Begin typing your search above and press return to search.
proflie-avatar
Login

ച​രി​ത്ര​ത്തി​ൽ, വി​ശ്വാ​സ​ത്തി​ൽ യേ​ശു​വും ക്രി​സ്തു​വും ര​ണ്ട്​ വ്യ​ക്തി​ത്വ​ങ്ങ​ളാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​​ന്നു​ണ്ടോ? -ബാ​​ല​​ച​​ന്ദ്ര​​ൻ​ ചു​​ള്ളി​​ക്കാ​​ട് സംസാരിക്കുന്നു

ച​രി​ത്ര​ത്തി​ൽ, വി​ശ്വാ​സ​ത്തി​ൽ യേ​ശു​വും ക്രി​സ്തു​വും ര​ണ്ട്​ വ്യ​ക്തി​ത്വ​ങ്ങ​ളാ​യി  പ്ര​ത്യ​ക്ഷ​പ്പെ​ടു​​ന്നു​ണ്ടോ?  -ബാ​​ല​​ച​​ന്ദ്ര​​ൻ​ ചു​​ള്ളി​​ക്കാ​​ട് സംസാരിക്കുന്നു
cancel

ഞാ​​ൻ സ്‌​​കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്ന കാ​​ല​​ത്താ​​ണ് മ​​ല​​യാ​​ള സാ​​ഹി​​ത്യ​​രം​​ഗ​​ത്ത് ആ​​ധു​​നി​​ക​​ത എ​​ന്ന പ്ര​​സ്ഥാ​​ന​​സ്വ​​ഭാ​​വ​​മു​​ള്ള ത​​രം​​ഗം ഉ​​ണ്ടാ​​കു​​ന്ന​​ത്. ക​​വി​​ത​​യി​​ലും ക​​ഥ​​യി​​ലും ച​​ല​​ച്ചി​​ത്ര​​ക​​ല​​യി​​ലും ചി​​ത്ര​​ക​​ല​​യി​​ലും എ​​ല്ലാം. അ​​ത് ഇ​​രു​​പ​​താം നൂ​​റ്റാ​​ണ്ടി​​ന്റെ ആ​​ദ്യ​​ദ​​ശ​​ക​​ങ്ങ​​ളി​​ൽ പാ​​ശ്ചാ​​ത്യ​ രാ​​ജ്യ​​ങ്ങ​​ളി​​ലു​​ണ്ടാ​​യ ച​​ല​​ന​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച​​ല​​ന​​മാ​​ണെ​​ന്ന് പി​​ന്നീ​​ടാ​ണ്​ മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​ത്. അ​​ന്നു കാ​​ക്ക​​നാ​​ട​​ൻ എ​​ന്ന പേ​​ര്...

Your Subscription Supports Independent Journalism

View Plans

ഞാ​​ൻ സ്‌​​കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്ന കാ​​ല​​ത്താ​​ണ് മ​​ല​​യാ​​ള സാ​​ഹി​​ത്യ​​രം​​ഗ​​ത്ത് ആ​​ധു​​നി​​ക​​ത എ​​ന്ന പ്ര​​സ്ഥാ​​ന​​സ്വ​​ഭാ​​വ​​മു​​ള്ള ത​​രം​​ഗം ഉ​​ണ്ടാ​​കു​​ന്ന​​ത്. ക​​വി​​ത​​യി​​ലും ക​​ഥ​​യി​​ലും ച​​ല​​ച്ചി​​ത്ര​​ക​​ല​​യി​​ലും ചി​​ത്ര​​ക​​ല​​യി​​ലും എ​​ല്ലാം. അ​​ത് ഇ​​രു​​പ​​താം നൂ​​റ്റാ​​ണ്ടി​​ന്റെ ആ​​ദ്യ​​ദ​​ശ​​ക​​ങ്ങ​​ളി​​ൽ പാ​​ശ്ചാ​​ത്യ​ രാ​​ജ്യ​​ങ്ങ​​ളി​​ലു​​ണ്ടാ​​യ ച​​ല​​ന​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച​​ല​​ന​​മാ​​ണെ​​ന്ന് പി​​ന്നീ​​ടാ​ണ്​ മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​ത്.

അ​​ന്നു കാ​​ക്ക​​നാ​​ട​​ൻ എ​​ന്ന പേ​​ര് ആ​​ധു​​നി​​ക​​ത​​യു​​ടെ പ​​ര്യാ​​യ​​മാ​​യി​​രു​​ന്നു. ആ​​ധു​​നി​​ക​​ത എ​​ന്നു പ​​റ​​യു​​മ്പോ​​ൾ മ​​ന​​സ്സി​​ലു​​ണ​​രു​​ന്ന എ​​ല്ലാ ഭാ​​വ​​ങ്ങ​​ളു​​ടെ​​യും​ ആ​​കത്തു​​ക​​യാ​​യി​​രു​​ന്നു​ ഞ​​ങ്ങ​​ൾ​​ക്ക് കാ​​ക്ക​​നാ​​ട​​ൻ.

അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ക​​ഥ​​ക​​ൾ അ​​ന്നു​​വ​​രെ മ​​ല​​യാ​​ളി പ​​രി​​ച​​യി​​ച്ച ക​​ഥ​​ക​​ളി​​ൽ​​നി​​ന്ന് വ​​ള​​രെ വ്യ​​ത്യ​​സ്ത​​മാ​​യി​​രു​​ന്നു.​ മ​​ല​​യാ​​ളി​​യു​​ടെ വി​​ചാ​​ര​​രീ​​തി​​യെ​​യും ഭാ​​വ​​നാ​​രീ​​തി​​യെ​​യും ഒ​​ക്കെ വെ​​ല്ലു​​വി​​ളി​​ക്കു​​ന്ന, മ​​ല​​യാ​​ളി​​യു​​ടെ മൂ​​ല്യ​​ബോ​​ധ​​ത്തെ​​യും​ സ​​ദാ​​ചാ​​ര​​ബോ​​ധ​​ത്തെ​​യും വെ​​ല്ലു​​വി​​ളി​​ക്കു​​ന്ന, മ​​ല​​യാ​​ളി​​യു​​ടെ​ പ​​ല​​ത​​ര​​ത്തി​​ലു​​ള്ള ആ​​ത്മ​​വ​​ഞ്ച​​ന​​ക​​ളെ തു​​റ​​ന്നു​​കാ​​ട്ടു​​ന്ന ​ഒ​​ന്നാ​​യി​​രു​​ന്നു കാ​​ക്ക​​നാ​​ട​​ന്റെ​ സാ​​ഹി​​ത്യം.​ അ​​ദ്ദേ​​ഹ​​ത്തി​​ന്റെ അ​​ന്ന​​ത്തെ ക​​ഥ​​ക​​ൾ മ​​ല​​യാ​​ളി​​ക​​ളു​​ടെ ഭാ​​വു​​ക​​ത്വ​​ത്തി​​ൽ വ​​ലി​​യ​ ആ​​ഘാ​​ത​​മാ​​ണ് സൃഷ്ടി​​ച്ച​​ത്.​ ആ​ ​ര​​ച​​ന​​ക​​ൾ അ​​ന്ന​​ത്തെ​ വ​​ലി​​യ​​എ​​ഴു​​ത്തു​​കാ​​രെ സാ​​മാ​​ന്യ​​ത്തി​​ല​​ധി​​കം​ പ്ര​​കോ​​പി​​പ്പി​​ക്കു​​ക​​യു​​ണ്ടാ​​യി. അ​​വ​​രു​​ടെ ​പ്ര​​തി​​നി​​ധി​​യാ​​യി​​ പി.​ കേ​​ശ​​വ​​ദേ​​വ്, അ​​ന്ന് കാ​​ക്ക​​നാ​​ട​​ൻ അ​​ട​​ക്ക​​മു​​ള്ള ആ​​ധു​​നി​​ക ക​​ഥാ​​കൃ​​ത്തു​​ക്ക​​ളെ​ രൂ​​ക്ഷ​​മാ​​യ​ ഭാ​​ഷ​​യി​​ൽ എ​​തി​​ർ​​ക്കു​​ക​​യും​​ചെ​​യ്തു.​ പു​​രോ​​ഗ​​മ​​ന സാ​​ഹി​​ത്യ​​പ്ര​​സ്ഥാ​​ന​​മ​​ട​​ക്കം പ​​ര​​മ്പ​​രാ​​ഗ​​ത സാ​​ഹി​​ത്യ​​ധാ​​ര​​ക​​ളു​​ടെ മു​​ഴു​​വ​​ൻ എ​​തി​​ർ​​പ്പു നേ​​രി​​ട്ടു​​കൊ​​ണ്ട്, അ​​വ​​യെ​​യൊ​​ക്കെ പ്ര​​കോ​​പി​​പ്പി​​ച്ചു​​കൊ​​ണ്ടാ​​ണ്​ കാ​ക്ക​​നാ​​ട​​ൻ​ക​​ഥ​​ക​​ൾ എ​​ഴു​​തി​​യ​​ത്.​​ ആ​ ക​​ഥ​​ക​​ൾ​ വാ​​യി​​ക്കാ​​ൻ​ ആ​​ർ​​ത്തി​​യോ​​ടെ കാ​​ത്തി​​രു​​ന്ന​ ഒ​​രു​ ത​​ല​​മു​​റ​​യു​​ടെ ​പ്ര​​തി​​നി​​ധി​​യാ​​ണു ഞാ​​ൻ.

