Begin typing your search above and press return to search.
proflie-avatar
Login

ഊരൂട്ടമ്പലം 'ലഹള': നാട്ടിൽ ജയം, കോർട്ടിൽ തോൽവി

ഊരൂട്ടമ്പലം ലഹള: നാട്ടിൽ ജയം, കോർട്ടിൽ തോൽവി
cancel

കേരളത്തിലെ കീഴാള ജനസമൂഹം അക്ഷരവിദ്യയും പഠനാവകാശവും നേടിയെടുത്തത് നീണ്ട പോരാട്ടത്തിന്‍റെകൂടി ഫലമായാണ്. നെയ്യാറ്റിൻകര താലൂക്കിൽ നടന്ന 'ഊരൂട്ടമ്പലം ലഹള'യെക്കുറിച്ച് ആർക്കൈവ്സ് രേഖകൾ കണ്ടെത്തിയ ചരിത്രകാരനായ ലേഖകൻ അത് അവതരിപ്പിക്കുന്നു. ഈ രേഖയിലെ തെളിവുകൾ ഇതുവരെ എഴുതപ്പെട്ട ചരിത്രത്തെ പലവിധത്തിൽ തിരുത്തുന്നുണ്ട്.അ​​ടി​​ത്ത​​ട്ട് ജ​​ന​​ത​​യെ അ​​ടി​​ച്ച​​മ​​ർ​​ത്താ​​ൻ കേ​​ര​​ള​​ത്തി​​ലു​​ണ്ടാ​​യ ഒ​​രു ല​​ഹ​​ള പ​​ര​​മ്പ​​ര​​യു​​ടെ പേ​​രാ​​ണ് 'തൊ​​ണ്ണൂ​​റാ​​മാ​​ണ്ട് ല​​ഹ​​ള' (1914 ആ​​ഗ​​സ്റ്റ് മ​​ധ്യം തൊ​​ട്ട് 1915 ആ​ഗ​​സ്റ്റ് മ​​ധ്യം വ​​രെ​​യു​​ള്ള ഘ​​ട്ട​​ത്തി​​ന്...

Your Subscription Supports Independent Journalism

View Plans
കേരളത്തിലെ കീഴാള ജനസമൂഹം അക്ഷരവിദ്യയും പഠനാവകാശവും നേടിയെടുത്തത് നീണ്ട പോരാട്ടത്തിന്‍റെകൂടി ഫലമായാണ്. നെയ്യാറ്റിൻകര താലൂക്കിൽ നടന്ന 'ഊരൂട്ടമ്പലം ലഹള'യെക്കുറിച്ച് ആർക്കൈവ്സ് രേഖകൾ കണ്ടെത്തിയ ചരിത്രകാരനായ ലേഖകൻ അത് അവതരിപ്പിക്കുന്നു. ഈ രേഖയിലെ തെളിവുകൾ ഇതുവരെ എഴുതപ്പെട്ട ചരിത്രത്തെ പലവിധത്തിൽ തിരുത്തുന്നുണ്ട്.

​​ടി​​ത്ത​​ട്ട് ജ​​ന​​ത​​യെ അ​​ടി​​ച്ച​​മ​​ർ​​ത്താ​​ൻ കേ​​ര​​ള​​ത്തി​​ലു​​ണ്ടാ​​യ ഒ​​രു ല​​ഹ​​ള പ​​ര​​മ്പ​​ര​​യു​​ടെ പേ​​രാ​​ണ് 'തൊ​​ണ്ണൂ​​റാ​​മാ​​ണ്ട് ല​​ഹ​​ള' (1914 ആ​​ഗ​​സ്റ്റ് മ​​ധ്യം തൊ​​ട്ട് 1915 ആ​ഗ​​സ്റ്റ് മ​​ധ്യം വ​​രെ​​യു​​ള്ള ഘ​​ട്ട​​ത്തി​​ന് സ​​മ​​മാ​​യ കൊ​​ല്ല​വ​​ർ​​ഷ​​മാ​​ണ് 1090). തി​​രു​​വി​​താം​​കൂ​​ർ ത​​ല​​സ്ഥാ​​ന ന​​ഗ​​ര​​മാ​​യ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തോ​​ട് അ​​ടു​​ത്തു​​കി​​ട​​ക്കു​​ന്ന നെ​​യ്യാ​​റ്റി​​ൻ​​ക​​ര താ​​ലൂ​ക്കി​​ലാ​​ണ് പ്ര​​സ്തു​​ത ല​​ഹ​​ള തു​​ട​​ങ്ങി​​യ​​ത്. അ​​വി​​ട​​ത്തെ ഊ​​രൂ​​ട്ട​​മ്പ​​ലം സ​​ർ​​ക്ക​ാ​ർ പെ​​ൺ​​പ​​ള്ളി​​ക്കൂ​​ട​​ത്തി​​ൽ ഒ​​രു പു​​ല​​യ ​​ക്രി​​സ്ത്യ​​ൻ​ പെ​​ൺ​​കു​​ട്ടി​​യെ ചേ​​ർ​​ക്കാ​​ൻ കൊ​​ണ്ടു​​ചെ​​ന്നി​​ട​​ത്താ​​ണ് ല​​ഹ​​ള​​യു​​ടെ തു​​ട​​ക്കം എ​​ന്നാ​​ണ് ഔ​​ദ്യോ​​ഗി​​കരേ​​ഖാ​​പ​​ര​​മാ​​യി ന​​മു​​ക്ക​​റി​​യാ​​ൻ ക​​ഴി​​യു​​ന്ന​​ത്. (Judicial, B.No.156, File No.116/4,p. 26, KSAD). അ​​ര​​നൂ​റ്റാ​​ണ്ടെ​​ത്തി​​യ 1964 മു​​ത​​ൽ, പ​​ഞ്ച​​മി എ​​ന്ന പെ​​ൺ​​കു​​ട്ടി​​യെ അ​​യ്യ​​ൻ​​കാ​​ളി അ​​വി​​ടെ ചേ​​ർ​​ക്കാ​​ൻ കൊ​​ണ്ടു​​ചെ​​ന്ന​​താ​​ണ് ല​​ഹ​​ള​​ക്ക് കാ​​ര​​ണ​​മെ​​ന്ന ക​​ഥ പ്ര​​ച​​രി​​ക്കു​​ന്ന​​തു കാ​​ണാ​​തെ​​യ​​ല്ല ഇ​​തു സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. എ​​ങ്കി​​ലും ത​​ൽ​ക്കാ​​ലം ആ ​​ച​​ർ​​ച്ച​​യി​​ലേ​​ക്ക് ക​​ട​​ക്കു​​ന്നി​​ല്ല. ആ​ ​സം​​ഭ​​വ​​ത്തി​​ന്റെ പ​​ത്ര​​വാ​​ർ​​ത്ത​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ (ല​​ഹ​​ള​​ക്കാ​​ല​​ത്തി​​ന്റെ​​യും അ​​യ്യ​​ൻ​​കാ​​ളി പ്ര​​സ്ഥാ​​ന​​ത്തി​​ന്റെ​​യാ​​കെ​​യും സൂ​​ക്ഷ്മ ച​​രി​​ത്ര​​ത്തി​​ലേ​​ക്കി​​റ​​ങ്ങി​​ച്ചെ​​ല്ലു​​ന്ന) ഒ​​ട്ടേ​​റെ പു​​രാ​​രേ​​ഖ​​ക​​ൾ പ​​ക​​ർ​​ത്തി​​െ​വ​​ച്ച് എ​​ഴു​​തു​​ന്ന ഒ​​രു​ വ​​ലി​​യ പു​​സ്ത​​ക​​ത്തി​​ന്റെ പ​​ണി​​പ്പു​​ര​​യി​​ലാ​​ണ് ഞാ​​ൻ. അ​​തു​​പു​​റ​​ത്തു​​വ​​രും മു​​ൻ​​പു​​ള്ള ച​​ർ​​ച്ച എ​​നി​​ക്ക് സ​​മ​​യ​​ന​​ഷ്ട​​മേ വ​​രു​​ത്തൂ.

