Begin typing your search above and press return to search.
proflie-avatar
Login

അവർ ഗോമൂത്രം കുടിക്ക​െട്ട!

അവർ ഗോമൂത്രം കുടിക്ക​െട്ട!
cancel

കർണാടകയിൽ കഴിഞ്ഞദിവസം കേട്ട വാർത്ത ഒരത്ഭുതവും ഉളവാക്കുന്നില്ല. രാജ്യത്ത്​ ഇപ്പോൾ ​േകൾക്കുന്ന വാർത്തകൾ ആരിലെങ്കിലും എന്തെങ്കിലും ഞെട്ടൽ ഉണ്ടാക്കുന്നോ എന്നുതന്നെ സംശയം. അനീതികൾ സാമാന്യവും പൊതുവത്കരിക്ക​പ്പെടുകയും ചെയ്​ത നാട്ടിൽ 'ഞെട്ടൽ'തന്നെ അസംഭവ്യം. ജാതിയുടെ നടപ്പുരീതികൾ അത്രയും അക്രമാത്മകമായതിനാൽ പ്രത്യേകിച്ചും. എന്നാലും ചിലതെല്ലാം നമുക്ക്​ പറ​ഞ്ഞുകൊണ്ടിരിക്കേണ്ടതുണ്ട്​. 'ദലിത്​ സ്​ത്രീ വെള്ളം കുടിച്ചു; ഗോമൂത്രത്താൽ ടാങ്ക്​ ശുദ്ധമാക്കി' എന്നതാണ്​ വാർത്ത. ചാമരാജ്​ നഗർ ജില്ലയിലെ ഹിഗോട്ടര ഗ്രാമത്തിലാണ്​ സംഭവം. അനീതി നടന്ന സ്​ഥലത്തി​ന്റെ പേരാണ്​ കൂടുതൽ രസകരം: 'ലിംഗായത്ത്​...

Your Subscription Supports Independent Journalism

View Plans

ർണാടകയിൽ കഴിഞ്ഞദിവസം കേട്ട വാർത്ത ഒരത്ഭുതവും ഉളവാക്കുന്നില്ല. രാജ്യത്ത്​ ഇപ്പോൾ ​േകൾക്കുന്ന വാർത്തകൾ ആരിലെങ്കിലും എന്തെങ്കിലും ഞെട്ടൽ ഉണ്ടാക്കുന്നോ എന്നുതന്നെ സംശയം. അനീതികൾ സാമാന്യവും പൊതുവത്കരിക്ക​പ്പെടുകയും ചെയ്​ത നാട്ടിൽ 'ഞെട്ടൽ'തന്നെ അസംഭവ്യം. ജാതിയുടെ നടപ്പുരീതികൾ അത്രയും അക്രമാത്മകമായതിനാൽ പ്രത്യേകിച്ചും. എന്നാലും ചിലതെല്ലാം നമുക്ക്​ പറ​ഞ്ഞുകൊണ്ടിരിക്കേണ്ടതുണ്ട്​. 'ദലിത്​ സ്​ത്രീ വെള്ളം കുടിച്ചു; ഗോമൂത്രത്താൽ ടാങ്ക്​ ശുദ്ധമാക്കി' എന്നതാണ്​ വാർത്ത.

ചാമരാജ്​ നഗർ ജില്ലയിലെ ഹിഗോട്ടര ഗ്രാമത്തിലാണ്​ സംഭവം. അനീതി നടന്ന സ്​ഥലത്തി​ന്റെ പേരാണ്​ കൂടുതൽ രസകരം: 'ലിംഗായത്ത്​ വീഥി'. നവോത്ഥാനത്തി​ന്റെയും സാമൂഹിക പരിഷ്​കരണത്തി​ന്റെയും ജാതിക്കെതിരായ മുന്നേറ്റത്തി​ന്റെയും ഉജ്ജ്വലമായ പേരായിരുന്നു ലിംഗായത്ത്​. അവിടെ കല്യാണത്തിന്​ എച്ച്​.ഡി കോട്ടയിലെ സർഗുരിൽനിന്ന്​ വന്ന വധുവി​ന്റെ സംഘത്തോടൊപ്പം എത്തിയ ദലിത്​ വിഭാഗക്കാരായ രണ്ടു ​ സ്​ത്രീകൾ പൊതു കുടിവെള്ളം കുടിച്ചു. കുടിവെള്ള ടാങ്കി​ന്റെ പൈപ്പ്​ തുറന്നായിരുന്നു വെള്ളമെടുത്തത്​. ഇതറിഞ്ഞ സവർണ ജാതിക്കാർ ജലസംഭരണിയിലെ വെള്ളം മുഴുവൻ തുറന്നുവിട്ടു. എന്നിട്ട്​, പശുവി​ന്റെ മൂത്രംകൊണ്ട്​ കഴുകി.

പശുവിനെ ആരാധിക്കുന്നതുപോലെയല്ല പശുമൂത്രത്തെ ആരാധിക്കുന്നത്​. പശുവി​ന്റെ മൂത്രത്തിന്​ മനുഷ്യരെക്കാൾ പ്രാധാന്യം നേടുന്നത്​ എന്തായാലും നല്ലതല്ല. ജാതിവെറി നിറഞ്ഞ ലോകത്ത്​ പശുവി​​ന്റെ വിസർജ്യത്തിന്​ ദലിതരെക്കാൾ ​മഹത്ത്വം ലഭിക്കുക സ്വാഭാവികമാണ്. ആ സ്വാഭാവികത തന്നെയാണ്​ പ്രശ്​നം. ഗോമൂത്രം കുടിച്ച് ജീവിക്കണമെന്നുള്ളവർക്ക്​ അതാവാം. പക്ഷേ, എല്ലാവരും അങ്ങനെയാവണമെന്ന്​ ശഠിക്കരുത്​. ഇൗ രാജ്യം ഇപ്പോൾ നടക്കുന്നത്​ അങ്ങോ​ട്ടാണ്​. കർണാടകയിലെ വാർത്ത വന്ന ദിവസംതന്നെ ഉത്തർപ്രദേശിലെ മഥുരയിൽനിന്നും ഒരു ജാതിവെറി വാർത്തയുണ്ടായിരുന്നു. ജാതിമാറി വിവാഹം കഴിച്ച മകളെ കൊന്നു പെട്ടിയിലാക്കി ഉപേക്ഷിച്ചതിന്​ മാതാപിതാക്കൾ അറസ്​റ്റിൽ എന്നതാണ്​ ആ സംഭവം. ജാതിവെറിക്കൊല ഉത്തർപ്രദേശി​ന്റെ സംഭാവനയൊന്നുമല്ല. ഇങ്ങ്​ കേരളത്തിലും പലവട്ടം നമ്മളത്​ കണ്ടതാണ്​. ലളിതമായി പറഞ്ഞാൽ ജാതി നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ഹിന്ദുത്വത്തി​ന്റെ ഘോഷണത്തിൽനിന്ന്​, ബ്രാഹ്​മണ്യത്തിൽ നിന്ന്​, ​പശുവി​ന്റെ മൂത്രത്തിൽനിന്ന്​ നമുക്ക്​ പിന്തിരിഞ്ഞ്​ നടന്നേ മതിയാകൂ.

News Summary - 1292 editorial