​​ണ്ണൂ​​ര്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല ല​​ഭ്യ​​മാ​​ക്കി​​യ പ​​ട്ടി​​ക​​യാ​​ണ​​ത്. എ​​ന്നാ​​ല്‍, 14/06/2019 മു​​ത​​ല്‍ യു.​​ജി.​​സി കെ​​യ​​ര്‍ ജേ​​ണ​​ല്‍ പ​​ട്ടി​​ക നി​​ല​​വി​​ല്‍ വ​​രു​ക​​യും അ​​വ​​യി​​ല്‍ ഉ​​ള്‍പ്പെ​​ടാ​​ത്ത ജേ​​ണ​​ലു​​ക​​ള്‍ അ​​ക്കാ​​ദ​​മി​​ക് ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്ക് അം​​ഗീ​​ക​​രി​​ക്കു​​ക​​യി​​ല്ല എ​​ന്ന​​തും യു.​​ജി.​​സി സ​​ര്‍ക്കു​​ല​​ര്‍ പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രു​​ന്നു (യു.​​ജി.​​സി കെ​​യ​​ര്‍ ജേ​​ണ​​ല്‍ പ​​ട്ടി​​ക നി​​ല​​വി​​ല്‍ വ​​രു​​ന്ന​​തി​​ന് മു​​മ്പ് അ​​ക്കാ​​ദ​​മി​​കാ​​വ​​ശ്യ​​ങ്ങ​​ള്‍ക്കു ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന യു.​​ജി.​​സി അ​​പ്രൂ​​വ്ഡ് ജേ​​ണ​​ല്‍ പ​​ട്ടി​​ക​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​യി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച പ്ര​​ബ​​ന്ധ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചു​​ള്ള യു.​​ജി.​​സി നി​​ല​​പാ​​ട് അ​​വ്യ​​ക്ത​​മാ​​ണ്. ഇ​​ത് നി​​ല​​വി​​ല്‍ പ​​ല ത​​ര്‍ക്ക​​ങ്ങ​​ള്‍ക്കും കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്). എ​​ന്നാ​​ല്‍, ക​​ണ്ണൂ​​ര്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ട ജേ​​ണ​​ല്‍ പ​​ട്ടി​​ക ഉ​​ദ്യോ​​ഗാ​​ര്‍ഥി​​ക​​ള്‍ക്ക് ല​​ഭ്യ​​മാ​​ക്കി​​യെ​​ന്ന​​ത് അ​​തീ​​വ ഗൗ​​ര​​വ​​മു​​ള്ള വി​​ഷ​​യ​​മാ​​ണ്. കൂ​​ടാ​​തെ, യു.​​ജി.​​സി കെ​​യ​​ര്‍ ജേ​​ണ​​ല്‍ പ​​ട്ടി​​ക​​യി​​ലു​​ള്‍പ്പെ​​ട്ട മി​​ക്ക ജേ​​ണ​​ലു​​ക​​ളും സ​​ര്‍വ​​ക​​ലാ​​ശാ​​ല അം​​ഗീ​​ക​​രി​​ച്ച പ്ര​​സ്തു​​ത പ​​ട്ടി​​ക​​യി​​ല്‍ ഇ​​ടം നേ​​ടി​​യി​​ട്ടി​​ല്ല. കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ല്‍ യു.​​ജി.​​സി ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ​​മേ​​ഖ​​ല​​യി​​ല്‍ വ​​രു​​ത്തു​​ന്ന പ​​രി​​ഷ്കാ​​ര​​ങ്ങ​​ള്‍ പ​​ല​​തും കേ​​ര​​ള​​ത്തി​​ലെ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ള്‍ വ​​ള​​രെ വൈ​​കി​മാ​​ത്രം ന​​ട​​പ്പാ​​ക്കു​​ന്നു​​വെ​​ന്ന​​ത് ശ്ര​​ദ്ധി​​ക്കേ​​ണ്ട വി​​ഷ​​യ​​മാ​​ണ്. കൂ​​ടാ​​തെ, ക​​ണ്ണൂ​​ര്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ അം​​ഗീ​​കൃ​​ത അ​​ക്കാ​​ദ​​മി​​ക ജേ​​ണ​​ല്‍ പ​​ട്ടി​​ക​​യി​​ല്‍ ഭാ​​ഷാ​​പോ​​ഷി​​ണി മാ​​സി​​ക ഇ​​ടം നേ​​ടി​​യി​​രി​​ക്കു​​ന്ന​​തി​​ന്റെ സാം​​ഗ​​ത്യം വ്യ​​ക്ത​​മ​​ല്ല. ISSN ഉ​​ള്ള ആ​​നു​​കാ​​ലി​​ക​​ങ്ങ​​ള്‍ മ​​ല​​യാ​​ള​​ത്തി​​ല്‍ പലതു​ണ്ടെ​​ങ്കി​​ലും അക്കാദമിക് രീതി ശാസ്​ത്ര രീതികൾ പിൻപറ്റാത്ത അ​​വ​​യെ അ​​ക്കാ​​ദ​​മി​​ക ജേ​​ണ​​ലു​​ക​​ളാ​​യി അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തി​​ന്റെ യു​​ക്തി അ​​വ്യ​​ക്ത​​മാ​​ണ്. വ​​ള​​രെ ശു​​ഷ്ക​​മാ​​യ​​തും ബാ​​ലി​​ശ​​മാ​​യ​​തു​​മാ​​യ ഇ​​ത്ത​​രം ന​​യ​​രൂ​​പ​വ​ത്​​ക​​ര​​ണ​​ങ്ങ​​ളി​​ലൂ​​ടെ മ​​ല​​യാ​​ള ഭാ​​ഷാ-​​സാ​​ഹി​​ത്യ പ​​ഠ​​ന​​മേ​​ഖ​​ല ഒ​​രു​​വി​​ധ പു​​രോ​​ഗ​​തി​​യും ആ​​ർ​ജി​​ക്കു​​ക​​യി​​ല്ല എ​​ന്ന​​തി​​ല്‍ ത​​ര്‍ക്ക​​മി​​ല്ല.

