Begin typing your search above and press return to search.
proflie-avatar
Login

ശി​ര​സ്സ്​ ഛേദി​ക്ക​പ്പെ​ട്ട സം​വ​ര​ണം

ഭ​ര​ണ​ഘ​ട​ന​യെത​ന്നെ അ​ട്ടി​മ​റി​ച്ച്​ മു​ന്നാ​ക്ക​ക്കാ​ർ​ക്ക്​ സം​വ​ര​ണം ന​ൽ​കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന്​ സു​പ്രീം​കോ​ട​തി​യു​ടെ ഭൂ​രി​പ​ക്ഷ​വി​ധി അം​ഗീ​കാ​രം ന​ൽ​കി​യി​രി​ക്കു​ന്നു. എ​ന്താ​ണ്​ ഇ​തു​വ​ഴി സം​ഭ​വി​ക്കു​ക? സം​വ​ര​ണം​ത​ന്നെ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മോ?

ശി​ര​സ്സ്​ ഛേദി​ക്ക​പ്പെ​ട്ട സം​വ​ര​ണം
cancel

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 103ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി സു​പ്രീം​കോ​ട​തി 2022 ന​വം​ബ​ർ ഏ​ഴി​ലെ വി​ധി​യി​ലൂ​ടെ ശ​രി​വെ​ച്ചി​രി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ അ​ഞ്ചു ന്യാ​യാ​ധി​പ​രും സാ​മ്പ​ത്തി​ക​സം​വ​ര​ണം ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ന​ക്കെ​തി​ര​ല്ലെ​ന്നു വി​ധി​ച്ച​തോ​ടെ സം​വ​ര​ണം പ്രാ​തി​നി​ധ്യ​ത്തി​നു​വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന സ​ങ്ക​ൽ​പം​ത​ന്നെ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യി​ലെ സാ​മൂ​ഹി​ക​നീ​തി​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​യാ​ണ് സം​വ​ര​ണ​മെ​ന്നി​രി​ക്കെ നി​ല​വി​ലെ സം​വ​ര​ണ​രീ​തി​ക്കെ​തി​രെ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ...

Your Subscription Supports Independent Journalism

View Plans

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ 103ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി സു​പ്രീം​കോ​ട​തി 2022 ന​വം​ബ​ർ ഏ​ഴി​ലെ വി​ധി​യി​ലൂ​ടെ ശ​രി​വെ​ച്ചി​രി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ അ​ഞ്ചു ന്യാ​യാ​ധി​പ​രും സാ​മ്പ​ത്തി​ക​സം​വ​ര​ണം ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ന​ക്കെ​തി​ര​ല്ലെ​ന്നു വി​ധി​ച്ച​തോ​ടെ സം​വ​ര​ണം പ്രാ​തി​നി​ധ്യ​ത്തി​നു​വേ​ണ്ടി​യു​ള്ള​താ​ണെ​ന്ന സ​ങ്ക​ൽ​പം​ത​ന്നെ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യി​ലെ സാ​മൂ​ഹി​ക​നീ​തി​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​യാ​ണ് സം​വ​ര​ണ​മെ​ന്നി​രി​ക്കെ നി​ല​വി​ലെ സം​വ​ര​ണ​രീ​തി​ക്കെ​തി​രെ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ ര​ണ്ടു ജ​ഡ്ജി​മാ​ർ നി​ല​പാ​ടെ​ടു​ത്തി​രി​ക്കു​ന്നു​വെ​ന്ന​ത് ഞെ​ട്ട​ലു​ള​വാ​ക്കു​ന്നു​ണ്ട്. സം​വ​ര​ണ​ത്തി​​ന്റെ നീ​തി​ത​ത്ത്വ​ത്തി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ക​യാ​ണ് എ​ന്നു പ​റ​യേ​ണ്ടിവ​രു​ന്ന​തും അ​തു​കൊ​ണ്ടാ​ണ്.

3-2 ​ന്റെ ​നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് 103ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി​യെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്ത​ത്. സ​വ​ർ​ണ​സം​വ​ര​ണം ശ​രി​വെ​ച്ച വി​ധി​ക​ൾ​ക്കൊ​പ്പം വി​യോ​ജ​ന​വി​ധി​യെ​യും മാ​ധ്യ​മ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി വി​ധി​യി​ലൂ​ടെ ഇ​ന്ത്യ​യി​ലെ 82 ശ​ത​മാ​നം വ​രു​ന്ന അ​ടി​സ്ഥാ​ന​ജ​ന​ത 5-0ത്തി​ന് തോ​ൽ​ക്കു​ക​യാ​ണു​ണ്ടാ​യ​ത് എ​ന്ന യാ​ഥാ​ർ​ഥ്യം ന​മ്മ​ൾ അം​ഗീ​ക​രി​ച്ചേ തീ​രൂ. ഈ ​യാ​ഥാ​ർ​ഥ്യ​ത്തി​ലൂ​ന്നി​വേ​ണം ഇ​നി സം​വ​ര​ണ​പ്ര​ശ്ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യേ​ണ്ട​ത്. എ​ങ്കി​ൽ മാ​ത്ര​മേ ച​തി​യു​ടെ ആ​ഴ​വും പ്ര​ഹ​ര​ത്തി​​ന്റെ ആ​ഘാ​ത​വും എ​ത്ര​ത്തോ​ള​മാ​ണെ​ന്നു ബോ​ധ്യ​മാ​കൂ.

2019 ജ​നു​വ​രി 8നാ​ണ് ലോ​ക്സ​ഭ​യി​ൽ 124ാം ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി ബി​ല്ല് മൃ​ഗീ​യ (3-323) ഭൂ​രി​പ​ക്ഷ​ത്തി​ൽ പാ​സാ​യ​ത്. 9ന് ​രാ​ജ്യ​സ​ഭ​യി​ലും ബി​ല്ലെ​ത്തി. ജ​നു​വ​രി 12ന് 103ാം ​ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി രാ​ഷ്ട്ര​പ​തി ഒ​പ്പു​വെ​ച്ചു നി​യ​മ​മാ​ക്കു​ക​യും ചെ​യ്തു. നി​ല​വി​ലു​ള്ള സം​വ​ര​ണം നി​ർ​ത്ത​ലാ​ക്കു​ക ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മി​ല്ലെ​ന്നാ​ണ് ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ഭേ​ദ​മ​ന്യേ എ​ല്ലാ​വ​രും അ​ക്കാ​ല​ത്ത് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തു​ത​ന്നെ​യാ​ണ് 2021ൽ ​കേ​ര​ള​ത്തി​ൽ സ​വ​ർ​ണ​ സം​വ​ര​ണം പ്ര​ഖ്യാ​പി​ച്ച്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ആ​വ​ർ​ത്തി​ച്ച​ത്. നി​ല​വി​ലു​ള്ള സം​വ​ര​ണ​ത്തി​ന് ഒ​രു കു​റ​വും സം​ഭ​വി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം. ദൈ​വ​ത്തി​നു​ള്ള​ത് ദൈ​വ​ത്തി​നും സീ​സ​റി​നു​ള്ള​ത് സീ​സ​റി​നും എ​ന്ന പ​ഴ​മൊ​ഴി​യെ വി​ക​ല​മാ​യി അ​നു​ക​രി​ച്ചു​കൊ​ണ്ട് പി​ന്നാ​ക്ക​ക്കാ​രു​ടെ പ​ങ്ക് പി​ന്നാ​ക്ക​ക്കാ​ർ​ക്കും ദ​രി​ദ്ര​രു​ടെ പ​ങ്ക് സ​വ​ർ​ണ​ദ​രി​ദ്ര​ർ​ക്കും ന​ൽ​കു​മെ​ന്നാ​ണ് ഏ​താ​ണ്ടെ​ല്ലാ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും നി​ല​പാ​ടെ​ടു​ത്ത​ത്. ഈ ​നി​ല​പാ​ടി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​നീ​തി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ത​യാ​റാ​യ​തു​മി​ല്ല. ഇ​തി​നി​ട​യി​ൽ സ​വ​ർ​ണ​സം​വ​ര​ണം ചോ​ദ്യം​ചെ​യ്തു​കൊ​ണ്ട് ഫ​യ​ൽ ചെ​യ്യ​പ്പെ​ട്ട ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​​ന്റെ പ​രി​ഗ​ണ​ന​ക്കു വി​ട്ടു.