കാക്കനാടൻ

കാക്കനാടൻ

ഇ​​പ്പോ​​ൾ കാ​​ക്ക​​നാ​​ട​​ൻ പു​​ര​​സ്കാ​​രം നേ​​ടി​​യി​​രി​​ക്കു​​ന്ന ജോ​​സ് ടി.​ ​തോ​​മ​​സി​​ന്റെ 'കു​​രി​​ശും യു​​ദ്ധ​​വും​ സ​​മാ​​ധാ​​ന​​വും' എ​​ന്ന കൃ​​തി​​യു​​മാ​​യി കാ​​ക്ക​​നാ​​ട​​ന്റെ ജീ​​വി​​ത​​ത്തി​​നു​ വ​​ള​​രെ അ​​ടു​​ത്ത ബ​​ന്ധ​​മു​​ണ്ട്.​ അ​​ത് ര​​ണ്ടും ഇ​​ട​​ക​​ല​​ർ​​ത്തി ഞാ​​ൻ പ​​റ​​യു​​ക​​യാ​​ണ്. ജോ​​സ് ടി​യു​​ടെ​ പു​​സ്ത​​കം​ എ​​ന്താ​​ണ് എ​​ന്ന് ഒ​​റ്റ​​വാ​​ക്കി​​ൽ പ​​റ​​യ​​ണ​​മെ​​ങ്കി​​ൽ​ ആ​ ​ഒ​​റ്റ​​വാ​​ക്ക് സ്‌​​നേ​​ഹം​ എ​​ന്നാ​​ണ്.​ അ​​താ​​ണാ പു​​സ്ത​​ക​​ത്തി​​ന്റെ ര​​ത്‌​​ന​​ച്ചു​​രു​​ക്കം.​ അ​​തി​​നൊ​​രു വി​​ശേ​​ഷ​​ണം വേ​​ണ​​മെ​​ങ്കി​​ൽ​ നി​​രു​​പാ​​ധി​​ക​​മാ​​യ​ സ്‌​​നേ​​ഹം​ എ​​ന്നു ചേ​​ർ​​ക്കു​​ക. അ​​തി​​നു വേ​​റെ​​യും വി​​ശേ​​ഷ​​ണം വേ​​ണ​​മെ​​ങ്കി​​ൽ ക​​രു​​ണാ​​പൂ​​ർ​​ണ​​മാ​​യ എ​​ന്നും ആ​​ർ​​ദ്ര​​മാ​​യ എ​​ന്നും ര​​ണ്ടു വി​​ശേ​​ഷ​​ണംകൂ​​ടി ആ​​വാം.​ ക​​രു​​ണാ​​ർ​​ദ്ര​​മാ​​യ നി​​രു​​പാ​​ധി​​ക സ്‌​​നേ​​ഹം ജീ​​വി​​ത​​ശൈ​​ലി​​യാ​​ക്കി മാ​​റ്റി​​യ ആ​​ളാ​​ണു കാ​​ക്ക​​നാ​​ട​​ൻ. അ​​ദ്ദേ​​ഹ​​ത്തി​​നു ശ​​ത്രു​​ക്ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. അ​​ദ്ദേ​​ഹ​​ത്തി​​ന്റെ മ​​തം സ്‌​​നേ​​ഹ​​മാ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹ​​ത്തി​​ന്റെ രാ​​ഷ്ട്രീ​​യ​​പാ​​ർ​​ട്ടി സ്‌​​നേ​​ഹ​​മാ​​യി​​രു​​ന്നു. അ​​ദ്ദേ​​ഹ​​ത്തി​​ന്റെ വി​​ശ്വാ​​സം, ജീ​​വി​​തം​ എ​​ല്ലാം​ സ്‌​​നേ​​ഹ​​ത്തി​​ന്റെ പ്ര​​കാ​​ശ​​ന​​മാ​​യി​​രു​​ന്നു.​ കാ​​ക്ക​​നാ​​ട​​നെ​​ക്കു​​റി​​ച്ച് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ പി​​എ​​ച്ച്.​​ഡി ന​​ൽ​കി​​യ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ വാ​​യി​​ച്ചു​​ള്ള അ​​റി​​വ​​ല്ല എ​​നി​​ക്കു​​ള്ള​​ത്. കാ​​ക്ക​​നാ​​ട​​നെ നേ​​രി​​ട്ടു പ​​രി​​ച​​യ​​മു​​ണ്ടാ​​യി​​രു​​ന്ന ഒ​​രാ​​ൾ എ​​ന്ന നി​​ല​​യി​​ലാ​​ണു ഞാ​​ൻ പ​​റ​​യു​​ന്ന​​ത്. യേ​​ശു ശി​​ഷ്യ​​ന്മാ​​രോ​​ട് പ​​റ​​യു​​ന്നു​​ണ്ട്, അ​​ങ്ങാ​​ടി​​യി​​ൽ വ​​ന്ദ​​ന​​വും അ​​ത്താ​​ഴ​​ത്തി​​ൽ മു​​ഖ്യ​​സ്ഥാ​​ന​​വും റ​​ബ്ബി എ​​ന്ന വി​​ളി​​യും നി​​ങ്ങ​​ൾ ആ​​ഗ്ര​​ഹി​​ക്ക​​രു​​ത് എ​​ന്ന്. അ​​ക്കാ​​ദ​മി​​ക​​ളി​​ൽ മു​​ഖ്യ​​സ്ഥാ​​നം, സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ വ​​ന്ദ​​നം, ആ​​ചാ​​ര്യ​​ൻ എ​​ന്ന വി​​ളി -മൂ​​ന്നും ആ​​ഗ്ര​​ഹി​​ക്കാ​​ത്ത അ​​പൂ​​ർ​​വം എ​​ഴു​​ത്തു​​കാ​​രി​​ൽ ഒ​​രാ​​ളാ​​യി​​രു​​ന്നു കാ​​ക്ക​​നാ​​ട​​ൻ. വീ​​ടി​​ന്റെ വാ​​തി​​ലു​​ക​​ൾ ത​​ന്റെ ഹൃ​​ദ​​യ​​ത്തി​​ന്റെ വാ​​തി​​ലു​​ക​​ൾ പോ​​ലെ​ ത​​ന്നെ​ തു​​റ​​ന്നി​​ട്ട ഒ​​രു ജീ​​വി​​ത​​മാ​​യി​​രു​​ന്നു കാ​​ക്ക​​നാ​​ട​​ൻ.

ഞാ​​ൻ വി​​ദ്യാ​​ർ​​ഥി​​യാ​​യി​​രു​​ന്ന കാ​​ല​​ത്ത് ത​​മി​​ഴ്‌​​നാ​​ട്ടി​​ൽ പ​​ല സ്ഥ​​ല​​ത്തും അ​​ല​​ഞ്ഞു​​തി​​രി​​ഞ്ഞ് മ​​ധു​​ര​​വ​​ഴി ചെ​​ങ്കോ​​ട്ട​​വ​​ഴി ഒ​​രു​ പാ​​തി​​രാ​​ക്ക് കൊ​​ല്ല​​ത്ത് തേ​​വ​​ള്ളി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്റെ വീ​​ട്ടി​​ൽ എ​​ത്തി. എ​​ല്ലാ​​വ​​രും കി​​ട​​ന്നു​​ക​​ഴി​​ഞ്ഞു. ഇ​​റ​​യ​​ത്ത് തി​​ണ്ണ​​യി​​ൽ കി​​ട​​ന്ന് ഉ​​റ​​ങ്ങാം, രാ​​വി​​ലെ എ​​ഴു​​ന്നേ​​ൽ​​ക്കാം എ​​ന്ന് ഞാ​​ൻ​ വി​​ചാ​​രി​​ച്ചു.​​വാ​​തി​​ൽ​ അ​​ട​​ച്ചി​​ട്ടി​​ല്ലെ​​ന്നു തോ​​ന്നി. തൊ​​ട്ടു​​നോ​​ക്കി​​യ​​പ്പോ​​ൾ​ വാ​​തി​​ൽ​ തു​​റ​​ന്നു. അ​​പ്പോ​​ൾ അ​​ക​​ത്തു​​നി​​ന്ന്​ കാ​ക്ക​​നാ​​ട​​ന്റെ​ ഭാ​​ര്യ​ അ​​മ്മി​​ണി ​ചേ​​ച്ചി, ''ആ​​രാ'' എ​​ന്ന് വി​​ളി​​ച്ചുചോ​​ദി​​ച്ചു.​ ഞാ​​ൻ പേ​​രു പ​​റ​​ഞ്ഞു. അ​​മ്മി​​ണി​ ചേ​​ച്ചി ചോ​​ദി​​ച്ചു: ''​നീ ​വ​​ല്ല​​തും ക​​ഴി​​ച്ചോ?'' ​ഞാ​​ൻ പ​​റ​​ഞ്ഞു: ''​ഇ​​ല്ല.''

അ​​മ്മി​​ണി​​ച്ചേ​​ച്ചി​ പ​​റ​​ഞ്ഞു: ''​മേ​​ശ​​പ്പു​​റ​​ത്തു വി​​ള​​മ്പി​​വെ​​ച്ചി​​ട്ടു​​ണ്ട്.​ ക​​ഴി​​ച്ചി​​ട്ടു കി​​ട​​ന്നോ. ഞ​​ങ്ങ​​ൾ ഇ​​പ്പോ​​ൾ കി​​ട​​ന്ന​​തേ​​യു​​ള്ളൂ.''

വി​​ശ​​ന്നു​ ത​​ള​​ർ​​ന്ന് കൊ​​ല്ല​​ത്തു​​നി​​ന്ന് ന​​ട​​ന്നു​​വ​​ന്ന ഞാ​​ൻ ഭ​​ക്ഷ​​ണം ക​​ഴി​​ച്ച് കി​​ട​​ന്നു.​ പി​​റ്റേ​​ദി​​വ​​സം ഞാ​​ൻ അ​​മ്മി​​ണി​​ച്ചേ​​ച്ചി​​യോ​​ട് ചോ​​ദി​​ച്ചു: ''ഞാ​​നീ പാ​​തി​​രാ​​യ്ക്ക് വി​​ശ​​ന്നു​​വ​​രു​​മെ​​ന്ന് അ​​മ്മി​​ണി​​ച്ചേ​​ച്ചി എ​​ങ്ങ​​നെ അ​​റി​​ഞ്ഞു?''

അ​​വ​​ർ പ​​റ​​ഞ്ഞു: ''​നീ​​യ​​ല്ലെ​​ങ്കി​​ൽ വേ​​റെ ആ​​രെ​​ങ്കി​​ലും വ​​രു​​മ​​ല്ലോ.​ അ​​തു​​കൊ​​ണ്ട് വി​​ള​​മ്പി​​വെ​ച്ച​​താ​​ണ്.''

ഞാ​​ൻ പ​​റ​​ഞ്ഞു: ''​വാ​​തി​​ൽ അ​​ട​​ച്ചി​​ട്ടി​​ല്ലാ​​യി​​രു​​ന്നു.''

അ​​മ്മി​​ണി​​ച്ചേ​​ച്ചി ചി​​രി​​ച്ചു: ''​ഇ​​വി​​ടെ എ​​ല്ലാ ക​​ള്ള​​ന്മാ​​ർ​​ക്കും അ​​റി​​യാം, ഇ​​തു ബേ​​ബി​​ച്ചാ​​യ​​ന്റെ വീ​​ടാ​​ണെ​​ന്ന്. ഇ​​വി​​ടെ ഒ​​ന്നും ഇ​​ല്ല​​യെ​​ന്ന്. വാ​​തി​​ല​​ട​​യ്‌​​ക്കേ​​ണ്ട കാ​​ര്യ​​മി​​ല്ല.''

അ​​താ​​ണു​ ഞാ​​ൻ​ പ​​റ​​ഞ്ഞ​​ത്, ഹൃ​​ദ​​യ​​ത്തി​​ന്റെ വാ​​തി​​ലു​​ക​​ൾ​പോ​​ലെ സ്വ​​ന്തം വീ​​ടി​​ന്റെ വാ​​തി​​ലു​​ക​​ളും തു​​റ​​ന്നി​​ട്ടു ജീ​​വി​​ച്ച ഒ​​രു മ​​നു​​ഷ്യ​​നാ​​യി​​രു​​ന്നു കാ​​ക്ക​​നാ​​ട​​ൻ.