മു​​മ്പ് സൂ​​ചി​​പ്പി​​ച്ച​​തു പോ​​ലെ 2018ലെ ​​യു.​​ജി.​​സി റെ​​ഗു​​ലേ​​ഷ​​ന്‍ പ്ര​​കാ​​രം അ​​ഭി​​മു​​ഖം മാ​​ത്രം അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യു​​ള്ള അ​​സി​​സ്റ്റ​​ന്‍റ് പ്ര​ഫ​​സ​​ര്‍ നി​​യ​​മ​​ന​​പ്ര​​ക്രി​​യ കൂ​​ടി പ്ര​​ശ്ന​​വ​​ത്ക​​രി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. പ്ര​​സ്തു​​ത നി​​യ​​മ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കാ​​ര​​മെ​​ല്ലാം വൈ​​സ് ചാ​​ന്‍സ​​ല​​ര്‍ (അ​​ല്ലെ​​ങ്കി​​ല്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്റെ നോ​​മി​​നി) അ​​ധ്യ​​ക്ഷ​​നാ​​യ ഒ​​രു വി​​ദ​​ഗ്ധ​​സ​​മി​​തി​​യി​​ല്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു. അ​​തി​​നാ​​ല്‍ത​​ന്നെ, അ​​ഭി​​മു​​ഖ​​പ​​രീ​​ക്ഷാ സ​​മി​​തി​​യി​​ലെ അം​​ഗ​​ങ്ങ​​ളെ​​ല്ലാ​​വ​​രും ത​​ങ്ങ​​ളേ​​ര്‍പ്പെ​​ട്ടി​​രി​​ക്കു​​ന്ന തി​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ക്രി​​യ​​യി​​ല്‍ പു​​ല​​ര്‍ത്തേ​​ണ്ട നൈ​​തി​​ക​​ത അ​​തീ​​വ പ്രാ​​ധാ​​ന്യ​​മു​​ള്ള​​താ​​ണ്. ത​​ങ്ങ​​ളു​​ടെ രാ​​ഷ്ട്രീ​​യ പ​​ക്ഷ​​പാ​​തി​​ത്വ​​ങ്ങ​​ള്‍ക്കും വ്യ​​ക്തി​​താ​​ൽ​പ​​ര്യ​​ങ്ങ​​ള്‍ക്കും അ​​നു​​സൃ​​ത​​മാ​​യ​​ല്ല അ​​വ​​ര്‍ യോ​​ഗ്യ​​രാ​​യ​​വ​​രെ തി​​ര​​ഞ്ഞെ​​ടു​​ക്കേ​​ണ്ട​​ത്. ഉ​​ദ്യോ​​ഗാ​​ര്‍ഥി​​യു​​ടെ അ​​ക്കാ​​ദ​​മി​​ക നി​​ല​​വാ​​ര​​ത്തേ​​ക്കാ​​ള​​ധി​​ക​​മാ​​യി ഇ​​ത​​ര ഘ​​ട​​ക​​ങ്ങ​​ള്‍ തി​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മി​​തി​​യി​​ല്‍ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന പ​​ക്ഷം അ​​വി​​ടെ അ​​ര​​ങ്ങേ​​റു​​ന്ന​​ത് അ​​ഴി​​മ​​തി​​യും അ​​നീ​​തി​​യു​​മാ​​ണ്. ഇ​​ത്ത​​രം തി​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മി​​തി​​യു​​ടെ തീ​​രു​​മാ​​ന​​ങ്ങ​​ള്‍ കോ​​ട​​തി​​യി​​ല്‍പോ​​ലും ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ള്‍ വി​​ര​​ള​​മാ​​യ​​തി​​നാ​​ല്‍ ഇ​​ന്റ​​ര്‍വ്യൂ പാ​​ന​​ലി​​ലെ അം​​ഗ​​ങ്ങ​​ള്‍ ത​​ങ്ങ​​ളോ​​ടും പൊ​​തു​​സ​​മൂ​​ഹ​​ത്തോ​​ടും വി​​ശ്വ​​സ്ത​​ത പു​​ല​​ര്‍ത്തു​​ക​​യെ​​ന്ന ധ​​ർ​മം നി​​റ​​വേ​റ്റാ​​ന്‍ ബാ​​ധ്യ​​സ്ഥ​​രാ​​ണ്. ഒ​​രു ജേ​​ണ​​ലി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ഗ​​വേ​​ഷ​​ണ ലേ​​ഖ​​ന​​ത്തി​​ന്റെ നി​​ല​​വാ​​രം പ​​രി​​ശോ​​ധി​​ക്കു​​മ്പോ​​ള്‍ അ​​ഭി​​മു​​ഖ​​പ​​രീ​​ക്ഷ ന​​ട​​ത്തു​​ന്ന സ​​മി​​തി​​യു​​ടെ വ്യ​​ക്തി​​പ​​ര​​മാ​​യ ഇ​​ഷ്ടാ​​നി​​ഷ്ട​​ങ്ങ​​ള്‍ക്ക​​നു​​സൃ​​തം അ​​വ പ​​രി​​ശോ​​ധി​​ക്കാ​ന്‍ ഇ​​ട​​യാ​​ക​​രു​​ത്. അ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ തി​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സ​​മി​​തി​​യു​​ടെ വൈ​​യ​​ക്തി​​ക​​മാ​​യ തി​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ക്രി​​യ​​യെ​​ക്കാ​​ള്‍ അ​​ഭി​​കാ​​മ്യം പ​​രി​​മി​​തി​​ക​​ള്‍ ധാ​​രാ​​ള​മു​​ള്ള യു.​​ജി.​​സി കെ​​യ​​ര്‍ പ​​ട്ടി​​ക​​യെ പി​​ന്‍പ​​റ്റു​​ക​​യെ​​ന്ന ന​​യ​​മാ​​ണ്. അ​​ധി​​കാ​​രം അ​​ന​​ര്‍ഹ​​രു​​ടെ പ​​ക്ക​​ല്‍ കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്ന​​തി​​ല്‍പ​​രം അ​​പ​​ക​​ടം മ​​റ്റൊ​​ന്നി​​ല്ലെ​​ന്ന വ​​സ്തു​​ത ഒ​​രി​​ക്ക​​ല്‍ക്കൂ​​ടി ഊ​​ന്നി​​പ്പ​​റ​​യു​​ന്നു.

