Begin typing your search above and press return to search.
proflie-avatar
Login

വി​​ഗ്ര​​ഹ​​ഭ​​ഞ്ജ​​ക​​ന്റെ വ​​ഴി​​മു​​ട​​ക്കി​​ക​​ൾ അ​​ഥ​​വാ ശാ​​സ്ത്ര​​ത്തി​​ന്റെ മാ​​മൂ​​ൽ​​രോ​​ഗം

വി​​ഗ്ര​​ഹ​​ഭ​​ഞ്ജ​​ക​​ന്റെ വ​​ഴി​​മു​​ട​​ക്കി​​ക​​ൾ അ​​ഥ​​വാ ശാ​​സ്ത്ര​​ത്തി​​ന്റെ മാ​​മൂ​​ൽ​​രോ​​ഗം
cancel

രാജ്യാന്തര പ്രശസ്​തനായ, ഇന്ത്യൻ ഭൗ​​തി​​ക​​ശാ​​സ്ത്ര​​ജ്ഞ​​ന​ും മലയാളിയുമായ പ്ര​​ഫ. സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ തിരുത്തുന്നത്​ ശാസ്​ത്രലോകത്തി​ന്റെ മാമൂൽ ധാരണകളെയാണ്​. ​ െഎൻസ്​​െ​റ്റെ​ന്റെ കണ്ടെത്തലുകളെ മാറ്റിയെഴുതുന്ന സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​​ന്റെ‘New Relativity in the Gravitational Universe’ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ശാസ്​ത്രലോകം പലതരത്തിൽ പിന്തിരിഞ്ഞു നിൽക്കുന്നതാണ്​ കാണുന്നത്​. അത്​ എന്തുകൊണ്ടാകും? ദീ​ർ​ഘ​കാ​ലമ​ായി അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്ന ഗു​രു​ത്വ​ബ​ല​ത്തി​ന് അ​ർ​ഹ​മാ​യ സ്ഥാ​നം ന​ൽ​കി​, ഭൗ​തി​ക യാ​ഥാ​ർ​ഥ്യ​ത്തി​ന്റെ വ്യ​വ​സ്ഥാ​പി​ത​വും...

Your Subscription Supports Independent Journalism

View Plans
രാജ്യാന്തര പ്രശസ്​തനായ, ഇന്ത്യൻ ഭൗ​​തി​​ക​​ശാ​​സ്ത്ര​​ജ്ഞ​​ന​ും മലയാളിയുമായ പ്ര​​ഫ. സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ തിരുത്തുന്നത്​ ശാസ്​ത്രലോകത്തി​ന്റെ മാമൂൽ ധാരണകളെയാണ്​. ​ െഎൻസ്​​െ​റ്റെ​ന്റെ കണ്ടെത്തലുകളെ മാറ്റിയെഴുതുന്ന സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​​ന്റെ‘New Relativity in the Gravitational Universe’ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ശാസ്​ത്രലോകം പലതരത്തിൽ പിന്തിരിഞ്ഞു നിൽക്കുന്നതാണ്​ കാണുന്നത്​. അത്​ എന്തുകൊണ്ടാകും? ദീ​ർ​ഘ​കാ​ലമ​ായി അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ക്കു​ന്ന ഗു​രു​ത്വ​ബ​ല​ത്തി​ന് അ​ർ​ഹ​മാ​യ സ്ഥാ​നം ന​ൽ​കി​, ഭൗ​തി​ക യാ​ഥാ​ർ​ഥ്യ​ത്തി​ന്റെ വ്യ​വ​സ്ഥാ​പി​ത​വും രൂ​ഢ​മൂ​ല​വു​മാ​യ സ്റ്റാ​ൻ​ഡേ​ഡ് മാ​തൃ​ക​യെ ഗൗ​ര​വ​ത​ര​മാ​യി വെ​ല്ലു​വി​ളി​ക്കു​ന്നതാണോ ‘കോ​സ്മി​ക് റി​ലേ​റ്റി​വി​റ്റി സി​ദ്ധാ​ന്തം’?

വി​​ശ്വ​​സി​​ച്ചാ​​ലും ഇ​​ല്ലെ​​ങ്കി​​ലും, ശാ​​സ്ത്ര​​വും​​ ഒ​​രു വി​​ശ്വാ​​സ​​മാ​​ണ് – അ​​തി​​ന്റെ ക​​ർ​​ക്ക​​ശ യു​​ക്തി​​പ​​ര​​ത​​യും അ​​നു​​ഭ​​വൈക​​ജ്ഞാ​​ന​​വു​​മൊ​​ക്കെ ഇ​​രി​​ക്കെ​​ത്ത​​ന്നെ. ഇ​​ത​​ര വി​​ശ്വാ​​സ സ​​മ്പ്ര​​ദാ​​യ​​ങ്ങ​​ളി​​ൽ​​നി​​ന്ന് പ​​ക്ഷേ, അ​​തി​​നൊ​​രു കാ​​ത​​ലാ​​യ വ്യ​​ത്യാ​​സ​​മു​​ണ്ട്: മൂ​​ലാ​​ധാ​​രം വ​​രെ ഭേ​​ദ​​ഗ​​തി ചെ​​യ്യാ​​നും വേ​​ണ്ടി​​വ​​ന്നാ​​ൽ റ​​ദ്ദാ​​ക്കാ​​നും വ​​രെ ഈ ​​വി​​ശ്വാ​​സം സ​​ന്ന​​ദ്ധ​​മാ​​ണ്. ഓ​​രോ കാ​​ല​​യ​​ള​​വി​​ലും ചി​​ല പ്ര​​ത്യേ​​ക ത​​ത്ത്വവി​​ശ്വാ​​സ​​ങ്ങ​​ളി​​ലാ​​വും ശാ​​സ്ത്രം പു​​ല​​രു​​ക. നി​​ശി​​ത​​വും സൂക്ഷ്മ​​വു​​മാ​​യ പ​​രീ​​ക്ഷ​​ണ നി​​രീ​​ക്ഷ​​ണ​​ങ്ങ​​ളു​​ടെ​​യും ഗ​​ണി​​ത പ​​രി​​ചി​​ന്ത​​ന​​ങ്ങ​​ളു​​ടെ​​യും ഫ​​ല​​മാ​​യി ഉ​​രു​​ത്തി​​രി​​ച്ച​​താ​​വും ആ ​​സ​​ത്യ​​വി​​ശ്വാ​​സം. എ​​ന്നാ​​ൽ, പു​​തി​​യ ഗ​​വേ​​ഷ​​ണ​​ ഫ​​ല​​ങ്ങ​​ൾ വ​​ന്ന് അ​​തി​​നെ അ​​പ്പാ​​ടെ ക​​ട​​പു​​ഴ​​ക്കി​​യെ​​ന്നു​​വ​​രാം. അ​​തോ​​ടെ പു​​തി​​യ സ​​ത്യ​​വി​​ശ്വാ​​സം ശാ​​സ്ത്ര​​ത്തി​​ന്റെ മു​​ഖ്യ​​ധാ​​ര​​യെ ഭ​​രി​​ച്ചു​​തു​​ട​​ങ്ങും; ത​​ലേ​​ന്നു​​വ​​രെ സ​​ത്യ​​മെ​​ന്ന് ഉ​​റ​​പ്പി​​ച്ചി​​രു​​ന്ന​​ത് ഗ​​ത​​കാ​​ല വി​​ശ്വാ​​സം മാ​​ത്ര​​മാ​​യി ച​​രി​​ത്ര​​ത്തി​​ന്റെ അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് പി​​ന്ത​​ള്ള​​പ്പെ​​ടും. സൂ​​ര്യ​​നെ ചുറ്റി​​ത്തി​​രി​​യു​​ന്ന ഒ​​രു ഗോ​​ളം മാ​​ത്ര​​മാ​​ണ് ഭൂ​​മി എ​​ന്ന് കോ​​പ്പ​​ർ നി​​ക്ക​​സ് ചൂ​​ണ്ടി​​പ്പ​​റ​​ഞ്ഞ​​പ്പോ​​ൾ ഭൂ​​മി​​യാ​​ണ് കേ​​ന്ദ്രം എ​​ന്നു​​റ​​പ്പി​​ച്ച് 1400 കൊ​​ല്ലം അ​​ര​​ങ്ങു​​വാ​​ണ ടോള​​മി​​യു​​ടെ ജ്യോ​​തി​​ശാ​​സ്ത്രം അബദ്ധ പഞ്ചാംഗമായി (പി​​ന്നെ​​യും ര​​ണ്ടു നൂ​​റ്റാ​​ണ്ട് വേ​​ണ്ടി​​വ​​ന്നു കോ​​പ്പ​​ർ​​ നി​​ക്ക​​സി​​ന്റെ ക​​ണ്ടെ​​ത്ത​​ൽ ശാ​​സ്ത്ര​​ലോ​​കം അം​​ഗീ​​ക​​രി​​ക്കാ​​നെ​​ന്ന​​ത് വേ​​റെ കാ​​ര്യം).