ഒ​​രു ശ​​ത്രു​​വും അ​​ദ്ദേ​​ഹ​​ത്തി​​ന് ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഒ​​രു ശ​​ത്രു​​ത​​യും അ​​ദ്ദേ​​ഹ​​ത്തി​​നു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. അ​​ദ്ദേ​​ഹ​​ത്തെ ആ​​രും ഒ​​രു ശ​​ത്രു​​വാ​​യി ക​​രു​​തി​​യ​​താ​​യി അ​​റി​​യി​​ല്ല.​ മ​​റ്റ് എ​ഴു​​ത്തു​​കാ​​രെ​​പ്പോ​​ലെ സു​​ര​​ക്ഷി​​ത​​മാ​​യി ജീ​​വി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ എ​​ല്ലാ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളും ഉ​​ണ്ടാ​​യി​​രു​​ന്ന ഒ​​രു മ​​നു​​ഷ്യ​​ൻ. ആ ​​മ​​നു​​ഷ്യ​​നാ​​ണ് ഈ ​​സാ​​ഹി​​ത്യം എ​​ന്ന ഒ​​രൊ​​റ്റ ന​​ക്ഷ​​ത്ര​​ത്തെ പി​​ന്തു​​ട​​ർ​​ന്ന് നി​​സ്വ​​നാ​​യി ജീ​​വി​​ച്ചു മ​​രി​​ച്ച​​ത്. ക​​സ​​ന്ത് സാ​​ക്കി​​സി​​ന്റെ 'ഗോ​​ഡ്സ് പാ​​പ്പ​​ർ' എ​​ന്ന കൃ​​തി​​യി​​ൽ ഫ്രാ​​ൻ​​സി​​സ് അ​​സ്സീ​​സി​​യോ​​ടു ബി​​ഷ​​പ്പ് ഏ​​താ​​ണ്ടി​​ങ്ങ​​നെ​ പ​​റ​​യു​​ന്നു​​ണ്ട്: ''സ​​മ്പൂ​​ർ​​ണ​​മാ​​യ ദാ​​രി​​ദ്ര്യം ആ​​ദ​​ർ​​ശ​​മാ​​യി പ്ര​​ച​​രി​​പ്പി​​ക്ക​​രു​​ത്. എ​​ന്തെ​​ങ്കി​​ലു​​മൊ​​ക്കെ വേ​​ണം മ​​നു​​ഷ്യ​​നു ജീ​​വി​​ക്കാ​​ൻ. വ​​ലി​​യ സ​​മ്പ​​ന്ന​​നൊ​​ന്നും ആ​​ക​​ണ്ട. പ​​ക്ഷേ കു​​റ​​ച്ചു​​വേ​​ണം. സ്വ​​ർ​​ഗ​​രാ​​ജ്യ​​ത്തി​​ന്റെ പേ​​രി​​ൽ അ​​തും കൈ​​വി​​ട്ടു വ​​രാ​​ൻ ആ​​ളു​​ക​​ളെ പ്രേ​​രി​​പ്പി​​ക്ക​​രു​​ത്.'' അ​​പ്പോ​​ൾ ഫ്രാ​​ൻ​​സി​​സ് പ​​രി​​പൂ​​ർ​​ണ വി​​ശ്വാ​​സ​​ത്തോ​​ടെ പ​​റ​​ഞ്ഞു: ''​ഒ​​രു പ​​ഞ്ഞി​​നാ​​രെ​​ങ്കി​​ലും സ്വ​​ന്ത​​മാ​​യു​​ള്ള​​വ​​ൻ സ്വ​​ർ​​ഗ​​ത്തി​​ൽ പോ​​കു​​ക​​യി​​ല്ല.'' കോ​​പാ​​ക്രാ​​ന്ത​​നാ​​യി ബി​​ഷ​​പ്പ് അ​​ല​​റി. ക​​ട​​ന്നു​​പോ​​കാ​​ൻ പ​​റ​​ഞ്ഞു ഫ്രാ​​ൻ​​സി​​സി​​നോ​​ട്.

അ​​ങ്ങ​​നെ, ഒ​​രു​​പ​​ഞ്ഞി​​നാ​​രു​​പോ​​ലും​ സ്വ​​ന്ത​​മാ​​യി ഇ​​ല്ലാ​​തെ സ്വ​​ർ​​ഗ​​സ്ഥ​​നാ​​യ​​വ​​നാ​​ണു​ കാ​​ക്ക​​നാ​​ട​​ൻ. അ​​ദ്ദേ​​ഹം മ​​ത​​വി​​ശ്വാ​​സി​​യാ​​യി​​രു​​ന്നി​​ല്ല.​ പ​​ക്ഷേ യേ​​ശു​​വി​​ന്റെ പ്ര​​ബോ​​ധ​​ന​​ത്തി​​ന്റെ ചൈ​​ത​​ന്യം അ​​ദ്ദേ​​ഹം ഏ​​തോ ത​​ര​​ത്തി​​ൽ ഉ​​ൾ​​ക്കൊ​​ണ്ടി​​രു​​ന്നു. നി​​രു​​പാ​​ധി​​ക​​മാ​​യ സ്‌​​നേ​​ഹം, ജീ​​വി​​ത​​ത്തി​​ൽ ആ​​ച​​രി​​ച്ച് ജീ​​വി​​ച്ചു മ​​രി​​ച്ച ഒ​​രാ​​ളെ നേ​​രി​​ട്ടു​ പ​​രി​​ച​​യ​​പ്പെ​​ടാ​​നാ​​യ​​ത് ​ഭാ​ഗ്യ​​മാ​​യി ഞാ​​ൻ ക​​രു​​തു​​ന്നു.

ജോ​​സ് ടി. ​​തോ​​മ​​സി​​ന്റെ 'കു​​രി​​ശും യു​​ദ്ധ​​വും സ​​മാ​​ധാ​​ന​​വും' കാ​​ക്ക​​നാ​​ട​​ന്റെ ജീ​​വി​​ത​​ത്തി​​ന്റെ സാ​​രാം​​ശ​​മാ​​യ നി​​രു​​പാ​​ധി​​ക​​സ്‌​​നേ​​ഹ​​ത്തെ ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന, ലോ​​ക​​ത്തി​​ന്റെ ഏ​​ക​​പ്ര​​തീ​​ക്ഷ​​യാ​​യി ആ ​​സ്‌​​നേ​​ഹ​​ത്തെ മു​​ന്നോ​​ട്ടു​​വെ​ക്കു​​ന്ന, ലോ​​കം ആ ​​സ്‌​​നേ​​ഹ​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രും​ എ​​ന്ന് പ്ര​​ത്യാ​​ശി​​ക്കു​​ന്ന ഒ​​രു പു​​സ്ത​​ക​​മാ​​ണ്. ഈ ​​പു​​സ്ത​​കം വാ​​യി​​ച്ച​​പ്പോ​​ൾ ആ​​ദ്യ​​മാ​​യി എ​​നി​​ക്ക് ഓ​​ർ​​മ വ​​ന്ന​​ത് ദ​​സ്‌​​ത​​യേ​​വ്‌​​സ്‌​​കി​​യു​​ടെ 'ഇ​​ഡി​​യ​​റ്റ്' എ​​ന്ന നോ​​വ​​ലി​​ലെ ഒ​​രു ഭാ​​ഗ​​മാ​​ണ്. നോ​​വ​​ലി​​ന്റെ നാ​​ലാം ഭാ​​ഗ​​ത്തി​​ലെ ഏ​​ഴാം അ​​ധ്യാ​​യ​​ത്തി​​ൽ നാ​​യ​​ക​​നാ​​യ പ്രി​​ൻ​​സ് മൈ​​ഷ്കി​​ൻ പ​​റ​​യു​​ന്ന ചി​​ല കാ​​ര്യ​​ങ്ങ​​ൾ. യേ​​ശു​​വി​​നെ​​പ്പോ​​ലെ വി​​ശു​​ദ്ധ​​നാ​​യ ഒ​​രു ക​​ഥാ​​പാ​​ത്ര​​ത്തെ സൃ​​ഷ്ടി​​ക്ക​​ണം എ​​ന്ന ആ​​ഗ്ര​​ഹ​​ത്തോ​​ടെ ദ​​സ്ത​​യേ​​വ്സ്കി സൃ​​ഷ്ടി​​ച്ച​​താ​​ണ് പ്രി​​ൻ​​സ് മൈ​​ഷ്കി​​നെ.

പ്രി​​ൻ​​സ് പ​​റ​​യു​​ന്ന​​ത് റോ​​മ​​ൻ ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യെ​​ക്കു​​റി​​ച്ചാ​​ണ്: ''Roman Catholicism is, in my opinion, worse than Atheism itself. Yes- that is my opinion. Atheism only preaches a negation, but Romanism goes further; it preaches a disfigured, distorted Christ- it preaches Anti-Christ-I assure you, I swear it! This is my own personal conviction, and it has long distressed me. The Roman Catholic believes that the Church on earth cannot stand without universal temporal Power. He cries 'non possumus!' In my opinion, the Roman Catholic religion is not a faith at all, but simply a continuation of the Roman Empire, and everything is subordinated to this idea- beginning with faith. The Pope has seized territories and an earthly throne, and has held them with the sword. And so the thing has gone on, only that to the sword they have added lying, intrigue, deceit, fanaticism, superstition, swindling; -they have played fast and loose with the most sacred and sincere feelings of men;- they have exchanged everything- everything for money, for base earthly POWER! And is this not the teaching of Anti-Christ? How could the upshot of all this be other than Atheism? Atheism is the child of Roman Catholicism- it proceeded from these Romans themselves, though perhaps they would not believe it. It grew and fattened on hatred of its parents; it is the progeny of their lies and spiritual feebleness.''

