Begin typing your search above and press return to search.
proflie-avatar
Login

വായനക്കാർ എഴുതുന്നു

വായനക്കാർ എഴുതുന്നു
cancel

ആദ്യ കഥ അച്ചടിച്ചത്​ 'മാധ്യമ'ത്തിൽബ്ലോ​ഗു​ക​ളി​ലും ഓ​ൺ​ലൈ​ൻ​പോ​ർ​ട്ട​ലു​ക​ളി​ലു​മാ​യി എ​ഴു​തി​ തു​ട​ങ്ങി​യ എ​ന്റെ ക​ഥ ആ​ദ്യ​മാ​യി അ​ച്ച​ടി​ച്ചു​വ​ന്ന​ത് 'മാ​ധ്യ​മം ആ​ഴ്‌​ച​പ്പ​തി​പ്പി'​ലാ​യി​രു​ന്നു. ഇ​രു​പ​ത്തി​നാ​ലാം വ​യ​സ്സി​ൽ നാ​ടു​വി​ട്ട് ചെ​ന്നൈ​യി​ലെ​ത്തി​യ കാ​ല​ത്തൊ​രു ദി​വ​സം മ​റീ​നാ​ബീ​ച്ചി​ലെ അ​സ്‌​ത​മ​യ​നേ​ര​ത്ത് കൗ​മാ​ര​ക്കാ​രാ​യ ഒ​രു കൂ​ട്ടം ക​ളി​ക്കു​ന്ന​തി​ന്റെ​യും കു​ളി​ക്കു​ന്ന​തി​ന്റെ​യും ഇ​ട​യി​ലൊ​രു ആ​മ​യെ ത​ട്ടി​മ​റി​ച്ചി​ട്ടും വ​ടി​യെ​ടു​ത്തു​കു​ത്തി​യും വ​ല്ലാ​തെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽപെ​ട്ടു. ആ ​സം​ഭ​വ​ത്തി​ന്റെ ആ​ഘാ​ത​മാ​ണ്...

Your Subscription Supports Independent Journalism

View Plans

ആദ്യ കഥ അച്ചടിച്ചത്​ 'മാധ്യമ'ത്തിൽ

ബ്ലോ​ഗു​ക​ളി​ലും ഓ​ൺ​ലൈ​ൻ​പോ​ർ​ട്ട​ലു​ക​ളി​ലു​മാ​യി എ​ഴു​തി​ തു​ട​ങ്ങി​യ എ​ന്റെ ക​ഥ ആ​ദ്യ​മാ​യി അ​ച്ച​ടി​ച്ചു​വ​ന്ന​ത് 'മാ​ധ്യ​മം ആ​ഴ്‌​ച​പ്പ​തി​പ്പി'​ലാ​യി​രു​ന്നു. ഇ​രു​പ​ത്തി​നാ​ലാം വ​യ​സ്സി​ൽ നാ​ടു​വി​ട്ട് ചെ​ന്നൈ​യി​ലെ​ത്തി​യ കാ​ല​ത്തൊ​രു ദി​വ​സം മ​റീ​നാ​ബീ​ച്ചി​ലെ അ​സ്‌​ത​മ​യ​നേ​ര​ത്ത് കൗ​മാ​ര​ക്കാ​രാ​യ ഒ​രു കൂ​ട്ടം ക​ളി​ക്കു​ന്ന​തി​ന്റെ​യും കു​ളി​ക്കു​ന്ന​തി​ന്റെ​യും ഇ​ട​യി​ലൊ​രു ആ​മ​യെ ത​ട്ടി​മ​റി​ച്ചി​ട്ടും വ​ടി​യെ​ടു​ത്തു​കു​ത്തി​യും വ​ല്ലാ​തെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽപെ​ട്ടു. ആ ​സം​ഭ​വ​ത്തി​ന്റെ ആ​ഘാ​ത​മാ​ണ് 2007ൽ ​'മാ​ധ്യ​മ'​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച 'സ​സ്‌​ത​നി​യു​ടെ മു​ട്ട' എ​ന്ന ക​ഥ​യെ​ഴു​താ​ൻ പ്രേ​ര​ക​മാ​യ​ത്. തു​ട​ർ​ന്ന് ഞാ​നെ​ഴു​തി​യ ക​ഥ​ക​ളും കു​റി​പ്പു​ക​ളും ക​വി​താ​ പ​രി​ഭാ​ഷ​ക​ളു​മൊ​ക്കെ 'ആ​ഴ്‌​ച​പ്പ​തി​പ്പി​'ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ല​യാ​ള​ സാ​ഹി​ത്യ​ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ പ​ല സ​മ​കാ​ലി​ക നോ​വ​ലു​ക​ളും ഖ​ണ്ഡ​ശഃ പ്ര​സി​ദ്ധീ​ക​രി​ച്ച​ത് 'മാ​ധ്യ​മ​'ത്തി​ലാ​യി​രു​ന്നു എ​ന്ന​തും വി​സ്‌​മ​രി​ച്ചു​കൂ​ടാ. ഉ​ത്ത​രാ​ധു​നിക​ത​യു​ടെ ആ​ശ​യ​പ​രി​സ​ര​ത്തോ​ട് ചേ​ർ​ന്നു​നി​ന്നു​കൊ​ണ്ട് സ്വ​ത്വ​ബോ​ധ​വും ഭ​ര​ണ​കൂ​ട​ഭീ​ക​ര​ത​യും പൗ​രാ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ളു​മൊ​ക്കെ ആ​ധാ​ര​മാ​ക്കി​യ ലേ​ഖ​ന​ങ്ങ​ൾ ഞാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​യി​ച്ചി​ട്ടു​ള്ള​ത് ഒ​രു​പ​ക്ഷേ 'മാ​ധ്യ​മം ആ​ഴ്‌​ച​പ്പ​തി​പ്പി​'ലാ​യി​രി​ക്ക​ണം. വി​ഷ​യാ​സ്‌​പ​ദ​മാ​യി അ​വ​യോ​ട് രാ​ഷ്‌​ട്രീ​യ​മാ​യി യോ​ജി​പ്പും ചി​ല​പ്പോ​ൾ ക​ടു​ത്ത വി​യോ​ജി​പ്പു​മൊ​ക്കെ തോ​ന്നി​യി​ട്ടു​ണ്ട്. അ​ത്ത​രം താ​ദാ​ത്മ്യ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും കൂ​ടിചേ​ർ​ന്നാ​ണ​ല്ലോ ജ​നാ​ധി​പ​ത്യ​ത്തെ പൂ​ർ​ണ​മാ​ക്കു​ന്ന​ത്. മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​ന് ക​ടു​ത്ത വി​ല​ക്കു​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന ഇ​ന്ന​ത്തെ ഇ​ന്ത്യ​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്വ​യം​വി​മ​ർ​ശ​നാ​ത്മ​ക​മാ​യ സ​മീ​പ​ന​ത്തോ​ടെ, നേ​രി​ന്റെ​യും നീ​തി​യു​ടെ​യും പ​ക്ഷ​ത്തു​നി​ന്നു​കൊ​ണ്ട് കൂ​ടു​ത​ൽ തെ​ളി​ച്ച​പ്പെ​ടാ​ൻ 'ആ​ഴ്‌​ച​പ്പ​തി​പ്പി​'ന് സാ​ധി​ക്ക​ട്ടെ.