സാ​മ്പ​ത്തി​കം അ​ടി​സ്ഥാ​ന​മാ​ക്കി സം​വ​ര​ണ​മു​ൾ​പ്പെ​ടെ പ്ര​ത്യേ​ക വ​കു​പ്പു​ക​ൾ സൃ​ഷ്ടി​ക്കാ​ൻ‍ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന 103ാം ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ഘ​ട​ന​ക്ക് വി​രു​ദ്ധ​മാ​ണോ? എ​യ്ഡ​ഡ്-അ​ൺ​എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക വ​കു​പ്പു​ക​ൾ സം​വ​ര​ണ​ത്തി​നാ​യി സൃ​ഷ്ടി​ക്കാ​ൻ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ഘ​ട​ന​യെ ത​ക​ർ​ക്കു​മോ? ഒ.​ബി.​സി, എ​സ്.​സി, എ​സ്.​ടി തു​ട​ങ്ങി​യ​വ​രെ സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​ന്റെ പ​രി​ധി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന 103ാം ഭേ​ദ​ഗ​തി ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ഘ​ട​ന​ക്ക് വി​രു​ദ്ധ​മാ​ണോ? എ​ന്നീ മൂ​ന്നു വി​ഷ​യ​ങ്ങ​ളാ​ണ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​​ന്റെ പ​രി​ഗ​ണ​ന​യി​ൽ വ​ന്ന​ത്. ആ​ശ്ച​ര്യ​മെ​ന്നു പ​റ​യ​ട്ടെ, സാ​മ്പ​ത്തി​ക​സം​വ​ര​ണം ശ​രി​വെ​ച്ച ര​ണ്ടു വി​ധി​ന്യാ​യ​ങ്ങ​ൾ നി​ല​വി​ലെ സം​വ​ര​ണ​രീ​തി​യി​ലേ​ക്ക് ച​ർ​ച്ച​യെ നീ​ട്ടി​യി​രി​ക്കു​ന്നു. 'ജാ​തി​സം​വ​ര​ണം' (ജാ​തി​സം​വ​ര​ണം എ​ന്നാ​ക്ഷേ​പി​ക്ക​പ്പെ​ടു​ന്ന) ഈ ​നി​ല​യി​ൽ തു​ട​രേ​ണ്ട​തി​ല്ല എ​ന്നാ​ണ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഇ​നി​യെ​ന്താ​കും നി​ല​വി​ലെ സം​വ​ര​ണ​രീ​തി​യു​ടെ ഭാ​വി?

കോ​ട​തി നി​ശ്ച​യി​ച്ച പ​രി​ഗ​ണ​നാ​വി​ഷ​യ​ങ്ങ​ളി​ൽനി​ന്നു​ത​ന്നെ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 15 (4), 16 (4) പ്ര​കാ​ര​മു​ള്ള സം​വ​ര​ണ​ത്തി​ന്റെ സാ​ധു​ത പ​രി​ശോ​ധി​ക്ക​ലും ഭാ​വി നി​ശ്ച​യി​ക്ക​ലും ഈ ​കേ​സി​ന്റെ പ​രി​ധി​യി​ലേ​യി​ല്ല എ​ന്ന​തു വ്യ​ക്ത​മാ​ണ്.

പ്ര​സ്തു​ത അ​നു​​ച്ഛേദ​ങ്ങ​ളെ ക​ക്ഷി​ക​ളാ​രും പ്ര​ശ്ന​വ​ത്ക​രി​ച്ചി​ട്ടു​മി​ല്ല. എ​ന്നി​ട്ടും ബേ​ലാ എം. ​ത്രി​വേ​ദി​യു​ടെ വി​ധി​ന്യാ​യ​ത്തി​ലെ 28ാം ഖ​ണ്ഡി​ക​യി​ൽ ''സ്വാ​ത​ന്ത്ര്യത്തി​ന്റെ 75 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട ഈ ​കാ​ല​ത്ത്, സ​മൂ​ഹ​ത്തി​ന്റെ വി​ശാ​ലതാ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ച് ​സംവ​ര​ണസ​മ്പ്ര​ദാ​യ​മാ​കെ പു​നഃപ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്'' എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ജ​സ്റ്റി​സ്

ജെ.​ബി.​ പ​ർ​ദീ​വാ​ല​യാ​ക​ട്ടെ ഡോ​. ബി.​ആ​ർ.​അം​ബേ​ദ്ക​റെ സ​ന്ദ​ർ​ഭ​ത്തി​ൽ​നി​ന്ന​ട​ർ​ത്തി​മാ​റ്റി, തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചാ​ണ് നി​ല​വി​ലെ സം​വ​ര​ണത്തി​നെ​തി​രെ പ​രാ​മ​ർ​ശം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ ​വി​ധി​ന്യാ​യ​ത്തി​ൽ 190ാം ഖ​ണ്ഡികയി​ൽ

''ബാ​ബാ​സാ​ഹേ​ബ് അം​ബേ​ദ്ക​റു​ടെ ആ​ശ​യ​മെ​ന്ന​ത് സാ​മൂ​ഹിക ഐ​ക്യം കൊ​ണ്ടു​വ​രു​ന്ന​തി​നുവേ​ണ്ടി പ​ത്തു വ​ർ​ഷ​ത്തേ​ക്കുമാ​ത്രം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്ന​താ​യി​രു​ന്നു, എ​ന്നി​രു​ന്നാ​ലു​മ​ത് ഏ​ഴു പ​തി​റ്റാ​ണ്ടാ​യി തു​ട​രു​ക​യാ​ണ്.​ സം​വ​ര​ണ​മെ​ന്ന​ത് ഒ​രു നി​ക്ഷി​പ്ത​ താ​ൽ​പര്യ​മാ​യി അ​ന​ന്ത​മാ​യ കാ​ല​ത്തേ​ക്ക് തു​ട​രാ​ൻ പാ​ടു​ള്ള​ത​ല്ല'' എ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്നു. അ​തേസ​മ​യം, തൊ​ട്ട​ടു​ത്ത ഖ​ണ്ഡി​ക​യി​ൽ 103ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യെ വി​ധി​ന്യാ​യം ശ​രി​വെക്കു​ക​യും ചെ​യ്യു​ന്നു.

ഇ​ന്ത്യ​യൊ​ട്ടാ​കെ ക​ഴി​ഞ്ഞ ഏ​ഴു പ​തി​റ്റാ​ണ്ടാ​യി നി​ല​നി​ന്നുവ​രു​ന്ന സം​വ​ര​ണം എ​സ്.​സി/​എ​സ്.​ടി സം​വ​ര​ണ​മാ​ണ്. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​നോ മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​നോ (ഒ.​ബി.​സി) സ്വ​കാ​ര്യ​മേ​ഖ​ല​യി​ലോ, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് മേ​ഖ​ല​യി​ലോ ഇ​ക്കാ​ലം​വ​രെ സം​വ​ര​ണ​മി​ല്ല. അ​തേസ​മ​യം, ഈ ​കേ​സ് പ​രി​ഗ​ണി​ച്ച ബെഞ്ച് ഒ​ന്നാ​കെ സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ എ​ന്ന​ പേ​രി​ൽ സ​വ​ർ​ണ​ർ​ക്ക് എ​യ്ഡ​ഡ് മേ​ഖ​ല​യി​ല​ട​ക്കം സം​വ​ര​ണം ശ​രി​വെക്കുക​യും അ​തേസ​മ​യം,​ അ​വ​രി​ലെ ര​ണ്ടു​പേ​ർ ദ​ലിത്-​പി​ന്നാ​ക്ക സം​വ​ര​ണം പു​നഃപ​രി​ശോ​ധി​ക്ക​ണമെ​ന്നു നി​ല​പാ​ടെ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.​ ഇ​തി​ലെ ലോ​ജി​ക്ക​ൽ ഫാ​ല​സി​യ​ല്ല, സാ​മൂ​ഹിക ​നീ​തി ലം​ഘ​ന​മാ​ണ് ജ​ന​ം ഇ​നി ച​ർ​ച്ചചെ​യ്യേ​ണ്ട​ത്.