ഇ​​ത് റോ​​മ​​ൻ ക​​ത്തോ​​ലി​​സി​​സ​​ത്തി​​നു മാ​​ത്രം ബാ​​ധ​​ക​​മാ​​യ ഒ​​രു വ​​സ്തു​​ത​​യ​​ല്ല. ഏ​​തു മ​​ത​​സം​​ഘ​​ട​​ന അ​​ധി​​കാ​​ര​​ത്തെ​​യും സ​​മ്പ​​ത്തി​​നെ​​യും ല​​ക്ഷ്യ​​മാ​​ക്കു​​ന്നു​​വോ, ആ ​​നി​​മി​​ഷം മു​​ത​​ൽ ആ ​​മ​​തം മ​​ത​​മ​​ല്ല, അ​​തൊ​​രു രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​യാ​​ണ്. മ​​ത​​ത്തി​​ന്റെ ല​​ക്ഷ്യം ഭൗ​​തി​​ക​​മാ​​യ അ​​ധി​​കാ​​ര​​മാ​​വു​​മ്പോ​​ൾ​ അ​​ത് രാ​​ഷ്ട്രീ​​യ​​പ്ര​​സ്ഥാ​​ന​​മാ​​വു​​ന്നു.​ ദ​​സ്‌​​ത​​യേ​​വ്സ്‌​​കി വീ​​ണ്ടും പ​​റ​​യു​​ന്നു: ''പോ​​പ്പ് ഭൂ​​പ്ര​​ദേ​​ശ​​ങ്ങ​​ളെ കൈ​യ​​ട​​ക്കു​​ക​​യും ലോ​​ക​​ത്തി​​ന്റെ ഭൗ​​തി​​ക​ രാ​​ഷ്ട്രീ​​യ​​അ​​ധി​​കാ​​ര സിം​​ഹാ​​സ​​നം നേ​​ടു​​ക​​യും വാ​​ളു​​കൊ​​ണ്ട് അ​​തു നി​​ല​​നി​​ർ​​ത്തു​​ക​​യും ചെ​​യ്തു.''​ അ​​തു​​കൊ​​ണ്ട് കി​​ഴ​​ക്കി​​ന്റെ ക്രി​​സ്തു​​വാ​​ണ് യ​​ഥാ​​ർ​​ഥ ക്രി​​സ്തു. റോ​​മ​​ൻ ക​​ത്തോ​​ലി​​സി​​സ​​ത്തി​​ന്റെ ക്രി​​സ്തു അ​​ന്തി​​ക്രി​​സ്തു​​വാ​​ണെ​​ന്ന് ദ​​സ്‌​​ത​​യേ​​വ്സ്‌​​കി പ്ര​​ഖ്യാ​​പി​​ച്ചു.

ഇ​​ന്ത്യ​​യി​​ല​​ട​​ക്കം എ​​ങ്ങും​ മ​​തം രാ​​ഷ്ട്രീ​​യ അ​​ധി​​കാ​​രം നേ​​ടാ​​നു​​ള്ള മാ​​ർ​​ഗ​മാ​​യി​ ഉ​​പ​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്നു. അ​​ത് റോ​​മ​​ൻ ക​​ത്തോ​​ലി​​ക്കാ സ​​ഭ​​ക്ക് മാ​​ത്രം ബാ​​ധ​​ക​​മാ​​യൊ​​രു വി​​മ​​ർ​​ശ​​ന​​മ​​ല്ല. ദ​​സ്‌​​ത​​യേ​​വ്സ്‌​​കി​​ക്ക് അ​​റി​​യാ​​മാ​​യി​​രു​​ന്ന​​ത് ആ ​​മ​​ത​​മാ​​ണ്, അ​​തു​​കൊ​​ണ്ട് അ​​ങ്ങ​​നെ പ​​റ​​ഞ്ഞു. ഇ​​ത് എ​​ല്ലാ മ​​ത​​ങ്ങ​​ൾ​​ക്കും ബാ​​ധ​​ക​​മാ​​യ കാ​​ര്യ​​മാ​​ണ്. ഹി​​ന്ദു​​മ​​ത​​ത്തെ​ സം​​ബ​​ന്ധി​​ച്ചും ഇ​​സ്‍ലാം ​മ​​ത​​ത്തെ​ സം​​ബ​​ന്ധി​​ച്ചും ബു​​ദ്ധ​​മ​​ത​​ത്തെ​​ക്കു​​റി​​ച്ചു​​മൊ​​ക്കെ പ​​റ​​യാ​​വു​​ന്ന കാ​​ര്യം.

'മ​​ഹാ​​നാ​​യ അ​​ശോ​​ക​​ൻ'​ എ​​ന്നാ​​ണ​​ല്ലോ​ പ​​റ​​യു​​ക. ബി.​​സി​ മൂ​​ന്നാം നൂ​​റ്റാ​​ണ്ടി​​ലെ അ​​ശോ​​ക​​നാ​​ണ് ലോ​​ക​​ത്തി​​ൽ ആ​​ദ്യ​​മാ​​യി​​ട്ട് ഒ​​രു​​പ​​ക്ഷേ ഒ​​രു മ​​ത​​ത്തെ രാ​​ഷ്ട്ര​​മ​​ത​​മാ​​ക്കി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

യു​​ദ്ധാ​​ന​​ന്ത​​രം​ അ​​ശോ​​ക​​ന് പ​​ശ്ചാ​​ത്താ​​പ​​മു​​ണ്ടാ​​യി എ​​ന്നൊ​​ക്കെ പ​​റ​​യു​​ന്നു. ഞാ​​നും അ​​തു കു​​ട്ടി​​ക്കാ​​ല​​ത്തു വി​​ശ്വ​​സി​​ച്ചി​​രു​​ന്നു. പ​​ക്ഷേ, വേ​​റൊ​​രു രീ​​തി​​യി​​ൽ ചി​​ന്തി​​ക്കാ​​നു​​ള്ള മ​​നോ​​ഭാ​​വം ഉ​​ണ്ടാ​​യ​​പ്പോ​​ൾ ഞാ​​ൻ ഇ​​ങ്ങ​​നെ ആ​​ലോ​​ചി​​ച്ചു: അ​​ശോ​​ക​​ൻ അ​​ദ്ദേ​​ഹ​​ത്തി​​ന്റെ യു​​ദ്ധ​​ങ്ങ​​ളി​​ൽ അ​​ന്തി​​മ​​മാ​​യ വി​​ജ​​യം നേ​​ടി​​ക്ക​​ഴി​​ഞ്ഞ​​പ്പോ​​ൾ പി​​ന്നെ ആ​​വ​​ശ്യം ര​​ണ്ടു കാ​​ര്യ​​ങ്ങ​​ളാ​​ണ്. ഒ​​ന്ന് ആ ​​സാ​​മ്രാ​​ജ്യം നി​​ല​​നി​​ർ​​ത്തു​​ക, ര​​ണ്ട് അ​​തു വ​​ള​​ർ​​ത്തു​​ക. അ​​ശോ​​ക​​ൻ യു​​ദ്ധം​ ജ​​യി​​ക്കും​ മു​​മ്പും ബു​​ദ്ധ​​മ​​തം ഇ​​ന്ത്യ​​യി​​ലു​​ണ്ട്. പ​​ക്ഷേ, യു​​ദ്ധ​​വി​​ജ​​യം നേ​​ടി​​ക്ക​​ഴി​​ഞ്ഞ​​പ്പോ​​ഴാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​നു ബു​​ദ്ധ​​നെ​​യും ബു​​ദ്ധ​​ന്റെ കാ​​രു​​ണ്യ​​ത്തെ​​യും ആ​​വ​​ശ്യ​​മാ​​യി വ​​ന്ന​​ത്. കാ​​ര​​ണം യു​​ദ്ധ​​ത്തി​​ൽ നേ​​ടി​​യ വി​​ജ​​യം നി​​ല​​നി​​ർ​​ത്ത​​ണ​​മെ​​ങ്കി​​ൽ പി​​ന്നെ സ​​മാ​​ധാ​​ന​​മാ​​ണ് ആ​​വ​​ശ്യം.​ അ​​തി​​ന് അ​​നു​​യോ​​ജ്യ​​മാ​​യ ഒ​​രു രാ​​ഷ്ട്രീ​​യ​ പ്ര​​ത്യ​​യ​​ശാ​​സ്ത്രം ബു​​ദ്ധ​​ദ​​ർ​​ശ​​ന​​ത്തി​​ൽ അ​​ശോ​​ക​​ൻ ക​​ണ്ടെ​​ത്തി. അ​​ശോ​​ക​​ൻ വേ​​റൊ​​രു കാ​​ര്യം​​കൂ​​ടി മ​​ന​​സ്സി​​ലാ​​ക്കി. ഈ ​​പ്ര​​ത്യ​​യ​​ശാ​​സ്ത്രം​​കൊ​​ണ്ടു മ​​റ്റു ജ​​ന​​ത​​ക​​ളെ ആ​​ദ്യം സാം​​സ്‌​​കാ​​രി​​ക​​മാ​​യി കീ​​ഴ​​ട​​ക്കി​​ക്ക​​ഴി​​ഞ്ഞാ​​ൽ പി​​ന്നീ​​ട് ആ ​​ജ​​ന​​ത​​ക​​ളെ അ​​ധി​​കം വി​​ഭ​​വ​​നാ​​ശ​​വും കൂ​​ട്ട​​ക്കൊ​​ല​​ക​​ളും ഒ​​ന്നും ഇ​​ല്ലാ​​തെ കീ​​ഴ​​ട​​ക്കു​​ക എ​​ളു​​പ്പ​​മാ​​ണ്.

അ​​ങ്ങ​​നെ മി​​ഷ​​നറി പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു മ​​ക്ക​​ളെ​യ​​ട​​ക്കം ആ​​ളു​​ക​​ളെ അ​​യ​​ച്ചു. അ​​ങ്ങ​​നെ ശ്രീ​​ല​​ങ്ക​​വ​​രെ​​യു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ മി​​ഷ​​നറി പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ന്നു. സെ​​ൻ​​ട്ര​​ൽ ഏ​​ഷ്യ വ​​രെ ബു​​ദ്ധ​​മ​​തം വ്യാ​​പി​​ച്ചു.​​ പി​​ന്നീ​​ട് കോ​​ൺ​​സ്റ്റ​​ന്റൈ​​ൻ പ​​ക​​ർ​​ത്തി​​യ​​ത് ഈ ​​രീ​​തി​​യാ​​ണ്. റോ​​മ​​ൻ ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ ഘ​​ട​​ന​​വ​​രെ അ​​ശോ​​ക​​ന്റെ സ്‌​​പോ​​ൺ​​സ​​ർ​​ഷി​​പ്പി​​ൽ ഉ​​ണ്ടാ​​യ ബു​​ദ്ധ​​മ​​ത​​ത്തി​​ന്റെ ഘ​​ട​​ന​​യാ​​ണ്.​ വൈ​​ദി​​ക ബ്ര​​ഹ്മ​​ച​​ര്യം, ക​​ന്യാ​​ല​​യം, മി​​ഷ​​ൻ ആ​​ശു​​പ​​ത്രി, ധ​​ർ​​മാ​​ശു​​പ​​ത്രി, പ​​ള്ളി​​ക്കൂ​​ട​​ങ്ങ​​ൾ... അ​​ങ്ങ​​നെ ബു​​ദ്ധ​​മ​​ത​​ത്തി​​ന്റെ പ്ര​​ചാ​​ര​​ത്തി​​നു​​വേ​​ണ്ടി അ​​ശോ​​ക​​ൻ ന​​ട​​ത്തി​​യ കാ​​ര്യ​​ങ്ങ​​ളെ​​ല്ലാം ക്രി​​സ്തു​​മ​​തം അ​​നു​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.​ അ​​ങ്ങ​​നെ അ​​ശോ​​ക​​നാ​​ണ് ആ​​ദ്യം രാ​​ഷ്ട്ര​​മ​​ത​​മാ​​യി​​ട്ട് ബു​​ദ്ധ​​മ​​ത​​ത്തെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​ത്.​​അ​​ശോ​​ക​​ന്റെ കാ​​ലം മു​​ത​​ലെ​​ങ്കി​​ലും ഇ​​തു​​പോ​​ലെ മ​​തം രാ​​ഷ്ട്രീ​​യ അ​​ധി​​കാ​​രം നേ​​ടാ​​നും നി​​ല​​നി​​ർ​​ത്താ​​നു​​മു​​ള്ള മാ​​ർ​​ഗ​​മാ​​യി.