ദേ​വ​ദാ​സ് വി.​എം ചെന്നൈ


ആ​ഴ്ച​പ്പ​തി​പ്പ് ഒ​രു കു​ടും​ബാം​ഗം

ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സ്സി​ലേ​ക്ക് ക​ട​ക്കു​ന്ന 'മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​'ന് ആ​ദ്യ​മേ അ​ഭി​ന​ന്ദ​നം അ​റി​യി​ക്ക​ട്ടെ.

വ​ള​രെ വൈ​കി​യാ​ണ് ഞാ​ൻ 'ആ​ഴ്ച​പ്പ​തി​പ്പി​'ന്റെ വാ​യ​ന​ക്കാ​ര​നാ​വു​ന്ന​ത്. കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 2016 സെ​പ്റ്റം​ബ​ർ 1 മു​ത​ൽ. 1984 ഫെ​ബ്രു​വ​രി​യി​ൽ ഒ​രു ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച എ​നി​ക്ക് 90 ക​ൾ​ക്കു​ശേ​ഷം, പ​ത്ര​വാ​യ​ന ഒ​ഴി​ച്ച് ബാ​ക്കി​യെ​ല്ലാ വാ​യ​ന​ക​ളും പൂ​ർ​ണ​മാ​യും അ​ന്യംനി​ന്നു​പോ​യ ഒ​രു അ​വ​സ്ഥ​യാ​യി​രു​ന്നു. അ​ടി​ക്ക​ടി​യു​ണ്ടാ​വു​ന്ന സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ, പ്ര​മോ​ഷ​ൻ, അ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​ന്യ​സം​സ്ഥാ​ന ട്രാ​ൻ​സ്‌​ഫ​ർ, ഒ​ക്കെ​ക്കൂ​ടി ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ വാ​യ​ന​യെ എ​ന്നി​ൽ​നി​ന്നും പൂ​ർ​ണ​മാ​യും അ​ക​റ്റി. 2016 ആ​ഗ​സ്റ്റ് 31ന് ​സ്വ​യം വി​ര​മി​ച്ച​തി​നു​ശേ​ഷം പി​റ്റേ​ദി​വ​സം മു​ത​ൽ എ​ന്നോ കൈ​മോ​ശം വ​ന്ന വാ​യ​ന​യെ വീ​ണ്ടും നെ​ഞ്ചോ​ട് ചേ​ർ​ത്ത​പ്പോ​ൾ എ​ന്റെ ഹൃ​ദ​യ​ത്തി​ലേ​ക്ക് ആ​ദ്യം ഒ​ട്ടി​ച്ചേ​ർ​ന്ന​ത് 'മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പാ'​യി​രു​ന്നു. അ​ന്നു​മു​ത​ൽ ഇ​പ്പോ​ൾ ഈ ​നി​മി​ഷംവ​രെ അ​ത​ങ്ങ​നെ നെ​ഞ്ചോ​ട് പ​റ്റി​ച്ചേ​ർ​ന്നു​ത​ന്നെ കി​ട​ക്കു​ന്നു. മ​ല​യാ​ള​ത്തി​ലെ മി​ക്ക ആ​നു​കാ​ലി​ക​ങ്ങ​ളും ഇ​പ്പോ​ൾ വാ​യ​ന​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു​വെ​ങ്കി​ലും 'മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ്' ഒ​രു കു​ടും​ബാം​ഗ​മാ​യി അ​ന്നും ഇ​ന്നും എ​ന്നി​ൽ പൂ​ത്തുനി​റ​ഞ്ഞുനി​ൽ​ക്കു​ന്നു.

അ​ങ്ങ​നെ ഒ​രു കു​ടും​ബാം​ഗ​മാ​യി ഒ​രു പ്ര​സി​ദ്ധീ​ക​ര​ണ​ത്തെ കാ​ണ​ണ​മെ​ങ്കി​ൽ, ആ ​പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്റെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​രാ​ഷ്‌​ട്രീ​യ ഇ​ട​പെ​ട​ലു​ക​ൾ അ​ത്ര​മാ​ത്രം ന​മ്മെ സ്വാ​ധീ​നി​ക്ക​ണം. ആ ​പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്റെ നി​ല​പാ​ടു​ക​ൾ ന​മ്മു​ടെ ചി​ന്താ​ധാ​ര​ക​ളി​ൽ വ്യ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്ത​ണം. അ​ത്ത​രം ഇ​ട​പെ​ട​ലു​ക​ളും നി​ല​പാ​ടു​ക​ളു​മാ​ണ് 'മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി'​ന്റെ ആ​ദ്യ​വാ​യ​ന​ മു​ത​ൽ ഇ​തു​വ​രെ​യും അ​തി​നെ എ​ന്റെ ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തുപി​ടി​ക്കാ​ൻ എ​നി​ക്ക് പ്ര​ചോ​ദ​ന​മാ​യ​ത്.