ഹി​ന്ദു​ത്വ​ത്തി​​ന്റെ ഭ​ര​ണ​ച​ക്ര​ത്തി​ലൂ​ടെ സാ​മൂ​ഹി​ക​നീ​തി​യെ​ന്ന ആ​ശ​യം ഒ​രു അ​ർ​ധ​വൃ​ത്തം സ​ഞ്ച​രി​ച്ച​പ്പോ​ഴേ​ക്കും സം​വ​ര​ണ​ത്തി​​ന്റെ അ​ടി​സ്ഥാ​ന​ത​ത്ത്വ​ങ്ങ​ൾത​ന്നെ കീ​ഴ്മേ​ൽ മ​റി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. 2019നു ​മു​മ്പ് മ​തി​യാ​യ പ്രാ​തി​നി​ധ്യ​ത്തി​നുവേ​ണ്ടി ന​ൽ​ക​പ്പെ​ടു​ന്ന സം​വ​ര​ണം എ​ന്ന ആ​ശ​യ​ത്തി​നാ​യി​രു​ന്നു സാ​മൂ​ഹി​കാം​ഗീ​കാ​ര​മു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, നൂ​റ്റി​മൂ​ന്നാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​യോ​ടെ സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ​യു​ടെ മ​റ​വി​ൽ സ​വ​ർ​ണ​ർ​ക്കു പ്ര​ത്യേ​ക പ്രാ​തി​നി​ധ്യം ന​ൽ​കു​ന്ന രീ​തി നി​ല​വി​ൽ വ​ന്നു. കൗ​തു​ക​ക​ര​മെ​ന്നു പ​റ​യ​ട്ടെ, സ​മ്പ​ത്തി​​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലേ​ർ​പ്പെ​ടു​ത്തി​യ സം​വ​ര​ണ​ത്തി​നു​ള്ളി​ലെ നീ​തി​രാ​ഹി​ത്യം കോ​ട​തി​യി​ൽ ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ട​തോ​ടു​കൂ​ടി ക​ഴി​ഞ്ഞ 75 വ​ർ​ഷ​മാ​യി നി​ല​നി​ൽ​ക്കു​ന്ന സം​വ​ര​ണം ജാ​തി​വ്യ​വ​സ്ഥ​യെ ശാ​ശ്വ​തീ​ക​രി​ക്കു​ന്ന ആ​ശ​യ​മാ​കു​ക​യും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യി​രു​ന്ന സാ​മ്പ​ത്തി​ക​സം​വ​ര​ണം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സ​മ്മി​തി​യു​ള്ള ആ​ശ​യ​മാ​കു​ക​യും ചെ​യ്തു. നി​ല​വി​ലെ സം​വ​ര​ണ​ത്തി​ന് ഒ​രു മാ​റ്റ​വും സം​ഭ​വി​ക്കി​ല്ലെ​ന്ന് നി​ര​ന്ത​രം ജ​ന​ങ്ങ​ളെ വി​ശ്വ​സി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന/​തെ​റ്റി​ദ്ധ​രി​പ്പി​ച്ച നേ​താ​ക്ക​ളാ​രും മേ​ൽ​സൂ​ചി​പ്പി​ച്ച വി​ധി​ന്യാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ദ്യ​ദി​ന​ങ്ങ​ളി​ലൊ​ന്നും പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ഈ ​മൗ​നം അ​ശ്ര​ദ്ധ​കൊ​ണ്ടോ അ​റി​വി​ല്ലാ​യ്മ​കൊ​ണ്ടോ സം​ഭ​വി​ക്കു​ന്ന ഒ​ന്ന​ല്ല, ആ​ഗ്ര​ഹ​വും ക​ൽ​പ​ന​യും ഒ​ന്നാ​കു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന നി​ശ്ശ​ബ്ദ​ത മാ​ത്ര​മാ​ണ​ത്. ഇ​പ്പോ​ൾ ത​മി​ഴ്നാ​ട് സ​ർ​ക്കാ​റി​ന്റെ​യും ഡി.​എം.​കെ​യു​ടെ​യും ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​​ന്റെ ഫ​ല​മാ​യി ചി​ല ച​ർ​ച്ച​ക​ൾ മു​ഖ്യ​ധാ​ര​യി​ൽ ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

വ​ധ​ശി​ക്ഷ സം​വ​ര​ണ​ത്തി​നു മാ​ത്ര​മോ?