ല​​ഹ​​ള​​ത്തു​​ട​​ക്കം സൂ​​ചി​​പ്പി​​ക്കു​​ന്ന മേ​​ൽ​​ക​​ണ്ട രേ​​ഖ, (ഒ​​രു​ മെ​​മ്മോ​​റാ​​ണ്ടം) ഇ​​വി​​ടെ മു​​ഴു​​വ​​നാ​​യി പ​​ക​​ർ​​ത്തു​​ന്നു​​ണ്ട്. പ​​ക്ഷേ, അ​​തി​​ന്റെ ത​​ൽ​ക്കാ​​ല ഉ​​ദ്ദേ​​ശ്യം മ​​റ്റൊ​​ന്നാ​​ണ്: 47 കൊ​​ല്ല​​മാ​​യി അ​​യ്യ​​ൻ​​കാ​​ളി ച​​രി​​ത്ര​​ഗ്ര​​ന്ഥ​​ങ്ങ​​ളും ലേ​ഖ​​ന​​ങ്ങ​​ളും പ്ര​​ച​​രി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും, ഇ​​ന്നോ​​ളം ന​​മു​​ക്ക് കി​​ട്ടാ​​തെ​പോ​​യ, ഒ​​രു അ​​ധി​​കാ​​ര​​കേ​​ന്ദ്ര​​ത്തി​​ന്റെ ദു​​ഷ്ചെ​​യ്തി​​ക​​ളെ​​പ്പ​​റ്റി സ്വ​​ൽ​പ​​മൊ​​രു സൂ​​ച​​ന ന​​ൽ​​കാ​​നാ​​ണ് ഇ​​വി​​ടെ​ ശ്ര​​മി​​ക്കു​​ന്ന​​ത്; വി​​ശ​​ദരേ​​ഖാപ​​ര്യ​​ട​​നം പു​​സ്ത​​ക​​ത്തി​​ലേ​​ക്ക് മാ​​റ്റി​​​വെ​ക്കു​ന്നു.​ അ​​വി​​ടെ പ​​ക​​ർ​​ത്തു​​ക​​യോ പ​​രാ​​മ​​ർ​​ശി​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന 43 കോ​​ട​തി​വി​​ധി​​ക​​ൾ ത​​രു​​ന്ന ചി​​ത്രം ഞെ​​ട്ടി​​ക്കു​​ന്ന​​താ​​ണ്.

മ​​ർ​​ദ​​ന​​വും കൊ​​ള്ള​​യും തീ​​​വെ​പ്പും ബ​​ലാ​​ൽ​​സം​​ഗ​​വു​​മേ​​റ്റ ദ​​ലി​​ത​​സ​​മൂ​​ഹം, പ്രാ​​ണ​​ര​​ക്ഷാ​​ർ​​ഥം കാ​​ടു​​ക​​യ​​റു​​ക​​യാ​​ണ് നെ​​യ്യാ​​റ്റി​​ൻ​​ക​​ര താ​​ലൂ​​ക്കി​​ലും സ​​മീ​​പ​​ങ്ങ​​ളി​​ലും. ദി​​വാ​​ൻ പി. ​​രാ​​ജ​​ഗോ​​പാ​​ലാ​ചാ​​രി​​ക്കു പി​​ന്നാ​​ലെ ഭ​​ര​​ണ​​മേ​​റ്റ പു​​തി​​യ ദി​​വാ​​നാ​​യ എം. ​​കൃ​​ഷ്ണ​​ൻ​​നാ​​യ​​രു​​ടെ​​കാ​​ലം മേ​​ൽ​​ജാ​​തി (​​ദ​​ലി​​ത​​ർ​​ക്കും മു​​ക​​ളി​​ലു​​ള്ള​​വ​​ർ) ക്രി​​മി​​ന​​ലു​​ക​​ൾ​​ക്ക് ഉ​​ത്സ​​വ​ല​​ഹ​​രി​​യാ​​ണ് ന​​ൽ​​കി​​യ​​ത്.​ അ​​തി​​ന്റെ വി​​ശ​​ദാം​​ശ​​ങ്ങ​​ളു​​ണ്ട് ഇ​​വി​​ടെ പ​​ക​​ർ​​ത്തു​​ന്ന മെ​​മ്മോ​​റാ​​ണ്ട​​ത്തി​​ൽ.

ഊ​​രൂ​​ട്ട​​മ്പ​​ല​​ത്തെ ല​​ഹ​​ള​​യാ​​ണ് മ​​റ്റി​​ട​​ങ്ങ​​ളി​​ലേ​​ക്ക് പ​​ട​​ർ​​ന്ന​​തെ​​ന്നും, മേ​​ൽ​​ജാ​​തി​​ക്കാ​​ർ​​ക്ക് ദ​​ലി​​ത​​രോ​​ടു​​ള്ള വി​​ദ്വേ​​ഷ​​മാ​​ണ് മ​​റ്റു ല​​ഹ​​ള​​ക​​ളു​​ടെ ​മൂ​​ല​​മെ​​ന്നും, നേ​​മം സ്റ്റേ​​ഷ​​നി​​ലെ പൊ​​ലീ​​സ് സ​​ർ​​ക്കി​ൾ ഇ​​ൻ​​സ്പെക്ട​​ർ വി.​​ടി.​ ചാ​​ക്കോ​ ഓ​​രോ ചാ​​ർ​​ജ്ഷീ​​റ്റി​​ലും ആ​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്, നീ​​തി​​പീ​​ഠ​​ങ്ങ​​ളെ ഭ​​രി​​ക്കു​​ന്ന സ​​വ​ർ​​ണ​​രെ ക്ഷോ​​ഭി​​പ്പി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. ഒ​​രു '​​തി​​യ​​റി'​​യാ​​ണ് ഇ​​ൻ​​സ്പെ​​ക്ട​​റു​​ടേ​​തെ​​ന്ന് ന്യാ​​യാ​​ധി​​പ​​ർ ഓ​​രോ വി​​ധി​​യി​​ലും പ​​രി​​ഹ​​സി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു(Judicial, B.No.156, File No. 116/5, Kerala State Archives Directorate). ക്ഷ​​മ​​കെ​​ട്ട ഒ​​രു ന്യാ​​യാ​​ധി​​പ​​ൻ, ഇ​​യാ​​ളെ ശി​​ക്ഷി​​ക്കൂ സ​​ർ​​ക്കാ​​രേ എ​​ന്നു​​വ​​രെ എ​​ഴു​​തി ഒ​​രു വി​​ധി​​യി​​ൽ! അ​​ത് ഫ​​ലി​​ച്ചു പി​​ന്നീ​​ട്. ഇ​​ൻ​​സ്പെ​​ക്ട​​റെ മ​​ഹാ​​രാ​​ജാ​​വ് ശി​​ക്ഷി​​ച്ചു ത​​രം താ​​ഴ്ത്തി (മേ​​ൽ ഫ​​യ​​ൽ, പേ. 372-81).