ഐ​​സ​​ക് ന്യൂ​​ട്ട​​ന്റെ വ​​ക​​യാ​​യി അ​​ടു​​ത്ത വി​​പ്ല​​വാ​​ത്മ​​ക പ​​രി​​വ​​ർ​​ത്ത​​നം, തു​​ട​​ർ​​ന്നു​​ള്ള മൂ​​ന്നു നൂ​​റ്റാ​​ണ്ടു​​ക​​ളു​​ടെ ഉ​​റ​​ച്ച സ​​ത്യ​​ധാ​​ര​​ണ​​യാ​​യി അ​​ത് ശാ​​സ്ത്ര​​ലോ​​കം വാ​​ണു. ആ​​ൽ​​ബ​​ർ​​ട്ട് ഐ​​ൻ​​​െസ്റ്റെ​​ന്റെ ഐ​​തി​​ഹാ​​സി​​ക ജീ​​നി​​യ​​സും മ​​ഹാ​​ശ​​യ​​ന്മാ​​രാ​​യ ഒ​​രു​​പ​​റ്റം സ​​മ​​കാ​​ലി​​ക​​രു​​ടെ ക​​ഠി​​ന​​യ​​ത്ന​​വും വേ​​ണ്ടി​​വ​​ന്നു ന്യൂ​​ട്ട​​ന്റെ യാ​​ഥാ​​ർ​​ഥ്യ​​മാ​​തൃ​​ക​​യെ അ​​ധി​​ക​​രി​​ക്കാ​​ൻ. അ​​തോ​​ടെ, ഐ​​ൻ​​സ്റ്റൈ​​നാ​​യി പു​​തി​​യ വി​​ഗ്ര​​ഹം, ടി​​യാ​​ന്റെ സി​​ദ്ധാ​​ന്ത​​ങ്ങ​​ളാ​​യി പു​​തി​​യ വി​​ശ്വാ​​സ​​പ്ര​​മാ​​ണ​​ങ്ങ​​ൾ. അ​​ന്നേ​​ത​​ന്നെ പ​​ല ശാ​​സ്ത്ര​​ജ്ഞ​​രും ത​​ത്ത്വചി​​ന്ത​​ക​​രും ഈ ​​ന​​വ​​സി​​ദ്ധാ​​ന്ത​​ങ്ങ​​ളി​​ലെ സം​​ഗ​​ത​​മാ​​യ പൊരുത്തക്കേടുകൾ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യെ​​ങ്കി​​ലും പു​​തി​​യ വി​​ശ്വാ​​സം ക​​ഴി​​ഞ്ഞ ഒ​​രു നൂ​​റ്റാ​​ണ്ടി​​ലേ​​റെ​​യാ​​യി ചെ​​ങ്കോ​​ൽ പി​​ടി​​ക്കു​​ന്നു. മു​​ഖ്യ​​കാ​​ര​​ണം, ഇ​​പ്പ​​റ​​ഞ്ഞ വി​​മ​​ർ​​ശ​​ക​​ർ​​ക്കാ​​ർ​​ക്കും സ​​മ​​ഗ്ര​​വും സ​​ക്രി​​യ​​വു​​മാ​​യ ഒ​​രു ബ​​ദ​​ൽ​​മാ​​തൃ​​ക ആ​​വി​​ഷ്ക​​രി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല.

പ്രഫ. സി.എസ്​. ഉണ്ണികൃഷ്​ണൻ രചിച്ച ‘New Relativity in the Gravitational Universe’ എന്ന പുസ്​തകം

പ്രഫ. സി.എസ്​. ഉണ്ണികൃഷ്​ണൻ രചിച്ച ‘New Relativity in the Gravitational Universe’ എന്ന പുസ്​തകം

ഐ​​ൻ​​സ്റ്റൈ​​ന്റെ കാ​​ല​​ത്തു​​ത​​ന്നെ അ​​ങ്കു​​രി​​ച്ച ക്വാ​​ണ്ടം പ്ര​​തി​​ഭാ​​സം ശാ​​സ്ത്ര​​ലോ​​ക​​ത്ത് വ​​ൻ ഭൂ​​ക​​മ്പംത​​ന്നെ​​യു​​ണ്ടാ​​ക്കി​​യെ​​ങ്കി​​ലും ആ​​പേ​​ക്ഷി​​ക​​താ സി​​ദ്ധാ​​ന്ത​​ത്തി​​ന്റെ പ്ര​​ഭാ​​വ​​ത്തി​​ന് കാ​​ര്യ​​മാ​​യ കോ​​ട്ട​​മൊ​​ന്നു​​മു​​ണ്ടാ​​യി​​ല്ല. ആ​​ധു​​നി​​ക ഭൗ​​തി​​ക​​ശാ​​സ്ത്ര​​ത്തി​​ന്റെ മു​​ഖ്യ തൂ​​ണു​​ക​​ളാ​​യി ആ​​പേ​​ക്ഷി​​ക​​താ ശാ​​സ്ത്ര​​വും ക്വാ​​ണ്ടം മെ​​ക്ക​​ാനി​​ക്സും നി​​ല​​യു​​റ​​പ്പി​​ച്ചു. എ​​ന്നാ​​ൽ, ഇ​​വ ത​​മ്മി​​ൽ കാ​​ത​​ലാ​​യ പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ളും നി​​ല​​നി​​ൽ​​ക്കു​​ന്നു – പ​​രി​​ഹാ​​ര​​ത്തി​​ന് പ​​ല ത​​ല​​മു​​റ​​ക​​ൾ കി​​ണ​​ഞ്ഞ് പ​​യ​​റ്റി​​യി​​ട്ടും. ര​​ണ്ടും ത​​മ്മി​​ൽ സ​​മ​​രി​​യാ​​ക്കാ​​ൻ ഒ​​ടു​​വി​​ലൊ​​രു പു​​തി​​യ സി​​ദ്ധാ​​ന്തംത​​ന്നെ സൃ​​ഷ്ടി​​ച്ചെ​​ടു​​ത്തു -സ്ട്രി​​ങ് തി​​യ​​റി. അ​​തി​​ന് പ​​ക്ഷേ, പ​​രീ​​ക്ഷ​​ണാ​​ത്മ​​ക തെ​​ളി​​വൊ​​ന്നും ത​​ര​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ശാ​​സ്ത്രീ​​യ പ്ര​​വ​​ച​​ന​​ങ്ങ​​ൾ ന​​ട​​ത്താ​​ൻ അ​​തി​​നു ശേ​​ഷി​​യി​​ല്ലെ​​ന്നു​​ പ​​റ​​ഞ്ഞ് പ്ര​​തി​​യോ​​ഗി​​ക​​ൾ അ​​തി​​നെ അ​​ട​​ങ്കം നി​​രാ​​ക​​രി​​ക്കു​​ന്നു. അ​​ങ്ങ​​നെ ഭൗ​​തി​​ക​​ശാ​​സ്ത്ര ലോ​​കം ര​​ണ്ടു​​ത​​ട്ടി​​ലാ​​യി തു​​ട​​രു​​ന്നു.