സ​വ​ർ​ണ സം​വ​ര​ണ​ക്കേ​സി​ലെ വി​ധി​യി​ലൂ​ടെ ഭ​ര​ണ​ഘ​ട​നത​ന്നെ ഒ​രു സ​വ​ർ​ണ രേ​ഖ​യാ​യി മാ​റ്റി​യെ​ഴു​ത​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. കേ​സി​ൽ ഹ​ര​ജി​ക്കാ​ർ​ക്കു വേ​ണ്ടി ഹാ​ജ​രാ​യ പ്ര​മു​ഖ അ​ക്കാ​ദ​മി​ഷ്യ​നും വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​നു​മാ​യ ഡോ. ​മോ​ഹ​ൻ​ഗോ​പാ​ൽ വാ​ദ​ത്തി​ന്റെ ആ​ദ്യ​ദി​വ​സം 103ാം ഭ​ര​ണ​ഘ​ട​നാ​ഭേ​ദ​ഗ​തി​യെ വി​ശേ​ഷി​പ്പി​ച്ച​ത് 'ഫ്രോ​ഡ് ഓ​ൺ ദി ​കോ​ൺ​സ്റ്റി​റ്റ്യൂ​ഷ​ൻ' എ​ന്നാ​ണ്. ഈ ​വി​ശേ​ഷ​ണം വ​ലി​യ​തോ​തി​ൽ ച​ർ​ച്ചചെ​യ്യ​പ്പെ​ടു​ക​യു​ണ്ടാ​യി. ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ കേ​സ് പ​രി​ഗ​ണി​ച്ച ബെ​ഞ്ചി​ന് നി​യ​മ​നി​ർ​മാ​ണ​ത്തി​ലെ അ​തി​ക്ര​മം മ​ന​സ്സി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. സാ​മ്പ​ത്തി​ക​സം​വ​ര​ണം എ​ന്ന ആ​ശ​യ​ത്തെ അ​വ​ർ ഏ​ക​ക​ണ്ഠ​മാ​യി ശ​രി​വെ​ച്ചു. ഈ ​വി​ധി​യി​ലൂ​ടെ ജ​നാ​ധി​പ​ത്യ ഇ​ന്ത്യ ലോ​ക​ത്തി​നു ന​ൽ​കു​ന്ന സ​ന്ദേ​ശം എ​ത്ര​മാ​ത്രം പ്ര​തി​ലോ​മ​ക​ര​വും മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് എ​ല്ലാ പൗ​ര​രും ചി​ന്തി​ക്കേ​ണ്ട​തു​ണ്ട്. അ​തോ​ടൊ​പ്പം ഭൂ​ത​കാ​ലാ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്നും പാ​ഠ​മു​ൾ​ക്കൊ​ള്ളാ​ത്ത ഒ​ന്നു​കൂ​ടി​യാ​ണ് സു​പ്രീം​കോ​ട​തി ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള വി​ധി​യെ​ന്നു​കൂ​ടി പ​റ​യേ​ണ്ട​തു​ണ്ട്. ഇ.​ഡ​ബ്ല്യു.​എ​സ് ഒ​രു പ്ര​ത്യേ​ക ക​മ്പാ​ർ​ട്മെ​ന്റ് ആ​ണെ​ന്ന് യൂ​നി​യ​ൻ ഗ​വ​ൺ​മെ​ന്റ് സു​പ്രീം​കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു. ഈ ​ക​മ്പാ​ർ​ട്മെ​ന്റ് വാ​ദം എ​ത്ര​മാ​ത്രം വി​ഷ​ലി​പ്ത​വും അ​പ​ക​ട​ക​ര​വു​മാ​ണെ​ന്ന് ഡോ. ​മോ​ഹ​ൻ​ഗോ​പാ​ൽ അ​ദ്ദേ​ഹ​ത്തി​​ന്റെ റി​ബ​ട്ട​ൽ ആ​ർ​ഗ്യു​മെ​ന്റി​ൽ വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി. അ​മേ​രി​ക്ക​യി​ലെ ലൂ​സി​യാ​ന സ്റ്റേ​റ്റി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന നി​യ​മ​ത്തെ (Separate Car Act) ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ടാ​ണ് ത​​ന്റെ വാ​ദ​ത്തെ അ​ദ്ദേ​ഹം സ​മ​ർ​ഥി​ച്ച​ത്. 1890ൽ ​ലൂ​സി​യാ​ന നി​യ​മ​നി​ർ​മാ​ണ സ​ഭ പാ​സാ​ക്കി​യ നി​യ​മാ​ണ് Separate Car Act എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ഇ​തു​പ്ര​കാ​രം ട്രെ​യി​നി​ൽ വെ​ളു​ത്ത വ​ർ​ഗ​ക്കാ​ർ​ക്കും ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ​ക്കും പ്ര​ത്യേ​കം ക​മ്പാ​ർ​ട്മെ​ന്റു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി. ര​ണ്ടു​ത​രം ക​മ്പാ​ർ​ട്മെ​ന്റു​ക​ളും സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ തു​ല്യ​മാ​യി​രു​ന്നു​വെ​ങ്കി​ലും ക​റു​ത്ത​വ​ർ​ക്ക് വെ​ളു​ത്ത വ​ർ​ഗ​ക്കാ​രു​ടെ ക​മ്പാ​ർ​ട്മെ​ന്റി​ലോ വെ​ളു​ത്ത​വ​ർ​ക്ക് ക​റു​ത്ത വ​ർ​ഗ​ക്കാ​രു​ടെ ക​മ്പാ​ർ​ട്മെ​ന്റി​ലോ ക​യ​റാ​നാ​വി​ല്ല, മാ​റി​ക്ക​യ​റി യാ​ത്ര ചെ​യ്യു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​യി​ട്ടാ​ണ് പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. 1892 ജൂ​ൺ 7ന് ​ഹോ​മ​ർ എ. ​പ്ലെ​സി (Homer A. Plessy) എ​ന്ന മി​ശ്ര​വം​ശ​ജ​ൻ വെ​ളു​ത്ത​വ​ർ​ക്കു​ള്ള ക​മ്പാ​ർ​ട്മെ​ന്റി​ൽ ബോ​ധ​പൂ​ർ​വം ടി​ക്ക​റ്റെ​ടു​ത്ത് ക​യ​റു​ക​യും താ​ൻ നി​യ​മ​പ​ര​മാ​യി ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നാ​ണെ​ന്ന് ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഇ​തേ​തു​ട​ർ​ന്ന് അ​ദ്ദേ​ഹം അ​റ​സ്റ്റി​ലാ​വു​ക​യും ജോ​ൺ ഹോ​വാ​ർ​ഡ് ഫെ​ർ​ഗൂ​സി​​ന്റെ കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്ക​പ്പെ​ടു​ക​യു​മു​ണ്ടാ​യി. പ്ലെ​സി കു​റ്റ​ക്കാ​ര​നാ​ണെ​ന്നാ​യി​രു​ന്നു കോ​ട​തി​വി​ധി. പ്ലെ​സി വേ​ഴ്സ​സ് ഫെ​ർ​ഗൂ​സ​ൺ എ​ന്ന പേ​രി​ല​റി​യ​പ്പെ​ട്ട (Homer A. Plessy v. John H. Ferguson) ഈ ​കേ​സ് പി​ന്നീ​ട് അ​മേ​രി​ക്ക​ൻ സു​പ്രീം​കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തി. 1896 മേ​യി​ൽ സു​പ്രീം​കോ​ട​തി ലൂ​സി​യാ​ന​യി​ലെ പ്ര​ത്യേ​ക ക​മ്പാ​ർ​ട്മെ​ന്റ് നി​യ​മം ശ​രി​വെ​ച്ചു. ഈ ​നി​യ​മം ക​റു​ത്ത​വ​രോ​ടു​ള്ള വം​ശീ​യ​വി​വേ​ച​ന​മാ​ണെ​ന്ന അ​ഭി​ഭാ​ഷ​ക​രു​ടെ വാ​ദം അ​ന്ന് സു​പ്രീം​കോ​ട​തി ത​ള്ളി. അ​മേ​രി​ക്ക​ൻ സു​പ്രീം​കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മോ​ശം വി​ധി​ക​ളി​ലൊ​ന്നാ​യി ഇ​ന്നീ വി​ധി​ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഈ ​വി​ധി​യി​ലൂ​ടെ​യാ​ണ് കു​പ്ര​സി​ദ്ധ​മാ​യ 'പ്ര​ത്യേ​കം എ​ങ്കി​ലും തു​ല്യം' (Separate but equal) എ​ന്ന കു​പ്ര​സി​ദ്ധ നി​യ​മ​ത​ത്ത്വം ഉ​ട​ലെ​ടു​ത്ത​ത്. കോ​ട​തി​വി​ധി​യു​ടെ പ്ര​ത്യാ​ഘാ​തം അ​തി​ഭീ​ക​ര​മാ​യി​രു​ന്നു. ലൂ​സി​യാ​ന​യി​ലെ പ്ര​ത്യേ​ക ക​മ്പാ​ർ​ട്മെ​ന്റ് നി​യ​മം സ​മൂ​ഹ​ത്തി​​ന്റെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലേ​ക്കും വ്യാ​പി​ച്ചു. വെ​ള്ള​ക്കാ​െ​ര​യും ക​റു​ത്ത​വ​രെ​യും വേ​ർ​തി​രി​ക്കു​ന്ന പ​ല നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും ഇ​തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​ണ്ടാ​യി​വ​ന്നു. വെ​ളു​ത്ത​വ​ർ​ക്കും ക​റു​ത്ത​വ​ർ​ക്കും വെ​വ്വേ​റെ ഹോ​ട്ട​ലു​ക​ളും സ്കൂ​ളു​ക​ളും കു​ടി​വെ​ള്ള​ടാ​പ്പു​ക​ളും വി​ദ്യാ​ല​യ​ങ്ങ​ളും ക​ലാ​ല​യ​ങ്ങ​ളു​മെ​ല്ലാ​മു​ണ്ടാ​യി. ഇ​തെ​ല്ലാം നി​യ​മ​വി​ധേ​യ​വു​മാ​യി. അ​തേ​സ​മ​യം 'പ്ര​ത്യേ​കം എ​ങ്കി​ലും തു​ല്യം' എ​ന്ന സ​ങ്ക​ൽ​പം പ്ര​യോ​ഗ​ത്തി​ലൊ​രി​ക്ക​ലും തു​ല്യ​മാ​യി​രു​ന്നി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത. വെ​ള്ള​ക്കാ​ർ​ക്കാ​യു​ള്ള വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും ക​ലാ​ല​യ​ങ്ങ​ൾ​ക്കും കി​ട്ടു​ന്ന പ​രി​ഗ​ണ​ന ക​റു​ത്ത​വ​ർ​ക്ക് ല​ഭി​ക്കി​ല്ലെ​ന്നു തീ​ർ​ച്ച. അ​ങ്ങ​നെ വം​ശീ​യ​വി​വേ​ച​ന​ത്തി​​ന്റെ ആ​ധു​നി​ക നി​യ​മ​രൂ​പ​മാ​യി അ​മേ​രി​ക്ക​യി​ലെ പ്ര​ത്യേ​ക ക​മ്പാ​ർ​ട്മെ​ന്റ് ന​യം മാ​റി. പി​ന്നീ​ട് അ​റു​പ​തു വ​ർ​ഷ​ത്തി​നു​ശേ​ഷം അ​മേ​രി​ക്ക​ൻ സു​പ്രീം​കോ​ട​തി ഈ ​വി​ധി തി​രു​ത്തി. അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ​വ്യ​വ​സ്ഥ അ​നു​ഭ​വ​ത്തി​​ന്റെ വെ​ളി​ച്ച​ത്തി​ൽ അ​ങ്ങേ​യ​റ്റം മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​മെ​ന്നു ക​ണ്ട് ഉ​പേ​ക്ഷി​ച്ച പ്ര​ത്യേ​ക ക​മ്പാ​ർ​ട്മെ​ന്റ് വാ​ദം നൂ​റ്റി​മൂ​ന്നാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി കേ​സി​ൽ ഇ​ന്ത്യ​ൻ യൂ​നി​യ​​ന്റെ ഭാ​ഗ​ത്തു​നി​ന്നും ഉ​യ​രു​ക​യാ​ണു​ണ്ടാ​യ​ത്. ലൂ​സി​യാ​ന​യി​ലെ 'വേ​റി​ട്ട​ത് എ​ങ്കി​ലും തു​ല്യം'എ​ന്ന ന​യം ത​ന്നെ​യാ​ണ് ഇ.​ഡ​ബ്ല്യു.​എ​സ് ഒ​രു പ്ര​ത്യേ​ക ക​മ്പാ​ർ​ട്മെ​ന്റാ​ണ് എ​ന്ന വാ​ദ​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ യൂ​നി​യ​ൻ ഗ​വ​ൺ​മെ​ന്റ് മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്ന് ഡോ. ​മോ​ഹ​ൻ ഗോ​പാ​ൽ സു​പ്രീം​കോ​ട​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ദാ​രി​ദ്ര്യ​ത്തി​​ന്റെ പേ​രി​ൽ സ​വ​ർ​ണ​രാ​യി ജ​നി​ച്ച​വ​രെ മാ​ത്രം പ്ര​വേ​ശി​പ്പി​ച്ചു​കൊ​ണ്ട് രൂ​പ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന EWS ക​മ്പാ​ർ​ട്മെ​ന്റി​ലേ​ക്ക് അ​വ​ർ​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​മ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഇ​ത് തി​ക​ഞ്ഞ വം​ശീ​യ​വി​വേ​ച​ന​വും ചാ​തു​ർ​വ​ർ​ണ്യ​വ്യ​വ​സ്ഥ​യി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്കു​മാ​ണ്. ക​മ്പാ​ർ​ട്മെ​ന്റ് വാ​ദം അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​​ന്റെ പ്ര​ത്യാ​ഘാ​തം വ​ലു​താ​യി​രി​ക്കു​മെ​ന്ന തി​രി​ച്ച​റി​വാ​ണ് ര​ണ്ടു ജ​ഡ്ജി​മാ​രെ വി​യോ​ജ​ന വി​ധി​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു വേ​ണം ക​രു​താ​ൻ. എ​ങ്കി​ലും ഇ.​ഡ​ബ്ല്യു.​എ​സി​ലേ​ക്ക് ദ​ലി​ത്​-​പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കു പ്ര​വേ​ശ​ന​മി​ല്ലെ​ന്ന ഭ​ര​ണ​കൂ​ട​വാ​ദം 3 -2 ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​ന്ന കാ​ഴ്ച​യാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ ക​ണ്ട​ത്. ഈ ​ന്യൂ​ന​പ​ക്ഷ​വി​ധി​കൊ​ണ്ട് നി​ല​വി​ൽ അ​ധഃ​സ്ഥി​ത വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​മൊ​ന്നു​മി​ല്ലെ​ങ്കി​ലും ച​രി​ത്ര​പ​ര​മാ​യ ആ ​തെ​റ്റി​ൽ ത​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഈ ​ന്യാ​യാ​ധി​പ​ർ​ക്ക് ഭാ​വി​യി​ല​വ​കാ​ശ​പ്പെ​ടാ​ൻ അ​തു​പ​ക​രി​ച്ചേ​ക്കും.