ന്യാ​​യാ​​ധി​​പ​​ർ​​ക്ക് ഇ​​ൻ​​സ്പെ​​ക്ട​​റെ ശ​​കാ​​രി​​ക്കാ​​ൻ​ വേ​​ണ്ടു​​വോ​​ളം പ​​ഴു​​തു​​ക​​ളു​​ണ്ടാ​​യി​​രു​​ന്നു കേ​​സ് ഡ​​യ​​റി​​യി​​ലും ചാ​​ർ​​ജ്ഷീ​​റ്റു​​ക​​ളി​​ലും. സ​​വ​​ർ​​ണ പൊ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​തി​​ന് ക​​രു​​ക്ക​​ളാ​​യെ​​ന്ന് തെ​​ളി​​യു​​ന്ന സ​​ന്ദ​​ർ​​ഭ​​ങ്ങ​​ൾ ധാ​​രാ​​ളം. ബ്രി​​ട്ടീ​​ഷു​​കാ​​രു​​ടെ ആ​​ധു​​നി​​ക നീ​​തി​​ന്യാ​​യ സം​​വി​​ധാ​​ന​​ത്തെ​​ത്ത​​ന്നെ, വം​​ശ​​ച്ചൊ​​രു​​ക്കു​​ള്ള ന​​ട​​ത്തി​​പ്പു​​കാ​​ർ എ​​ങ്ങ​​നെ തോ​​ൽ​​പി​​ച്ചു​​ക​​ള​​ഞ്ഞു​​വെ​​ന്ന് ഇ​​വി​​ടെ കാ​​ണാം; അ​​തും, ഹൈ​​കോ​​ട​​തി​​യി​​ൽ ഒ​​രു യൂ​​റോ​​പ്യ​​ൻ ജ​​ഡ്ജി ഇ​​രി​​ക്കെ​​ത്ത​​ന്നെ! കേ​​സ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന്റെ​​യും ചാ​​ർ​​ജ്ഷീ​​റ്റ് ത​​യാ​​റാ​​ക്കു​​ന്ന​​തി​​ന്റെ​​യും എ​​ല്ലാ ഘ​​ട്ട​​ങ്ങ​​ളി​​ലും കാ​​ണു​​ന്ന പ​​രി​​ഹാ​​സ്യ​​മാ​​യ പി​​ഴ​​വു​​ക​​ൾ​​ക്കു പി​​ന്നി​​ൽ ആ​​രെ​​ന്ന്, ആ ​കാ​​ല​​ഘ​​ട്ട​​ത്തെ​​യ​​റി​​യു​​ന്ന​​വ​​ർ​​ക്ക് സം​​ശ​​യ​​മു​​ണ്ടാ​​കി​​ല്ല. ഒ​​ടു​​വി​​ൽ ഇ​​ൻ​​സ്പെ​​ക്ട​​ർ സ​​ർ​​ക്കാ​​റി​​നു ന​​ൽ​​കി​​യ വി​​ശ​​ദീ​​ക​​ര​​ണ​​ത്തി​​ൽ അ​​തു വ്യ​​ക്തം (മു​​ൻ ഫ​​യ​​ൽ, പേ. 373). ​​ഒ​​രു സാ​​ധു​​ജ​​ന വി​​മോ​​ച​​ന പ്ര​​സ്ഥാ​​ന​​ത്തി​​ന്റെ നേ​​രി​​നൊ​​പ്പം​​നി​​ന്ന്, അ​​ജ്ഞാ​​ത ര​​ക്ത​​സാ​​ക്ഷി​​യാ​​യി ച​​രി​​ത്ര​​ത്തി​​ൽ വി​​ല​​യം പ്രാ​​പി​​ച്ച ആ ​​പൊ​​ലീ​സ് ഉ​​ദ്യോ​​ഗ​സ്ഥ​​ന്റെ പി​​ൽ​​ക്കാ​​ലം ക​​ണ്ടെ​​ത്തു​​ക എ​​ന്ന ദൗ​​ത്യം ഏ​​റ്റെ​​ടു​​ക്കാ​​ൻ ക​​ഴി​​യി​​ല്ലേ ഗ​​വേ​​ഷ​​ക​​ർ​​ക്ക്? നാ​​ൾ​​ക്കു നാ​​ൾ ഏ​​റെ​​യേ​െ​​റ ജ​​ന​​പി​​ന്തു​​ണ നേ​​ടി അ​​യ്യ​ൻ​കാ​​ളി പ്ര​​സ്ഥാ​​നം നാ​ടി​ന്റെ ആ​ദ​ര​പാ​ത്ര​മാ​വു​മ്പോ​ഴും നീ​തി​പീ​ഠ​ങ്ങ​ൾ​ക്കു മു​​ന്നി​​ൽ ആ ​​ജ​​ന​​മു​​​ന്നേ​​റ്റം തോ​​ൽ​​പി​​ക്ക​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു എ​​ന്ന ച​​രി​​ത്ര​​സ​​ത്യ​​മാ​​ണ് ഇ​​പ്പോ​​ൾ വെ​​ളി​​വാ​​കു​​ന്ന​​ത്. കോ​​ട​​തി​​ക​​ളി​​ൽ എ​​ത്തി​​ച്ച ആ​​കെ 43 ല​​ഹ​​ള​​ക്കേ​​സു​​ക​​ളി​​ൽ 25ഉം ​​ത​​ള്ളു​​ക​​യാ​​യി​​രു​​ന്നു; അ​​തെ, നി​​യ​​മ​​പ​​ര​​മാ​​യി​​ത്ത​​ന്നെ!

ആ​​ദ്യ​​മേ സൂ​​ചി​​പ്പി​​ച്ച ആ​​ർ​​ക്കൈ​​വ്​​സ് രേ​​ഖ​​യി​​ലെ മൊ​​മ്മോ​​റാ​​ണ്ട​​മാ​​ണ് താ​​ഴെ ചേ​​ർ​​ക്കു​​ന്ന​​ത്. നൂ​​റ്റാ​​ണ്ടു മു​​മ്പ​​ത്തെ തി​​രു​​വി​​താം​​കൂ​​റി​​ൽ ദ​​ലി​​ത് വി​​പ്ല​​വ​​കാ​​രി​​ക​​ൾ നേ​​രി​​ട്ട ഭീ​​ക​​രാ​​വ​​സ്ഥ കാ​​ണു​​ക:

''തി​​രു​​വ​​ന​​ന്ത​​പു​​രം ഹ​​ജൂ​​ർ ക​​ച്ചേ​​രി സ​​മ​ക്ഷ​​പം മു​​മ്പാ​​കെ പെ​​രും​​ക​​ട​​വി​​ള അ​​ധി​​കാ​​ര​​ത്തി​​ൽ മാ​​രാ​​യ​​മു​​ട്ടം ദേ​​ശ​​ത്തു പു​​ലി​​​​ക്കോ​​ട്ടു​​കോ​​ണം ഒ​​റ്റ​​പ്പ (ന) വി​​ള​പു​​ര​​യി​​ട​​ത്തി​​ൽ വേ​​ദ​​ക്ക​​ൺ ജോ​​സ(​​ഫ്).