കേ​​ര​​ള ഹൈ​കോ​​ട​​തി 1/9/2022ന് ​​പ്ര​​സ്താ​​വി​​ച്ച Dr. Smitha Chacko vs State of Kerala and Ors എ​​ന്ന കേ​​സി​​ലെ വി​​ധി ഇ​​തി​​ന് മി​​ക​​ച്ച ദൃ​​ഷ്ടാ​​ന്ത​​മാ​​ണ്. ഇ​​തു​​പ്ര​​കാ​​രം, എം.​​ജി‌ സ​​ര്‍വ​​ക​​ലാ​​ശാ​​ല അ​​സി​​സ്റ്റ​​ന്‍റ് പ്ര​ഫ​​സ​​ര്‍ ത​​സ്തി​​ക​​യി​​ലേ​​ക്കു​​ള്ള അ​​ഭി​​മു​​ഖ​​പ​​രീ​​ക്ഷ​​ക്ക് ത​​യാ​​റാ​​ക്കി​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ യു.​​ജി‌.​​സി ച​​ട്ട​​ങ്ങ​​ള്‍ക്ക് വി​​രു​​ദ്ധ​​മാ​​ണെ​​ന്ന് കോ​​ട​​തി നി​​രീ​​ക്ഷി​​ക്കു​​ന്നു. അ​​ഭി​​മു​​ഖ​​പ​​രീ​​ക്ഷ​​യി​​ല്‍ ടീ​​ച്ചി​​ങ് ആ​​പ്റ്റി​​റ്റ്യൂ​​ഡ്, റി​​സ​​ര്‍ച്ച് ആ​​പ്റ്റി​​റ്റ്യൂ​​ഡ് എ​​ന്നി​​വ​ക്ക് എം.​​ജി സ​​ര്‍വ​​ക​​ലാ​​ശാ​​ല പ​​രി​​ഗ​​ണി​​ച്ചി​​രു​​ന്ന മാ​​ര്‍ക്കു​​ക​​ള്‍ തു​​ട​​ര്‍ന്നു ന​​ല്‍ക​​രു​​തെ​​ന്ന് കോ​​ട​​തി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു. കാ​​ര​​ണം, അ​​സി​​സ്റ്റ​​ന്‍റ് പ്ര​ഫ​​സ​​ര്‍ ത​​സ്തി​​ക​​യി​​ലേ​​ക്കു​​ള്ള ചു​​രു​​ക്ക​​പ്പ​​ട്ടി​​ക​​യി​​ല്‍ ഉ​​ള്‍പ്പെ​​ടു​​ന്ന​​വ​​രെ അ​​ഭി​​മു​​ഖം വ​​ഴി മാ​​ത്രം തി​​ര​​ഞ്ഞെ​​ടു​​ക്കാ​നാ​​ണ് യു.​​ജി‌.​​സി ച​​ട്ട​​ങ്ങ​​ള്‍ നി​​ഷ്ക​​ര്‍ഷി​​ക്കു​​ന്ന​​ത്. അ​​തി​​നാ​​ല്‍, അ​​ഭി​​മു​​ഖ​​പ​​രീ​​ക്ഷ​​യി​​ലെ ഉ​​ദ്യോ​​ഗാ​​ര്‍ഥി​​യു​​ടെ പ്ര​​ക​​ട​​ന​​ത്തെ മാ​​ത്രം അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യാ​​കും തു​​ട​​ര്‍ന്നു തി​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ക്രി​​യ ന​​ട​​ത്തു​​ക. എ​​ന്നാ​​ല്‍, ഏ​​താ​​നും നി​​മി​​ഷ​​ങ്ങ​​ള്‍ മാ​​ത്ര​​മു​​ള്ള അ​​ഭി​​മു​​ഖ​​പ​​രീ​​ക്ഷ​​യി​​ലെ പ്ര​​ക​​ട​​ന​​ത്തെ മു​​ന്‍നി​​ര്‍ത്തി അ​​ധ്യാ​​പ​​ക ത​​സ്തി​​ക​​യി​​ലേ​​ക്കു​​ള്ള തി​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തു​​മ്പോ​​ള്‍, ഉ​​ദ്യോ​​ഗാ​​ര്‍ഥി​​ക​​ളു​​ടെ പൂ​​ര്‍വ​​കാ​​ല അ​​ക്കാ​​ദ​​മി​​ക പ്ര​​വൃ​​ത്തി​​പ​​രി​​ച​​യം പൂ​​ര്‍ണ​​മാ​​യും ത​​ഴ​​യ​​പ്പെ​​ടു​​ന്നു. 2018ലെ ​​യു.​​ജി‌.​​സി ച​​ട്ട​​ങ്ങ​​ളു​​ടെ പ്ര​​ധാ​​ന പ​​രി​​മി​​തി​​ക​​ളി​​ല്‍ ഒ​​ന്നു മാ​​ത്ര​​മാ​​ണി​​ത്.