ഡോ. ​ജി. മോ​ഹ​ൻ​ഗോ​പാ​ൽ

ഡോ. ​ജി. മോ​ഹ​ൻ​ഗോ​പാ​ൽ

ഡോ. ​ജി. മോ​ഹ​ൻ​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ച​തു​പോ​ലെ ഈ ​വി​ധി​യു​ടെ തു​ട​ർ​ച്ച​യാ​യി സ​വ​ർ​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​നേ​കം പ​ദ്ധ​തി​ക​ൾ ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ക്കും, ഇ​തി​​ന്റെ പി​ൻ​ബ​ല​ത്തി​ൽ നി​ര​വ​ധി​യാ​യ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളും ഇ​ന്ത്യ​യി​ൽ ന​ട​പ്പി​ൽ വ​രും. ചാ​തു​ർ​വ​ർ​ണ്യ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ ഹി​ന്ദു​സ്റ്റേ​റ്റി​നെ രൂ​പ​പ്പെ​ടു​ത്താ​ൻ ഹി​ന്ദു​ത്വ​ത്തി​ന് ല​ഭി​ച്ച മാ​ന്ത്രി​ക​വ​ടി​യാ​ണ് സ​വ​ർ​ണ​സം​വ​ര​ണം ശ​രി​വെ​ച്ചു​കൊ​ണ്ടു​ള്ള സു​പ്രീം​കോ​ട​തി വി​ധി. നൂ​റ്റി​മൂ​ന്നാം ഭേ​ദ​ഗ​തി സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ച്ച​തോ​ടെ സു​വ​ർ​ണ​രേ​ഖ​യാ​യി ഇ​ന്ത്യ​ൻ ജ​ന​ത ഇ​ന്നോ​ളം പ​രി​ഗ​ണി​ച്ചി​രു​ന്ന ഭ​ര​ണ​ഘ​ട​ന ഒ​രു സ​വ​ർ​ണ​രേ​ഖ​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​ഭേ​ദ​ഗ​തി​യെ കേ​വ​ലം ദ​രി​ദ്ര​ർ​ക്ക് ജോ​ലി ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​യി ചു​രു​ക്കി കാ​ണി​ക്കു​ന്ന​ത് സ​വ​ർ​ണ​ത​ന്ത്രം മാ​ത്ര​മാ​ണ്. ഈ ​വി​ധി​യി​ൽ ആ​ഹ്ലാ​ദി​ക്കു​ന്ന മു​ഴു​വ​ൻ മ​നു​ഷ്യ​രെ​യും വം​ശീ​യ​വാ​ദ​ത്തെ പി​ന്തു​ണ​ച്ച​വ​രാ​യി ച​രി​ത്രം രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നു തീ​ർ​ച്ച.

ഇ​ന്ത്യ​ൻ ജാ​തി​സ​മ്പ്ര​ദാ​യ​ത്തെ​ക്കു​റി​ച്ച് ലോ​കം ച​ർ​ച്ച​ചെ​യ്യു​ന്ന കാ​ല​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പോ​കു​ന്ന​ത്. ബ്രാ​ഹ്മ​ണാ​ദി സ​വ​ർ​ണ​സ​മൂ​ഹ​ങ്ങ​ൾ​ക്ക് ക​ട​ൽ ക​ട​ന്നു​ള്ള യാ​ത്ര​ക്ക് ജാ​തി​വ്യ​വ​സ്ഥ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​വ്യ​വ​സ്ഥ വ്യാ​പ​ക​മാ​യി ലം​ഘി​ക്ക​പ്പെ​ട്ടു തു​ട​ങ്ങി​യി​ട്ട് ക​ഷ്ടി​ച്ച് ഒ​രു നൂ​റ്റാ​ണ്ടു​കാ​ല​മേ ആ​കു​ന്നു​ള്ളൂ. അ​തി​നു​ശേ​ഷം വി​ദേ​ശ​നാ​ടു​ക​ളി​ലേ​ക്കു കു​ടി​യേ​റി​യ സ​വ​ർ​ണ​ജാ​തി​ക്കാ​ർ അ​വ​ർ ചെ​െ​ന്ന​ത്തു​ന്ന നാ​ടു​ക​ളി​ൽ ജാ​തി ആ​ച​രി​ക്കു​ന്ന രീ​തി തു​ട​രു​ക​യും അ​ത​തി​ട​ങ്ങ​ളി​ൽ ഇ​ത് പു​തി​യ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. മ​ത​പ​ര​വും വം​ശീ​യ​വും ലിം​ഗ​പ​ര​വും ഭാ​ഷാ​പ​ര​വു​മാ​യ വി​വേ​ച​ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളു​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ക്കാ​രു​ടെ വ​ര​വോ​ടെ ജാ​തി​യെ​ക്കൂ​ടി ത​ങ്ങ​ളു​ടെ വി​വേ​ച​ന വി​രു​ദ്ധ​ന​യ​ത്തി​​ന്റെ ഭാ​ഗ​മാ​ക്കേ​ണ്ട സ്ഥി​തി​യാ​ണി​ന്ന്. ആ​പ്പി​ൾ ക​മ്പ​നി​യു​ടെ പെ​രു​മാ​റ്റ​ച്ച​ട്ട ഭേ​ദ​ഗ​തി അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ വാ​ർ​ത്ത​യാ​യി​രു​ന്നു​വെ​ന്ന് ഇ​വി​ടെ ഓ​ർ​ക്കാം. 2022 ആ​ഗ​സ്റ്റി​ൽ റോ​യി​ട്ടേ​ഴ്സ് പ്ര​സി​ദ്ധീ​ക​രി​ച്ച Caste in California: Tech giants confront ancient Indian hierarchy എ​ന്ന ലേ​ഖ​ന​ത്തി​ൽ ഇ​ന്ത്യ​ൻ ജാ​തി​വ്യ​വ​സ്ഥ അ​മേ​രി​ക്ക​യി​ൽ സൃ​ഷ്ടി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. ഇ​തേ സ​മ​യ​ത്തു​ത​ന്നെ​യാ​ണ് ജാ​തി​വി​വേ​ച​ന​ത്തി​ന് ആ​ക്കം​കൂ​ട്ടു​ന്ന നി​യ​മ​നി​ർ​മാ​ണ​വും അ​തി​നെ ശ​രി​വെ​ക്കു​ന്ന കോ​ട​തി ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