''മ​​ഹാ​​രാ​​ജാ മാ​​ന്യ​​രാ​​ജ​​ശ്രീ തി​​രു​​വി​​താം​​കൂ​​ർ ദി​​വാ​​ൻ​​ജി അ​​വ​​ർ​​ക​​ൾ സ​​മ​​ക്ഷ​പ​​ത്തി​​ലേ​​ക്ക് നെ​​യ്യാ​​റ്റി​​ൻ​​ക​​ര താ​​ലൂ​​ക്കി​​ൽ ചേ​​ർ​​ന്ന നെ​​യ്യാ​റ്റി​​ൻ​​ക​​ര, കൊ​​ല്ല (,) പെ​​രു​​ങ്ക​​ട​​വി​​ള മു​​ത​​ലാ​​യ പ​​കു​​തി​​ക​​ളി​​ൽ കു​​ടി​​പാ​​ർ​​പ്പു​​കാ​​രാ​​യ താ​​ഴെ പേ​​രെ​​ഴു​​തി കൈ​​യൊ​​പ്പി​​ട്ടി​​രി​​ക്കു​​ന്ന ആ​​ളു​​ക​​ൾ ബോ​​ധി​​പ്പി​​ക്കു​​ന്ന ഹ​​ർ​​ജി.

''ഞ​​ങ്ങ​​ൾ ജാ​​തി​​യി​​ൽ പു​​ല​​യ​​ന്മാ​​രും​ ക്രി​​സ്തു​​മാ​​ർ​​ഗ​​മ​​നു​​സ​​രി​​ച്ച് ന​​ട​​ന്നു​​വ​​രു​​ന്ന​​വ​​രു​​മാ​​കു​​ന്നു. ഏ​​റി​​യ കാ​​ലം​കൊ​​ണ്ട് വ​​ള​​രെ അ​​പ​​രി​​ഷ്കൃ​​ത സ്ഥി​​തി​​യി​​ലി​​രു​​ന്ന ഞ​​ങ്ങ​​ളു​​ടെ സ​​മൂ​​ഹ​​ക്കാ​​രും ഇ​​പ്പോ​​ൾ എ​​ല്ലാ വി​​ഷ​​യ​​ത്തി​​ലും സ്വ​​ൽ​പം ​യോ​​ഗ്യ​​ത​​യും വി​​ദ്യാ​​ഭ്യാ​​സ വി​​ഷ​​യ​​ത്തി​​ൽ നാ​​ൾ​​ക്കു​​നാ​​ൾ വ​​ർ​​ധ​​ന​​യും പ്രാ​​പി​​ച്ചു​​​വ​​രു​​ന്ന​​തു​​കൊ​​ണ്ടും (,) ഈ ​​സം​​സ്ഥാ​​ന​​ത്തി​​ലു​​ള്ള മ​​റ്റെ​​ല്ലാ ഉ​​ന്ന​​ത ജാ​​തി​​ക്കാ​​ർ​​ക്കും (,) വി​​ശേ​​ഷി​​ച്ചും ഈ ​​താ​​ലൂ​​ക്കി​​ലു​​ള്ള മി​​ക്ക ആ​​ളു​​ക​​ൾ​​ക്കും ഞ​​ങ്ങ​​ളോ​​ട് വ​​ള​​രെ സ്പ​​ർ​​ധ​​യും വി​​രോ​​ധ​​വും ഉ​​ള്ള​​തും (,) അ​​തി​​ന​​നു​​സ​​ര​​ണ​​മാ​​യി ഓ​​രോ അ​​വ​​സ​​ര​​ങ്ങ​​ളി​​ലും ഓ​​രോ​​ന്നു​ പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​ന്നി​​രു​​ന്ന​​തും ഇ​​പ്പോ​​ൾ​​ പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്ന​​തു​​മാ​​കു​​ന്നു.

''ഇ​​തി​​ന് ദൃ​​ഷ്ടാ​​ന്ത​​മാ​​യി ഞ​​ങ്ങ​​ളു​​ടെ ജാ​​തി​​ക്കാ​​രു​​ടെ കു​​ട്ടി​​ക​​ൾ​​ക്കും ഗ​​വ​​ൺ​​മെ​​ന്റ് സ്കൂ​​ളി​​ൽ ആ​​ദ്യ​​മാ​​യി പ്ര​​വേ​​ശ​​നം കൊ​​ടു​​ക്കു​​ക​​യും (,) മ​​റ്റു​ ജാ​​തി​​ക്കാ​​രോ​​ട് ഒ​​ന്നി​​ച്ചു വി​​ദ്യാ​​ഭ്യാ​​സം ചെ​​യ്യു​​ന്ന​​തി​​ന് സ്വ​​ത​​ന്ത്ര​​മാ​​യി അ​​നു​​വ​​ദി​​ക്ക​യും ചെ​​യ്തി​​ട്ടു​​ള്ള അ​​വ​​സ​​ര​​ങ്ങ​​ളി​​ലും അ​​നേ​​കം ത​​ർ​​ക്ക​​ങ്ങ​​ളും ത​​ട​​സ്ഥ​​ങ്ങ​​ളും പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ട്ടും (,) ഗ​​വ​​ൺ​​മെ​​ന്റി​​ൽ​​നി​​ന്നും ന്യാ​​യ​​മാ​​യി അ​​നു​​വാ​​ദം ന​​ൽ​​കു​​ക​​യും അ​​പ്ര​​കാ​​രം നാ​​ള​​തു​​വ​​രെ സ്വാ​​ത​​ന്ത്ര്യ​​മാ​​യി ന​​ട​​ന്നു​​വ​​രു​​ക​​യും ചെ​​യ്യു​​ന്നു​​ണ്ട്.

''അ​​ങ്ങി​​നെ ഇ​​രി​​ക്കു​​ന്ന മ​​ധ്യെ ഈ​​യി​​ട ഒ​​രു കു​​ട്ടി​​യെ ഞ​​ങ്ങ​​ളു​​ടെ ഒ​​രു കു​​ട്ടി​​യെ ഞ​​ങ്ങ​​ളു​​ടെ ജാ​​തി​​ക്കാ​​രി​​ൽ ഒ​​രു​​വ​​ൻ ഊ​​രൂ​​ട്ട​​മ്പ​​ല​​ത്തി​​ലു​​ള്ള ഗ​​വ​​ൺ​​മെ​​ന്റ് സ്കൂ​​ളി​​ൽ ചേ​​ർ​​ക്കു​​ന്ന​​തി​​നാ​​യി കൊ​​ണ്ടു​​പോ​​ക​​യും (,) അ​​തി​​നെ​​പ്പ​​റ്റി ഈ ​​സ്ഥ​​ല​​ത്തു​​ള്ള ചി​​ല മാ​​ന്യ​​ന്മാ​​ർ ത​​ട​​സ്ഥം പു​​റ​​പ്പെ​​ടു​​വി​​ക്ക​​യും അ​​തി​​നെ സം​​ബ​​ന്ധി​​ച്ച് ചി​​ല വാ​​ഗ്വാ​​ദ​​ങ്ങ​​ളും മ​​ത്സ​​ര​​ങ്ങ​​ളും ന​​ട​​ന്ന​​താ​​യും ഞ​​ങ്ങ​​ൾ അ​​റി​​യു​​ന്നു.

