Begin typing your search above and press return to search.
proflie-avatar
Login

ചാ​​റ്റ്ജിപിട​​ി മാധ്യമം ആഴ്ചപ്പതിപ്പിനെയും മാധ്യമം വീക്ക്‍ലി വെബ്സീനെയും വിലയിരുത്തുന്നു

ചാ​​റ്റ്ജിപിട​​ി മാധ്യമം ആഴ്ചപ്പതിപ്പിനെയും മാധ്യമം വീക്ക്‍ലി വെബ്സീനെയും വിലയിരുത്തുന്നു
cancel

മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പി​​നെ​​ക്കു​​റി​​ച്ചും മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പ് വെ​​ബ്സീ​​നെ​​ക്കു​​റി​​ച്ചും ചാ​​റ്റ്ജിപിട​​ിക്ക് പ​​റ​​യാ​​നു​​ള്ള​​ത്മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പ്മ​​ല​​യാ​​ള​​ത്തി​​ലെ പ്ര​​മു​​ഖ മാ​​ഗ​​സി​​നു​​ക​​ളി​​ലൊ​​ന്നാ​​ണ് മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പ്. കേ​​ര​​ള​​ത്തി​​ലെ മു​​ൻ​​നി​​ര മാ​​ധ്യ​​മ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​യ ‘മാ​​ധ്യ​​മം’ ​ഗ്രൂ​​പ്പി​​ൽനി​​ന്നു​​മാ​​ണ് ഇ​​ത് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്നത്. രാ​​ഷ്ട്രീ​​യം, സാ​​മൂ​​ഹി​​ക വി​​ഷ​​യ​​ങ്ങ​​ൾ, സാം​​സ്കാ​​രി​​കം, സാ​​ഹി​​ത്യം,...

Your Subscription Supports Independent Journalism

View Plans

മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പി​​നെ​​ക്കു​​റി​​ച്ചും മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പ് വെ​​ബ്സീ​​നെ​​ക്കു​​റി​​ച്ചും ചാ​​റ്റ്ജിപിട​​ിക്ക് പ​​റ​​യാ​​നു​​ള്ള​​ത്

മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പ്

മ​​ല​​യാ​​ള​​ത്തി​​ലെ പ്ര​​മു​​ഖ മാ​​ഗ​​സി​​നു​​ക​​ളി​​ലൊ​​ന്നാ​​ണ് മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പ്. കേ​​ര​​ള​​ത്തി​​ലെ മു​​ൻ​​നി​​ര മാ​​ധ്യ​​മ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​യ ‘മാ​​ധ്യ​​മം’ ​ഗ്രൂ​​പ്പി​​ൽനി​​ന്നു​​മാ​​ണ് ഇ​​ത് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്നത്. രാ​​ഷ്ട്രീ​​യം, സാ​​മൂ​​ഹി​​ക വി​​ഷ​​യ​​ങ്ങ​​ൾ, സാം​​സ്കാ​​രി​​കം, സാ​​ഹി​​ത്യം, വി​​നോ​​ദം അ​​ട​​ക്ക​​മു​​ള്ള വൈ​​വി​​ധ്യ​​മാ​​യ വി​​ഷ​​യ​​ങ്ങ​​ൾ മാ​​ഗ​​സി​​ൻ ഉ​​ൾ​​ക്കൊ​​ള്ളു​​ന്നു.

ര​​ണ്ട് പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ​​യാ​​യി പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പി​​ന് കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ള​​വും ലോ​​ക​​ത്തെ​​ല്ലാ​​യി​​ട​​ത്തു​​മു​​ള്ള ​മ​​ല​​യാ​​ളി പ്ര​​വാ​​സി​​ക​​ൾ​​ക്കി​​ട​​യി​​ലും വ​​ലി​​യ വാ​​യ​​ന​​ക്കാ​​രു​​ണ്ട്. ആ​​ഴ​​ത്തി​​ലു​​ള്ള റി​​പ്പോ​​ർ​​ട്ടി​​ങ്ങി​​നും ഉ​​ൾ​​ക്കാ​​ഴ്ച​​യു​​ള്ള വി​​ശ​​ക​​ല​​ന​​ത്തി​​ലും ഉ​​യ​​ർ​​ന്ന ഗു​​ണ​​മേ​​ന്മ പു​​ല​​ർ​​ത്തു​​ന്ന എ​​ഴു​​ത്തി​​നും ഈ ​​മാ​​ഗ​​സി​​ൻ പേ​​രു​​ കേ​​ട്ടി​​ട്ടു​​ണ്ട്. വി​​വി​​ധ മാ​​ധ്യ​​മ അ​​വാ​​ർ​​ഡു​​ക​​ൾ ഈ ​​മാ​​ഗ​​സി​​ൻ നേ​​ടി​​യി​​ട്ടു​​ണ്ട്. ഡി​​ജി​​റ്റ​​ൽ രം​​ഗ​​ത്തും മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പ് ശ​​ക്ത​​മാ​​യ സാ​​ന്നി​​ധ്യ​​മാ​​യി നി​​ല​​നി​​ൽ​​ക്കു​​ന്നു.