രാ​ഷ്‌​ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക നി​ല​പാ​ടു​ക​ൾ ഓ​രോ വ്യ​ക്തി​ക്കും ഓ​രോ പ്ര​സ്ഥാ​ന​ത്തിനും അ​തു​പോ​ലെ ഓ​രോ ആ​നു​കാ​ലി​ക​ത്തിനും വ്യ​ത്യ​സ്ത​മാ​ണ് എ​ന്ന​ത് അ​വി​ത​ർ​ക്ക​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ 'മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​'നും അ​തി​ൽ​നി​ന്നും വി​ഭി​ന്ന​മാ​കാ​ൻ ക​ഴി​യി​ല്ല​ല്ലോ. പ​ക്ഷേ സ്വ​ന്തം നി​ല​പാ​ടു​ക​ളി​ൽ നി​ൽ​ക്കു​മ്പോ​ൾപോ​ലും അ​തി​നേ​ക്കാ​ളെ​ല്ലാ​മു​പ​രി പൊ​തു രാ​ഷ്‌​ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ളെ​ക്കൂ​ടി അം​ഗീ​ക​രി​ക്കാ​നും അ​തി​ന് കൃ​ത്യ​മാ​യ ഒ​രു ഇ​ടംകൊ​ടു​ക്കാ​നു​മു​ള്ള തു​റ​ന്ന മ​ന​സ്സാ​ണ് 'മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​'നെ മ​റ്റ് ആ​നു​കാ​ലി​ക​ങ്ങ​ളി​ൽനി​ന്നും വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. അ​ത്ത​രം വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ൾ​ക്ക്, വ്യ​ത്യ​സ്‌​ത അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്ക് 'ആ​ഴ്ച​പ്പ​തി​പ്പി​'ന്റെ താ​ളു​ക​ളി​ൽ മു​ഖ്യ പ​രി​ഗ​ണ​ന കൊ​ടു​ക്കു​ന്നു എ​ന്ന​ത് മ​റ്റാ​ർ​ക്കും അ​വ​കാ​ശ​പ്പെ​ടാ​നാ​വാ​ത്ത​തു​മാ​ണ്. 'ആ​ഴ്​ച​പ്പ​തി​പ്പി​'ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ര​ച​ന​ക​ളെ​ക്കു​റി​ച്ചു​ള്ള വി​പ​രീ​ത അ​ഭി​പ്രാ​യ​ങ്ങ​ൾപോ​ലും അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന​യോ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും 'ആ​ഴ്ച​പ്പ​തി​പ്പി​'ന്റെ മ​റ്റൊ​രു മേ​ന്മ​യാ​ണ്.

അ​തോ​ടൊ​പ്പം 'ആ​ഴ്ച​പ്പ​തി​പ്പ്' ന​ട​ത്തു​ന്ന സ്വ​ത​ന്ത്ര​മാ​യ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾകൂ​ടി ഓ​ർ​ക്കാ​തി​രി​ക്കാ​നാ​വി​ല്ല. വി​ഭി​ന്നമേ​ഖ​ല​ക​ളി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നിനി​ൽ​ക്കു​ന്ന​തും എ​ന്നാ​ൽ മ​റ്റ് ആ​നു​കാ​ലി​ക​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ന്ന​തു​മാ​യ അ​ന​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യും വ​സ്തു​നി​ഷ്ഠ​മാ​യും ഇ​ട​പെ​ട്ടു​കൊ​ണ്ട് 'ആ​ഴ്ച​പ്പ​തി​പ്പ്' പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള രാ​ഷ്ട്രീ​യ-​ച​രി​ത്ര വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​നേ​കം ക​വ​ർ​സ്റ്റോ​റി​ക​ൾ, പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​യേ​ണ്ട​തു​കൂ​ടി​യു​ണ്ട്. ആ​ദി​വാ​സി, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന്റെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി പ്ര​സി​ദ്ധീ​ക​രി​ച്ച അ​നേ​കം ഫീ​ച്ച​റു​ക​ൾ, ഏ​റ്റ​വും പു​തി​യ ല​ക്ക​ത്തി​ലെ ചി​ത്ര നി​ല​മ്പൂ​രു​മാ​യു​ള്ള അ​ഭി​മു​ഖം ഉ​ൾ​പ്പെ​ടെ, ജാ​തി-​മ​ത ചി​ന്ത​ക​ൾ​ക്ക​പ്പു​റം നി​ന്നു​കൊ​ണ്ട് നാ​ട്ടി​ലെ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക മു​ൻ​ഗ​ണ​ന കൊ​ടു​ത്തു​കൊ​ണ്ട് 'ആ​ഴ്ച​പ്പ​തി​പ്പ്' കൈ​ക്കൊ​ള്ളു​ന്ന നി​ല​പാ​ടു​ക​ൾ​ക്ക് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണംകൂ​ടി​യാ​ണ്. അ​ത് അ​ങ്ങേ​യ​റ്റം പ്ര​ശം​സി​ക്ക​പ്പെ​ടേ​ണ്ട​തു​മാ​ണ്.

തീ​ർ​ത്തും സ്വ​ത​ന്ത്ര​മാ​യ കാ​ഴ്​ച​പ്പാ​ടോ​ടു​കൂ​ടി 'മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ്' ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക ഇ​ട​പെ​ട​ലു​ക​ൾ ജാ​തി-​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ വാ​യ​ന​ക്കാ​ർ അം​ഗീ​ക​രി​ക്കു​ന്നു എ​ന്ന​തി​ന് തെ​ളി​വാ​ണ് ഇ​രു​പ​ത്തി​യ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ഴും മ​ല​യാ​ള​ത്തി​ലെ മു​ഖ്യ​ധാ​രാ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ ഒ​രു വേ​റി​ട്ട മു​ഖ​മാ​യി മാ​റാ​ൻ 'ആ​ഴ്ച​പ്പ​തി​പ്പി​'ന് സാ​ധ്യ​മാ​യ​ത്. ഈ ​നി​ല​പാ​ടു​ക​ൾ വ​രും നാ​ളു​ക​ളി​ലും 'ആ​ഴ്ച​പ്പ​തി​പ്പ്' തു​ട​രും എ​ന്ന​ത് ഒ​രു സ്ഥി​രം വാ​യ​ന​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ ആ​ശ​ങ്ക​യി​ല്ലാ​തെ എ​നി​ക്ക് പ​റ​യാ​ൻ ക​ഴി​യും. വ്യ​തി​ച​ലി​ക്കാ​ത്ത അ​ത്ത​രം നി​ല​പാ​ടു​ക​ളാ​ണ് ഇ​ന്ന​ത്തെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക നാ​ളു​ക​ളി​ൽ കേ​ര​ളജ​ന​ത ആ​ഗ്ര​ഹി​ക്കു​ന്ന​തും.