ചു​​രു​​ക്കി​​യാ​​ൽ, ക​​ഴി​​ഞ്ഞ ഒ​​രു നൂ​​റ്റാ​​ണ്ടാ​​യി ചു​​മ​​ക്കു​​ന്ന ‘വി​​ശ്വാ​​സ’ വ്യ​​വ​​സ്ഥി​​തി ഭൗ​​തി​​ക​​ശാ​​സ്ത്ര​​ത്തെ​​ക്കൊ​​ണ്ട് വ​​ലി​​യ വി​​ല കൊ​​ടു​​പ്പി​​ക്കു​​ക​​യാ​​ണ് – മ​​ഹ​​ത്താ​​യ സി​​ദ്ധാ​​ന്ത​​ങ്ങ​​ളു​​ടെ​​യും അ​​വ​​ക്കു​​മേ​​ൽ പ​​ടു​​ത്തു​​യ​​ർ​​ത്തി​​യ യാ​​ഥാ​​ർ​​ഥ്യ​​ത്തി​​ന്റെ സ്റ്റാൻഡേഡ് മാ​​തൃ​​ക​​യു​​ടെ​​യും നി​​ർ​​ണാ​​യ​​ക​​മാ​​യ സു​​ഷി​​ര​​ങ്ങ​​ൾ​​ക്ക് ന​​ന്ദി. ന​​മ്മു​​ടെ അ​​ടി​​സ്ഥാ​​ന ശാ​​സ്ത്ര​​ത്തി​​ന്റെ ഈ ​​തു​​റു​​ങ്ക​​ൻനി​​ല കു​​റേ​​ക്കാ​​ല​​മാ​​യി സ​​മൗ​​നം ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത് ഈ ​​മൗ​​ലി​​ക പ്ര​​തി​​സ​​ന്ധി​​ക്കു​​ള്ള പ​​രി​​ഹാ​​ര​​മാ​​ണ്. ഈ ​​സ​​വി​​ശേ​​ഷ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ​പ്രമുഖ ഇ​​ന്ത്യ​​ൻ ഭൗ​​തി​​ക​​ശാ​​സ്ത്ര​​ജ്ഞ​​നാ​​യ പ്ര​​ഫ. സി.​​എ​​സ്. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ അ​​ടു​​ത്തി​​ടെ ആ​​വി​​ഷ്ക​​രി​​ച്ച കോ​​സ്മി​​ക് റി​​ലേ​​റ്റി​​വി​​റ്റി സി​​ദ്ധാ​​ന്തം ഭൗ​​തി​​ക​​ശാ​​സ്ത്ര​​ത്തി​​ൽ ഒ​​രു ന​​വ​​യു​​ഗ സൃ​​ഷ്ടി​​ക്ക് നാ​​ന്ദി​​യാ​​കുമോ എ​​ന്ന കൗ​​തു​​ക​​മു​​യ​​രു​​ന്ന​​ത്. കാ​​ൽ​​നൂ​​റ്റാ​​ണ്ട​​ത്തെ പ​​രീ​​ക്ഷ​​ണ നി​​ഗ​​മ​​ന​​ങ്ങ​​ളു​​ടെ​​യും ഗ​​ണി​​ത​​സം​​ബ​​ന്ധ​​ത്തി​​ന്റെ​​യും ശ​​ക്തി​​യു​​ക്ത​​മാ​​യ പി​​ൻ​​ബ​​ല​​ത്തി​​ൽ അ​​ത് ആ​​പേ​​ക്ഷി​​ക​​താ ശാ​​സ്ത്ര​​ത്തി​​ന്റെ ആ​​രൂ​​ഢംത​​ന്നെ പി​​ഴു​​തു​​മാ​​റ്റു​​ക​​യാ​​ണ്.