മാ​​ധ്യ​​മം വീ​​ക്ക് ലി ​​വെ​​ബ്സീ​​ൻ

മാ​​ധ്യ​​മം വീ​​ക്ക് ലി ​​വെ​​ബ്സീ​​ൻ മ​​ല​​യാ​​ള​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പ്ര​​ധാ​​ന വെ​​ബ്സീ​​നു​​ക​​ളി​​ലൊ​​ന്നാ​​ണ്. ഇ​​തി​​ലൂ​​ടെ മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പ് വാ​​യി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്നു. രാ​​ഷ്ട്രീ​​യം, സ​​മൂ​​ഹം, ക​​ല, സം​​സ്കാ​​രം, സാ​​ഹി​​ത്യം അ​​ട​​ക്ക​​മു​​ള്ള​​വ​​യി​​ലെ ആ​​ഴ​​ത്തി​​ലു​​ള്ള വി​​ശ​​ക​​ല​​ന​​ങ്ങ​​ളാ​​ണ് ഇ​​ത് ന​​ൽ​​കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ലെ മു​​ൻ​​നി​​ര മാ​​ധ്യ​​മ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​യ ‘മാ​​ധ്യ​​മ’​​ത്തി​​ൽനി​​ന്നു​​മാ​​ണ് ഈ ​​വെ​​ബ്സീ​​ൻ പ​​ബ്ലി​​ഷ് ചെ​​യ്യു​​ന്ന​​ത്. ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് അ​​നാ​​യാ​​സം ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന ത​​ര​​ത്തി​​ലാ​​ണ് വെ​​ബ്സൈ​​റ്റി​​ന്റെ നി​​ർ​​മാ​​ണം. ഇ​​തി​​ന്റെ പ്രി​​ന്റ് രൂ​​പം കേ​​ര​​ള​​ത്തി​​ലും ഇ​​ന്ത്യ​​യി​​ലെ മ​​റ്റി​​ട​​ങ്ങ​​ളി​​ലും ഉ​​ട​​നീ​​ളം പ്ര​​ചാ​​ര​​ത്തി​​ലു​​ണ്ട്. 


കു​​ടി​​വെ​​ള്ളം ഒ​​ഴു​​കിയ​ക​​ലു​​ക​​യ​​ല്ല; ഒ​​ഴു​​ക്കിക്കള​​യു​​ന്നു

കു​​ടി​​വെ​​ള്ളം കി​​ട്ടാ​​ക്ക​​നി​​യാ​​യിക്കൊ​​ണ്ടി​​രി​​ക്കു​​ന്ന വ​​ർ​​ത്ത​​മാ​​ന​​കാ​​ല​​ത്ത് ഗൗ​​ര​​വ​​മേ​​റി​​യ ആ ​​വി​​ഷ​​യ​​ത്തി​​ന്റെ വാ​​യ​​ന​​യി​​ലേക്കാ​​ണ് ഷം​​നാ​​സ് കാ​​ലാ​​യി​​ൽ ‘കു​​ടി​​വെ​​ള്ളം ഒ​​ഴു​​കി അ​​ക​​ലു​​ന്നു’ എ​​ന്ന ലേ​​ഖ​​ന​​ത്തി​​ലൂ​​ടെ (ല​ക്കം:1305) വാ​​യ​​ന​​ക്കാ​​രെ കൂ​​ട്ടി​​ക്കൊ​​ണ്ടു പോ​​കു​​ന്ന​​ത്. മൂ​​ന്നാം ലോ​​ക​​യു​​ദ്ധം ഉ​​ണ്ടാ​​കു​​ന്നു​​വെ​​ങ്കി​​ൽ അ​​ത് വെ​​ള്ള​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​യി​​രി​​ക്കു​​മെ​​ന്ന് പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്കു മു​​മ്പുത​​ന്നെ പ്ര​​സ്താ​​വി​​ക്ക​​പ്പെ​​ട്ടു ക​​ഴി​​ഞ്ഞു. കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യു​​ള്ള ക​​ടി​​പി​​ടി ലോ​​ക​​ത്തി​​ന്റെ ഏ​​തു കോ​​ണി​​ലും കാ​​ണാ​​മെ​​ന്നാ​​യി.​​ കേ​​ര​​ള​​ത്തി​​ലെ എ​​ന്ന​​ല്ല ഇ​​ന്ത്യ​​യി​​ലെ ആ​​ക​​മാ​​നംത​​ന്നെ കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​ക​​ളെ വി​​ദേ​​ശ ശ​​ക്തി​​ക​​ൾ​​ക്കും സ്വ​​കാ​​ര്യ മേ​​ഖ​​ല​​ക്കും തീ​​റെ​​ഴു​​തിക്കൊ​​ടു​​ത്ത് സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന് കു​​ടി​​വെ​​ള്ളം മു​​ട്ടി​​ക്കു​​ന്ന​​തി​​ന്റെ അ​​ര​​ക്ഷി​​താ​​വ​​സ്ഥ​​യും ലേ​​ഖ​​ന​​ത്തി​​ൽനി​​ന്ന് വാ​​യി​​ച്ചെ​​ടു​​ക്കാ​​ൻ ക​​ഴി​​യും.