എ.​കെ.​ അ​നി​ൽ​കു​മാ​ർ നെ​യ്യാ​റ്റി​ൻ​ക​ര

ഇ​​ന്നി​​​ന്റെ​​യും നാ​​ളെ​​യു​​ടേ​​യും പൂ​​വി​​ളി

ഒ​​രു പ്ര​​തീ​​ക്ഷ, കാ​​ത്തി​​രി​​പ്പ് ന​​ൽ​​കു​​ന്ന പൂ​​ർ​​ണ​​ത... 'മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പ്' ഒ​​ാരോ തി​​ങ്ക​​ളാ​​ഴ്ച​​യും പു​​റ​​ത്തി​​റ​​ങ്ങു​​മ്പോ​​ൾ സ​​ന്തോ​​ഷം ഏ​​റെ​​യാ​​ണ്. ഇ​​രു​​പ​​ത്തി​​നാല് വ​​ർ​​ഷം പി​​ന്നിടു​​മ്പോ​​ൾ എ​​ത്ര​​യോ ത​​വ​​ണ 'എ​​ഴു​​ത്തു​​കു​​ത്തി'​​​െൻറ പേ​​ജി​​ൽ ഒ​​രു ഭാ​​ഗ​​മാ​​കാ​​ൻ ക​​ഴി​​ഞ്ഞ​​തി​​ലു​​ള്ള നി​​റ​​വ് ഇ​​വി​​ടെ പ​​ങ്കു​​വെ​​ക്ക​​ട്ടെ.

ഒ​​രു വാ​​രി​​ക​​യെ സം​​ബ​​ന്ധി​​ച്ച് മു​​ട​​ക്ക​​മി​​ല്ലാ​​തെ 24 വ​​ർ​​ഷം പി​​ന്നി​​ടു​​ക എ​​ന്ന​​ത് നി​​ല​​നി​​ൽക്കുന്ന സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ വെ​​ല്ലു​​വി​​ളി ത​​ന്നെ​​യാ​​ണ്. അ​​ത്ര​​യേ​​റെ ആ​​നു​​കാ​​ലി​​ക​​ങ്ങ​​ൾ, ദൃ​​ശ്യ​​മാ​​ധ്യ​​മ​​ങ്ങ​​ൾ നി​​ര​​ന്ത​​രം വാ​​ർ​​ത്ത​​ക​​ൾ​​ക്ക് വേ​​ണ്ടി ഓ​​ടു​​ന്ന കാ​​ഴ്ച ഇ​​ന്നു നാം ​​കാ​​ണു​​ന്നു.

ഏ​​തൊ​​രു പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​മാ​​യാ​​ലും വാ​​യ​​ന​​യി​​ലേ​​ക്ക് അ​​ടു​​പ്പി​​ച്ച് നി​​ർ​​ത്തു​​ന്ന​​ത് പം​​ക്തി​​ക​​ളാ​​ണ്. മി​​ക​​വാ​​ർ​​ന്ന വി​​ജ​​യസാ​​ധ്യ​​ത​​ക്ക്​ അ​​ത് വ​​ഴിതെ​​ളി​​യി​​ക്കു​​ന്നു. നോ​​വ​​ലും ക​​ഥ​​ക​​ളും ക​​വി​​ത​​ക​​ളും ലേ​​ഖ​​ന​​ങ്ങ​​ളും റി​​പ്പോ​​ർ​​ട്ടു​​ക​​ളും ഇ​​തെ​​ല്ലാം എ​​ത്ര മെ​​ച്ച​​പ്പെ​​ടു​​ത്തി​​യെ​​ടു​​ക്കാം എ​​ന്ന​​ത് നി​​ല​​നി​​ൽ​​പ്പി​​​ന്റെ കാ​​ര്യംത​​ന്നെ​​യാ​​ണ്.

പാ​​ര​​മ്പ​​ര്യം അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന മാ​​ധ്യ​​മസം​​സ്കാ​​ര​​ത്തെ മ​​റി​​ക​​ട​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യൊ​​രു കാ​​ഴ്ച​​പ്പാ​​ടി​​ലൂ​​ടെ വാ​​യ​​ന​​യെ എ​​ങ്ങ​​നെ അ​​നു​​ഭ​​വ​​മാ​​ക്കിമാ​​റ്റാം എ​​ന്ന​​ത് വ​​ലി​​യൊ​​രു ക​​ട​​മത​​ന്നെ​​യാ​​ണ്. ഇ​​തി​​ൽ എ​​ഴു​​ത്തു​​കാ​​രു​​ടെ പ​​ങ്ക് വ​​ലു​​താ​​ണ്.