കൊ​​ളം​​ബ​​സി​​ന്റെ പി​​ന്തു​​ട​​ർ​​ച്ച​​യാ​​യ​ ഹെ​​ർ​​ണാ​​ൻ കോ​​ർ​​ട്ട​​സും ബ​​ൽ​​ബോ​​വ​​യു​​മൊ​​ക്കെ​​ പ​​തി​​നാ​​റാം നൂ​​റ്റാ​​ണ്ടി​​ൽ ലാ​​റ്റി​​ൻ​ അ​​മേ​​രി​​ക്ക​​യി​​ൽ ചെ​​ന്നി​​റ​​ങ്ങു​​മ്പോ​​ൾ​ അ​​ധി​​നി​​വേ​​ശ​​ത്തി​​ന്റെ​​യും കൂ​​ട്ട​​ക്കൊ​​ല​​യു​​ടെ​​യും ഒ​​ക്കെ ന്യാ​​യീ​​ക​​ര​​ണ​​മാ​​യി പ​​റ​​യു​​ന്ന​​ത് ക്രി​​സ്തു​​മ​​ത​​ത്തെ​​യാ​​ണ്. ആ ​​കൂ​​ട്ട​​ക്കൊ​​ല​​ക​​ൾ​​ക്കു മു​​ഴു​​വ​​ൻ ന്യാ​​യീ​​ക​​ര​​ണ​​മാ​​യി​​ട്ടു പ്ര​​വ​​ർ​​ത്തി​​ച്ച​​ത് സ​​ഭ​​യും സ​​ഭ​​യു​​ടെ ആ​​ധാ​​ര​​മാ​​യ ബൈ​​ബി​​ളും ഒ​​ക്കെ​​ത്ത​​ന്നെ​​യാ​​ണ്.​ ബു​​ദ്ധ​​മ​​ത​​ക്കാ​​ർ ശ്രീ​​ല​​ങ്ക​​യി​​ലാ​​ക​​ട്ടെ ബ​​ർ​​മ​​യി​​ലാ​​ക​​ട്ടെ എ​​ത്ര​​ത്തോ​​ളം അ​​ക്ര​​മാ​​സ​​ക്ത​​രാ​​ണ്.​ ഒ​രു അ​​ഹിം​​സ​​യു​​മി​​ല്ല, ഒ​​രു ക​​രു​​ണ​​യു​​മി​​ല്ല.​ സ​​ഞ്ചി​​യി​​ൽ ബോം​​ബു​​മാ​​യി ന​​ട​​ക്കു​​ന്ന ബു​​ദ്ധ​​ഭി​​ക്ഷു ഇ​​ന്ന​​ത്തെ ബു​​ദ്ധ​​മ​​ത​​ത്തി​​ന്റെ പ്ര​​തീ​​ക​​മാ​​ണ്.​ ഇ​​സ്‍ലാം​ മ​​ത​ രാ​​ഷ്ട്ര​​ങ്ങ​​ളി​​ലും​ ഇ​​സ്‍ലാ​​മി​​ക​ രാ​​ഷ്ട്രീ​​യ​​പ്ര​​സ്ഥാ​​ന​​ങ്ങ​​ളി​​ലും മ​​ത​​വും രാ​​ഷ്ട്രീ​​യ​​വും ഭി​​ന്ന​​മ​​ല്ല.

ഹി​​ന്ദു​​മ​​തം യു​​ദ്ധ​​മ​​ല്ലാ​​തെ​ ത​​ന്നെ ജാ​​തി​​വ്യ​​വ​​സ്ഥ​​യെ​​ന്ന ഹിം​​സ​ ആ​​ച​​രി​​ക്കു​​ന്ന​ മ​​തം​​കൂ​​ടി​​യാ​​ണ്.​ ചൂ​​ഷ​​ണം ഹിം​​സ​​യാ​​ണ്.​ എ​​ല്ലാ ചൂ​​ഷ​​ണ​​വ്യ​​വ​​സ്ഥ​​ക​​ളും ജ​​നി​​ച്ചു​​ക​​ഴി​​ഞ്ഞ മ​​നു​​ഷ്യ​​നെ​​യാ​​ണ് ചൂ​​ഷ​​ണം ചെ​​യ്യു​​ന്ന​​ത്.​ ജാ​​തി​​വ്യ​​വ​​സ്ഥ എ​​ന്ന ചൂ​​ഷ​​ണ​​വ്യ​​വ​​സ്ഥ പ​​തി​​നാ​​യി​​രം വ​​ർ​​ഷം ക​​ഴി​​ഞ്ഞു ജ​​നി​​ക്കാ​​നി​​രി​​ക്കു​​ന്ന മ​​നു​​ഷ്യ​​നെ​​ക്കൂ​​ടി ചൂ​​ഷ​​ണം ചെ​​യ്യു​​ന്ന വ്യ​​വ​​സ്ഥ​​യാ​​ണ്.