''ഈ ​​ഏ​​ക​​കാ​​ര​​ണ​​ത്തി​​നെ മാ​​ത്രം ഇ​​പ്പോ​​ൾ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യും​കൊ​​ണ്ട് ഈ ​​ജാ​​തി​​ക്കാ​​രു​​ടെ ഉ​​ന്മൂ​ല​​നാ​​ശം വ​​രു​​ത്ത​​ണ​​മെ​​ന്ന് ക​​രു​​തി​​യും, ഈ ​​താ​​ലൂ​​ക്കി​​ലെ ചി​​ല മാ​​ന്യ​​ന്മാ​​രും ഗൃ​ഹ​​സ്ഥ​​ന്മാ​​രു​​മാ​​യ മ​​ല​​യാ​​ളി​​ക​​ളു​​ടെ പേ​​രു​​ക​​ളെ പ​​റ​​ഞ്ഞും​​കൊ​​ണ്ട് (,) ഈ ​​താ​​ലൂ​​ക്കി​​ൽ ഓ​​രോ സ്ഥ​​ല​​ത്തും ഉ​​ള്ള ചി​​ല ച​​ട്ട​​മ്പി​​മാ​​രാ​​യ മ​​ല​​യാ​​ളി യു​​വാ​​ക്ക​​ന്മാ​​രു​​ടെ ആ​​ലോ​​ച​​ന​​യോ​​ടു​​കൂ​​ടി​​യും ന്യാ​​യ​​ര​​ഹി​​ത​​മാ​​യ സം​​ഘം ചേ​​ർ​​ന്നും (,) മ​​റ്റു ജാ​​തി​​യി​​ലു​​ള്ള ആ​​ളു​​ക​​ളെ​​യും അ​​വ​​രു​​ടെ സം​​ഘ​​ത്തി​​ൽ അം​​ഗ​​ങ്ങ​​ളാ​​യി ചേ​​ർ​​ത്തും​കൊ​​ണ്ട് ഈ​​യി​​ട ചി​​ല ദി​​വ​​സ​​ങ്ങ​​ളി​​ൽ ഈ ​​താ​​ലൂ​​ക്കി​​​​ലെ നാ​​നാ​​ഭാ​​ഗ​​ത്തും അ​​ധി​​വ​​സി​​ക്കു​​ന്ന അ​​ഗ​​തി​​ക​​ളാ​​യ പു​​ല​​യ​​ന്മാ​​രോ​​ടു മാ​​ത്രം അ​​കാ​​ര​​ണേ​​ന ഓ​​രോ അ​​ക്ര​​മ​​ങ്ങ​​ൾ​ പ്ര​​വ​ർ​ത്തി​​ച്ചു​​വ​​രു​​ന്നു.

''എ​​ന്നു​​മാ​​ത്ര​​മ​​ല്ല, ഈ​​യി​​ട മു​​ൻ​ പ്ര​​സ്താ​​വി​​ച്ച മ​​ല​​യാ​​ളി യു​​വാ​​ക്ക​​ന്മാ​​രും അ​​വ​രു​​ടെ ഉ​​ത്സാ​​ഹ​​ത്തി​​ൻ​​പേ​​രി​​ലും ആ​​ജ്ഞാ​​നു​​സ​​ര​​ണ​​വും സൗ​​ക​​ര്യം​​പോ​​ലെ ഓ​​രോ സ്ഥ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നും ന്യാ​​യ​​ര​​ഹി​​ത​​മാ​​യ സം​​ഘം ചേ​​ർ​​ത്തും​​കൊ​​ണ്ട്, ത​​ടി, വ​​ടി, ക​​ത്തി മു​​ത​​ലാ​​യ മ​​ര​​ണ​​ക​​ര​​മാ​​യ ആ​​യു​​ധ​​പാ​​ണി​​ക​​ളാ​​യി ഊ​​രൂ​​ട്ട​​മ്പ​​ലം, എ​​രി​​ത്താ​​വൂ​​ർ, ത​​ല​​യ​​ൽ, മ​​റു​​കി​​ൽ, കാ​​ട്ടാ​​ക്ക​​ട, ക​​രി​​ങ്ങ​​ൽ, മ​​ങ്ങ​​ല​​ക്ക​​ൽ, പെ​​രു​​ങ്ക​​ട​​വി​​ള, കു​​ള​​ത്താ​​മ​​ൽ, മ​​ര​​ത​​ത്തൂ​​ർ, കൂ​​ട്ട​​ലി​​ക്കോ​​ണം, വെ​​മ്പ​​ക​​ൽ (,) അ​മ​​ര​​വി​​ള, മാ​​രാ​​യ​​മു​​ട്ടം, വ​​ട​​ക​​ര, കോ​​ര​​ണം​​കോ​​ട്,​ കോ​​ട്ട​​ക്ക​​ൽ, ക​​ളി​​യി​​ക്ക​​വി​​ള, പ​​നി​​ച്ച​​മൂ​​ടു (,) കു​​ന്ന​​ത്തു​​കാ​​ൽ (,) പാ​​റ​ശ്ശാ​​ല, പ​​രി​​ശു​​വ​​യ്ക്ക​​ൽ മു​​ത​​ലാ​​യ അ​​നേ​​കം സ്ഥ​​ല​​ങ്ങ​​ളി​​ൽ ഉ​​ള്ള സാ​​ധു​​ക്ക​​ളാ​​യ പു​​ല​​യ​​ന്മാ​​രെ അ​​ടി​​ക്ക​​യും (,) സ​​മാ​​ധാ​ന​​വി​​രോ​​ധ​​മാ​​യ ക​​ല​​ശ​​ലി​​നും (ശ​​ലും) ല​​ഹ​​ള​​യും ന​​ട​​ത്തു​​ക​​യും (,) അ​​നേ​​കം പേ​​രെ അ​​ടി​​ച്ചു ദേ​​ഹോ​​പ​​ദ്ര​​വവും ഏ​​ൽ​​പി​​ക്ക​​യും (,) മി​​ക്ക ആ​​ളു​​ക​​ൾ​​ക്കും അം​​ഗ​​ഭം​​ഗം വ​​രു​​ത്തു​​ക​​യും, ക​​ഠി​​ന​​മാ​​യ മു​​റി​​വു​​ക​​ൾ ഏ​​ൾ​ക്കു(​​ക​​യും ചെ​​യ്യു)​​ന്ന​​തി​​ന​ു സം​​ഗ​​തി​​യാ​​ക(​​ക്ക)​​യും (,) സാ​​ധു​​ക്ക​​ളാ​​യ സ്ത്രീ​​ജ​​ന​​ങ്ങ​​ളെ അ​​നേ​​കം പേ​​രെ അ​​വ​​മാ​​നി​​ക്ക​​യും, ആ​​ടു കോ​​ഴി മു​​ത​​ലാ​​യ​​വ​​ക​​ളെ ബ​​ല​​മാ​​യി പി​​ടി​​ച്ചും കൊ​​ണ്ടു​​പേ(ാ)​​ക​​യും നി​​ർ​​ബ​​ന്ധ​​മാ​​യ മു​​ത​​ൽ അ​​ട​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.

''രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ അ​​സ​​മ​​യ​​ത്ത് മു(​​ൻ) പ്ര​​സ്താ​​വി​​ച്ച സം​​ഘ​​ക്കാ​​രും (,) പു​​ത്ത​​ൻ (നാ​​യ​​ർ?) പ​​ട്ടാ​​ള​​ത്തി​​ൽ ജോ​​ലി​​യി​​ൽ​​നി​​ന്നും നീ​​ക്കീ​​ട്ടു​​ള്ള ചി​​ല ആ​​ളു​​ക​​ളും​കൂ​​ടി ന്യാ​​യ​​ര​​ഹി​​ത​മാ​യ സം​​ഘം (unlawful assembly) ചേ​​ർ​​ന്നും (,) മ​​ര​​ണ​​ക​​ര​​മ​ാ​യ ആ​​യു​​ധ​​ങ്ങ​​ളെ ധ​​രി​​ച്ചും (,) മ​​ദ്യ​​പാ​​നം ചെ​​യ്ത് സു​​ബോ​​ധം​കൂ​​ടാ​​തെ മ​​നഃ​​പൂ​​ർ​​വം (,) സ​​മാ​​ധാ​​ന വി​​രോ​​ധ​​മാ​​യ ക​​ല​​ശ​​ലി​​നും ല​​ഹ​​ള​​ക്കും അ​​സ​​േ​ഹ്യാ​​പ​​ദ്ര​​വ​​ത്തി​​നും ത​​യാ​​റാ​​യി (,) വേ​​ണ്ട​​തു​​പോ​​ലെ ധൈ​​ര്യ​​മാ​​യി ദേ​​ശാ​​ന്ത​​രം​തോ​​റും സ​​ഞ്ച​​രി​​ച്ച് അ​​ക്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തി​​വ​​രു​​ന്നു. ത​​ന്നി​​മി​​ത്തം (,) കാ​​ട്ടു​​മ്പു​​റ​​ത്തു​​ള്ള മി​​ക്ക കു​​ടി​​ക​​ളും അ​​വ​​രു​​ടെ സ​​ർ​​വ​​സ്വ​​വും ഉ​​പേ​​ക്ഷി​​ച്ചും​​വ​​ച്ചു പ്രാ​​ണ​​ര​​ക്ഷാ​​ർ​​ഥം ഓ​​ടി​​ഗ്ഗ​​മി​​ക്ക​​യും, അ​​പ്ര​​കാ​​രം ചെ​​യ്തി​​ട്ടു​​ള്ള​​വ​​രു​​ടെ കു​​ടി​​ക​​ളെ മു​​ൻ പ്ര​​സ്താ​വി​​ച്ച​​വ​​ർ പൊ​​ളി​​ച്ച് അ​​ടു​​ക്കു​​ക​​യും (,) സൗ​​ക​​ര്യം കി​​ട്ടി​​യി​​ട​​ത്തോ​​ളം തീ​​വെ​​ച്ചു​​ന​​ശി​​പ്പി​​ക്ക​​യും ചെ​​യ്ത​​താ​​യി അ​​റി​​വു​​കി​​ട്ടി​​യി​​രി​​ക്കു​​ന്നു. ഈ ​​കൂ​​ട്ടു​​കാ​​ർ ദി​​വ​​സേ​​ന ഓ​​രോ സ്ഥ​​ല​​ങ്ങ​​ള​ി​ൽ അ​​വ​​രു​​ടെ ഉ​​ദ്ദേ​​ശ്യം​​പോ​​ലെ അ​​ക്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തി​​വ​​രു​​ന്ന​​തും (രു​​ക​​യും,) അ​​നേ​​കം സാ​​ധു​​ക്ക​​ളെ ബ​​ല​​മാ​​യി ദേ​​ഹോ​​പ​​ദ്ര​​വം ഏ​​ൾ​​പി​​ക്ക​​യും (,) അ​​വ​​രു​​ടെ ജം​​ഗ​​മ​​സ്വ​​ത്തു​​ക്ക​​ളെ ബ​​ലാ​​ൽ​​ക്കാ​​ര​​മാ​​യി അ​​പ​​ഹ​​ര​​ണം ചെ​​യ്തും​​കൊ​​ണ്ടു പോ​​ക​​യും ചെ​​യ്തു. ഭ​​വ​​ന​​​ഭേ​​ദ​​നം, ചേ​​ക്കും ക...​​ക(?) വ​​ച്ചു അ​​പ​​ഹി​​ത​​മാ​​യ മു​​ത​​ലു​​ക​​ളെ ഭ​​യ​​പ്പെ​​ടു​​ത്തി അ​​പ​​ഹ​​ര​​ണം ഇ​​ത്യാ​​ദി അ​​തി​​ക്ര​​മ​​ങ്ങ​​ൾ നി​​ത്യ​​വും ന​​ട​​ത്തി​​വ​​രു​​ന്നു.

''ഈ ​​സം​​ഗ​​തി​​ക​​ളെ​​പ്പ​​റ്റി അ​​പ്പോ​​ഴ​​പ്പോ​​ൾ അ​​ധി​​കാ​​ര​​മു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ അ​​ന്യാ​​യം​​കൊ​​ടു​​ത്തു തെ​​ളി​​വി​​ൽ സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു പേ​​ർ വി​​വ​​ര​​വും മ​​റ്റും അ​​റി​​യാ​​ൻ പാ​​ടി​​ല്ലാ​​ത്ത​​തു​​കൊ​​ണ്ടും (,) അ​​വ​​രോ​​ടെ​​തൃ​​ത്തു നി​​ൾ​​ക്കു​​ന്ന​​തി​​ന് ശ​​ക്തി​​യി​​ല്ലാ​​ത്ത​​തി​​നാ​​ലും (,) ശേ​​ഷി​​ക്കു​​റ​​വും ദ്ര​​വ്യ​​വ്യ​​യം ചെ​​യ്യു​​ന്ന​​തി​​ന് അ​​ശ​​ക്ത​​രാ​​യ​​തു​​കൊ​​ണ്ടും അ​​ട​​ങ്ങി താ​​മ​​സി​​ക്കു​​ന്തോ​​റും അ​​വ​​രു​​ടെ അ​​ക്ര​​മ​​ങ്ങ​​ളും അ​​ടി​​ക​​ല​ശ​​ലു​​ക​​ളും ല​​ഹ​​ള​​യും അ​​സ​​ഹ്യോ​​പ​​ദ്ര​​വ​​ങ്ങ​​ളും ക്ര​​മേ​​ണ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്നു.

''ഈ ​​വി​​ധം ഒ​​രു കൂ​​ട്ട​​ക്കാ​​ർ ഈ​​യി​​ടെ തു​​ട​​രെ ന​​ട​​ത്തി​​വ​​രു​​ന്ന അ​​ക്ര​​മ​​ങ്ങ​​ളെ​​പ്പ​​റ്റി നാ​​ട്ടു​​മ്പു​​റ​​ത്തു​​ള്ള വി​​ക്ര​​മ​​ന്മാ​​രാ​​യ പ്ര​​ധാ​​നി​​ക​​ളാ​​ക​​ട്ടെ (,) സ്ഥ​​ല​​ത്തി​​ലെ അ​​ധി​​കാ​​ര​​മു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ന്മാ​​രാ​​ക​​ട്ടെ (,) ഏ​​തെ​​ങ്കി​​ലും സ​​മാ​​ധാ​​ന സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യി വ​​ല്ല​​തും പ്ര​​വ​​ർ​​ത്തി​​ക്ക​​യോ പ്ര​​വ​ർ​ത്തി​​ക്കാ​​ൻ​ ശ്ര​​മി​​ക്ക​​യോ (,) ചെ​​യ്യ്യാ​​ത്ത​​തി​​നെ​​പ്പ​​റ്റി​​യും ന​​ല്ല​​വ​​ണ്ണം പ​​ര്യാ​​ലോ​​ചി​​ക്കു​​മ്പോ​​ൾ (,) ഈ ​​സം​​ഘ​​ക്കാ​​രെ സ​​മു​​ലോ​​ച്ഛേ​​ദ​​നം ചെ​​യ്യു​​ന്ന​​തി​​ന് അ​​ധി​​കാ​​ര​​മു​​ള്ള​​വ​​രും മൗ​​നാ​​നു​​വാ​​ദം ന​​ൾ​കി​​യി​​ട്ടു​​ണ്ടോ എ​​ന്നു സം​​ശ​​യി​​ക്കാ​​ൻ ന്യാ​​യ​​മു​​ള്ള​​താ​​കു​​ന്നു.