ത​​ന്റെ ക​​ണ്ടെ​​ത്ത​​ലി​​ന്റെ ഉ​​ൺ​​മ​​യി​​ലും യു​​ക്തി​​ഭ​​ദ്ര​​ത​​യി​​ലും ഈ ​​പു​​തി​​യ സൈ​​ദ്ധാ​​ന്തി​​ക​​ന് സ​​ന്ദേ​​ഹ​​ലേ​​ശ​​മി​​ല്ല. ഈ ​​കാതൽ പ്ര​​മേ​​യ​​ത്തി​​ൽ അ​​യാ​​ൾ ശാ​​സ്ത്ര​​സ​​മൂ​​ഹ​​ത്തെ സൗ​​മ്യ​​മാ​​യി വെ​​ല്ലു​​വി​​ളി​​ക്കു​​ക​​യാ​​ണ്, നി​​ർ​​ദാ​​ക്ഷി​​ണ്യ​​മാ​​യ ഒ​​രു തു​​റ​​ന്ന സം​​വാ​​ദ​​ത്തി​​ന്. വി​​ചി​​ത്ര​​മെ​​ന്ന് പ​​റ​​യ​​ട്ടെ, വെ​​ല്ലു​​വി​​ളി ഏ​​റ്റെ​​ടു​​ക്കാ​​ൻ ഭൗ​​തി​​ക​​ശാ​​സ്ത്ര​​ത്തി​​ലെ ഭൈ​​ര​​വ​​ന്മാ​​രൊ​​ന്നും മു​​ന്നോ​​ട്ടു​​വ​​രു​​ന്നി​​ല്ല. ര​​സ​​മു​​ണ്ട് – ഐ​​ൻ​​സ്റ്റൈ​​നെ​​യും കൂ​​ട്ട​​രെ​​യും മാ​​ത്ര​​മ​​ല്ല, ഈ ​​ഇ​​ന്ത്യ​​ൻ ശാ​​സ്ത്ര​​ജ്ഞ​​ൻ പ​​ര​​സ്യ​​മാ​​യി പൊ​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്, ഐ​​ൻ​​​െസ്റ്റെ​​ന്റെ സി​​ദ്ധാ​​ന്ത പ​​രി​​സ​​ര​​ത്തു​​നി​​ന്ന് ക​​ഴി​​ഞ്ഞ നൂ​​റു​​കൊ​​ല്ല​​ത്തിൽ ത​​ങ്ങ​​ളു​​ടെ ഗ​​വേ​​ഷ​​ണ സാ​​ഫ​​ല്യ​​ങ്ങ​​ൾ പ​​ണി​​തു​​യ​​ർ​​ത്തി​​യി​​ട്ടു​​ള്ള നി​​ര​​വ​​ധി പ്ര​​മു​​ഖ​​രെ​​യു​​മാ​​ണ്. എ​​ന്നി​​ട്ടും വെ​​ല്ലു​​വി​​ളി സ്വീ​​ക​​രി​​ക്കാ​​ൻ ആ​​ളി​​ല്ലെ​​ന്നോ? അ​​തും കാ​​ൾ​​പോ​​പ്പ​​റു​​ടെ ആ​​ധു​​നി​​ക നി​​ല​​പാ​​ടു​​ത​​റ​​യി​​ൽ ന​​ങ്കൂ​​ര​​മി​​ട്ടി​​രി​​ക്കു​​ന്ന ഒ​​രു ശാ​​സ്ത്ര​​ശാ​​ഖയിൽ? അ​​താ​​യ​​ത്, ഒ​​രു പു​​തി​​യ സി​​ദ്ധാ​​ന്തം ഉ​​ട​​ലെ​​ടു​​ത്താ​​ൽ അ​​തി​​നെ ത​​ക​​ർ​​ക്കാ​​ൻ​​വേ​​ണ്ട സം​​ഘ​​ടി​​ത​​മാ​​യ പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്കാ​​ണ് തു​​നി​​യേ​​ണ്ട​​തെ​​ന്നും ടി ​​അ​​ഗ്നി​​പ​​രീ​​ക്ഷ പാ​​സാ​​കു​​ന്ന പ​​ക്ഷം, മ​​റ്റൊ​​രു സി​​ദ്ധാ​​ന്തം വ​​ന്ന് മാ​​റ്റി​​മാ​​റി​​ക്കു​​വോ​​ളം മാ​​ത്രം പു​​തി​​യ സി​​ദ്ധാ​​ന്ത​​ത്തെ അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും പ​​റ​​യു​​ന്ന പോ​​പ്പ​​റു​​ടെ പ്ര​​സി​​ദ്ധ​​മാ​​യ Falsifiability ന​​യം ശി​​ര​​സ്സാ​​വ​​ഹി​​ക്കു​​ന്ന ഒ​​രു ശാ​​സ്ത്ര​​രം​​ഗ​​ത്താ​​ണ് ഈ ​​വി​​ചി​​ത്ര നി​​ല​​പാ​​ട്.

ബോ​​ധ​​പൂ​​ർ​​വ​​മാ​​യ ചി​​ല വ​​ഴി​വിഘ്ന​​ങ്ങ​​ൾ ഈ ​​സി​​ദ്ധാ​​ന്ത​​ത്തി​​ന്റെ വി​​കാ​​സ​​പ്ര​​ക്രി​​യ​​ക്കി​​ട​​യി​​ൽ ഉ​​ണ്ടാ​​യ​​തു​​കൂ​​ടി ക​​ണ​​ക്കി​​ലെ​​ടു​​ക്കു​​മ്പോ​​ഴാ​​ണ് ഈ ​​അ​​ശാ​​സ്ത്രീ​​യ നി​​ല​​പാ​​ട് ഒ​​രു ത​​മ​​സ്ക​​ര​​ണ​​യ​​ത്ന​​ത്തി​​ന്റെ വി​​ത്താ​​ണെ​​ന്ന് മ​​ന​​സ്സി​​ലാ​​വു​​ക. പ്ര​​ഫ. ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്റെ മാ​​തൃ​​ഗ​​വേ​​ഷ​​ണ​​സ്ഥാ​​പ​​നം മും​​ബൈ​​യി​​ലെ ടാ​​റ്റാ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫ​​ണ്ട​​മെ​​ന്റ​​ൽ റി​​സ​​ർ​​ച്ചാ​​ണ്. അ​​ടി​​സ്ഥാ​​ന ശാ​​സ്ത്ര ഗ​​വേ​​ഷ​​ണ​​ത്തി​​ന് ജ​​ർ​​മ​​നി​​യി​​ലെ വി​​ശ്വോ​​ത്ത​​ര സ്ഥാ​​പ​​ന​​മാ​​യ മാ​​ക്സ് പ്ലാ​​ങ്ക് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്റെ മാ​​തൃ​​ക​​യി​​ൽ ഇ​​ന്ത്യാ ഗ​​വ​​ൺ​​മെ​​ന്റ് സ്ഥാ​​പി​​ച്ച വി​​ശ്രു​​ത​​നി​​ല​​യം. മൂ​​ന്ന​​ര പ​​തി​​റ്റാ​​ണ്ട് അ​​വി​​ടെ സ്തു​​ത്യ​​ർ​​ഹ​​മാ​​യ ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ പ​​ല​​തും ചെ​​യ്ത​​യാ​​ളാ​​ണ് ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ. ഇ​​ന്ത്യ​​യി​​ലാ​​ദ്യ​​മാ​​യി ‘ബോ​​സ്-ഐ​​ൻ​​സ്റ്റൈ​​ൻ ക​​ണ്ട​​ൻ​​സേ​​റ്റ്’ രൂ​​പ​​പ്പെ​​ടു​​ത്തി പ്ര​​ശ​​സ്ത​​മാ​​യ​​ത് ഇ​​ദ്ദേ​​ഹ​​ത്തി​​ന്റെ ലാ​​ബാ​​ണ്. ഗു​​രു​​ത്വ​​ത​​രം​​ഗ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ അ​​ന്താ​​രാ​​ഷ്ട്ര സം​​ഘ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യും ഭൗ​​തി​​കശാ​​സ്ത്ര​​ത്തി​​ലെ ബ്രേ​​ക് ത്രൂ പ്രൈ​​സും ജ്യോ​​തി​​ശാ​​സ്ത്ര​​ത്തി​​ലെ ഗ്രൂ​​ബ​​ർ പ്രൈ​​സും ല​​ഭി​​ക്കു​​ക​​യു​​മുണ്ടാ​​യി. എ​​ന്നി​​ട്ടും ഇ​​ത്ത​​രം ഗ​​വേ​​ഷ​​ണസ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ സാ​​ധാ​​ര​​ണ ന​​ട​​പ്പാ​​യ, പെ​​ൻ​​ഷ​​ൻ​​പ്രാ​​യ​​ത്തി​​നും ശേ​​ഷ​​മു​​ള്ള സർവിസ്​ എ​​ക്സ്റ്റ​​ൻ​​ഷ​​ൻ ന​​ൽ​​കി​​യി​​ല്ല. മാ​​ത്ര​​മ​​ല്ല, 2008 മു​​ത​​ൽ അ​​ർ​​ഹ​​മാ​​യ സ്ഥാ​​ന​​ക്ക​​യ​​റ്റ​​ങ്ങ​​ൾ​​പോ​​ലും ന​​ൽ​​കി​​യി​​ല്ല. 200ഓ​​ളം ഗ​​വേ​​ഷ​​ണ പ്ര​​ബ​​ന്ധ​​ങ്ങ​​ളും അ​​ടി​​സ്ഥാ​​ന ഭൗ​​തി​​ക​​ത്തി​​ൽ ര​​ണ്ടു മൗലിക ഗ്ര​​ന്ഥ​​ങ്ങ​​ളും പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തു​​ക​​യും ഇ​​ന്ത്യ​​യി​​ലും വി​​ദേ​​ശ​​ത്തു​​മു​​ള്ള പ്ര​​മു​​ഖ ഗ​​വേ​​ഷ​​ണ നി​​ല​​യ​​ങ്ങ​​ളി​​ൽ ഗ​​വേ​​ഷ​​ണ​​വും അധ്യാപനവും ന​​ട​​ത്തു​​ക​​യു​​ം ചെ​​യ്ത ട്രാ​​ക് റെ​​ക്കോ​​ഡി​​ന്റെ ഉ​​ട​​മ​​ക്കാ​​ണ് ഈ ​​ത​​മ​​സ്ക​​ര​​ണ​​മെ​​ന്നോ​​ർ​​ക്ക​​ണം.