അ​​നീ​​തി​​ക്കെ​​തി​​രെ ഉ​​യ​​രു​​ന്ന ജ​​ന​​കീ​​യസ​​മ​​ര​​ങ്ങ​​ളി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ൾ എ​​വി​​ടെ നി​​ൽക്കു​​ന്നു , ആ​​രു​​ടെ പ​​ക്ഷ​​ത്ത് നി​​ല​​യു​​റ​​പ്പി​​ക്കു​​ന്നു എ​​ന്ന​​ത് നി​​ല​​പാ​​ടി​​ന്റെ പ്ര​​ശ്നംത​​ന്നെ​​യാ​​ണ്. രാ​​ഷ്ട്രീ​​യ കാ​​ഴ്ച​​പ്പാ​​ടി​​നോ​​ട് വി​​യോ​​ജി​​ച്ചും അ​​നു​​കൂ​​ലി​​ച്ചും നി​​ൽക്കു​​മ്പോ​​ൾ ഒ​​രു പ്ര​​സി​​ദ്ധീ​​ക​​ര​​ണം വ​​ള​​ർ​​ച്ച​​യെ മു​​ൻ​​കൂ​​ട്ടി ക​​ണ്ട് ഈ ​​രം​​ഗ​​ത്ത് നി​​ല​​യു​​റ​​പ്പി​​ക്കാം എ​​ന്ന​​ത് മാ​​ധ്യ​​മസം​​സ്കാ​​ര​​ത്തി​​​ന്റെ ക​​ട​​മത​​ന്നെ​​യാ​​ണ്. 'മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പ്' വ്യ​​ത്യ​​സ്ത​​മാ​​കു​​ന്ന​​ത് ഇ​​വി​​ടെ​​യാ​​ണ്.​​ ജ​​ന​​കീ​​യ സ​​മ​​ര​​മു​​ഖ​​ങ്ങ​​ളി​​ൽ, പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളി​​ൽ, അ​​വ​​ർ ജ​​ന​​കീ​​യ മു​​ദ്രാ​​വാ​​ക്യ​​ത്തി​​ൻ കീ​​ഴി​​ൽ നി​​ല​​യു​​റ​​പ്പി​​ക്കു​​ന്നു എ​​ന്ന​​താ​​ണ്.​​ നി​​ല​​നി​​ൽ​​ക്കു​​ന്ന ജാ​​തി-​​മ​​ത-വ​​ർ​​ഗീ​​യ മു​​ന്നേ​​റ്റ​​ത്തി​​നു മു​​മ്പി​​ൽ ഒ​​രു പ്ര​​സി​​ദ്ധീ​​ക​​ര​​ണം അ​​തി​​നെ മ​​റി​​ക​​ട​​ന്ന് മു​​ന്നോ​​ട്ട് പോ​​വു​​ന്നു എ​​ന്ന​​താ​​ണ് 'മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പി​​​'ന്റെ വി​​ജ​​യ​​മാ​​യി അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന​​ത്. ആ​​ദി​​വാ​​സി, ഗോ​​ത്ര​​മേ​​ഖ​​ല​​യി​​ൽ ന​​ട​​ന്നുകൊ​​ണ്ടി​​രി​​ക്കു​​ന്ന ചൂ​​ഷ​​ണ​​ങ്ങ​​ൾ​​ക്കും ദ​​ലി​​ത് പ്രീ​​ണ​​ന​​ന​​യ​​ങ്ങ​​ൾ​​ക്കു​​മെ​​തി​​രേ ​'മാ​​ധ്യ​​മം' സം​​സാ​​രി​​ക്കു​​ന്ന​​ത് ജ​​ന​​കീ​​യ സ​​മ​​ര​​മു​​ഖ​​ങ്ങ​​ളി​​ൽ ഇ​​ട​​പെ​​ടു​​ന്നു എ​​ന്ന​​തി​​​ന്റെ ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ൾ നി​​ര​​വ​​ധി -ജ​​ന​​കീ​​യ സാം​​സ്കാ​​രി​​ക മു​​ന്നേ​​റ്റ​​ത്തി​​ൽ ഒ​​രു ബ​​ദ​​ൽ വാ​​യ​​ന 'മാ​​ധ്യ​​മം' സൃ​​ഷ്ടി​​ച്ചെ​​ടു​​ക്കു​​ന്നു എ​​ന്ന​​തി​​ന് ത​​ർ​​ക്ക​​മി​​ല്ലാ​​ത്തൊ​​രു കാ​​ര്യംത​​ന്നെ​​യാ​​ണ്.

വി​​വ​​ർ​​ത്ത​​ന ക​​വി​​ത​​ക​​ൾ ഏ​​റ്റ​​വും അ​​ധി​​കം വാ​​യ​​ന​​യി​​ലേ​​ക്ക് കൊ​​ണ്ടു ത​​രു​​ന്ന പ്ര​​സി​​ദ്ധീ​​ക​​ര​​ണം ത​​ന്നെ​​യാ​​ണ് 'മാ​​ധ്യ​​മം'. മ​​ല​​യാ​​ള സാ​​ഹി​​ത്യ​​ത്തി​​ലേ​​ക്ക് പു​​തി​​യ പ്ര​​തീ​​ക്ഷ​​ക​​ളെ ഉ​​യ​​ർ​​ത്തിക്കൊ​​ണ്ടുവ​​രു​​ക​​യും ചെ​​യ്യു​​ന്ന കാ​​ര്യ​​ത്തി​​ൽ 'മാ​​ധ്യ​​മം ആഴ്ചപ്പതിപ്പ്' ഇ​​ന്നി​​​ന്റെയും നാ​​ളെ​​യു​​ടേ​​യും പൂ​​വി​​ളി ത​​ന്നെ​​യാ​​ണ്‌.

24 വ​​ർ​​ഷം പി​​ന്നിടു​​മ്പോ​​ൾ സൂ​​ക്ഷി​​ച്ചു വെ​​ക്കാ​​ൻ പ​​റ്റു​​ന്ന ല​​ക്ക​​ങ്ങ​​ൾത​​ന്നെ​​യാ​​ണ് 'മാ​​ധ്യ​​മ​'​ത്തി​​​േൻറ​​ത് എ​​ന്ന​​ത് സ​​ന്തോ​​ഷം ത​​രു​​ന്നു. 'മാ​​ധ്യ​​മ​​'ത്തി​​നൊ​​പ്പം വ​​ർ​​ഷ​​ങ്ങ​​ളാ​​യി ന​​ട​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​ത് ഇ​​തുത​​ന്നെ​​യാ​​ണ്.

ജ​​യ​​പ്ര​​കാ​​ശ് എ​​റ​​വ് ഈ​​സ്റ്റ് ഫോ​​ർ​​ട്ട്‌, തൃ​​ശൂ​​ർ

കീഴാള എഴുത്തുകളും ശബ്ദങ്ങളും

'മാധ്യമം' പത്രവും 'ആഴ്​ചപ്പതിപ്പും' മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്ന പ്രസിദ്ധീകരണമാണ്. മലയാളത്തിലെ ഇതര പ്രസിദ്ധീകരണങ്ങൾ ഏതാണ്ടെല്ലാം തന്നെ സവർണ ഭാവുകത്വത്തിലും എഴുത്തുകളിലും ഇപ്പോഴും അഭിരമിക്കുമ്പോൾ അതിൽനിന്നു വ്യത്യസ്തമായി, കീഴാള എഴുത്തുകളും ശബ്ദങ്ങളും മുഖ്യധാരയിൽ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങിയത് 'മാധ്യമ'ത്തിന്റെ കടന്നുവരവോടെയാണ്. മുസ്​ലിം രാഷ്ട്രീയത്തെപ്പറ്റിയും ആ സമുദായത്തെപ്പറ്റിയും മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഭരണകൂടവും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന പൊലീസ് ഭാഷ്യ തീവ്രവാദക്കഥകളുടെയും ഇതര നുണപ്രചാരണങ്ങളുടെയും സത്യാവസ്ഥ, കുറച്ചുപേരെങ്കിലും മനസ്സിലാക്കാൻ ഇടയായത് ഈ പ്രസിദ്ധീകരണങ്ങളിലൂടെയാണ്. എന്നെപ്പോലുള്ള നിരവധി കീഴാള 'എഴുത്തുകാരെ' ഉണ്ടാക്കിയെടുത്തതിലും 'മാധ്യമ'ത്തിനു നിർണായക സ്ഥാനമാണുള്ളത്. 'മാധ്യമ'ത്തിന്റെ അത്തരം ഇടപെടലുകൾ ഇതര മാധ്യമങ്ങളെയും ഒരുവിധത്തിൽ സമ്മർദത്തിലാക്കിയിട്ടുണ്ടെന്നു നിസ്സംശയം പറയാം. അവരിൽ പലരും ദലിത് എഴുത്തുകാർക്കും മുസ്​ലിം ബുദ്ധിജീവികൾക്കും ചെറിയതോതിലെങ്കിലും അവസരം നൽകാൻ നിർബന്ധിതമായി. പത്രം എപ്പോഴും ഒരു പ്രതിപക്ഷമായിരിക്കേണ്ടതുണ്ട് ഒരു ജനാധിപത്യ സമൂഹത്തിൽ. 'മാധ്യമം' എക്കാലത്തും നിർവഹിച്ചുപോരുന്ന കടമ അതുതന്നെയാണ്. 'മാധ്യമ'ത്തിന് ഹൃദയംതൊട്ട ആശംസകൾ.