സ​വ​ർ​ണ സം​വ​ര​ണ വി​ധി​യെ എ.​ഡി.​എം ജ​ബ​ൽ​പൂ​ർ കേ​സി​ലെ കു​പ്ര​സി​ദ്ധ​മാ​യ വി​ധി​യോ​ടാ​ണ് ഡോ. ​മോ​ഹ​ൻ​ഗോ​പാ​ൽ ഉ​പ​മി​ക്കു​ന്ന​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് മി​സ (മെ​യ്ന്റ​ന​ൻ​സ് ഓ​ഫ് ഇ​ന്റേ​ണ​ൽ സെ​ക്യൂ​രി​റ്റി ആ​ക്ട്) പ്ര​കാ​രം പൗ​ര​ൻ​മാ​ർ വ്യാ​പ​ക​മാ​യി ക​രു​ത​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ടി​രു​ന്നു. 1975 ജൂ​ൺ 27ന് ​ത​ട​വി​ലാ​ക്ക​പ്പെ​ടു​ന്ന​വ​രും അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​രും അ​തി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടും ഇ​വ​ർ​ക്കാ​യി ഹേ​ബി​യ​സ് കോ​ർ​പ​സ് ഹ​ര​ജി​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തു വി​ല​ക്കി​ക്കൊ​ണ്ടും രാ​ഷ്ട്ര​പ​തി ഉ​ത്ത​ര​വി​റ​ക്കി. ഇ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളാ​ണ് എ.​ഡി.​എം ജ​ബ​ൽ​പൂ​ർ Vs ശി​വ​കാ​ന്ത് ശു​ക്ല കേ​സാ​യി സു​പ്രീം​കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ​ത്തി​യ​ത്. ജ​ഡ്ജി​മാ​രി​ൽ നാ​ലു​പേ​രും നി​യ​മ​ത്തെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തി​നു മു​ക​ളി​ൽ പ്ര​തി​ഷ്ഠി​ച്ച​പ്പോ​ൾ ജ​സ്റ്റി​സ് എ​ച്ച്.​ആ​ർ. ഖ​ന്ന മാ​ത്രം വി​യോ​ജി​ച്ചു. ഈ ​വി​ധി​യെ തു​ട​ർ​ന്ന് ഖ​ന്ന​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ചീ​ഫ് ജ​സ്റ്റി​സ് സ്ഥാ​നം ന​ഷ്ട​മാ​യ​തും പി.​എ​ൻ. ഭ​ഗ​വ​തി ചീ​ഫ് ജ​സ്റ്റി​സാ​യ​തും ച​രി​ത്ര​മാ​ണ്. ദ​ശാ​ബ്ദ​ങ്ങ​ൾ​ക്കു ശേ​ഷം ജ​സ്റ്റി​സ് പി.​എ​ൻ. ഭ​ഗ​വ​തി പ​ര​സ്യ​മാ​യി തെ​റ്റു സ​മ്മ​തി​ച്ചു. ജ​ബ​ൽ​പൂ​ർ കേ​സി​ൽ വി​ധി പ​റ​ഞ്ഞ അ​ഞ്ചു​പേ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു ജ​സ്റ്റി​സ് ​െവെ.​വി. ച​ന്ദ്ര​ചൂ​ഡ്. അ​ദ്ദേ​ഹ​മു​ൾ​പ്പെ​ടെ​യു​ള്ള ജ​ഡ്ജി​മാ​രു​ടെ ഭൂ​രി​പ​ക്ഷ വി​ധി പി​ന്നീ​ട് 2017ൽ (​റി​ട്ട.) ജ​സ്റ്റി​സ് പു​ട്ടു​സ്വാ​മി Vs യൂ​നി​യ​ൻ ഓ​ഫ് ഇ​ന്ത്യ കേ​സ് വി​ധി​യി​ലൂ​ടെ അ​ദ്ദേ​ഹ​ത്തി​​ന്റെ മ​ക​ൻ ജ​സ്റ്റി​സ് വി.​വൈ. ച​ന്ദ്ര​ചൂ​ഡ് ഉ​ൾ​പ്പെ​ട്ട ഒ​മ്പ​തം​ഗ ബെ​ഞ്ച് തി​രു​ത്തി. ഇ​ന്ന് ജ​സ്റ്റി​സ് വി.​വൈ. ച​ന്ദ്ര​ചൂ​ഡ് ഇ​ന്ത്യ​യു​ടെ ചീ​ഫ് ജ​സ്റ്റി​സ് സ്ഥാ​ന​ത്തെ​ത്തി​യി​രി​ക്കു​ന്നു. വി​ര​മി​ക്കു​ന്ന​തി​ന്റെ ത​ലേ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് യു. ​ല​ളി​ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച വി​ധി​യെ സം​ബ​ന്ധി​ച്ച റി​വ്യൂ ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ട​തും അ​ദ്ദേ​ഹ​മാ​ണ്. എ.​ഡി.​എം ജ​ബ​ൽ​പൂ​രി​ലെ വി​വാ​ദ​വി​ധി​യു​ടെ ക​ള​ങ്ക​ത്തി​ൽ​നി​ന്നും ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​റി മോ​ചി​പ്പി​ക്ക​പ്പെ​ട്ട​തു​പോ​ലെ ഇ.​ഡ​ബ്ല്യു.​എ​സ് കേ​സി​ലും സം​ഭ​വി​ക്കേ​ണ്ട​തു​ണ്ട്. അ​ല്ലാ​ത്ത​പ​ക്ഷം ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​വും നീ​തി​ന്യാ​യ​ സം​വി​ധാ​ന​വും ലോ​ക​ത്തി​നു മു​ന്നി​ൽ ത​ല​കു​നി​ക്കേ​ണ്ടി​വ​രു​മെ​ന്നു തീ​ർ​ച്ച.

2017ൽ ​ജ​സ്റ്റി​സ് പു​ട്ടു​സ്വാ​മി കേ​സി​ൽ സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നു സു​പ്രീം​കോ​ട​തി വി​ധി​ച്ചു. സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ങ്കി​ൽ ഭ​ര​ണ​ഘ​ട​ന​യു​ടെ മൂ​ന്നാം ഭാ​ഗ​ത്തി​ൽ നേ​രി​ട്ടു പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന മ​തി​യാ​യ പ്രാ​തി​നി​ധ്യ​ത്തി​നു വേ​ണ്ടി​യു​ള്ള സം​വ​ര​ണ​വും മൗ​ലി​കാ​വ​കാ​ശ​മാ​കേ​ണ്ട​താ​ണ്. ദേ​വ​ദാ​സ​ൻ Vs യൂ​നി​യ​ൻ ഓ​ഫ് ഇ​ന്ത്യ കേ​സി​ൽ ജ​സ്റ്റി​സ് സു​ബ​റാ​വു സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്ന നി​ല​പാ​ടെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തി​ൽ​നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഒ​ന്നി​ല​ധി​കം കോ​ട​തി വി​ധി​ക​ൾ അ​ടു​ത്ത​കാ​ല​ത്താ​യി ഉ​ണ്ടാ​യി​യെ​ന്ന​ത് ആ​ശ​ങ്ക​യോ​ടെ കാ​ണേ​ണ്ട​താ​ണ്. മു​കേ​ഷ് കു​മാ​ർ Vs സ്റ്റേ​റ്റ് ഓ​ഫ് ഉ​ത്ത​രാ​ഖ​ണ്ഡ് കേ​സി​ൽ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നു​ള്ള സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്ന് കോ​ട​തി വി​ധി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ചേ​ർ​ന്നു ന​ൽ​കി​യ മെ​ഡി​ക്ക​ൽ സീ​റ്റ് ​േക്വാ​ട്ട സം​ബ​ന്ധി​ച്ച കേ​സി​ൽ ജ​സ്റ്റി​സ് നാ​ഗേ​ശ്വ​ര റാ​വു​വി​​ന്റെ ബെ​ഞ്ചും സം​വ​ര​ണം മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്നു വി​ധി പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ഭാ​ഗ​ത്തു പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന നീ​തി​ത​ത്ത്വം പ​തി​യെ​പ്പ​തി​യെ അ​ങ്ങ​നെ​യ​ല്ലെ​ന്ന​ത​ര​ത്തി​ൽ കോ​ട​തി​വി​ധി​ക​ൾ വ​ന്നു​കൊ​ണ്ടേ​യി​രു​ന്നു. ഒ​ടു​വി​ൽ നൂ​റ്റി​മൂ​ന്നാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി കേ​സി​ലെ​ത്തു​മ്പോ​ൾ ര​ണ്ടു ജ​ഡ്ജി​മാ​രു​ടെ വീ​ക്ഷ​ണ​ത്തി​ലെ​ങ്കി​ലും നി​ർ​ത്ത​ലാ​ക്ക​പ്പെ​ടേ​ണ്ട കാ​ര്യ​മാ​യി സം​വ​ര​ണം മാ​റ്റ​പ്പെ​ടു​ന്നു. സം​വ​ര​ണ​ത്തി​ന് ല​ഭി​ച്ച വ​ധ​ശി​ക്ഷ ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ സം​ഭ​വി​ച്ച​ത​ല്ലെ​ന്നു ചു​രു​ക്കം. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​ത​ത്ത്വ​ങ്ങ​ളി​ലൊ​ന്നി​നെ ഇ​ങ്ങ​നെ കൈ​യൊ​ഴി​യാ​ൻ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ഴി​യു​ന്ന​തെ​ങ്ങ​നെ​യെ​ന്നും ഈ ​നി​ല തു​ട​ർ​ന്നാ​ൽ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന അ​ടി​സ്ഥാ​ന​മൂ​ല്യ​ങ്ങ​ളും സ​ത്ത​യും ന​ഷ്ട​പ്പെ​ട്ട് കേ​വ​ല​മൊ​രു പു​സ്ത​ക​മാ​യി മാ​ത്രം ശേ​ഷി​ക്കി​ല്ലേ​യെ​ന്നും ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളാ​യ ഇ​ന്ത്യ​ൻ ജ​ന​ത ചി​ന്തി​ക്കേ​ണ്ട​തു​ണ്ട്.

ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്ന് അ​തി​​ന്റെ പൂ​ർ​ണ ശ​ക്തി​യി​ൽ ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു​ണ്ടോ​യെ​ന്നും ഇ​വി​ടെ ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ട്. വി​ജ​യ് മ​ണ്ഡ​ൽ ചൗ​ധ​രി Vs യൂ​നി​യ​ൻ ഓ​ഫ് ഇ​ന്ത്യ കേ​സി​ൽ ജ​സ്റ്റി​സ് ഖാ​ൻ​വി​ൽ​ക്ക​റി​​ന്റെ ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച വി​ധി സ്ഥി​ര​പ്പെ​ടു​ന്ന​പ​ക്ഷം ഏ​തൊ​രു വ്യ​ക്തി​യു​ടെ​യും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളും സ്വ​ത്തും കാ​ര​ണം​പോ​ലും ബോ​ധ്യ​പ്പെ​ടു​ത്താ​തെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​നെ ഉ​പ​യോ​ഗി​ച്ച് ഭ​ര​ണ​കൂ​ട​ത്തി​ന് മ​ര​വി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഹി​ജാ​ബ് കേ​സ്, സി.​എ.​എ, എ​ൻ.​ആ​ർ.​സി വി​ഷ​യ​ങ്ങ​ൾ, ക​ശ്മീ​രി​ന്റെ പ​ദ​വി സം​ബ​ന്ധി​ച്ച 370ാം വ​കു​പ്പ് റ​ദ്ദാ​ക്കി​യ കേ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ വ​രാ​നി​രി​ക്കു​ന്ന വി​ധി​ക​ളും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ സം​ബ​ന്ധി​ച്ച് അ​തി നി​ർ​ണാ​യ​ക​മാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ ഭാ​വി സു​പ്രീം​കോ​ട​തി​യു​ടെ കൈ​ക​ളി​ലാ​ണെ​ന്നു സാ​രം. കോ​ട​തി​ക്ക​ക​ത്തും പു​റ​ത്തും ശ​ക്ത​മാ​യ വാ​ദ​മു​ഖ​ങ്ങ​ളു​യ​ർ​ത്തി ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ക എ​ന്ന​താ​ണ് ഇ​പ്പോ​ൾ നി​യ​മ​ജ്ഞ​രു​ടെ​യും ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളു​ടെ​യും ക​ട​മ.