ടാ​​റ്റാ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫ​​ണ്ട​​മെ​​ന്റ​​ൽ റി​​സ​​ർ​​ച്

ടാ​​റ്റാ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഫ​​ണ്ട​​മെ​​ന്റ​​ൽ റി​​സ​​ർ​​ച്

ഭം​​ഗ്യ​​ന്ത​​രേ​​ണ​​യു​​ള്ള ഈ ​​ഒ​​ഴി​​വാ​​ക്ക​​ലി​​ന്റെ യു​​ക്തി​​സ​​ഹ പ​​രി​​ണ​​തി​​യെ​​ന്നോ​​ണം അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ഗ​​വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്കു​​മേ​​ൽ, സാ​​ധാ​​ര​​ണ ന​​ട​​ക്കാ​​റു​​ള്ള അ​​ക്കാ​​ദ​​മി​​ക് അ​​വ​​ലോ​​ക​​നം പോ​​ലു​​മു​​ണ്ടാ​​യി​​ല്ല. ഇ​​ത്ത​​ര​​ത്തി​​ൽ തി​​ള​​ക്ക​​മാ​​ർ​​ന്ന അ​​ക്കാ​​ദ​​മി​​ക് ച​​രി​​ത്ര​​മു​​ള്ള ഒ​​രു ശാ​​സ്ത്ര​​ജ്ഞ​​നെ ‘പു​​റ​​ത്താ​​ക്കി’​​യെ​​ടു​​ക്കു​​ന്ന​​തി​​ന് പി​​ന്നി​​ൽ ഏ​​തെ​​ങ്കി​​ലും ചി​​ല വ്യ​​ക്തി​​ക​​ളു​​ടെ സ്വാ​​ർ​​ഥ​​ചി​​ന്ത​​യോ വ്യ​​ക്തി​​സ്പ​​ർ​​ധ​​യോ ഒ​​ന്നു​​മ​​ല്ല പ്ര​​വ​​ർ​​ത്തി​​ച്ച​​ത്. മ​​റി​​ച്ച്, മു​​ഖ്യ​​ധാ​​രാ ഭൗ​​തി​​ക​​ശാ​​സ്ത്ര സ​​മൂ​​ഹ​​ത്തി​​ലെ പ്ര​​മാ​​ണി​​സം​​ഘ​​ങ്ങ​​ളു​​ടെ സൂ​​ക്ഷ്മ​​മാ​​യ സം​​ഘ​​ടി​​ത ത​​ന്ത്ര​​മാ​​യി​​രു​​ന്നു. അ​​തി​​ന്റെ ചേ​​തോ​​വി​​കാ​​രം മ​​ന​​സ്സി​​ലാ​​ക്കു​​മ്പോ​​ഴാ​​ണ് ക​​ഥ കൂ​​ടു​​ത​​ൽ ഗൗ​​ര​​വ​​മാ​​ളു​​ക.

ടി.​​ഐ.​​എ​​ഫ്.​​ആ​​റി​​ന്റെ ര​​ണ്ടു മേ​​ധാ​​വി​​ക​​ൾ അ​​വ​​ര​​വ​​രു​​ടെ ഭ​​ര​​ണ​​കാ​​ല​​യ​​ള​​വു​​ക​​ളി​​ൽ കോ​​സ്മി​​ക് റി​​ലേ​​റ്റി​​വി​​റ്റി ഗ​​വേ​​ഷണ​​ത്തി​​ന് പ്ര​​ക​​ട​​മാ​​യി​​ത്ത​​ന്നെ ത​​ട​​സ്സ​​ങ്ങ​​ളു​​ണ്ടാ​​ക്കി. ആ​​ദ്യ​​ത്തേ​​യാ​​ൾ ഒ​​രു​​ഘ​​ട്ടം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ പ്ര​​ഫ. ഉ​​ണ്ണി​​കൃ​​ഷ്ണ​​നെ നേ​​രി​​ട്ടു​​ത​​ന്നെ ‘ഉ​​പ​​ദേ​​ശി​​ച്ചു’, ഈ ​​ഗ​​വേ​​ഷ​​ണം മ​​തി​​യാ​​ക്കാ​​ൻ. സ്ട്രി​​ങ് തി​​യ​​റി ഗ​​വേ​​ഷ​​ണ​​ത്തി​​ലെ ഇ​​ന്ത്യ​​ൻ പ്ര​​മു​​ഖ​​നാ​​ണ് ര​​ണ്ടാ​​മ​​ൻ. ആ ​​വി​​ദ്വാ​​ന് മു​​ൻ​​ഗാ​​മി​​യു​​ടെ സൗ​​മ്യ​​ത​​ന്ത്ര​​മൊ​​ന്നു​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല, ഗ​​വേ​​ഷ​​ണ​​ത്തി​​​ന്റെ പു​​രോ​​ഗ​​തി പ്ര​​ക​​ട​​മാ​​യി​​ത്ത​​ന്നെ ത​​ട​​സ്സ​​പ്പെ​​ടു​​ത്തു​​ന്ന ന​​യ​​ങ്ങ​​ളെ​​ടു​​ത്തു. ര​​ണ്ടാ​​ളു​​ടെ​​യും പ്ര​​വൃ​​ത്തി​​ക​​ൾ​​ക്ക് പി​​ന്നി​​ലു​​ള്ള ചേ​​തോ​​വി​​കാ​​രം ഒ​​ന്നു​​ത​​ന്നെ​​യാ​​യി​​രു​​ന്നു – ഐ​​ൻ​​സ്റ്റൈ​​ന്റെ സി​​ദ്ധാ​​ന്ത​​ങ്ങ​​ളെ ചോ​​ദ്യംചെ​​യ്യു​​ന്ന എ​​ന്തി​​നോ​​ടു​​മു​​ള്ള ക​​ടു​​ത്ത എ​​തി​​ർ​​പ്പ്. വി​​ഗ്ര​​ഹ​​മൂ​​ർ​​ത്തി​​യെ ചോ​​ദ്യം ചെ​​യ്യു​​ന്ന​​ത് മു​​ഖ്യ​​ധാ​​രാ ഭൗ​​തി​​ക​​ത്തി​​ൽ ഇ​​ന്ന് മി​​ക്ക​​വാ​​റും മ​​ത​​നി​​ന്ദ​​യു​​ടെ ത​​ല​​ത്തി​​ലു​​ള്ള അ​​പ​​രാ​​ധ​​മാ​​യി​​ത്തീ​​ർ​​ന്നി​​ട്ടു​​ണ്ട്.