സുദേഷ് എം. രഘു

മീഡിയാസ്കാൻ അനന്യമായ വിശകലന പംക്തി

'ആഴ്​ചപ്പതിപ്പ്' പ്രസിദ്ധീകരിക്കുന്ന 'മീഡിയസ്കാൻ' മലയാളത്തിലെ അനന്യമായ വിശകലന പംക്തിയാണ്. 'ആഴ്​ചപ്പതിപ്പ്​' കിട്ടിയാൽ ആദ്യം വായിക്കുന്നു. സർവതന്ത്ര സ്വതന്ത്രം എന്നു അവകാശപ്പെടുന്ന പാശ്ചാത്യ ഭീമന്മാരും നമ്മുടെ നാട്ടിലെ ഗോതി മീഡിയകളും തമ്മിൽ വലിയ വ്യത്യാസം ഇല്ലെന്ന് 'മീഡിയാസ്കാൻ' തുറന്നുകാട്ടുന്നത് ഞാൻ ഏറെ ആസ്വദിക്കുന്നു. കവിതകളും മറ്റു ലേഖനങ്ങളും തിരഞ്ഞെടുക്കുന്നതിൽ വലിയ പക്വത 'ആഴ്​ചപ്പതിപ്പ്​​' കാണിക്കുന്നു. മൊത്തത്തിൽ മലയാളത്തിലെ മുൻനിര വാരികകളിൽ 'മാധ്യമം' എന്റെ പ്രിയപ്പെട്ട വാരിക.

പി.ജെ. മാത്യു കോഴിക്കോട്

ഓ​രോ ല​ക്ക​വും ആ​ഘോ​ഷ​ം

'മാ​ധ്യ​മം' വാ​യി​ക്കാ​ൻ തു​ട​ങ്ങി​യ​ത് ഏ​തോ ദീ​ർ​ഘദൂ​ര തീ​വ​ണ്ടി​യാ​ത്ര​ക്കി​ട​യി​ലാ​ണ്. പെ​ട്ടെ​ന്ന് ത​ന്നെ ഉ​ള്ള​ട​ക്ക​ത്തി​​ന്റെ ക​രു​ത്തും തെ​ളി​മ​യും ബോ​ധ്യ​പ്പെ​ട്ടു. അ​ന്നുമു​ത​ൽ, 'മാ​ധ്യ​മ'​ത്തി​​ന്റെ വാ​യ​ന​ക്കാ​ര​നാ​ണ്. മ​ല​യാ​ളി​യു​ടെ ബൗ​ദ്ധി​ക ചി​ന്താ​മ​ണ്ഡ​ല​ത്തെ തെ​ളി​മ​യോ​ടെ സ​മൂ​ഹ​ത്തി​ലെ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് പ്രാ​പ്ത​മാ​ക്കു​ന്നത​ര​ത്തി​ലു​ള്ള പ​ഠ​ന​ങ്ങ​ൾ, ച​ർ​ച്ച​ക​ൾ, ലേ​ഖ​ന​ങ്ങ​ൾ, നി​രീ​ക്ഷ​ണ​ങ്ങ​ൾ, ക​ഥ​ക​ൾ, ക​വി​ത​ക​ൾ...

വ്യ​ക്ത​മാ​യ നി​ല​പാ​ടു​ക​ളും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ദി​ശാ​ബോ​ധ​വും 'ആഴ്ചപ്പതിപ്പി'ന് കൂ​ടു​ത​ൽ ഭം​ഗി​യും ക​രു​ത്തും ന​ൽ​കു​ന്നു​ണ്ട്. ഈ ​താ​ളു​ക​ളി​ലാ​ണ് മ​ല​യാ​ളം ഏ​റെ വാ​യി​ച്ച ര​ച​ന​ക​ൾ പ​ല​തും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. അ​തു​പോ​ലെ ത​ന്നെ ഏ​റ്റ​വും പു​തി​യ ശാ​സ്ത്രലേ​ഖ​ന​ങ്ങ​ൾ, ദ​ലി​ത് നി​ല​പാ​ടു​ക​ൾ, നൂ​ത​ന​മാ​യ രാ​ഷ​്​ട്രീ​യ ഉ​ൾ​ക്കാ​ഴ്ച​ക​ൾ ഒ​ക്കെ കൊ​ണ്ട് മ​ല​യാ​ളി​യു​ടെ ചി​ന്ത​ക​ൾ​ക്ക് പു​തു​വെ​ളി​ച്ചം തെ​ളി​യി​ക്കാ​ൻ 'ആഴ്ചപ്പതിപ്പ്' എ​ന്നും മു​ന്നി​ൽ ത​ന്നെ​യു​ണ്ട്.

'ആഴ്ചപ്പതിപ്പി'ന്റെ ലേ ​ഔ​ട്ടും വ​ര​ക​ളു​മൊ​ക്കെ അ​തി​ഗം​ഭീ​രം. അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്ക​പ്പെ​ടു​ക​യാ​ണ് ഒ​ാരോ ല​ക്ക​വും. പി​ന്ന​ണി​യി​ൽ ഉ​ള്ള​വ​ർ ഓ​രോ ല​ക്ക​വും ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ്. അ​തുത​ന്നെ​യാ​ണ് ഈ ​വി​ജ​യ​ത്തി​​ന്റെ ര​സ​ത​ന്ത്ര​വും. ഇ​രു​പ​ത്തി​യ​ഞ്ച് വ​യ​സ്സ് യു​വ​ത്വ​ത്തി​​ന്റെ​യും ക​ർ​മ​നി​ര​ത​യു​ടെ​യും കാ​ല​മാ​ണ്. എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു.