ഗ​​വേ​​ഷ​​ക​​രു​​ടെ ഭാ​​വി​​യും അ​​വ​​ശേ​​ഷി​​ക്കു​​ന്ന ചോ​​ദ്യ​​ചി​​ഹ്ന​​ങ്ങ​​ളും

കോ​​ള​ജ്/​​സ​​ര്‍വ​​ക​​ലാ​​ശാ​​ല പ​​ഠ​​നപ്ര​​ക്രി​​യ​​യു​​ടെ ത​​ല​​ത്തി​​ല്‍നി​​ന്ന് ഗ​​വേ​​ഷ​​ണ​​ത്തി​​ലേ​​ക്ക് ക​​ട​​ന്നു​വ​​രു​​ന്ന​​വ​​രെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത് നി​​ര​​വ​​ധി വെ​​ല്ലു​​വി​​ളി​​ക​​ളാ​​ണ്. അ​​തി​​ലൊ​​ന്ന് ക്ലാ​​സ് മു​​റി​​ക​​ളെ​​ന്ന പൊ​​തു​​ ഇ​​ട​​ത്തി​​ല്‍നി​​ന്ന് ഒ​​രു ഗ​​വേ​​ഷ​​ണ മാ​​ര്‍ഗ​​ദ​​ര്‍ശി​​യു​​ടെ മേ​​ല്‍നോ​​ട്ട​​ത്തി​​ലേ​​ക്ക് ചു​​രു​​ങ്ങു​​ക​​യെ​​ന്ന​​താ​​ണ്. ഗ​​ഹ​​ന​​മാ​​യ​​തും ആ​​ഴ​​ത്തി​​ലു​​ള്ള​​തു​​മാ​​യ ഗ​​വേ​​ഷ​​ണ പ്ര​​ക്രി​​യ​​ക്ക് ഇ​​ത് അ​​നി​​വാ​​ര്യ​​മാ​​ണെ​​ങ്കി​​ലും, ഒ​​രു വ്യ​​ക്തി​​യു​​ടെ ഇ​​ഷ്ടാ​​നി​​ഷ്ട​​ങ്ങ​​ളി​​ലേ​​ക്ക് ഒ​​രു ഗ​​വേ​​ഷ​​ക​​ന്റെ ലോ​​കം പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ്.​ നി​​ര​​വ​​ധി സ​​മി​​തി​​ക​​ളു​​ടെ പ​​രി​​ശോ​​ധ​​ന​​ക​​ള്‍ക്കു ഗ​​വേ​​ഷ​​ണ കാ​​ല​​യ​​ള​​വി​​ല്‍ പ്ര​​സ്തു​​ത പ്ര​​ക്രി​​യ വി​​ധേ​​യ​​മാ​​കു​​ന്നു​​ണ്ടെ​​ങ്കി​​ലും ആ​​ത്യ​​ന്തി​​ക​​മാ​​യി ഗ​​വേ​​ഷ​​ണ മാ​​ര്‍ഗ​​ദ​​ര്‍ശി​​യു​​ടെ അം​​ഗീ​​കാ​​രം ഉ​​ണ്ടെ​​ങ്കി​​ല്‍ മാ​​ത്ര​​മാ​​ണ് ഒ​​രു ഗ​​വേ​​ഷ​​ണ​​പ്ര​​ബ​​ന്ധം മൂ​​ല്യ​​നി​​ര്‍ണ​​യ​​ത്തി​​ന് സ​​മ​​ര്‍പ്പി​ക്കാ​​ന്‍ സാ​​ധി​​ക്കു​​ക. ഇ​​ത്ത​​രം സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ ചൂ​​ഷ​​ണം ചെ​​യ്യു​​ന്ന നി​​ര​​വ​​ധി ഗ​​വേ​​ഷ​​ണ മാ​​ര്‍ഗ​​ദ​​ര്‍ശി​​ക​​ളെ​​ക്കൂ​​ടി ഉ​​ള്‍ക്കൊ​​ള്ളു​​ന്ന വി​​കൃ​​ത​​ലോ​​കം​കൂ​​ടി​​യാ​​ണ് അ​​ക്കാ​​ദ​​മി​​ക മേ​​ഖ​​ല (ഇ​​തൊ​​രു