യാ​​ഥാ​​ർ​​ഥ്യ​​ത്തി​​ന്റെ നി​​ല​​വി​​ലെ സ്റ്റാ​​ൻ​​ഡേ​​ഡ് മാ​​തൃ​​ക പ്രാ​​ബ​​ല്യ​​ത്തി​​ലാ​​യ ശേ​​ഷം ഈ ​​മ​​നോ​​ഭാ​​വ​​മാ​​ണ് ഭൗ​​തി​​കശാ​​സ്ത്ര സ​​മൂ​​ഹ​​ത്തി​​ന്റെ മു​​ഖ​​മു​​ദ്രത​​ന്നെ. അ​​തു​​ത​​ന്നെ​​യാ​​ണ് പ്ര​​ഫ. ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്റെ ഗ​​വേ​​ഷ​​ണം ത​​ട​​സ്സ​​പ്പെ​​ടു​​ത്താ​​നും പി​​ന്നീ​​ട് സി​​ദ്ധാ​​ന്തരൂ​​പം പ്ര​​ഖ്യാ​​പി​​ക്ക​​പ്പെ​​ട്ട​​തോ​​ടെ (നേ​​ച്ച​​ർ ഗ്രൂ​​പ് അ​​ത് പു​​സ്ത​​ക​​മാ​​ക്കി​​യ​​തോ​​ടെ) ത​​മ​​സ്ക​​രി​​ക്കാ​​നു​​മു​​ള്ള മൂ​​ലകാ​​ര​​ണം. അ​​വി​​ടെ​​വെ​​ച്ച് പ്ര​​ശ്നം ഗു​​രു​​ത​​ര​​മാ​​യ ഒ​​രു മാ​​നം കൈ​​വ​​രി​​ക്കു​​ന്നു. പ്രാ​​മാ​​ണി​​ക യാ​​ഥാ​​സ്ഥിതിക​​ത​​യും അ​​തി​​നോ​​ടു​​ള്ള ആ​​ചാ​​ര​​നി​​ഷ്ഠ​​യും ശാ​​സ്ത്ര​​ത്തി​​ന്റെ ആ​​ധാ​​ര​​നാ​​ഡി​​യെ​​ത്ത​​ന്നെ ഹ​​നി​​ക്കു​​ന്ന​​താ​​ണ് – അന്വേ​​ഷ​​ണ സ്പി​​രി​​റ്റി​​നെ. ഭൗ​​തി​​കശാ​​സ്ത്രം നേ​​രി​​ടു​​ന്ന പ്ര​​തി​​സ​​ന്ധി​​ക്ക് ഒ​​രാ​​ൾ ഒ​​രു പ​​രി​​ഹാ​​ര​​സാ​​ധ്യ​​ത മു​​ന്നോ​​ട്ടു​​വെ​​ക്കു​​മ്പോ​​ഴാ​​ണ് ശാ​​സ്ത്ര​​വി​​രു​​ദ്ധ​​മാ​​യ ഈ ​​സ​​മീ​​പ​​നം ശാ​​സ്ത്രീ​​യ​​ത​​യു​​ടെ കു​​പ്പാ​​യ​​മി​​ട്ട​​വ​​ർ ത​​ന്നെ അ​​വ​​ലം​​ബി​​ക്കു​​ന്ന​​തെ​​ന്നോ​​ർ​​ക്ക​​ണം. ‘ഡോ​​ഗ് മാ​​റ്റി​​ക്’ രാ​​ഷ്ട്രീ​​യ​​ത്തി​​ന് ശാ​​സ്ത്ര​​ചി​​ന്തയി​​ൽ സ്ഥാ​​ന​​മി​​ല്ലെ​​ന്ന് ആ​​രു​​പ​​റ​​ഞ്ഞു?

പു​​തി​​യ സി​​ദ്ധാ​​ന്ത​​ത്തെ സ്വ​​യം സം​​സാ​​രി​​ക്കാ​​ൻ വി​​ട്ട്, നി​​ല​​വി​​ൽ കി​​രീ​​ടംവെ​​ച്ച് നി​​ൽ​​ക്കു​​ന്ന പ്ര​​മു​​ഖ സി​​ദ്ധാ​​ന്ത​​ങ്ങ​​ളു​​ടെ നി​​ജ​​സ്ഥി​​തി ഒ​​ന്ന് ക​​ണ്ടു​​പോ​​രാം. പോ​​യ നൂ​​റ്റാ​​ണ്ടി​​ന്റെ ആ​​ദ്യ​​ദ​​ശ​​യി​​ൽ സ്വ​​രൂ​​പി​​ച്ച​​താ​​ണ് ഐ​​ൻ​​സ്റ്റൈ​​ന്റെ സി​​ദ്ധാ​​ന്ത​​ങ്ങ​​ൾ. അ​​ന്ന് ജ്യോ​​തി​​ശാ​​സ്ത്രം അ​​തി​​ന്റെ ബാ​​ല്യ​​ദ​​ശ​​യി​​ലാ​​യി​​രു​​ന്നു. സ്വാ​​ഭാ​​വി​​ക​​മാ​​യും ഐ​​ൻ​​സ്റ്റൈ​​ന്റെ​​യും മ​​റ്റും സ​​ങ്ക​​ൽ​​പ​​ന​​ങ്ങ​​ളി​​ലെ പ്ര​​പ​​ഞ്ചം, ന​​മ്മു​​ടെ സ്വ​​ന്തം ഗാ​​ല​​ക്സി​​യാ​​യ ക്ഷീ​​ര​​പ​​ഥ​​വും സ​​മീ​​പ​​സ്ഥ​​മാ​​യ കു​​റേ ന​​ക്ഷ​​ത്ര​​ങ്ങ​​ളും നെ​​ബൂ​​ല​​ക​​ളും മാ​​ത്രം ചേ​​ർ​​ന്നുള്ള​​താ​​യി​​രു​​ന്നു. ബാ​​ക്കി​​യ​​ത്ര​​യും ശൂ​​ന്യ​​മെ​​ന്നും അ​​വ​​ർ നി​​രൂ​​പി​​ച്ചു. വൈ​​കാ​​തെ എ​​ഡ്വി​​ൻ ഹ​​ബ്ൾ വ​​രു​​ന്നു, ന​​ക്ഷ​​ത്ര​​പ​​ഥ​​ങ്ങ​​ൾ​​ക്ക​​പ്പു​​റ​​ത്തേ​​ക്ക് ജ്യോ​​തി​​ശാ​​സ്ത്രം വി​​ക​​സി​​ക്കു​​ന്നു. അ​​തോ​​ടെ പ്ര​​പ​​ഞ്ചം അ​​തി​​ന്റെ വി​​രാ​​ട് സ്വ​​രൂ​​പം മ​​നു​​ഷ്യ​​നു​​ മു​​ന്നി​​ൽ അ​​നാ​​വ​​ര​​ണം ചെ​​യ്യു​​ക​​യാ​​യി.