സു​രേ​ഷ് കു​മാ​ർ വി തിരുവനന്തപുരം

ആഴ്​ചപ്പതിപ്പ്​ ഒഴിവാക്കാൻ  പറ്റാത്ത അവസ്ഥ

ആഴ്​ചപ്പതിപ്പ്​ വായിച്ചുതുടങ്ങിയിട്ട്​ നാലുവർഷമേ ആയിട്ടുള്ളൂ. റെയിൽവേ യാത്രക്കിടെ അടുത്ത സീറ്റിലുള്ള സുഹൃത്തിൽനിന്ന്​ വാങ്ങിയതായിരുന്നു 'ആഴ്​ചപ്പതിപ്പു'മായുള്ള ആദ്യബന്ധം. സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി മാത്രമല്ല, പുറംലോകമറിയാത്ത അറിയിക്കാൻ പലരും മടിച്ചുനിന്ന വിഷയങ്ങൾ ഏറ്റെടുത്ത്​ ജനങ്ങളിലെത്തിക്കാൻ കഠിനശ്രമമാണ്​ 'ആഴ്​ചപ്പതിപ്പ്'​ നടത്തുന്നതെന്ന്​ ഇക്കാലയളവിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്​. ഇന്ന്​ 'ആഴ്​ചപ്പതിപ്പ്​' ഒഴിവാക്കാൻ പറ്റാത്ത അവസ്ഥയിലാണ്​. 25ാം വർഷ​ത്തിലേക്ക്​ കടക്കുന്ന വീക്കിലിക്ക്​ എല്ലാവിധ ആശംസകളും നേരുന്നു.

അശ്വതി അനന്തപുരി പള്ളിമൺ, കൊല്ലം

അരികുചേർന്നവന്റെ ചെറിയ കാര്യങ്ങളും ആഴമുള്ള  കഥകളും..!

എന്റെ പ്രിയപ്പെട്ട വായനയിൽ 'മാധ്യമം' കടന്നുവന്നിട്ട് വർഷങ്ങളായി. ഇന്നുമത് പ്രിയപ്പെട്ടതായി തുടരുന്നതിന് വളരെ 'ചെറിയ' കാരണങ്ങളാണ്. ഒന്നാമത് ഞാനും ഒരു ചെറിയ മനുഷ്യനാണ്. എനിക്കുവേണ്ടി ആരെങ്കിലും സംസാരിക്കുന്നുണ്ടോ എന്നെപ്പോലെയുള്ളവരെക്കുറിച്ച് ആരെങ്കിലും ഉറക്കെ വിളിച്ചുപറയുന്നുണ്ടോ എന്നൊക്കെ ഞാൻ വല്ലാതെ ചോദിക്കാറുണ്ട്, നോക്കാറുണ്ട്...അങ്ങനെയാണ് 'മാധ്യമ'ത്തിന്റെ വഴികൾ എന്നെ സ്വാധീനിച്ചത്.

കാടിനെ, കാട്ടിലെ മനുഷ്യരെ, നാടിനെ, നാട്ടിലാരും കാണാതെ പോകുന്ന വിഷയങ്ങളെ ഒപ്പിയെടുക്കാൻ 'മാധ്യമ'ത്തിന് ഇന്നുവരെ സാധിക്കുന്നുണ്ട്. ഭൂരിപക്ഷത്തിനും വലിയ വലിയ മനുഷ്യർക്കും തീരെച്ചെറുതെന്ന് തോന്നിയേക്കാവുന്നതിന്റെ ഭാഗമായി നിൽക്കാനുള്ള 'മാധ്യമ'ത്തിന്റെ താൽപര്യം എന്നു തീരുന്നുവോ അതുവരെ എന്റെ ചെറിയ വായനയെ വലിച്ചുകൊണ്ടുപോകാൻ ഈ പതിപ്പിന് കഴിയുമെന്നുറപ്പുണ്ട്.

പിന്നെ എന്നെ താളുകളിലേക്ക് വലിക്കുന്ന മറ്റൊരു കാര്യം കഥകളാണ്‌. പുതിയതും ആഴമുള്ളതുമായ കഥകളുടെ ഇടം എന്ന നിലയിലാണ് 'മാധ്യമ'ത്തിന്റെ താളുകൾ എന്നെക്കൊണ്ട് എല്ലാ വാരവും മറിപ്പിക്കുന്ന മറ്റൊരു സംഗതി. ചെറിയ മനുഷ്യരുടെ വലിയ കഥകൾ എന്നുകൂടെ ഇതിനെ അടയാളമിടേണ്ടിവരുന്നു. ഒരു വർഷം ഏറ്റവും പുതിയ മുഖങ്ങൾ അവതരിപ്പിക്കുക മാത്രമല്ല, അവരുടെ ഏറ്റവും കരുത്തൻ കഥയിലേക്കാണ് ഈ ടീമിന്റെ യാത്ര. വർഷത്തിന്റെ ഒടുവിൽ ഒരു കണക്കെടുപ്പ് നടത്തുമ്പോൾ നല്ല കഥകളുടെ പട്ടികയിൽ ഏതാണ് പതിപ്പെന്നുകൂടെ ഞാൻ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് 'മാധ്യമ'ത്തിനെ വായനയിൽനിന്ന് മാറ്റിവെക്കാൻ എനിക്ക് കഴിയുന്നില്ല എന്നതാണ് ആ ചെറിയ കാര്യം.

പാരമ്പര്യ പൊതുബോധങ്ങളെ തള്ളിക്കളയുന്ന കവർച്ചിത്രങ്ങളും ധീരമായി സംസാരിക്കുന്ന കാർട്ടൂണിസ്റ്റും, കഥക്കും കവിതക്കും ഏറ്റവും സുന്ദരമായ വരകൾ നൽകുന്നവരും, വായനയുടെ സാധ്യതകളെ തിരിച്ചറിയുന്ന ലേ ഔട്ടും തുടങ്ങി പതിപ്പിന്റെ വലിയ വലിയ കാര്യങ്ങൾ പറയാനുണ്ട്. അതിന് മുന്നിലോടുന്നവരുടെ പേരുകളും വിളിച്ചു പറയണം എന്നുണ്ട്. പക്ഷേ, എനിക്ക് ഈ ചെറിയ കാര്യങ്ങളിൽ തൂങ്ങി 'മാധ്യമ'ത്തിന്റെ ഉള്ളിലേക്ക് പോകാനാണ് ഇഷ്ടം..!