നൂ​റ്റി​മൂ​ന്നാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി കേ​സി​ൽ ഹ​ര​ജി​ക്കാ​ർ​ക്കാ​യി ഹാ​ജ​രാ​യ മീ​നാ​ക്ഷി അ​റോ​റ അ​വ​ത​രി​പ്പി​ച്ച രൂ​പ​കം ശ്ര​ദ്ധേ​യ​മാ​ണ്. ഒ​രു ക​പ്പ​ലു​ണ്ട് എ​ന്ന് സ​ങ്ക​ൽ​പി​ക്കു​ക. ഒ​രു​ദി​വ​സം ആ ​ക​പ്പ​ലി​​ന്റെ പ്ര​ത്യേ​ക ഭാ​ഗം മാ​ത്രം മാ​റ്റി പു​തി​യ​ത് ഘ​ടി​പ്പി​ക്കു​ന്നു. ഒ​രു​ദി​വ​സം ഒ​രു ഭാ​ഗം മാ​റ്റു​ന്ന​തു​കൊ​ണ്ട് അ​ത് പു​തി​യ ക​പ്പ​ലാ​വു​ന്നി​ല്ല, ആ ​പ്ര​വൃ​ത്തി നി​ങ്ങ​ൾ എ​ല്ലാ ദി​വ​സ​വും തു​ട​രു​ക​യും പ്ര​ധാ​ന യ​ന്ത്ര​ഭാ​ഗ​ങ്ങ​ള​ട​ക്ക​മെ​ല്ലാം മാ​റ്റു​ക​യും ചെ​യ്താ​ൽ പ​ഴ​യ ക​പ്പ​ലി​​ന്റെ ഘ​ട​ന​ത​ന്നെ മാ​റി​പ്പോ​കും. അ​തു​പോ​ലെ അ​ടി​സ്ഥാ​ന​ഘ​ട​ന​യെ മാ​റ്റു​ന്ന​ത​ര​ത്തി​ലു​ള്ള ഭേ​ദ​ഗ​തി​ക​ൾ അ​നു​വ​ദി​ക്ക​പ്പെ​ട്ടാ​ൽ മേ​ൽ​പ​റ​ഞ്ഞ ക​പ്പ​ലി​​ന്റെ അ​വ​സ്ഥ​യാ​കും ഭ​ര​ണ​ഘ​ട​ന​ക്കും വ​ന്നു​ചേ​രു​ക. സാ​മൂ​ഹി​ക​നീ​തി​യെ​യും പ്രാ​തി​നി​ധ്യ​ത്തെ​യും സം​ബ​ന്ധി​ച്ച പ​ഴ​യ ഭാ​ഗ​ങ്ങ​ളെ​ല്ലാം ഉ​പേ​ക്ഷി​ച്ച് സ​വ​ർ​ണ​ദാ​രി​ദ്ര്യ​ത്തെ സാ​മൂ​ഹി​ക​നീ​തി​യാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന പു​തി​യ യ​ന്ത്ര​ഭാ​ഗ​ങ്ങ​ൾ ഘ​ടി​പ്പി​ച്ച് പ​ഴ​യ ക​പ്പ​ലെ​ന്ന വ്യാ​ജേ​ന യാ​ത്ര തു​ട​രാ​നാ​ണ് ഇ​പ്പോ​ൾ വ​ഴി​യൊ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്.

നീ​തി​ക്കെ​ന്താ​ണു മ​റു​വ​ഴി?

റി​വ്യൂ ഹ​ര​ജി​ക​ളി​ലൂ​ടെ സു​പ്രീം​കോ​ട​തി വി​ധി തി​രു​ത്ത​പ്പെ​ടു​ക​യെ​ന്ന​ത് അ​പൂ​ർ​വ​മാ​യി മാ​ത്രം സം​ഭ​വി​ക്കു​ന്ന കാ​ര്യ​മാ​ണ്. എ​ങ്കി​ലും, അ​തി​നു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​യി തു​ട​രേ​ണ്ട​തു​ണ്ട്. ഒ​രു ച​ർ​ച്ച​യും കൂ​ടാ​തെ മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ പാ​ർ​ല​മെ​ന്റ് പാ​സാ​ക്കി​യ ഈ ​ഭേ​ദ​ഗ​തി പാ​ർ​ല​മെ​ന്റി​നെ​ക്കൊ​ണ്ടു​ത​ന്നെ റ​ദ്ദാ​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ​ശേ​ഷി നി​ല​വി​ൽ ഇ​ന്ത്യ​യി​ലെ 82 ശ​ത​മാ​നം വ​രു​ന്ന ദ​ലി​ത്​-​പി​ന്നാ​ക്ക ജ​ന​വി​ഭാ​ഗ​ത്തി​നി​ല്ല. മ​ണ്ഡ​ൽ ക​മീ​ഷ​ൻ ശി​പാ​ർ​ശ​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം സ​വ​ർ​ണ​വി​ഭാ​ഗം ന​ട​ത്തി​യ മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ ആ​സൂ​ത്രി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​ത്ത​ര​മൊ​രു നി​യ​മ​നി​ർ​മാ​ണ​മു​ണ്ടാ​യ​ത്. ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യെ എ​ക്കാ​ല​വും നി​യ​ന്ത്രി​ച്ച ബ്രാ​ഹ്മി​ൺ - ബ​നി​യ, ക്ഷ​ത്രി​യ - കാ​യ​സ്ഥ അ​ച്ചു​ത​ണ്ടി​നു​പോ​ലും ഇ​ത്ത​ര​മൊ​രു നി​യ​മ​നി​ർ​മാ​ണ​ത്തി​ന് മൂ​ന്നു പ​തി​റ്റാ​ണ്ടു കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നെ​ങ്കി​ൽ, അ​തി​നെ മ​റി​ക​ട​ക്കാ​ൻ രാ​ഷ്ട്രീ​യ​മാ​യി തു​ലോം ദു​ർ​ബ​ല​രാ​യ ദ​ലി​ത്​-പി​ന്നാ​ക്ക ജ​ന​ത​ക്ക് എ​ത്ര നൂ​റ്റാ​ണ്ടി​​ന്റെ പ്ര​വ​ർ​ത്ത​നം വേ​ണ്ടി​വ​രു​മെ​ന്നു ചി​ന്തി​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ഈ ​ഘ​ട്ട​ത്തി​ൽ നീ​തി​പീ​ഠ​ത്തി​​ന്റെ ദ​യാ​പൂ​ർ​ണ​മാ​യ മ​നം​മാ​റ്റ​ത്തി​നോ പാ​ർ​ല​മെ​ന്റി​ന്റെ ഭൂ​രി​പ​ക്ഷ​കാ​ല​ത്തി​നോ മാ​ത്രം കാ​ത്തി​രി​ക്കാ​തെ സാ​ധ്യ​മാ​യ രാ​ഷ്ട്രീ​യ​പ​രി​ഹാ​രം നേ​ടാ​ൻ പി​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണം. അ​തി​നാ​യു​ള്ള ചി​ല പ്രാ​യോ​ഗി​ക സാ​ധ്യ​ത​ക​ൾ ഇ​പ്പോ​ഴു​ം അവ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന​താ​ണ് വ​സ്തു​ത.