'​'ഠൌ​​ണി​​നു എ​​ത്ര​​യും സ​​മീ​​പം എ​​ന്നു​​മാ​​ത്ര​​മ​​ല്ല ത​​ല​​സ്ഥാ​​ന​​ത്തി​​ന്റെ​​യും വ​​ള​​രെ അ​​ടു​​ത്തു താ​​മ​​സി​​ക്കു​​ന്ന ഞ​​ങ്ങ​​ളു​​ടെ ക​​ഷ്ടാ​​വ​​സ്ഥ​​യും സ​​ങ്ക​​ട​​വും ഈ​​വി​​ധ​​മി​​രി​​ക്കു​​മ്പോ​​ൾ (,) പ​​ല ഭാ​​ഗ​​ത്തും കാ​​ട്ടു​​മൂ​​ല​​യി​​ലു​​മു​​ള്ള ഈ ​​കൂ​​ട്ട​​ക്കാ​​രു​​ടെ അ​​വ​​സ്ഥ എ​​ത്ര​​യും ശോ​​ച​​നീ​​യം എ​​ന്നു പ​​റ​​യേ​​ണ​​മെ​​ന്നി​​ല്ല.

''സാ​​ധു​​ക്ക​​ളാ​​യ ഞ​​ങ്ങ​​ൾ​​ക്ക് ക​​ട​​ക(​​േ)​​മ്പാ​​ള​​ങ്ങ​​ളി​​ൽപോ​​ലും പോ​​കു​​ന്ന​​തി​​നും വ​​ല്ല സാ​​മാ​​ന​​ങ്ങ​​ളും വാ​​ങ്ങി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നും, എ​​ന്നു​​മാ​​ത്ര​​മ​​ല്ല കു​​ടി​ക​​ളി​​ൽ ത​​ന്നെ സ​​മാ​​ധാ​​ന​​മാ​​യി അ​​ട​​ച്ചു​​കൊ​​ണ്ടു കി​​ട​​ക്കു​​ന്ന​​തി​​നു​​പോ​​ലും സം​​ഗ​​തി​​യി​​ല്ലാ​​തെ​​യും (,) മി​​ക്ക ആ​​ളു​​ക​​ളും മേ​​ൽ​പ​റ​​ഞ്ഞ സം​​ഘ​​ക്കാ​​രെ ഭ​​യ​​ന്ന് പ​​ട്ടി​​ണി​​കി​​ട​​ന്ന് മൃ​​ത​​പ്രാ​​യ​​ക്കാ​​രാ​​യി​​രി​​ക്കു​​ന്ന​​തും (,) ഈ ​​ജാ​​തി​​ക്കാ​​രി​​ൽ ആ​​രെ(​​യെ)​​ങ്കി​​ലും ​എ​​വി​​ടെ​​െ​വ​​ച്ചു ക​​ണ്ടാ​​ലും ഉ​​ട​​നെ വി​​ര​​ട്ടി അ​​ടി​​ക്കു​​ന്ന​​തി​​നും ഈ ​​പ​​രി​​ഷ്കാ​​ര കാ​​ല​​ത്ത് സം​​ഗ​​തി​​വ​​ന്ന​​ത് എ​​ത്ര​​യും സ​​ങ്ക​​ട​​മാ​​ണെ​​ന്ന് ബോ​​ധി​​പ്പി​​ച്ചു​​കൊ​​ള്ളു​​ന്നു.

''ഓ​​രോ​​രോ സ്ഥ​​ല​​ങ്ങ​​ളി​​ലും അ​​േപ്പ(ാ​​ഴ)​​പ്പോ​​ൾ സം​​ഭ​​വി​​ക്കു​​ന്ന അ​​​ക്ര​​മ​​ങ്ങ​​ളെ അ​​മ​​ർ​​ച്ച​​വ​​രു​​ത്തു​​ന്ന​​തി​​നു​​വേ​​ണ്ടി ഓ​​രോ സ്ഥ​​ല​​ങ്ങ​​ളി​​ലും പൊ​​ലീ​​സ് സ്റ്റേ​​ഷ​​നും (,) പ​​ടി​​പ്പ​​ടി​​യാ​​യി അ​​ധി​​കാ​​ര​​മു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ന്മാ​​രും(​​രെ) ക​​ച്ചേ​​രി​​സ്ഥ​​ല​​ങ്ങ​​ളി​​ലു​ം ഇ​​രു​​ത്തി(​​യി)​​ട്ടും ഈ​​വി​​ധ​​മു​​ള്ള അ​​ക്ര​​മ​​ങ്ങ​​ൾ ഈ ​​പ​​രി​​ഷ്കാ​​ര കാ​​ല​​ത്തു​​കൂ​​ടി​​യും പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്ന​​തി​​നെ​​പ്പ​​റ്റി (,) ആ​​യ​​തി​​ന്റെ പ്രാ​​രം​​ഭ​​കാ​​ല​​മാ​​യ അ​​വ​​സ​​ര​​ത്തി​​ൽ​​ത​​ന്നെ ത​​ക്ക​​താ​​യ ഒ​​രു​ പ​​രി​​ഹാ​​രം വ​​രു​​ത്ത​​ണ​​മെ​​ന്നു​​ദ്ദേ​​ശി​​ച്ചും ഞ​​ങ്ങ​​ളു​​ടെ പ​​ര​​മ​​സ​​ങ്ക​​ട​​ങ്ങ​​ളെ​​യും ക​​ഷ്ട​​ന​​ഷ്ട​​ങ്ങ​​ളെ​​യും ദി​​വാ​​ൻ​​ജി അ​​വ​​ർ​​ക​​ളു​​ടെ അ​​ടു​​ക്ക​​ൽ ബോ​​ധി​​പ്പി​​ച്ചി​​രി​​ക്കു​​ന്നു.

''പി​​ടി​​ച്ചു​​പ​​റി​​ക്കു​​ന്ന​​തി​​നും അ​​ടി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള ഒ​​രു ത​​ക്ക അ​​വ​​സ​​ര​​മെ​​ന്നു വി​​ചാ​​രി​​ച്ച് വെ​​റു​​തെ​​യു​​ള്ള ആ​​ളു​​ക​​ളും ഈ ​​അ​​വ​​സ​​ര​​ത്തി​​നെ ന​​ല്ല​​പോ​​ലെ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​വ​​രു​​ന്നൂ.