ഐൻസ്റ്റൈൻ
ഐൻസ്റ്റൈൻ

അ​​താ​​ക​​ട്ടെ, ഐ​​ൻ​​സ്റ്റൈ​​ന്റെ കാ​​ല​​ത്തെ പ്ര​​പ​​ഞ്ച​​ഗ​​ണ​​ന​​യു​​ടെ ക്ലീ​​ൻ ആയിരം മ​​ട​​ങ്ങ് വ​​ലുപ്പ​​മു​​ള്ള രൂ​​പ​​മാ​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല, പ്ര​​പ​​ഞ്ചം നി​​റ​​ച്ച് പ​​ദാ​​ർ​​ഥ​​ങ്ങ​​ളും ഊ​​ർ​​ജ​​വു​​മാ​​ണെ​​ന്ന് ക​​ണ്ടു – ശൂ​​ന്യ​​ത​​ക്ക് കാ​​ലു​​കു​​ത്താ​​നി​​ട​​മി​​ല്ലാ​​ത്ത നി​​ബി​​ഡ പ്ര​​പ​​ഞ്ചം. ഇ​​ത്ര​​ക്ക് അ​​തിഭീ​​മ​​മാ​​യ പ​​ദാ​​ർ​​ഥ-ഉ​​ള്ള​​ട​​ക്ക​​ത്തി​​ന് സ്വാ​​ഭാ​​വി​​ക​​മാ​​യും ഉ​​ണ്ടാ​​വു​​മ​​ല്ലോ ഭീ​​മ​​മാ​​യ ഗു​​രു​​ത്വ​​ബ​​ലം. പ്ര​​കാ​​ശകിരണം തൊ​​ട്ട് കൊ​​ച്ചു​​ഘ​​ടി​​കാ​​രം വ​​രെ ഏ​​തു പ​​ദാ​​ർ​​ഥ​​ച​​ല​​ന​​ത്തെ​​യും ഗ​​ണ്യ​​മാ​​യി സ്വാ​​ധീ​​നി​​ക്കു​​ന്ന ഈ ​​ശ​​ക്തി​​യെ വി​​ഗ​​ണി​​ച്ചു​​കൊ​​ണ്ടാ​​ണ് ഐ​​ൻ​​സ്റ്റൈ​​ന്റെ സി​​ദ്ധാ​​ന്ത​​പ​​രി​​സ​​രം നി​​ർ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ബ​​ല​​ത​​ന്ത്ര​​വും ആ​​പേ​​ക്ഷി​​ക​​ത​​യും പ​​രി​​ഗ​​ണി​​ക്കു​​മ്പോ​​ൾ സ​​ർ​​വ​​വ്യാ​​പി​​യാ​​യ ഗു​​രു​​ത്വ​​ബ​​ല​​ത്തെ ക​​ണ​​ക്കി​​ലെ​​ടു​​ക്കാ​​തെ നി​​ർ​​വാ​​ഹ​​മി​​ല്ലെ​​ന്ന​​റി​​യാ​​ൻ സാ​​മാ​​ന്യ​​ബു​​ദ്ധി മ​​തി. അ​​ഥ​​വാ, ഇപ്പറഞ്ഞ ബ്രഹത്തായ ഗു​​രു​​ത്വ​​ബ​​ല​​ത്തെ വി​​ഗ​​ണി​​ച്ച് നി​​ർ​​മി​​ച്ചി​​ട്ടു​​ള്ള നി​​ല​​വി​​ലെ യാ​​ഥാ​​ർ​​ഥ്യ മാ​​തൃ​​ക മി​​ത​​മാ​​യി പ​​റ​​ഞ്ഞാ​​ൽ ബാ​​ലി​​ശ​​മാ​​ണ്. അ​​തി​​ന്റെ പ്രാ​​യോ​​ഗി​​ക പ്ര​​ത്യാ​​ഘാ​​തം ഒ​​രു സ്മാ​​ർ​​ട്ഫോ​​ൺ കൈ​​യി​​ലു​​ള്ള ഏ​​തു സ്കൂ​​ൾ​​കു​​ട്ടി​​ക്കും മ​​ന​​സ്സി​​ലാ​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ.

ജി.​​പി.​​എ​​സ് പോ​​ലു​​ള്ള ആ​​ഗോ​​ള നാ​​വി​​ഗേ​​ഷ​​ന​​ൽ സാ​​റ്റ​​ലൈ​​റ്റ് വ്യൂ​​ഹ​​ങ്ങ​​ൾ ഐ​​ൻ​​സ്റ്റൈ​​ന്റെ സ്പെ​​ഷ​​ൽ തി​​യ​​റി ഓ​​ഫ് റി​​ലേ​​റ്റി​​വി​​റ്റി​​യെ (STR) അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യു​​ള്ള​​താ​​ണെ​​ന്നാ​​ണ് പൊ​​തു​​വി​​ൽ ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്. ഭൂ​​മി​​യി​​ലോ അ​​തി​​ന്റെ സ​​മീ​​പ​​ത്തോ ഉ​​ള്ള ഒ​​രു സ്വീ​​ക​​ർ​​ത്താ​​വി​​ലെ​​ത്താ​​ൻ ജി.​​പി.​​എ​​സ് സി​​ഗ്ന​​ൽ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്, ആ​​റ്റ​​മി​​ക് ക്ലോ​​ക്കു​​ക​​ളെ​​യും റേ​​ഡി​​യോ ത​​രം​​ഗ​​ങ്ങ​​ളെ​​യു​​മാ​​ണ​​ല്ലോ. പ്ര​​കാ​​ശ​​ത്തി​​ന്റെ ആ​​പേ​​ക്ഷി​​ക പ്ര​​വേ​​ഗം സ്രോ​​ത​​സ്സി​​നെ​​യോ നി​​രീ​​ക്ഷ​​ക​​നെ​​യോ ആ​​ശ്ര​​യി​​ച്ചു​​ള്ള​​ത​​ല്ല എ​​ന്ന​​താ​​ണ് ഇ​​വി​​ടെ അ​​ടി​​സ്ഥാ​​നാ​​ശ​​യം. നി​​രീ​​ക്ഷ​​ക​​ൻ ഒ​​രു നി​​ശ്ച​​ല​​ഭൂ​​മി​​ക​​യി​​ലാ​​ണെ​​ന്നും ബാ​​ക്കി ലോ​​കം ആ​​പേ​​ക്ഷി​​ക​​മാ​​യി ച​​ലി​​ക്കു​​ന്നെ​​ന്നു​​മാ​​ണ് വെപ്പ്. ഈ ​​നി​​രീ​​ക്ഷ​​ക​​നും സ്രോ​​ത​​സ്സി​​നു​​മി​​ട​​യി​​ലെ ദൂ​​രം തി​​ട്ട​​പ്പെ​​ടു​​ത്തു​​ക, സ്ഥി​​രാ​​ങ്ക​​മാ​​യി പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ള്ള പ്ര​​കാശവേ​​ഗ​​ത്തെ അ​​ത് സ​​ഞ്ച​​രി​​ക്കാ​​നെ​​ടു​​ത്ത സ​​മ​​യം​​കൊ​​ണ്ട് ഗു​​ണി​​ച്ചി​​ട്ടാ​​ണ്. STR പ്ര​​കാ​​രം ഇ​​ത് ര​​ണ്ടും തു​​ല്യ​​മാ​​യി​​രി​​ക്ക​​ണം. എ​​ന്നാ​​ൽ, യ​​ഥാ​​ർ​​ഥ അ​​നു​​ഭ​​വ​​ത്തി​​ൽ അ​​വ തു​​ല്യ​​മ​​ല്ല. എ​​ന്നു​​വെ​​ച്ചാ​​ൽ, വ്യ​​ക്ത​​മാ​​യ പൊ​​രു​​ത്ത​​ക്കേ​​ട്. നി​​ർ​​ണാ​​യ​​ക​​മാ​​യ ഈ ​​വ്യ​​ത്യാ​​സ പ്രശ്​നത്തെ ജി.​​പി.​​എ​​സ് എ​​ൻജിനീ​​യ​​ർ​​മാ​​ർ യ​​ന്ത്ര​​ത്തി​​ൽ ശ​​രി​​പ്പെ​​ടു​​ത്തി​​വെ​​ക്കു​​ന്നു​​ണ്ട്.