പൊ​​തു​​പ്ര​​സ്താ​​വ​​ന​​യ​​ല്ല). ഗ​​വേ​​ഷ​​ക​ വി​​ദ്യാ​​ര്‍ഥി ത​​യാ​​റാ​​ക്കു​​ന്ന ഗ​​വേ​​ഷ​​ണ ലേ​​ഖ​​ന​​ത്തി​​ന്റെ പ​​ങ്കു​പ​​റ്റു​​ന്ന​​വ​​ര്‍ മു​​ത​​ല്‍ പ​​ണം, ലൈം​​ഗി​​ക വി​​ട്ടു​​വീ​​ഴ്ച​​ക​​ള്‍ എ​​ന്നി​​വ വ​​രെ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന നി​​ര​​വ​​ധി ആ​​ളു​​ക​​ളെ അ​​തി​​ജീ​​വി​​ച്ചാ​​ണ് ഇ​​ന്ത്യ​​യി​​ലെ ഗ​​വേ​​ഷ​​ക​​ര്‍ ത​​ങ്ങ​​ളു​​ടെ പ്ര​​ബ​​ന്ധസ​​മ​​ര്‍പ്പ​​ണം ന​​ട​​ത്തു​​ന്ന​​ത്. മാ​​ര്‍ഗ​​ദ​​ര്‍ശി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന തി​​രു​​ത്ത​​ലു​​ക​​ള്‍ പ​​ല​​വ​​ട്ടം പ​​ഠ​​ന​​ത്തി​​ല്‍ വ​​രു​​ത്തി​​യാ​​ലും പ്ര​​ബ​​ന്ധ സ​​മ​​ര്‍പ്പ​​ണ പ്ര​​ക്രി​​യ വൈ​​കി​​പ്പി​​ക്കു​​ക, ത​​ന്റെ സം​​ഭാ​​വ​​ന​​ക​​ള്‍ ഒ​​ന്നു​​മി​​ല്ലെ​​ങ്കി​​ല്‍പോ​​ലും ഗ​​വേ​​ഷ​​ക​​ര്‍ ത​യാ​​റാ​​ക്കു​​ന്ന ലേ​​ഖ​​ന​​ങ്ങ​​ളി​​ല്‍ പേ​​ര് ഉ​​ള്‍പ്പെ​​ടു​​ത്താ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ക, ഫെ​​ലോ​​ഷി​​പ്പു​​ക​​ള്‍ വ​​രു​​ന്ന ബാ​​ങ്ക് അ​​ക്കൗ​​ണ്ടി​​ന്റെ എ.​​ടി.​​എം കാ​​ര്‍ഡ് കൈ​​ക്ക​​ലാ​​ക്കു​​ക, വീ​​ട്ടു​​ജോ​​ലി​​ക​​ള്‍ ചെ​​യ്യി​​ക്കു​​ക തു​​ട​​ങ്ങി​​യ നി​​ര​​വ​​ധി ചൂ​​ഷ​​ണ​​ങ്ങ​​ള്‍ക്ക് ഗ​​വേ​​ഷ​​ക​​ര്‍ പ​​ല​​പ്പോ​​ഴും വി​​ധേ​​യ​​രാ​​കു​​ന്നു​​ണ്ട്. വ​​നി​​താ ഗ​​വേ​​ഷ​​ക​​രെ ലൈം​​ഗി​​ക താ​​ൽ​പ​​ര്യ​​ത്തോ​​ടെ സ​​മീ​​പി​​ക്കു​​ക​​യും വി​​ട്ടു​​വീ​​ഴ്ച​​ക​​ള്‍ക്ക് ത​​യാ​​റാ​​കാ​​ത്ത​​വ​​രെ മാ​​ന​​സി​​ക​​മാ​​യി ത​​ള​​ര്‍ത്തു​​ക​​യും അ​​ക്കാ​​ദ​​മി​​ക മേ​​ഖ​​ല​​യി​​ല്‍ ഒ​​റ്റ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്യു​​ന്ന പ്ര​​വ​​ണ​​ത വ്യാ​​പ​​ക​​മാ​​യു​​ണ്ട്.