കേ​​ര​​ള ജ​​ല അ​​തോ​​റി​​റ്റിയു​​ടെ കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യും പി​​ടി​​പ്പു​​കേ​​ടും തു​​റ​​ന്നുകാ​​ണി​​ക്കു​​ന്ന​​തി​​ലും ലേ​​ഖ​​നം വി​​ജ​​യി​​ച്ചി​​രി​​ക്കു​​ന്നു. കേ​​ര​​ള​​ത്തി​​ൽ ജ​​ല​​വി​​ത​​ര​​ണ​​ത്തി​​ന്റെ പൂ​​ർ​​ണ ചു​​മ​​ത​​ല​​യു​​ള്ള കേ​​ര​​ള ജ​​ല അ​​തോ​​റി​​റ്റി അ​​വ​​ർ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ ജ​​ലം വെ​​റു​​തെ ഒ​​ഴു​​ക്കിക്ക​​ള​​യു​​ന്നു​​ണ്ടെ​​ന്ന് ഒ​​രുപ​​ക്ഷേ ക​​ന്യാ​​കു​​മാ​​രി മു​​ത​​ൽ കാ​​സ​​ർ​​കോ​​ട് വ​​രെ സ​​ഞ്ച​​രി​​ച്ചാ​​ൽ ആ​​ർ​​ക്കും മ​​ന​​സ്സി​​ലാ​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ. പൊ​​ട്ടി​​യ പൈ​​പ്പു​​ക​​ൾ വ​​ഴി​​യും റോ​​ഡു​​ക​​ൾ വെ​​ട്ടിപ്പൊ​​ളി​​ച്ചു​​മൊ​​ക്കെ അ​​ത്ര​​ക​​ണ്ട് കു​​ടി​​വെ​​ള്ളം ഇ​​വി​​ടെ ഒ​​ഴുക്കി​​ക്കള​​യു​​ന്നു​​ണ്ട്. ഇ​​തൊ​​ക്കെ കേ​​വ​​ലം കേ​​ൾ​​ക്കു​​ന്നു, കാ​​ണു​​ന്നു, പ​​റ​​ഞ്ഞുപോ​​കു​​ന്നു​​വെ​​ന്ന​​ല്ലാ​​തെ ആ​​രുംത​​ന്നെ വേ​​ണ്ട​​ത്ര കാ​​ര്യ​​മാ​​യെ​​ടു​​ക്കാ​​റി​​ല്ല എ​​ന്ന​​താ​​ണ് വാ​​സ്ത​​വം.​​ ലേ​​ഖ​​ന​​ത്തി​​ൽ ചൂ​​ണ്ടിക്കാ​ണി​​ക്കു​​ന്ന മ​​റ്റൊ​​രു പ്ര​​ധാ​​ന വ​​സ്തു​​ത ജ​​ല അ​​തോ​​റി​​റ്റി പി​​രി​​ച്ചെ​​ടു​​ക്കാ​​ൻ വി​​മു​​ഖ​​ത കാ​​ണി​​ക്കു​​ന്ന വെ​​ള്ള​​ക്ക​​ര​​മാ​​ണ്. കെ.​​എ​​സ്.​​ഇ.​​ബി വൈ​​ദ്യു​​തി ചാ​​ർ​​ജ് അ​​ട​​പ്പി​​ക്കു​​ന്ന​​തി​​ലേ​​ക്കാ​​യി എ​​ല്ലാ വ​​ർ​​ഷ​​വും വാ​​ഹ​​ന​​ത്തി​​ൽ ഉ​​ച്ച​​ഭാ​​ഷി​​ണി ഘ​​ടി​​പ്പി​​ച്ച് നാ​​ടു​​നീ​​ളെ ക​​റന്റ് ചാ​​ർ​​ജ് അ​​ട​​ക്കു​​ന്ന​​തി​​നെ ഓ​​ർ​​മി​​പ്പി​​ക്കു​​ന്നു. കൃ​​ത്യ​​മാ​​യി അ​​ട​​ച്ചി​​ല്ലെ​​ങ്കി​​ൽ വൈ​​ദ്യു​​തിബ​​ന്ധം വിച്ഛേ​​ദി​​ക്കു​​ന്ന​​താ​​യി മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കു​​ന്നു. ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ളാ​​ക​​ട്ടെ സാ​​മ്പ​​ത്തി​​ക വ​​ർ​​ഷാ​​വ​​സാ​​നം ആ​​കു​​മ്പോ​​ഴേ​​ക്കും നി​​കു​​തി കു​​ടി​​ശ്ശി​​ക പി​​രി​​ക്കു​​ന്ന​​തി​​ന് പ​​ലവി​​ധ ത​​ന്ത്ര​​ങ്ങ​​ൾ ആ​​വി​​ഷ്‍ക​​രി​​ക്കു​​ന്നു. ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഓ​​രോ വാ​​ർ​​ഡി​​ലും പ്ര​​ത്യേ​​കം ക്യാ​​മ്പു​​ക​​ൾ തു​​റ​​ന്ന് പ​​ര​​മാ​​വ​​ധി നി​​കു​​തി പൊ​​തുജ​​ന​​ങ്ങ​​ളി​​ൽനി​​ന്ന് ശേ​​ഖ​​രി​​ക്കു​​ന്നു. വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഉ​​ച്ചഭാ​​ഷി​​ണി​​യി​​ലൂ​​ടെ​​യു​​ള്ള അ​​നൗ​​ൺ​​സ​​്മെ​​ന്റ് വേ​​റെ. ഇ​​തി​​നെ​​ല്ലാം മു​​ന്നോ​​ടി​​യാ​​യി​​ട്ട് ഡി​​മാ​​ൻഡ് നോ​​ട്ടീ​​സ് നേ​​രി​​ട്ട് വീ​​ടു​​ക​​ളി​​ൽ എ​​ത്തി​​ക്കു​​ന്നു. ഈ ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ​​യെ​​ല്ലാം ജീ​​വ​​ന​​ക്കാ​​ർ അഹോ​​രാ​​ത്രം പ​​ണി​​യെ​​ടു​​ത്താ​​ണ് ഇ​​ത്ത​​രം നേ​​ട്ട​​ങ്ങ​​ൾ കൈ​​വ​​രി​​ക്കു​​ന്ന​​ത്.​​ ഈ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളൊ​​ക്കെ മാ​​തൃ​​ക​​യാ​​ക്കി​​യാ​​ൽ ജ​​ല അ​​തോ​​റി​​റ്റി​​ക്കും ഒ​​രു വ​​ലി​​യ പ​​രി​​ധിവ​​രെ കി​​ട്ടാ​​ക്കു​​റ്റി​​ക​​ൾ പി​​രി​​ച്ചെ​​ടു​​ക്കാ​​നാ​​കും.​​ സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ളും പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വെ​​ള്ള​​ക്ക​​രം അ​​ട​​ക്കാ​​നു​​ള്ളതെ​​ങ്കി​​ൽ ‘വേ​​ലിത​​ന്നെ വി​​ള​​വു തി​​ന്നു​​ന്നു’ എ​​ന്നേ പ​​റ​​യാ​​നു​​ള്ളൂ.