''അ​​തി​​നാ​​ൽ ഈ ​​സം​​സ്ഥാ​​ന​​ത്തു​​ള്ള അ​​ഗ​​തി​​ക​​ളാ​​യ സ​​ക​​ല ആ​​ളു​​ക​​ളു​​ടേ​​യും ദേ​​ഹ​-​പ്രാ​​ണ​​ര​​ക്ഷ ചെ​​യ്തു​​കൊ​​ടു​​ക്കു​​ന്ന​​തി​​ന് മേ​​ലാ​​വാ​​യും(,) ജാ​​തി​​ഭേ​​ദം മ​​ത​​ഭേ​​ദം ഒ​​ന്നും കൂ​​ടാ​​തെ നി​​ർ​​ദാ​​ക്ഷി​​ണ്യ​​നാ​​യും ഇ​​രി​​ക്കു​​ന്ന ദി​​വാ​​ൻ​​ജി അ​​വ​​ർ​​ക​​ളു​​ടെ കൃ​​പാ​​ക​​ട(ാ)​​ക്ഷം, ഈ ​​കാ​​ട്ടു​​ജാ​​തി​​ക്കാ​​രാ​​യ ഞ​​ങ്ങ​​ളി​​ലു​​മു​​ണ്ടാ​​യി ഞ​​ങ്ങ​​ളു​​ടെ സം​​ഗ​​തി​​ക​​ളെ​​പ്പ​​റ്റി ച​​ട്ടാ​​നു​​സ​​ര​​ണ​​മാ​​യും, ന്യാ​​യാ​​നു​​സ​​ര​​ണ​​മാ​​യും വേ​​ണ്ട അ​​ന്വേ​​ഷ​​ണ​​വി​​ചാ​​ര​​ണ​​ക​​ൾ ന​​ട​​ത്തി​​യും, ന​​ട​​ത്തി​​ച്ചും സ​​ത്യ... ഞ​​ങ്ങ​​ളു​​ടെ നേ​​ർ​​ക്ക് മു​​ൻ പ്ര​​സ്താ​​വി​​ച്ച സം​​ഘ​​ക്കാ​​രും കൂ​​ട്ടു​​കാ​​രും പ്ര​​വ​ർ​ത്തി​​ച്ചു... ​മേ​​ലി​​ൽ പ്ര​​വ​ർ​ത്തി​​ക്കാ​​ൻ ഉ​​ദ്യേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​തു​​മാ​​യ അ​​ക്ര​​മ​​പ്ര​​വ​ൃ​ത്തി​​ക​​ളെ ത​​ൽ​​ക്ഷ​​ണം വി​​രോ​​ധി​​ക്കാ​​ത്ത​​പ​​ക്ഷം ഈ ​​മാ​​ർ​​ഗ​​ത്തി​​ൽ അ​​നേ​​കം ആ​​ബാ​​ല​​വൃ​​ദ്ധം സ്ത്രീ​​പു​​രു​​ഷ​​ന്മാ​​ർ വ​​ള​​രെ സ​​ങ്ക​​ട​​ങ്ങ​​ളും ക​​ഷ്ട​​ന​​ഷ്ട​​ങ്ങ​​ളും അ​​നു​​ഭ​​വി​​ക്കു​​ന്ന​​തി​​നും (,) അ​​ഥ​​വാ അ​​പ​​ജ​​യ​​ങ്ങ​​ൾ സം​​ഭ​​വി​​ക്കു​​ന്ന​​തി​​നും ഇ​​ട​​യു​​ള്ള​​തും ത​​ന്നി​​മി​​ത്തം ഗ​​വ​​ൺ​​മെ​​ന്റി​​നും വ​​ള​​രെ ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ​​ക്കി​​ട​​യു​ള്ള​​തു​​മാ​​കു​​ന്നു.

ഊ​​രൂട്ട​​മ്പ​​ലം ലഹളയെപറ്റി ആ​ർ​ക്കൈ​വ്സിൽനിന്ന് കണ്ടെടുത്ത രേഖ

ഊ​​രൂട്ട​​മ്പ​​ലം ലഹളയെപറ്റി ആ​ർ​ക്കൈ​വ്സിൽനിന്ന് കണ്ടെടുത്ത രേഖ

''ഈ ​​ഹ​​ർ​​ജി മു​​ഖ​​ദാ​​വി​​ൽ ഹാ​​ജ​​രാ​​യി ബോ​​ധി​​പ്പി​​ക്കാ​​മെ​​ന്ന് വി​​ചാ​​രി​​ച്ച​​തി​​ൽ സ്ഥ​​ലം​​വ​​രെ​​വ​​രു​​ന്ന മാ​​ർ​​ഗ​​മ​​ധ്യെ​​വെ​​ച്ച് മു​​ൻ​​ പ്ര​​സ്താ​​വി​​ച്ച സം​​ഘ​​ക്കാ​​ർ വ​​ല്ല ല​​ഹ​​ള​​യോ അ​​​ക്ര​​മ​​ങ്ങ​​ളോ പ്ര​​വ​​ർ​​ത്തി​​ക്ക​​യോ സൗ​​ക​​ര്യം കി​​ട്ടു​​ന്ന പ​​ക്ഷം അ​​ടി​​ച്ച​​പാ​​യ​​പ്പെ​​ടു​​ത്തി​​ക്ക​​ള​​ക​​യോ ചെ​​യ്യു​​മെ​​ന്ന് വ​​ള​​രെ ഭ​​യ​​പ്പെ​​ടു​​ന്നു. അ​​തി​​നാ​​ൽ സ​​മ​​ക്ഷ​​ത്തി​​ലെ കൃ​​പാ​​ക​​ടാ​​ക്ഷ​​മു​​ണ്ടാ​​യി ഇ​​തി​​ന്നൊ​​രു ന്യാ​​യ​​മാ​​യ തീ​​രു​​മാ​​നം ദ്രു​​ത​​ഗ​​തി​​യി​​ൽ വ​​രു​​ത്തി​​ത്ത​​ന്ന് അ​​ടി​​യ​​ങ്ങ​​ളു​​ടെ സ​​ങ്ക​​ടം തീ​​ർ​​ത്തു​ര​​ക്ഷി​​ക്കേ​​ണ​​മെ​​ന്ന​​പേ​​ക്ഷി​​ച്ചു​​കൊ​​ള്ളു​​ന്നു-

1090-ാമാ​​ണ്ട്

വൃ​​ശ്ചി​​ക​​മാ​​സം 17-ാം ന് (2.12.1914).

​​കൈ(ാ)​​െ​​യ്യ്യാ​​പ്പു​​ക​​ൾ

1. പാ​​റ​​ശ്ശാ​​ല അ​​ധി​​കാ​​ര​​ത്തി​​ൽ പ​​രി​​ശു​​വ​​യ്ക​​ൽ ദേ​​ശ​​ത്ത് തോ​​ട്ടു​​വ​​ത്തി​​ൽ വേ​​ദ​​മാ​​ണി​​ക്കം ദാ​​വീ​​ദ്.

2. യോ. ​​പേ​​തി​​രു.

3. വേ​​ദ​​മാ​​ണി​​ക്കം പേ​​തു​​രു.

4. പേ.​​യോ​​വേ​​ൽ.

5. പ. ​​ശാ​​മു​​വെ​​ൽ.

6. മ. ​​യാ​​ക്കോ​​ബ്.

7. വി. ​​കാ​​ലേ​​പ്പ്.

8. കാ. ​​ദാ​​വീ​​ദ്.

9. എ​​സ്. ഗ​​ബ്രി​​യ​​ൽ.

10. ശാ. ​​യോ​​വാ​​ൻ.

11. ശാ. ​​ഈ​​ശാ​​ക്ക്.

12. എ​​സ്. ശാ​​ല​​മ​​ൻ.

13. പി. ​​ജ്ഞാ​​നാ​​ഭ​​ര​​ണം.

14. കെ. ​​പി​​ച്ച​​ൻ.

15. ആ. ​​തോ​​മാ​​സ്.

16. ശ. ​​പേ​​തു​​രു.

17. ഐ. ​​കാ​​ലോ​​പ്പ്.

18. ഐ. ​​ച​​ട​​യ​​ൻ.

19. എ. ​​മാ​​ർ​​ക്കോ​​സ്.

20. വേ. ​​വേ​​ദ​​ക്ക​​ൺ.

21. കാ. ​​യാ​​ക്കോ​​ബ്.

22. താ. ​േ​യാ​​വാ​​ൽ.

23. വി. ​​മാ​​സി​​ല്ലാ​​മ​​ണി.

24. യോ.​​ ശാ​​ദ്രാ​​ക്ക്.

25. അ. ​​ഈ​​ശാ​​ക്ക്.

26. മ. ​​അ​​രു​​ള​​ൻ.

27. ഈ ​​ദാ​​വീ​​ദ്.

(അ​​പൂ​​ർ​​ണം?).

News Summary - ayyankali History of archives