അ​​ങ്ങ​​നെ ദ​​സ്‌​​ത​​യേ​​വ്സ്‌​​കി റോ​​മ​​ൻ കാ​​ത്ത​​ലി​​ക്‌​​സി​​നെ​​തി​​രെ പ​​റ​​ഞ്ഞ വാ​​ദ​​ങ്ങ​​ൾ, അ​​താ​​യ​​ത് റോ​​മ​​ൻ കാ​​ത്ത​​ലി​​ക്‌​​സി​​ന്റെ ല​​ക്ഷ്യം ഭൗ​​തി​​ക​​മാ​​യ അ​​ധി​​കാ​​ര​​മാ​​ണ് എ​​ന്ന വ​​സ്തു​​ത, ജോ​​സി​​ന്റെ​ പു​​സ്ത​​കം​ വാ​​യി​​ച്ച​​പ്പോ​​ൾ ഓ​​ർ​​ക്കാ​​ൻ കാ​​ര​​ണം, ഈ​ ​പു​​സ്ത​​കം​ ര​​ണ്ടു സ​​മ​​വാ​​ക്യ​​ങ്ങ​​ൾ മു​​ന്നോ​​ട്ടു​​വെ​​ക്കു​​ന്നു എ​​ന്ന​​താ​​ണ്. അ​​തി​​ലൊ​​ന്ന് യേ​​ശു =​ കാ​​രു​​ണ്യം, ആ​​ർ​​ദ്ര​​ത, നി​​രു​​പാ​​ധി​​ക​​മാ​​യ സ്‌​​നേ​​ഹം.​ മ​​റ്റേ​​ത്, ക്രി​​സ്തു=​ അ​​ധി​​കാ​​രം, സ​​മ്പ​​ത്ത്, സ്ഥാ​​പ​​നം. ഈ ​​സ​​മ​​വാ​​ക്യ​​ങ്ങ​​ളെ വി​​ശ​​ദ​​മാ​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ ത​​ത്ത്വ​​ശാ​​സ്ത്ര​​പ​​ര​​വും ച​​രി​​ത്ര​​പ​​ര​​വും ദൈ​​വ​​ശാ​​സ്ത്ര​​പ​​ര​​വു​​മാ​​യ വ​​സ്തു​​ത​​ക​​ളും യു​​ക്തി​​യു​​മാ​​ണ് അ​​ദ്ദേ​​ഹം പു​​സ്ത​​ക​​ത്തി​​ൽ ഉ​​ട​​നീ​​ളം അ​​നാ​​വ​​ര​​ണം ചെ​​യ്യു​​ന്ന​​ത്. അ​​ധി​​കാ​​ര​​ത്തി​​ൽ​​നി​​ന്നും സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നും സ​​മ്പ​​ത്തി​​ൽ​​നി​​ന്നും ഇ​​വ​​യെ​​ല്ലാം സാ​​ധ്യ​​മാ​​ക്കു​​ന്ന മ​​നു​​ഷ്യ​​ന്റെ വ്യാ​​മോ​​ഹ​​ങ്ങ​​ളി​​ൽ​​നി​​ന്നും അ​​വ​​ൻ മോ​​ച​​നം നേ​​ടി കാ​​രു​​ണ്യ​​ത്തി​​ന്റെ​​യും ആ​​ർ​​ദ്ര​​ത​​യു​​ടെ​​യും നി​​രു​​പാ​​ധി​​ക​​മാ​​യ സ്‌​​നേ​​ഹ​​ത്തി​​ന്റെ​​യും ഒ​​രു​​മ​​യു​​ടെ​​യും ഒ​​രു ലോ​​ക​​ത്തി​​ലേ​​ക്ക് എ​​ത്തു​​മെ​​ന്നാ​​ണ് ജോ​​സ് ടി​യു​​ടെ ശു​​ഭാ​​പ്തി​​വി​​ശ്വാ​​സം. ഞാ​​നെ​​ന്താ​​യാ​​ലും ആ ​​ശു​​ഭാ​​പ്തി​​വി​​ശ്വാ​​സം ഒ​​രി​​ക്ക​​ലും പ​​ങ്കി​​ടു​​ക​​യി​​ല്ല. കാ​​ര​​ണം, എ​​നി​​ക്കു പ്രി​​യ​​പ്പെ​​ട്ട ഒ​​രു ഉ​​ദ്ധ​​ര​​ണി​​യു​​ണ്ട്. ''ദ ​​ഗ്രേ​​റ്റ്‌​​ന​​സ് ഓ​​ഫ് മാ​​ൻ ഈ​​സ് ദാ​​റ്റ് നോ​​ബ​​ഡി ആ​​ൻ​​ഡ് ന​​തി​ങ് കാ​​ൻ സേ​​വ് ഹിം.'' ​​മ​​നു​​ഷ്യ​​ന്റെ മ​​ഹ​​ത്ത്വം അ​​വ​​നെ ര​​ക്ഷി​​ക്കാ​​ൻ ആ​​ർ​​ക്കും ഒ​​ന്നി​​നും ക​​ഴി​​യി​​ല്ല എ​​ന്ന​​താ​​ണ്. ഞാ​​ൻ അ​​ങ്ങ​​നെ വി​​ശ്വ​​സി​​ക്കു​​ന്നു. അ​​തി​​നു ക​​ട​​ക​​വി​​രു​​ദ്ധ​​മാ​​യ ഒ​​രു വ​​ലി​​യ പ്ര​​ത്യാ​​ശ​​യി​​ലാ​​ണ് ജോ​​സ് ടി ​​ത​​ന്റെ പു​​സ്ത​​കം സാ​​ക്ഷാ​​ത്ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. അ​​തു​ മാ​​ത്ര​​മ​​ല്ല, പു​​സ്ത​​ക​​ത്തി​​ന്റെ പ്രാ​​ധാ​​ന്യം.​ താ​​ൻ ജ​​നി​​ച്ചു​​വ​​ള​​ർ​​ന്ന രാ​​ജ്യ​​ത്തി​​ന്റെ, സ​​മൂ​​ഹ​​ത്തി​​ന്റെ പാ​​ര​​മ്പ​​ര്യ​​ത്തി​​ലെ പ്ര​​മു​​ഖ​​മാ​​യ ഒ​​രു ത​​ത്ത്വ​​ചി​​ന്താ​​പ​​ദ്ധ​​തി​​യെ യേ​​ശു​​വി​​ലു​​ള്ള വി​​ശ്വാ​​സ​​വു​​മാ​​യി സ​​മ​​ന്വ​​യി​​ക്കാ​​നു​​ള്ള ശ്ര​​മം സ​​ഫ​​ല​​മാ​​യി ചെ​​യ്തി​​രി​​ക്കു​​ന്നു എ​​ന്ന​​താ​​ണ്. അ​​ദ്വൈ​​ത​​ദ​​ർ​​ശ​​ന​​ത്തി​​ന്റെ അ​​ടി​​സ്ഥാ​​ന​​യു​​ക്തി​​യെ യേ​​ശു​​വി​​ന്റെ ജീ​​വി​​ത​​വു​​മാ​​യി, അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ദ​​ർ​​ശ​​ന​​വു​​മാ​​യി സ​​മ​​ന്വ​​യി​​പ്പി​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണു പ്ര​​ധാ​​ന​​പ്പെ​​ട്ട കാ​​ര്യം. പാ​​ശ്ചാ​​ത്യ​ ചി​​ന്ത​​ക​​ർ​​ക്കു സാ​​ധി​​ക്കാ​​ത്ത ഒ​​രു കാ​​ര്യം അ​​വ​​ർ ഗ്രീ​​ക് ത​​ത്ത്വ​​ചി​​ന്ത​​യു​​ടെ അ​​ടി​​സ്ഥാ​​ന​​മാ​​യ ട്ര​​ഡീ​​ഷ​​ന​ൽ ലോ​​ജി​​ക്കി​​ൽ​ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​രാ​​ണ്. ക്രൈ​​സ്ത​​വ​ സ​​ഭ​​ക​​ളും ഇ​​തേ യു​​ക്തി​​യി​​ൽ അ​​ധി​​ഷ്ഠി​​ത​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​രാ​​ണ്. പ​​ക്ഷേ, ജോ​​സ് ടി ​​മു​​ന്നോ​​ട്ടു​​വെ​ക്കു​​ന്ന യു​​ക്തി അ​​ദ്വൈ​​ത​​യു​​ക്തി​​യാ​​ണ്. കു​​റ​​ച്ചു​​കൂ​​ടി ല​​ളി​​ത​​മാ​​യി പ​​റ​​യാം. അ​​താ​​യ​​ത് ദൈ​​വ​​വും മ​​നു​​ഷ്യ​​നും ത​​മ്മി​​ൽ, മൂ​​ന്നു​​ത​​രം ബ​​ന്ധ​​ങ്ങ​​ളാ​​ണു സാ​​ധ്യ​​മാ​​കു​​ന്ന​​ത്. ഒ​​ന്ന്, വേ​​ർ​​പെ​​ടു​​ത്താ​​ൻ ക​​ഴി​​യാ​​ത്ത ബ​​ന്ധം. വ്യ​​ത്യാ​​സ​​മി​​ല്ലാ​​ത്ത ബ​​ന്ധം, അ​​ദ്വൈ​​ത​​മാ​​യ ബ​​ന്ധം, ര​​ണ്ട്, ദൈ​​വ​​വും മ​​നു​​ഷ്യ​​നും ത​​മ്മി​​ൽ ചി​​ല കാ​​ര്യ​​ങ്ങ​​ളി​​ൽ ഭി​​ന്ന​​ത​​യും ചി​​ല കാ​​ര്യ​​ങ്ങ​​ളി​​ൽ അ​​ഭി​​ന്ന​​ത​​യു​​മു​​ള്ള ബ​​ന്ധം. മൂ​​ന്നാ​​മ​​തൊ​​ന്ന്, ദൈ​​വ​​വും മ​​നു​​ഷ്യ​​നും ത​​മ്മി​​ൽ പൂ​​ർ​​ണ​​മാ​​യും ഭി​​ന്ന​​ത​യു​​ള്ള ബ​​ന്ധം. അ​​ങ്ങ​​നെ അ​​ഭി​​ന്നം, ഭി​​ന്നാ​​ഭി​​ന്നം, ഭി​​ന്നം ഇ​​ങ്ങ​​നെ മൂ​​ന്നു​​ത​​ര​​ത്തി​​ലു​​ള്ള ബ​​ന്ധ​​ങ്ങ​​ൾ മാ​​ത്ര​​മേ സാ​​ധ്യ​​മാ​​കൂ. അ​​തി​​ൽ, ദൈ​​വ​​വും മ​​നു​​ഷ്യ​​നും ഭി​​ന്ന​​മാ​​ണ് എ​​ന്ന ദ്വൈ​​ത​​യു​​ക്തി​​യാ​​ണ് സ​​ഭ​​യു​​ടെ ചി​​ന്ത​​യു​​ടെ അ​​ടി​​സ്ഥാ​​നം.​ ഈ ​ദ്വൈ​​ത​​യു​​ക്തി​​യി​​ൽ നി​​ന്നാ​​ൽ ദൈ​​വ​​വും മ​​നു​​ഷ്യ​​നും ത​​മ്മി​​ൽ വ്യ​​ത്യാ​​സ​​മു​​ണ്ട് എ​​ന്നും അ​​തി​​ന്റെ​​യി​​ട​​യി​​ൽ പൗ​​രോ​​ഹി​​ത്യ​​ത്തി​​ന്റെ മ​​ധ്യ​​സ്ഥ​​ത​​ വേ​​ണ​​മെ​​ന്നു​​മൊ​​ക്കെ​​യു​​ള്ള നി​​ല​​പാ​​ടു​​ണ്ടാ​​വും. അ​​ങ്ങ​​നെ വ്യ​​ത്യാ​​സ​​മി​​ല്ലെ​​ങ്കി​​ൽ സ​​ഭ​​യു​​ടെ നി​​ല​​നി​​ൽ​പു​​ത​​ന്നെ ചോ​​ദ്യം ചെ​​യ്യ​​പ്പെ​​ടും. ദൈ​​വ​​വും മ​​നു​​ഷ്യ​​നും ത​​മ്മി​​ലു​​ള്ള ബ​​ന്ധം അ​​ഭി​​ന്ന​​മാ​​ണെ​​ങ്കി​​ൽ പി​​ന്നെ പൗ​​രോ​​ഹി​​ത്യാ​​ധി​​ഷ്ഠി​​ത​​മാ​​യ സ​​ഭ​​യു​​ടെ ആ​​വ​​ശ്യ​​മി​​ല്ല. ഭി​​ന്ന​​മാ​​യി​​രി​​ക്കു​​ക എ​​ന്നു​​ള്ള​​ത് സ​​ഭ​​യെ ആ​​വ​​ശ്യ​​മാ​​ക്കു​​ന്ന യു​​ക്തി​​യാ​​ണ്. ആ ​​അ​​ടി​​സ്ഥാ​​ന​​യു​​ക്തി​​യാ​​ണ് ജോ​​സ് ചോ​​ദ്യം ചെ​​യ്യു​​ന്ന​​ത്. യേ​​ശു​ സ്‌​​നേ​​ഹ​​മ​​മാ​​ണ്, കാ​​രു​​ണ്യ​​മാ​​ണ്, യേ​​ശു ആ​​ർ​​ദ്ര​​ത​​യാ​​ണ്. നി​​ങ്ങ​​ളി​​ൽ ആ​​ർ​​ദ്ര​​ത​​യു​​ണ്ടെ​​ങ്കി​​ൽ നി​​ങ്ങ​​ളി​​ൽ നി​​രു​​പാ​​ധി​​ക​​മാ​​യ സ്‌​​നേ​​ഹ​​മു​​ണ്ടെ​​ങ്കി​​ൽ, നി​​ങ്ങ​​ളി​​ൽ യേ​​ശു​​വു​​ണ്ട്. നി​​ങ്ങ​​ളും യേ​​ശു​​വും ത​​മ്മി​​ൽ ഭി​​ന്ന​​ത​​യി​​ല്ല. ആ ​​അ​​ദ്വൈ​​ത​​യു​​ക്തി​​യാ​​ണു ജോ​​സ് സ്ഥാ​​പി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​​​തെ​​ന്നാ​​ണ് എ​​നി​​ക്ക് മ​​ന​​സ്സി​​ലാ​​കു​​ന്ന​​ത്. അ​​തു​ രാ​​ജാ​​ധി​​കാ​​രം യേ​​ശു​​വി​​നു ന​​ൽ​​കി 'ക്രി​​സ്തു'​​വി​​നെ നി​​ർ​​മി​​ക്കു​​മ്പോ​​ൾ സം​​ഭ​​വി​​ക്കു​​ന്ന​​തി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​ണ്. രാ​​ജാ​​ധി​​കാ​​ര​​ത്തോ​​ടെ ഒ​​രു ര​​ക്ഷ​​ക​​ൻ വ​​രു​​മ്പോ​​ൾ എ​​ന്താ​​ണു സം​​ഭ​​വി​​ക്കു​​ക​​യെ​​ന്ന്, രാ​​ജാ​​ധി​​കാ​​രം ആ​​ദ്യ​​മാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ സ​​മ​​യ​​ത്തു​​ത​​ന്നെ വ്യ​​ക്ത​​മാ​​ണ്. പ​​ഴ​​യ നി​​യ​​മ​​ത്തി​​ൽ രാ​​ജാ​​വി​​നെ വേ​​ണം എ​​ന്ന് ജ​​ന​​ങ്ങ​​ൾ പ​​റ​​ഞ്ഞ​​പ്പോ​​ൾ പ്ര​​വാ​​ച​​ക​​ൻ ശ​​ാമു​​വേ​​ൽ മാ​​ത്ര​​മ​​ല്ല യ​​ഹോ​​വ​​യും ചോ​​ദി​​ച്ചു: വേ​​ണോ? വേ​​ണം എ​​ന്ന് ജ​​ന​​ങ്ങ​​ൾ. യ​​ഹോ​​വ പ​​റ​​ഞ്ഞു: ''നി​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ത്ത രാ​​ജാ​​വി​​ന്റെ നി​​മി​​ത്തം നി​​ങ്ങ​​ൾ നി​​ല​​വി​​ളി​​ക്കും. അ​​ന്ന് യ​​ഹോ​​വ നി​​ങ്ങ​​ൾ​​ക്ക് ഉ​​ത്ത​​രം അ​​രു​​ളു​​ക​​യി​​ല്ല'' (​ശാ​​മു​​വേ​​ൽ 1:8:18.). പി​​ന്നെ​​യും​ പ​​റ​​യു​​ന്നു​​ണ്ട്: ''അ​​വ​​ൻ നി​​ങ്ങ​​ളു​​ടെ പു​​ത്രി​​മാ​​രെ അ​​പ്പ​​ക്കാ​​രി​​ക​​ളും തൈ​​ല​​ക്കാ​​രി​​ക​​ളും അ​​ല​​ക്കു​​കാ​​രി​​ക​​ളു​​മാ​​ക്കി മാ​​റ്റും.'' അ​​ടി​​മ​​ക​​ളാ​​ക്കും എ​​ന്നാ​​ണു പ​​റ​​യു​​ന്ന​​ത്. യേ​​ശു ഒ​​രി​​ക്ക​​ലും മ​​റ്റു മ​​നു​​ഷ്യ​​രെ അ​​ടി​​മ​​ക​​ളാ​​ക്കാ​​ൻ​​ വ​​ന്ന​​ത​​ല്ല, അ​​ടി​​മ​​ത്ത​​ത്തി​​ൽ​​നി​​ന്നു മോ​​ചി​​പ്പി​​ക്കാ​​നാ​​ണു യേ​​ശു​​വി​​ന്റെ ജീ​​വി​​തം. അ​​തു​​കൊ​​ണ്ട് രാ​​ജാ​​ധി​​രാ​​ജ​​നാ​​യി ഭൂ​​മി​​യി​​ലും സ്വ​​ർ​​ഗ​​ത്തി​​ലും അ​​ധി​​കാ​​രം സ്ഥാ​​പി​​ച്ചു വാ​​ഴു​​ന്ന ഒ​​രു ക്രി​​സ്തു​​വി​​നെ​​യ​​ല്ല മ​​റി​​ച്ച്, സ​​മ​​ത്വ​​ത്തി​​ലും സാ​​ഹോ​​ദ​​ര്യ​​ത്തി​​ലും സ്വാ​​ത​​ന്ത്ര്യ​​ത്തി​​ലും അ​​ടി​​യു​​റ​​ച്ച യേ​​ശു​​വി​​നെ​​യാ​​ണ് ജോ​​സ് ടി ​നി​​ർ​​വ​​ചി​​ക്കു​​ന്ന​​ത്. ഈ ​മൂ​​ന്ന് മൂ​​ല്യ​​ങ്ങ​​ൾ ഫ്ര​​ഞ്ച് വി​​പ്ല​​വ​​ത്തി​​ന്റെ മൂ​​ല്യ​​ങ്ങ​​ളാ​​ണെ​​ന്ന​​തു മ​​റ​​ക്ക​​രു​​ത്. സ്വാ​​ത​​ന്ത്ര്യം, സ​​മ​​ത്വം, സാ​​ഹോ​​ദ​​ര്യം -ഇ​​ത് മൂ​​ന്നും യേ​​ശു​​വി​​ന്റെ പ്ര​​ബോ​​ധ​​ന​​ങ്ങ​​ളു​​ടെ അ​​ന്ത​​സ്സ​​ത്ത​​യാ​​ണ്. ഫ്ര​​ഞ്ച് വി​​പ്ല​​വം ര​​ക്ത​​രൂ​​ഷി​​ത​​മാ​​യി​​രു​​ന്നു എ​​ന്ന​​തു സ​​ത്യം. കാ​​ര​​ണം അ​​തൊ​​രു കൗ​​ണ്ട​​ർ വ​​യ​​ല​​ൻ​​സാ​​യി​​രു​​ന്നു. റോ​​മി​​ന്റെ ദീ​​ർ​​ഘ​​കാ​​ല​​ത്തെ, ഏ​​താ​​ണ്ട് മ​​ധ്യ​​കാ​​ലം മു​​ഴു​​വ​​നു​​ള്ള, അ​​തി​​ഭീ​​ക​​ര​​മാ​​യ ചൂ​​ഷ​​ണ​​ത്തി​​നും​ ഹിം​​സ​​ക്കും ​എ​​തി​​രാ​​യി​​ക്കൂ​​ടി​​യു​​ള്ള ഒ​​രു പ്ര​​തി​​ഹിം​​സ.​ വ​​ലി​​യ​ ദു​​രി​​തം സ​​ഹി​​ച്ച ഒ​​രു ജ​​ന​​ത​​യാ​​ണ് ഫ്ര​​ഞ്ച് വി​​പ്ല​​വം ന​​ട​​ത്തി​​യ​​ത്.