മ​​റ്റെ​​ല്ലാ മേ​​ഖ​​ല​​യി​​ലു​​മെ​​ന്ന​പോ​​ലെ ജാ​​തീ​​യ​​മാ​​യ വേ​​ര്‍തി​​രി​​വു​​ക​​ളും അ​​ക്കാ​​ദ​​മി​​ക ഗ​​വേ​​ഷ​​ണ മേ​​ഖ​​ല​​യി​​ല്‍ നി​​ല​​നി​​ല്‍ക്കു​​ന്നു. കാ​​ള്‍ സാ​​ഗ​​നെ പോ​​ലൊ​​രു ശാ​​സ്ത്ര എ​​ഴു​​ത്തു​​കാ​​ര​​നാ​കാ​​ന്‍ ആ​​ഗ്ര​​ഹി​​ച്ച രോ​​ഹി​​ത് വെ​​മു​​ല​​യു​​ടെ ആ​​ത്മ​​ഹ​​ത്യ (കൊ​​ല​​പാ​​ത​​കം?), ചെ​​ന്നൈ ഐ.​​ഐ.​​ടി​​യി​​ലെ ഫാ​​ത്തി​​മ ല​​ത്തീ​​ഫി​​ന്റെ മ​​ര​​ണം തു​​ട​​ങ്ങി ലോ​​കം അ​​റി​​ഞ്ഞ​​തും അ​​റി​​യാ​​ത്ത​​തു​​മാ​​യ എ​​ത്ര​​യോ വി​​ദ്യാ​​ര്‍ഥി​​ക​​ളു​​ടെ/​​ഗ​​വേ​​ഷ​​ക​​രു​​ടെ ജീ​​വ​​ന്‍ അ​​പ​​ഹ​​രി​​ച്ച​​ത് അ​​ക്കാ​​ദ​​മി​​ക മേ​​ഖ​​ല​​യി​​ലെ അ​​നാ​​രോ​​ഗ്യ പ്ര​​വ​​ണ​​ത​​ക​​ളാ​​യി​​രു​​ന്നു (ചെ​​ന്നൈ ഐ.​​ഐ.​​ടി​യി​​ലെ അ​​ധ്യാ​​പ​​ക​നാ​​യി​​രു​​ന്ന വി​​പി​​ന്‍ പി. ​​വീ​​ട്ടി​​ലി​​ന്റെ രാ​​ജി ജാ​​തി വേ​​ര്‍തി​​രി​​വ് മൂ​​ല​​മാ​​യി​​രു​​ന്നു. സ​​മാ​​ന​​മാ​​യി, എം.​​ജി സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക്കു മു​​ന്നി​​ല്‍ ദ​​ലി​​ത് ഗ​​വേ​​ഷ​​ക​​യാ​​യ ദീ​​പ പി. ​​മോ​​ഹ​​ൻ നടത്തിയ നി​​രാ​​ഹാ​​ര സ​​മ​​രം മ​​റ്റൊ​​രു ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ്). മാ​​ന​​സി​​ക പി​​രി​​മു​​റു​​ക്കം, വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര​​ണ​​ങ്ങ​​ള്‍ എ​​ന്നി​​വ​മൂ​​ല​​മാ​​ണ് വി​​ദ്യാ​​ര്‍ഥി​​ക​​ളും ഗ​​വേ​​ഷ​​ക​​രും ജീ​​വി​​തം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​ത് എ​​ന്ന അ​​ധി​​കാ​​ര​​വ​​ര്‍ഗ​​ത്തി​​ന്റെ ഭാ​​ഷ്യം ക്ര​​മേ​​ണ പൊ​​തു​​ബോ​​ധ​​മാ​​യി പ​​രി​​ണ​​മി​​ക്കു​​ന്നു. ഇ​​ത്ത​​രം ദു​​ര​​ന്ത​​ങ്ങ​​ളു​​ടെ പി​​ന്നി​​ലെ യ​​ഥാ​​ർ​ഥ കാ​​ര​​ണ​​ങ്ങ​​ളി​​ലേ​​ക്ക് വെ​​ളി​​ച്ചം വീ​​ശു​​ന്ന അ​​ന്വേ​​ഷ​​ണ​​ങ്ങ​​ള്‍ വി​​ര​​ള​​മാ​​ണ്.