ഇ.എം.എസ്

ഇ.എം.എസ്

സ​വി​ശേ​ഷ സാ​ഹ​ച​ര്യ​ത്തി​ല​ല്ലാ​തെ സം​വ​ര​ണം അ​മ്പ​തു ശ​ത​മാ​നം ക​വി​യരു​തെ​ന്ന് ഇ​ന്ദി​ര സാ​ഹ്നി കേ​സി​ൽ സു​പ്രീം​കോ​ട​തി​യു​ടെ ഒ​മ്പ​തം​ഗ ബെ​ഞ്ച് വി​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ, 103ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തിത​ന്നെ അ​മ്പ​തു ശ​ത​മാ​ന​ത്തി​നു പു​റ​മെ​യാ​ണെ​ന്ന​താ​ണ് വ​സ്തു​ത. അ​ത് സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ച​തോ​ടെ ഫ​ല​ത്തി​ൽ സം​വ​ര​ണം അ​മ്പ​തു ശ​ത​മാ​നം ക​വി​യ​രു​തെ​ന്ന വി​ധി കാ​ല​ഹ​ര​ണ​പ്പെ​ട്ടി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി മേ​ൽ​പ​റ​ഞ്ഞ 50 ശ​ത​മാ​നം പ​രി​ധി​യു​ടെ ഇ​ര​ക​ളാ​യ​ത് കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളാ​ണ്. അ​വ​ർ​ക്ക് ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യ​തി​​ന്റെ പ​കു​തി​പോ​ലും സം​വ​ര​ണം ഇ​തു​മൂ​ലം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. EWS സം​വ​ര​ണ​ത്തി​നാ​യി 50 ശ​ത​മാ​നം പ​രി​ധി ലം​ഘി​ക്കാ​മെ​ങ്കി​ൽ മ​റ്റേ​തൊ​രു സം​വ​ര​ണ​ത്തി​നു​മ​താ​കാം എ​ന്ന​ത് കേ​വ​ല​നീ​തി മാ​ത്ര​മാ​ണ്. ഇ​ന്ദി​ര സാ​ഹ്നി വി​ധി നി​ല​നി​ൽ​ക്കെ​ത്ത​ന്നെ രാ​ജ്യ​ത്ത് 50 ശ​ത​മാ​ന​ത്തി​ല​ധി​കം സം​വ​ര​ണം നി​ല​നി​ന്ന ച​രി​ത്ര​വു​മു​ണ്ട്. The Tamil Nadu Backward Classes, Scheduled Castes, and Scheduled Tribes Act 1994 (Act No 45 of 1994) എ​ന്ന പേ​രി​ൽ ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ പാ​സാ​ക്കി​യ നി​യ​മം എ​ഴു​പ​ത്തി​യാ​റാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി നി​യ​മം 1994 വ​ഴി ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​മ്പ​താം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​ര​ക്ഷി​ക്കു​ക​യും 1994 മു​ത​ൽ 69 ശ​ത​മാ​നം സം​വ​ര​ണം ത​മി​ഴ്നാ​ട്ടി​ൽ ന​ട​പ്പാ​ക്കി​വ​രുക​യും ചെ​യ്യു​ന്നു​ണ്ട്. നി​ല​വി​ൽ പി​ന്നാ​ക്ക വി​ഭാ​ഗം (ബി​.സി) (30 ശ​ത​മാ​നം), അ​തീ​വ പി​ന്നാ​ക്ക​സ​മു​ദാ​യ​ങ്ങ​ൾ (എം.​ബി.​സി) (20 ശ​ത​മാ​നം), പ​ട്ടി​ക​ജാ​തി (എ​സ്‌.​സി) (18 ശ​ത​മാ​നം), പ​ട്ടി​ക​വ​ർ​ഗം (എ​സ്.​ടി) (1 ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ 69 ശ​ത​മാ​നം സം​വ​ര​ണ​മാ​ണ് ത​മി​ഴ്നാ​ട്ടി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, അ​വി​ടെ 10 ശ​ത​മാ​നം സ​വ​ർ​ണ​സം​വ​ര​ണം ന​ട​പ്പാ​ക്കി​യി​ട്ടു​മി​ല്ല. ബാ​ക്കി 31 ശ​ത​മാ​നം സീ​റ്റു​ക​ൾ ഏ​വ​ർ​ക്കും മ​ത്സ​രി​ക്കാ​വു​ന്ന പൊ​തു​വി​ഭാ​ഗ​ത്തി​ലാ​ണ്.

സ​വ​ർ​ണ​സം​വ​ര​ണം ശ​രി​വെ​ച്ചു​ള്ള സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​ശേ​ഷം ഝാ​ർ​ഖ​ണ്ഡ് സം​സ്ഥാ​ന​വും ഇ​തേ രീ​തി​യി​ലു​ള്ള നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സം നി​യ​മ​സ​ഭ പാ​സാ​ക്കി​യ The Jharkhand Reservation (Amendment) Bill on filling vacant posts and services, 2022 ബി​ല്ല് പ്ര​കാ​രം പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്ക് 12 ശ​ത​മാ​നം, പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് 28 ശ​ത​മാ​നം, മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ന് 27 ശ​ത​മാ​നം, സ​വ​ർ​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 10 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ 77 ശ​ത​മാ​നം സം​വ​ര​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​നി​യ​മം ഭ​ര​ണ​ഘ​ട​ന​യു​ടെ ഒ​മ്പ​താം പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ദ് സോ​റ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട് മാ​തൃ​ക​യി​ൽ 69 ശ​ത​മാ​നം സം​വ​ര​ണം പി​ന്നാ​ക്ക-​ദ​ലി​ത്​ വി​ഭാ​ഗ​ത്തി​ന് ന​ൽ​കാ​ൻ കേ​ര​ളം ത​യാ​റാ​ക​ണം.

അ​ടി​സ്ഥാ​ന ജ​ന​ത​യു​ടെ മൗ​ലി​കാ​വ​കാ​ശ​മാ​യ സം​വ​ര​ണ​ത്തെ ഇ​ത്ര​മാ​ത്രം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ചി​ല രാ​ഷ്ട്രീ​യ​നീ​ക്ക​ങ്ങ​ളാ​ണെ​ന്നു നാം ​കാ​ണാ​തി​രു​ന്നു​കൂ​ടാ. 1957ലെ ​ഇ.​എം.​എ​സ് ന​മ്പൂ​തി​രി​പ്പാ​ട് അ​ധ്യ​ക്ഷ​നാ​യു​ള്ള ഭ​ര​ണ​പ​രി​ഷ്‍കാ​ര ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലാ​ണ് സാ​മ്പ​ത്തി​ക സം​വ​ര​ണം എ​ന്ന ആ​ശ​യം ആ​ദ്യ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. 2017 ന​വം​ബ​റി​ൽ കേ​ര​ള​ത്തി​ലെ ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ൽ 10 ശ​ത​മാ​നം സ​വ​ർ​ണ​ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യാ​ണ് സ​വ​ർ​ണ സം​വ​ര​ണ ന​യം വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ യൂ​നി​യ​ൻ ഗ​വ​ൺ​മെ​ന്റി​നു പ്ര​ചോ​ദ​ന​വും ബ​ല​വും ന​ൽ​കി​യെ​ന്ന​ത് നി​സ്ത​ർ​ക്ക​മാ​ണ്. സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ​ർ​വി​സ്​ നി​യ​മ​ന​ങ്ങ​ളി​ൽ മു​ന്നാ​ക്ക​വി​ഭാ​ഗ​ങ്ങ​ളി​ലെ പി​ന്നാ​ക്ക​ത്തി​ന് സം​വ​ര​ണ​മേ​ർ​പ്പെ​ടു​ത്തി ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യാ​ൻ ബി.​ജെ.​പി ത​യാ​റു​ണ്ടോ എ​ന്നും അ​തു നി​ർ​ദേ​ശി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് ക​ഴി​യു​മോ എ​ന്നും വെ​ല്ലു​വി​ളി​ച്ചി​രു​ന്നു.

2019ൽ ​ബി.​ജെ.​പി സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യു​ക​യും കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും ഉ​ൾ​പ്പെ​ടെ ഏ​താ​ണ്ടെ​ല്ലാ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളും അ​തി​നെ പി​ന്തു​ണ​ക്കു​ക​യും ചെ​യ്തു​വെ​ന്ന​ത് ച​രി​ത്രം. സ​വ​ർ​ണ​താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​നു​ള്ള ഈ ​രാ​ഷ്ട്രീ​യ​നാ​ട​ക​ത്തി​ൽ നീ​തി നി​ഷേ​ധി​ക്ക​പ്പെ​ട്ട​തും ന​ഷ്ട​മു​ണ്ടാ​യ​തും അ​വ​ർ​ണ ജ​ന​ത​ക്കാ​ണ്. ന​ഷ്ട​ത്തി​ന്റെ ഭീ​ക​ര​ത എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് നി​യ​മം ന​ട​പ്പാ​ക്കി​യ​തി​നു ശേ​ഷ​മു​ള്ള ഒാ​രോ പി.​എ​സ്.സി ​റാ​ങ്ക് പ​ട്ടി​ക​ക​ളും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് പ​ട്ടി​ക​ക​ളും സാ​ക്ഷ്യം പ​റ​യും. അ​തു​കൊ​ണ്ടു​ത​ന്നെ എ​ത്ര​യും വേ​ഗം ത​മി​ഴ്നാ​ട് മോ​ഡ​ൽ സം​വ​ര​ണ​നി​യ​മം നി​ർ​മി​ച്ച് ദ​ലി​ത്​-​പി​ന്നാ​ക്ക ജ​ന​ത​ക്ക് സാ​മൂ​ഹി​ക​നീ​തി ഉ​റ​പ്പു​വ​രു​ത്താ​ൻ കേ​ര​ള​സ​ർ​ക്കാ​റി​നും കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കും ബാ​ധ്യ​ത​യു​ണ്ട്. ഇ​ങ്ങ​നെ​യൊ​രു നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ത​ങ്ങ​ൾ എ​തി​രാ​ണെ​ങ്കി​ൽ കേ​ന്ദ്രം ഭ​രി​ക്കു​ന്ന ക​ക്ഷി അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്ക​ട്ടെ.

News Summary - amal c rajan reservation