സ​​മ​​ത്വ​​ത്തി​​ലേ​​ക്കും​ സ്വാ​​ത​​ന്ത്ര്യ​​ത്തി​​ലേ​​ക്കും​​സാ​​ഹോ​​ദ​​ര്യ​​ത്തി​​ലേ​​ക്കും​ മു​​ന്നേ​​റാ​​നു​​ള്ള മ​​നു​​ഷ്യ​​ന്റെ അ​​ബോ​​ധ​​മാ​​യ പ്രേ​​ര​​ണ​​കൂ​​ടി​​യാ​​ണു വി​​പ്ല​​വ​​ങ്ങ​​ളു​​ടെ മാ​​താ​​വാ​​യ ഫ്ര​​ഞ്ച് വി​​പ്ല​​വ​​ത്തി​​ലൂ​​ടെ പു​​റ​​ത്തു​​വ​​ന്ന​​ത്. ഭാ​​ര്യ​​യു​​ടെ കൂ​​ടെ ശ​​യി​​ക്കു​​ന്ന​​തി​​നു​പോ​​ലും പോ​​പ്പി​​ന് ക​​പ്പം കൊ​​ടു​​ക്കേ​​ണ്ട അ​​വ​​സ്ഥ സ​​ഹി​​ച്ച​​വ​​രാ​​ണ് ആ ​​യൂ​​റോ​​പ്പി​​ലു​​ള്ള​​ത്. അ​​വ​​രാ​​ണ് അ​​ധി​​കാ​​ര​​വും മ​​ത​​വും ത​​മ്മി​​ലു​​ള്ള ബ​​ന്ധം വി​​ച്ഛേ​​ദി​​ച്ച​​ത്.​ സെ​​ക്കു​​ല​​റി​​സ​​ത്തി​​ന് അ​​ടി​​ത്ത​​റ​​യി​​ട്ട​​ത്.

ഇ​​ന്നോ​​ളം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ​​ഠ​​ന​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​ട്ടു​​ള്ള​​ത് ക്രൈ​​സ്ത​​വ​​ സ​​ഭ​​യെ​​ക്കു​​റി​​ച്ചും അ​​തി​​ന്റെ ച​​രി​​ത്ര​​ത്തെ​​ക്കു​​റി​​ച്ചും ബൈ​​ബി​​ളി​​നെ​​ക്കു​​റി​​ച്ചും യേ​​ശു​​വി​​നെ​​ക്കു​​റി​​ച്ചു​​മൊ​​ക്കെ​​യാ​​ണ്. ആ ​​പ​​ഠ​​ന​​ങ്ങ​​ളി​​ൽ ജോ​​സ് ടി​യു​​ടെ പു​​സ്ത​​ക​​ത്തി​​ന് ഏ​​റ്റ​​വും പ്രാ​​ധാ​​ന്യം വ​​രു​​ന്ന​​ത് ഇ​​ന്ത്യ​​ൻ ദ​​ർ​​ശ​​ന​​ങ്ങ​​ളു​​മാ​​യി സ​​മ​​ന്വ​​യി​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ത്തി​​യെ​​ന്നു​​ള്ള​​താ​​ണ്. അ​​തി​​ന് ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ഒ​​രു ക​​ണ്ണി​​യാ​​യി അ​​ദ്ദേ​​ഹം കാ​​ണു​​ന്ന​​ത് ശ്രീ​​നാ​​രാ​​യ​​ണ​​ഗു​​രു​​വി​​നെ​​യാ​​ണ്. നി​​രു​​പാ​​ധി​​ക​​മാ​​യ സ്‌​​നേ​​ഹം എ​​ന്ന യേ​​ശു​​വി​​ന്റെ ആ​​ദ​​ർ​​ശ​​ത്തെ അ​​ല്ലെ​​ങ്കി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന്റെ പ്ര​​ബോ​​ധ​​ന​​ത്തെ​​യാ​​ണ് അ​​ൻ​​പ്, അ​​നു​​ക​​മ്പ, കാ​​രു​​ണ്യം തു​​ട​​ങ്ങി ശ്രീ​​നാ​​രാ​​യ​​ണ​​ഗു​​രു ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ച്ച മൂ​​ല്യ​​ങ്ങ​​ളോ​​ട് അ​​ദ്ദേ​​ഹം സ​​മ​​ന്വ​​യി​​ക്കു​​ന്ന​​ത്.

യേ​​ശു​​വി​​ന്റെ സു​​വി​​ശേ​​ഷം പ്ര​​ച​​രി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന, മ​​തം​​മാ​​റ്റ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​കാ​​ല​​ത്ത് അ​തി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻകൂ​​ടി​​യാ​​ണ് ശ്രീ ​നാ​​രാ​​യ​​ണ​​ഗു​​രു ഇ​​വി​​ടെ ന​​മ്മു​​ടെ കേ​​ര​​ള​​ത്തി​​ൽ ന​​വോ​​ത്ഥാ​​ന​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്. അ​​തു​​കൊ​​ണ്ടാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ശി​​ഷ്യ​​നാ​​യ കു​​മാ​​ര​​നാ​​ശാ​​ൻ മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന​​ര​​സ​​വാ​​ദം എ​​ഴു​​തി​​യ​​ത്. അ​​തു​​കൊ​​ണ്ടാ​​ണ് കു​​മാ​​ര​​നാ​​ശാ​​ന്റെ കൃ​​തി​​ക​​ളി​​ലെ​​ല്ലാം ശ്രീ​​യേ​​ശു​​മൂ​​ല്യ​​മാ​​യ നി​​രു​​പാ​​ധി​​ക​​സ്‌​​നേ​​ഹ​​ത്തെ ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ക്കു​​ന്ന​​ത്.