സി.​​എ​​.എയു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ജാ​​മി​​അ മി​ല്ലി​യ്യ സ​​ര്‍വ​​ക​​ലാ​​ശാ​​ല, ജെ.​​എ​​ന്‍.​​യു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ സ​​മ​​രം ചെ​​യ്ത വി​​ദ്യാ​​ര്‍ഥി​​ക​​ളെ കാ​​യി​​ക​​മാ​​യി നേ​​രി​​ട്ട ഫാ​​ഷി​​സ്റ്റ് ഭ​​ര​​ണ​​കൂ​​ട​​ത്തെ​​യും വ​​ര്‍ഗീ​​യ ഗു​​ണ്ടാ​​യി​​സ​​ത്തെ​​യും ലോ​​കം ല​​ജ്ജ​​യോ​​ടെ കാ​​ണു​​ന്ന സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യി. സ​​മാ​​ന​​മാ​​യി, ഗ​​വേ​​ഷ​​ക​​ര്‍ക്ക് അ​​വ​​കാ​​ശ​​പ്പെ​​ട്ട ഫെ​​ലോ​​ഷി​പ് ത​​ട​​ഞ്ഞു​വെ​​ച്ച് ശാ​​രീ​​രി​​ക​​വും മാ​​ന​​സി​​ക​​വു​​മാ​​യി അ​​വ​​രെ ത​​ള​ക്കാ​​നു​​ള്ള ശ്ര​​മ​​വും കാ​​ലാ​​കാ​​ല​​ങ്ങ​​ളി​​ല്‍ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ളു​​ടെ ഭാ​​ഗ​​ത്തു​നി​​ന്നു​​മു​​ണ്ടാ​​കു​​ന്നു. ഫെ​​ലോ​​ഷി​​പ് വി​​ത​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ല്‍ കേ​​ര​​ള​​ത്തി​​ലെ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ ന​​യ​​വും അ​​പ​​ല​​പ​​നീ​​യ​​മാ​​ണ്. ഒ​​രു മ​​നു​​ഷ്യ​​ന്റെ ജീ​​വി​​ത​​ത്തി​​ലെ ഊ​​ര്‍ജ​​സ്വ​​ല​​മാ​​യ യൗ​വ​​ന​​കാ​​ല​​ഘ​​ട്ടം ഉ​​ന്ന​​ത പ​​ഠ​​ന​​ത്തി​​നും ഗ​​വേ​​ഷ​​ണ​​ത്തി​​നു​​മാ​​യി വി​​നി​​യോ​​ഗി​​ക്കു​​ന്ന മു​​ഴു​​വ​​ന്‍ സ​​മ​​യ ഗ​​വേ​​ഷ​​ക​​ര്‍ക്ക് സാ​​മ്പ​​ത്തി​​ക പ​​ശ്ചാ​​ത്ത​​ല​​മൊ​​രു​​ക്കി വ​​ഴി ന​​ട​​ത്തേ​​ണ്ട​​ത് സ​​മൂ​​ഹ​​ത്തി​​ന്റെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണ്. ഒ​​രു അ​​ധ്യാ​​പ​​ക​​ന്‍ ത​​ന്റെ ജോ​​ലി​ചെ​​യ്യു​​ന്ന​​തു​പോ​​ലെ, ഒ​​രു ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍ ത​​ന്റെ ഉ​​ത്ത​​ര​​വാ​​ദി​​ത്തം നി​​റ​​വേ​​റ്റു​​ന്ന​​തു​പോ​​ലെ, സാ​​മൂ​​ഹി​​ക പു​​രോ​​ഗ​​തി​​യി​​ല്‍ സ​​ക്രി​​യ​​മാ​​യി ഇ​​ട​​പെ​​ടു​​ന്ന​​വ​​രാ​​ണ് സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഗ​​വേ​​ഷ​​കസ​​മൂ​​ഹം. അ​​തി​​നാ​​ല്‍ത​​ന്നെ, ഫെ​​ലോ​​ഷി​​പ് എ​​ന്ന​​ത് ഔ​​ദാ​​ര്യ​​മ​​ല്ല, അ​​വ​​കാ​​ശ​​മാ​​ണെ​​ന്ന തിരിച്ച​​റി​​വ് അ​​ധി​​കാ​​രി​​ക​​ള്‍ക്ക് ഉ​​ണ്ടാ​​വേ​​ണ്ട​​തു​​ണ്ട്. പ​​ല​​പ്പോ​​ഴും സാ​​മ്പ​​ത്തി​​ക​ ബാ​​ധ്യ​​ത​​ക​​ളു​​ടെ പേ​​രി​​ല്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ള്‍ ആ​​ദ്യം ത​​ട​​യു​​ന്ന​​ത് ഗ​​വേ​​ഷ​​ണ ഫെ​​ലോ​​ഷി​​പ്പു​​ക​​ളാ​​ണ്. ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യു​​ടെ​​യും സ​​ര്‍വ​​ക​​ലാ​​ശാ​​ല​ക​​ളു​​ടെ​​യും അ​​ടി​​ത്ത​​റ അ​​ധ്യാ​​പ​​ക​​രോ അ​​ധി​​കാ​​ര വ​​ര്‍ഗ​​മോ അ​​ല്ല എ​​ന്നും അ​​ത് ഉ​​ള്‍ക്കാ​​ഴ്ച​​യു​​ള്ള, വി​​മ​​ര്‍ശ​​ന ശ​​ബ്ദ​​മു​​ള്ള വി​​ദ്യാ​​ര്‍ഥി/​​ഗ​​വേ​​ഷ​​ക വി​​ഭാ​​ഗ​​മാ​​ണെ​​ന്നു​മു​ള്ള പ്രാ​​ഥ​​മി​​ക തി​​രി​​ച്ച​​റി​​വ് സ​​മൂ​​ഹ​​ത്തി​​നു​​ണ്ടാ​​കേ​​ണ്ട​​ത് അ​​നി​​വാ​​ര്യ​​മാ​​ണ്.