കെ.എസ്. രതീഷ്

ബാലപംക്തിക്ക് കൂടി ഇടം കണ്ടെത്തണം

പരിസ്ഥിതിയുടെ നാവാണ് 'മാധ്യമം ആഴ്​ചപ്പതിപ്പെ'ന്ന്​ പലവട്ടം തോന്നിയിട്ടുണ്ട്. കഴിഞ്ഞ കടലിളക്കകാലത്ത് ശംഖുമുഖത്തെയും ചെല്ലാനത്തെയും അസ്വസ്ഥചിത്രങ്ങൾ വായനക്കാരിലേക്കെത്തിച്ചത് മറക്കാനാവുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് പോലും അപ്രിയങ്ങളാവുന്ന സത്യങ്ങളായിരുന്നു അന്ന് 'മാധ്യമം' പറഞ്ഞത്. ഒരു കടപ്രക്കാരനെന്ന നിലയിൽ എന്‍റെ കൂടി ആശങ്കകളായിരുന്നു അത്.

ഞാനെന്തിന് 'മാധ്യമം ആഴ്ചപ്പതിപ്പ്​' വായിക്കുന്നു, എന്നതിന് മേൽപ്പറഞ്ഞ ഈയൊരൊറ്റ ഉദാഹരണം മാത്രം മതി.

മനുഷ്യനെ സംബന്ധിച്ച് ഏറ്റവും വിശുദ്ധമായ 'വികസനം'എന്ന വാക്കിന്‍റെ ബലത്തിൽ മലകൾ ഇടിക്കുമ്പോളും കടൽ തൂർക്കുമ്പോളും അതേ വാക്ക് മറ്റു ചിലർക്ക്, ചിലതിന് മരണവേദമാകുന്നത് നമുക്കെങ്ങനെ കണ്ടില്ലെന്ന് നടിക്കാനാകും? 'മാധ്യമം ആഴ്ചപ്പതിപ്പ്' ചിലരെ അസ്വസ്ഥരാക്കുന്നത് ഇത്തരം കാ ഴ്ചകൾ മാന്തി പുറത്തിടുന്നതിലൂടെയാണ്.

ഭംഗിയുള്ള കവർചിത്രങ്ങൾ, സുന്ദരമായ ലേ ഔട്ട്. പ്രത്യക്ഷത്തിൽ 'മാധ്യമം ആഴ്​ചപ്പതിപ്പ്' അണിഞ്ഞൊരുങ്ങിതന്നെയാണ് വായനയിലേക്ക് ക്ഷണിക്കുന്നത്. അത് പക്ഷേ, പലപ്പോഴും കബളിപ്പിക്കപ്പെടലാണ്. അത്ര സുന്ദരമായ കാര്യങ്ങളൊന്നുമാകില്ല അകത്ത് മഷി പടർന്ന് കിടക്കുന്നത്. അധിനിവേശത്തിന്‍റെ, നാടുകടത്തലിന്‍റെ, മാറ്റിനിർത്തലിന്‍റെ ഈ നശിച്ച കാലത്ത് ഉള്ളടക്കം സുന്ദരമാകണമെന്ന് വാശിപിടിക്കുന്നതിൽ കാര്യമില്ല.

ഒരെഴുത്തുകാരനെനിലയിൽ 'മാധ്യമം ആ ഴ്ചപ്പതിപ്പ്​' എനിക്ക് തന്ന പരിഗണനയെ കുറിച്ച് പറയുമ്പോൾ മുഖസ്തുതിയായി തോന്നിയേക്കാം. പ്രമുഖരിൽനിന്ന് നിരന്തരം തിരസ്കരിക്കപ്പെടുന്ന ഒരെഴുത്തുകാരനെന്ന നിലക്ക്​ എന്നെ ചേർത്ത് നിർത്തിയവരെ ഓർക്കാത്തപക്ഷം അത് അങ്ങേയറ്റത്തെ നന്ദികേടാവും. 'മാധ്യമം ആഴ്ചപ്പതിപ്പ്' എന്ന ജൈവികതയിൽ എഴുത്തുകാരനായും വായനക്കാരനായും കണ്ണിചേരാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്.

കവിതകളും കഥകളും മുമ്പില്ലാത്തവിധം പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് 'മാധ്യമം' പുതിയ എഴുത്തുകാർക്കും എഴുതി തെളിഞ്ഞവർക്കും ഒരുപോലെ അവസരം കൊടുക്കുന്നുണ്ടെന്നത് സന്തോഷം തന്നെയാണ്. 'ആഴ്​ചപ്പതിപ്പ്' ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ ഒരു ബാലപംക്തിക്ക് കൂടി ഇടം കണ്ടെത്തുമെന്ന പ്രതീക്ഷയോടെ,

സുഭാഷ് ഒട്ടുംപുറം

ലബ്ധപ്രതിഷ്ഠരെയും നവാഗതരെയും ഒരേപോലെ പരിഗണിക്കുന്നു

പ്രസിദ്ധീകരണത്തി​െൻറ രജതജൂബിലിയിലെത്തി നിൽക്കുന്ന 'മാധ്യമം ആഴ്ചപ്പതിപ്പ്' മലയാളത്തിലെ ഇതര പ്രസിദ്ധീകരണങ്ങളിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്നു. സാഹിത്യ- സാംസ്കാരിക- രാഷ്ട്രീയ മേഖലകളിലെ 'ആഴ്ചപ്പതിപ്പി'​െൻറ ഇടപെടലുകൾ ഏറെ ശ്രദ്ധേയമാണ്.

ഭാഷയിലും പ്രമേയത്തിലും ആഖ്യാനത്തിലുമെല്ലാം വലിയതരത്തിലുള്ള പരിവർത്തനങ്ങളുണ്ടാക്കിയ ഒട്ടേറെ രചനകൾ ഇതിനിടെ 'മാധ്യമ'ത്തിലൂടെ പ്രസിദ്ധീകരിക്കുകയുണ്ടായി.ലബ്ധപ്രതിഷ്ഠരെയും നവാഗതരെയും ഒരേപോലെ പരിഗണിക്കുന്ന ഏറെ പ്രസിദ്ധീകരണങ്ങളൊന്നും മലയാളത്തിലില്ല. ഇവിടെയാണ് 'മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ' പ്രസക്തിയേറുന്നത്.

വി.എം അരവിന്ദാക്ഷൻ, പെരുമണ്ണ

News Summary - madhyamam weekly letter isse