''സ്‌​​നേ​​ഹ​​ത്തി​​ൽ​​നി​​ന്നു​​ദി​​ക്കു​​ന്നു ലോ​​കം, സ്‌​​നേ​​ഹ​​ത്താ​​ൽ വൃ​​ദ്ധി​ തേ​​ടു​​ന്നു, സ്‌​​നേ​​ഹം​​താ​​ൻ ജീ​​വി​​തം ശ്രീ​​മ​​ൻ, സ്‌​​നേ​​ഹ​​വ്യാ​​ഹ​​തി​​ത​​ന്നെ മ​​ര​​ണം.'' ഒ​​രു ഉ​​പ​​നി​​ഷ​​ത്തി​​ലും സ്‌​​നേ​​ഹ​​ത്തെ​​പ്പ​​റ്റി അ​​ങ്ങ​​നെ പ​​റ​​ഞ്ഞി​​ട്ടി​​ല്ല. അ​​ത് ബൈ​​ബി​​ളി​​ലേ പ​​റ​​ഞ്ഞി​​ട്ടു​​ള്ളൂ. ഭാ​​ര​​തീ​​യ ദ​​ർ​​ശ​​ന​​ത്തി​​ലേ​​ക്ക് ക​​വി​​ത​​യി​​ലൂ​​ടെ അ​​തു സ്വാം​​ശീ​​ക​​രി​​ക്കു​​ക​​യാ​​ണ് കു​​മാ​​ര​​നാ​​ശാ​​ൻ ചെ​​യ്ത​​ത്. ക്രി​​സ്തു​​മ​​ത​​പ്ര​​ചാ​​ര​​ക​​ർ പ്ര​​ബോ​​ധി​​പ്പി​​ക്കു​​ന്ന സ്‌​​നേ​​ഹ​​ത്തി​​നു​വേ​​ണ്ടി നി​​ങ്ങ​​ൾ എ​​ങ്ങോ​​ട്ടും പോ​​ക​​ണ്ട, ക്രി​​സ്തു​​മ​​ത​​ത്തി​​ലേ​​ക്ക് പ​​രി​​വ​​ർ​​ത്ത​​നം ചെ​​യ്യേ​​ണ്ട, അ​​ത് ഇ​​വി​​ടെ ഈ ​​ഭാ​​ര​​തീ​​യ ദ​​ർ​​ശ​​ന​​ങ്ങ​​ളി​ൽ​​ത​​ന്നെ ല​​യി​​ച്ചി​​ട്ടു​​ണ്ട്​ എ​ന്നാ​​ണ് കു​​മാ​​ര​​നാ​​ശാ​​ൻ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.​ അ​​ങ്ങ​​നെ​​യാ​​ണ് അ​​ന്നു​ ഹി​​ന്ദു​​മ​​ത​​ത്തി​​നു വെ​​ല്ലു​​വി​​ളി ഉ​​യ​​ർ​​ത്തി​​യ ക്രി​​സ്ത്യാ​നി​​റ്റി​​യെ പ്ര​​തി​​രോ​​ധി​​ച്ചു​​കൊ​​ണ്ട് കു​​മാ​​ര​​നാ​​ശാ​​ൻ ത​​ന്റെ ക​​വി​​ത​​യി​​ൽ നി​​രു​​പാ​​ധി​​ക​​സ്‌​​നേ​​ഹം എ​​ന്ന ​െക്രെ​​സ്ത​​വ​​മൂ​​ല്യ​​ത്തെ സ്ഥാ​​പി​​ച്ച​​ത്.​ കു​​മാ​​ര​​നാ​​ശാ​​ൻ സം​​സ്‌​​കൃ​​ത​​പ​​ണ്ഡി​​ത​​നാ​​ണ്. സ്‌​​നേ​​ഹം എ​​ന്ന വാ​​ക്കി​​ന്റെ ധാ​​തു 'സ്നി​​ഹ്' ആ​​ണ്. അ​​തി​​ന്റെ നേ​​രെ വി​​പ​​രീ​​ത​​മാ​​ണ് 'ഹി​​ൻ​​സ്' എ​​ന്ന ധാ​​തു. അ​​തി​​ൽ​നി​​ന്നു​​ണ്ടാ​​കു​​ന്ന​​താ​​ണ് ഹിം​​സ. ഹിം​​സ​​ക്കു ക​​ട​​ക​​വി​​രു​​ദ്ധ​​മാ​​ണ് അ​​ഹിം​​സ. അ​​ഹിം​​സ ഭാ​​ര​​തീ​​യ​​ദ​​ർ​​ശ​​ന​​ങ്ങ​​ളി​​ലെ പ​​ഞ്ച​​മ​​ഹാ​​മൂ​​ല്യ​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​ണ്. സ​​ത്യം, അ​​ഹിം​​സ, അ​​സ്തേ​​യം, അ​​പ​​രി​​ഗ്ര​​ഹം, ബ്ര​​ഹ്മ​​ച​​ര്യം -​ഈ ​അ​​ഞ്ചെ​​ണ്ണ​​മാ​​ണ് ഭാ​​ര​​തീ​​യ ദ​​ർ​​ശ​​ന​​ങ്ങ​​ളി​​ലെ പ​​ഞ്ച​​മ​​ഹാ​​മൂ​​ല്യ​​ങ്ങ​​ൾ. ആ ​​അ​​ഹിം​​സ​​യു​​ടെ പ​​ര്യാ​​യ​​മാ​​ണ് സ്‌​​നേ​​ഹം. അ​​തു​​കൊ​​ണ്ടാ​​ണ് സ്‌​​നേ​​ഹം എ​​ന്ന വാ​​ക്കു​​വ​​ഴി ആ ​​വാ​​ക്കി​​ന്റെ അ​​ർ​​ഥം വ​​ഴി യേ​​ശു​​ദ​​ർ​​ശ​​ന​​ത്തി​​ന്റെ മ​​ർ​​മ​​പ്ര​​ധാ​​ന​​മാ​​യ സാ​​രം കു​​മാ​​ര​​നാ​​ശാ​​ൻ സ്വാം​​ശീ​​ക​​രി​​ച്ച​​ത്.

യേ​​ശു​​വി​​നെ അ​​ധി​​കാ​​ര​​ത്തി​​ന്റെ ക്രി​​സ്തു​​വാ​​യി​​ട്ട​​ല്ല സ്‌​​നേ​​ഹ​​ത്തി​​ന്റെ സാ​​ക്ഷ്യ​​മാ​​യി, സാ​​ക്ഷാ​​ത്കാ​​ര​​മാ​​യി​ അ​​റി​​യു​​ക​​യും​ ആ ​അ​​റി​​വി​​ലൂ​​ടെ ച​​രി​​ത്ര​​ത്തെ മ​​ന​​സ്സി​​ലാ​​ക്കു​​ക​​യും​ അ​​ങ്ങ​​നെ മ​​നു​​ഷ്യ​​രാ​​ശി​​യു​​ടെ ഭാ​​വി​​യെ, പു​​ന​​ർ​​നി​​ർ​​വ​​ചി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഒ​​രു പു​​സ്ത​​ക​​മാ​​ണ് ജോ​​സ് ടി​യു​​ടേ​​ത്. അ​​തു​​കൊ​​ണ്ടാ​​ണ് ജോ​​സ് ടി ​പ​​റ​​യു​​ന്ന​​ത് സ​​ഭ എ​​ന്നാ​​ൽ, മു​​ഴു​​വ​​ൻ മ​​നു​​ഷ്യ​​രെ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന ഒ​​ന്നാ​​യി​​രി​​ക്കു​​മെ​​ന്ന്. അ​​ത് ക്രി​​സ്ത്യാ​​നി​​ക​​ളെ മാ​​ത്രം ​ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന​​ത​​ല്ല. സ്വ​​ർ​​ഗ​​രാ​​ജ്യം എ​​ന്താ​​ണ് എ​​ന്നു ചോ​​ദി​​ക്കു​​മ്പോ​​ൾ യേ​​ശു പ​​റ​​യു​​ന്നു​​ണ്ട്: ''​അ​​ത് എ​​ല്ലാ മീ​​നു​​ക​​ളെ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന വ​​ല​​ക്കു സ​​മം.''​ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യ ശി​​ഷ്യ​​ന്മാ​​ർ​​ക്കു മ​​ന​​സ്സി​​ലാ​​കു​​ന്ന ഭാ​​ഷ​​യി​​ൽ യേ​​ശു പ​​റ​​യു​​ന്നു. എ​​ല്ലാ മ​​നു​​ഷ്യ​​രെ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന, മ​​നു​​ഷ്യ​​രെ മാ​​ത്ര​​മ​​ല്ല പ്ര​​കൃ​​തി​​യെ ഒ​​ക്കെ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന, അ​​ങ്ങ​​നെ ലിം​​ഗ​​ഭേ​​ദ​​മി​​ല്ലാ​​തെ ജാ​​തി​​ഭേ​​ദ​​മി​​ല്ലാ​​തെ മ​​ത​​ഭേ​​ദ​​മി​​ല്ലാ​​തെ ച​​രാ​​ച​​ര​​ഭേ​​ദ​​മി​​ല്ലാ​​തെ എ​​ല്ലാ​​റ്റി​​നെ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന വി​​ശ്വ​​രൂ​​പ​​മാ​​ണ് ജോ​​സ് ടി​ക്ക് സ​ഭ.​ അ​​ങ്ങ​​നെ​​യാ​​ണ് ഭാ​​വി​​സ​​ഭ​​യെ പ്ര​​വ​​ച​​ന​​സ്വ​​ഭാ​​വ​​ത്തോ​​ടെ ജോ​​സ് ടി. ​ദ​​ർ​​ശി​​ക്കു​​ന്ന​​ത്.

(2022 ജൂ​​ലൈ ഒ​​മ്പ​​തി​​ന് കോ​​ട്ട​​യ​​ത്തു ന​​ട​​ത്തി​​യ കാ​​ക്ക​​നാ​​ട​​ൻ അ​​നു​​സ്മ​​ര​​ണ പ്ര​​ഭാ​​ഷ​​ണ​​ത്തി​​ൽ​​നി​​ന്ന്)

News Summary - Balachandran Chullikkadu Speaking about jesus