അ​​ല്ലാ​​ത്ത​​പ​​ക്ഷം വി​​മാ​​ന​​ങ്ങ​​ൾ നി​​ലം​​പൊ​​ത്തും, തെ​​രു​​വി​​ൽ അ​​പ​​ക​​ട​​ങ്ങ​​ൾ പെ​​രു​​കും, ജി.​​പി.​​എ​​സ് ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള ഏ​​തി​​ട​​പാ​​ടും അ​​വ​​താ​​ള​​ത്തി​​ലാ​​കും. ഭൗ​​തി​​ക​​ശാ​​സ്ത്രം പ​​ക്ഷേ, ഈ ​​പൊ​​രു​​ത്ത​​ക്കേ​​ടി​​ന് ഒ​​രു വി​​ശ​​ദീ​​ക​​ര​​ണ​​ത്തി​​നും ഇ​​ന്നോ​​ളം ത​​യാ​​റാ​​യിട്ടി​​ല്ല. ഒ​​ക്കെ STRന്റെ ​​അ​​ടി​​സ്ഥാ​​ന​​ത്തി​​ല​​ങ്ങ് ന​​ട​​ക്കു​​ന്നു എ​​ന്ന് ഒ​​ഴു​​ക്ക​​ൻ വാ​​ച​​ക​​മ​​ടി തു​​ട​​രു​​ക​​യുമാ​​ണ്. പ്ര​​ഫ. ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്റെ ആ​​ദ്യ​​പു​​സ്ത​​കം (Gravity's Time) ഈ ​​പ്ര​​ശ്ന​​ത്തി​​ന് ശ്ര​​ദ്ധേ​​യ​​മാ​​യ ഒ​​രു​​ത്ത​​രം ത​​രു​​ന്നു​​ണ്ട്: അ​​താ​​യ​​ത്, പി​​ശ​​കി​​പ്പോ​​യ ഒ​​രു സി​​ദ്ധാ​​ന്ത​​ത്തി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ജി.​​പി.​​എ​​സി​​ന് പ്ര​​വ​​ർ​​ത്തി​​ക്കാ​​നേ ക​​ഴി​​യി​​ല്ല! STRന്റെ ​​അ​​ടി​​സ്ഥാ​​ന​​ത്തി​​ല​​ല്ല മ​​റി​​ച്ച് കേവലമായ (absolute) ച​​ട്ട​​ക്കൂ​​ടു​​ള്ള മ​​റ്റൊ​​രു ഭൂ​​മി​​ക​​യി​​ലാ​​ണ് അ​​ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ആ ​​ച​​ട്ട​​ക്കൂ​​ട് ഈ ​​പ്ര​​പ​​ഞ്ചംത​​ന്നെ​​യാ​​ണ്, അ​​തി​​ന്റെ ഗു​​രു​​ത്വ​​ബ​​ല വ്യാ​​പ്തി​​യോ​​ടെ. ജി.​​പി.​​എ​​സ് എ​​ൻജി​​നീ​​യ​​ർ​​മാ​​ർ യ​​ന്ത്ര​​ത്തെ ‘അ​​ഡ്ജസ്റ്റ്’ ചെ​​യ്ത് ശ​​രി​​പ്പെ​​ടു​​ത്തി​​യ​​ത് ഈ ​​ബൃഹ​​ദ് ച​​ട്ട​​ക്കൂ​​ടിലേ​​ക്കാ​​ണ് – ഭൗ​​തി​​ക​​ശാ​​സ്ത്രം വി​​ഴു​​ങ്ങി​​യ യ​​ഥാ​​ർ​​ഥ യാ​​ഥാ​​ർ​​ഥ്യ​​ഘ​​ട​​ന​​യി​​ലേ​​ക്ക്.

അ​​തു​​കൊ​​ണ്ട് സ്കൂ​​ൾകു​​ട്ടി​​ക്ക് നി​​സ്സാ​​ര​​മാ​​യി തന്റെ സ​​ന്ദേ​​ഹം തീ​​ർ​​ക്കാ​​നാ​​വു​​ന്നു. ഭൗ​​തി​​ക​​ശാ​​സ്ത്ര വി​​ദ്വാ​​ന്മാ​​രു​​ടെ അ​​യി​​ത്ത​​വും ധൈഷണികാടിമത്തവുമൊ​​ന്നും ബാ​​ല​​മ​​ന​​സ്സി​​നെ തീ​​ണ്ടു​​ന്നി​​ല്ല​​ല്ലോ. സ​​മ​​സ്ത പ്ര​​പ​​ഞ്ച​​ത്തെ​​യും ഇ​​ന്നോ​​ളം ക​​ണ്ണ​​ട​​ച്ചി​​രു​​ട്ടാ​​ക്കി​​പ്പോ​​ന്ന ഇ​​രി​​പ്പു​​മു​​റി​​യി​​ലെ ഐ​​രാ​​വ​​ത​​ത്തെ​​യും (ഗു​​രു​​ത്വ​​ബ​​ലം) അ​​ട​​ക്കം സ്വാം​​ശീ​​ക​​രി​​ക്കു​​ന്ന പു​​തി​​യ സി​​ദ്ധാ​​ന്ത​​ത്തി​​ന് മു​​ന്നി​​ലെ ബാ​​ലി​​ശ​​മാ​​യ ‘സി​​ദ്ധാ​​ന്തം പി​​ടി​​ക്ക​​ൽ’ എ​​ത്ര​​കാ​​ലം ചെ​​ല​​വാ​​കും എ​​ന്നാ​​ണി​​നി ക​​ണ്ട​​റി​​യേ​​ണ്ട​​ത്. കാ​​ര​​ണം, പ്ര​​പ​​ഞ്ച​​ത്തി​​ന് ഭ​​ക്തി​​രോ​​ഗ​​വും മാമൂൽ പേടിയുമി​​ല്ല –ഐ​​ൻ​​സ്റ്റൈ​​ൻ ഉ​​ണ്ടെ​​ങ്കി​​ലും ഇ​​ല്ലെ​​ങ്കി​​ലും.

News Summary - article about cs unnikrishnan