ജെ.എൻ.യുവിലെ വിദ്യാർഥി സമരം
ജെ.എൻ.യുവിലെ വിദ്യാർഥി സമരം

ഇ​​ന്ത്യ​​യി​​ലെ​​യും കേ​​ര​​ള​​ത്തി​​ലെ​​യും സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ല്‍ പ്ര​​ത്യ​​ക്ഷ​​ത്തി​​ല്‍ത​​ന്നെ നി​​ല​​നി​​ല്‍ക്കു​​ന്ന ചി​​ല അ​​നാ​​രോ​​ഗ്യ പ്ര​​വ​​ണ​​ത​​ക​​ളാ​​ണി​​വ.​​ സ്വ​​ജ​​ന​​പ​​ക്ഷ​​പാ​​തം, രാ​​ഷ്ട്രീ​​യാ​​തി​​പ്ര​​സ​​രം, വി​​ദ്യാ​​ര്‍ഥി/​​ഗ​​വേ​​ഷ​​ക പീ​​ഡ​​ന​​ങ്ങ​​ള്‍, അ​​നാ​​വ​​ശ്യ സാ​​ങ്കേ​​തി​​ക ത​​ട​​സ്സ​​ങ്ങ​​ള്‍, പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പി​​ലും മൂ​​ല്യ​​നി​​ര്‍ണ​​യ​​ത്തി​​ലു​​മു​​ണ്ടാ​​കു​​ന്ന വീ​​ഴ്ച​​ക​​ള്‍ തു​​ട​​ങ്ങി നി​​ര​​വ​​ധി പ​​രി​​മി​​തി​​ക​​ള്‍ സ​​ര്‍വ​​ക​​ലാ​​ശാ​​ല സം​​വി​​ധാ​​ന​​ത്തി​​ല്‍ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കാ​​നാ​​കും. ഇ​​വ​​യെ ഒ​​റ്റ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളാ​​യി പ​​രി​​ഗ​​ണി​​ച്ചു​​കൊ​​ണ്ടു​​ള്ള നീ​​ക്ക​​ങ്ങ​​ളൊ​​ന്നും ശാ​​ശ്വ​​ത​​മാ​​യ പ​​രി​​ഹാ​​ര​​ത്തി​​ലെ​​ത്തു​​ന്ന​​വ​​യ​​ല്ല. മ​​റ്റൊ​​രു അ​​ര്‍ഥ​​ത്തി​​ല്‍, മേ​​ല്‍ സൂ​​ചി​​പ്പി​​ച്ച വ​​സ്തു​​ത​​ക​​ളെ​​ല്ലാം അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി വ്യ​​വ​​സ്ഥ​​യു​​ടെ പ്ര​​ശ്ന​​ങ്ങ​​ളാ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​യേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. കേ​​വ​​ലം വ്യ​​ക്തി​വി​​രോ​​ധ​​ത്തി​​ന്റെ ത​​ല​​ങ്ങ​​ളി​​ലേ​​ക്ക് ചു​​രു​​ക്കു​​ന്ന​​തി​​ലൂ​​ടെ പ്ര​​സ്തു​​ത സം​​ഭ​​വ​​ങ്ങ​​ളു​​ടെ മൂ​​ല​​കാ​​ര​​ണ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള വ​​ഴി അ​​ട​​ക്ക​​പ്പെ​​ടു​​ന്നു. അ​​തി​​നാ​​ല്‍ത​​ന്നെ, ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ന്റെ​​യും സ​​ര്‍വ​​ക​​ലാ​​ശാ​​ല സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ​​യും ന​​യ​​രൂ​​പ​വ​ത്​​ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ള്‍ ത​​ന്ത്ര​​പ​​ര​​മാ​​യി ത​​മ​​സ്ക​​രി​​ക്ക​​പ്പെ​​ടു​​ന്നു. അ​​വ​ക്ക് ബ​​ദ​​ലെ​​ന്ന വ​​ണ്ണം ഉ​​യ​​ര്‍ത്തു​​ന്ന രാ​​ഷ്ട്രീ​​യ പ്ര​​ത്യാ​​രോ​​പ​​ണ​​ങ്ങ​​ള്‍ക്കി​​ട​​യി​​ല്‍ അ​​ക്കാ​​ദ​​മി​​ക രം​​ഗ​​ത്തെ പ​​ല വ​​സ്തു​​ത​​ക​​ളും യാ​​ഥാ​​ര്‍ഥ്യ​​ങ്ങ​​ളും വി​​സ്മൃ​​ത​​മാ​​കു​​ന്നു.

അ​​ധി​​ക വാ​​യ​​ന​​ക്ക്

'കേ​​ര​​ള​​ത്തി​​ലെ സ​​ര്‍വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ല്‍ സം​​ഭ​​വി​​ക്കു​​ന്ന​​തെ​​ന്ത്?' - wtplive.in

'ഡോ. രേഖ രാ​​ജി​​നെ ഈ ​​വി​​ധി മു​​ന്‍നി​​ര്‍ത്തി റ​​ദ്ദ് ചെ​​യ്തു ക​​ള​​യാം എ​​ന്നു ക​​രു​​ത്തു​​ന്ന​​വ​​രോ​​ട്' - രേ​​ഷ്മ ഭ​​ര​​ദ്വാ​​ജ്, ദി​​ലീ​​പ് രാ​​ജ് - The Cue

'എം.​​ജി‌ യൂ​​നി​​വേ​​ഴ്സി​​റ്റി ന​​ട​​ത്തി​​യ​​ത് ന​​ഗ്ന​​മാ​​യ നി​​യ​​മ​​ലം​​ഘ​​നം' - ഡോ. ​​ശ​​ശി​​ക​​ല എ.​​എ​​സ് - truecopythink.media

'അ​​ക്കാ​​ദ​​മി​​ക് നി​​യ​​മ​​ന​​ങ്ങ​​ളു​​ടെ ഭൂ​​ത​​വും ഭാ​​വി​​യും: ഒ​​രു കോ​​ട​​തി​വി​​ധി ഉ​​യ​​ര്‍ത്തു​​ന്ന ചോ​​ദ്യ​​ങ്ങ​​ള്‍' - ജ​​യ​​റാം ജ​​നാ​​ർ​ദ​​ന​​ന്‍ - themalabarjournal.com

'ജ​​ന​​റ​​ല്‍ സീ​​റ്റി​​ല്‍ രേഖ രാ​​ജി​​ന്റെ 'മെ​​റി​​റ്റ്' ' -കെ. ​​സ​​ന്തോ​​ഷ് കു​​മാ​​ര്‍ -malayalam.samayam.com

'ചി​​ല​​ര്‍ക്ക് മാ​​ത്ര​​മാ​​യി ക​​ളി​നി​​യ​​മ​​ങ്ങ​​ള്‍ മാ​​റ്റു​​മ്പോ​​ള്‍' - ദീ​​പ​​ക് പ​​ച്ച