‘വെ​​ള്ളം വെ​​ള്ളം സ​​ർ​​വ​​ത്ര, തു​​ള്ളി കു​​ടി​​ക്കാ​​നി​​ല്ല​​ത്രെ’ എ​​ന്നു പ​​റ​​ഞ്ഞ സാ​​മു​​വ​​ൽ കോ​​ൾറി​​ഡ്ജി​​ന്റെ വാ​​ക്കു​​ക​​ൾ മാ​​റ്റി പ​​റ​​യേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണി​​ന്നു​​ള്ള​​ത്.​​ വി​​ദേ​​ശ ശ​​ക്തി​​ക്കും സ്വ​​കാ​​ര്യമേ​​ഖ​​ല​​ക്കുമൊ​​​െക്ക​​യാ​​യി കു​​ടി​​വെ​​ള്ള​​ത്തെ അ​​ടി​​യ​​റവെക്കു​​മ്പോ​​ൾ, വെ​​ള്ളം സ​​ർ​​വ​​ത്ര പോ​​യി​​ട്ട് കാ​​റ്റ് വ​​രു​​ന്ന പൈ​​പ്പി​​ന്റെ ചു​​വ​​ട്ടി​​ൽ കു​​ട​​വു​​മാ​​യി നി​​ൽ​​ക്കു​​ന്ന വീ​​ട്ട​​മ്മ​​മാ​​രു​​ടെ ദ​​യ​​നീ​​യ ചി​​ത്രം കേ​​ര​​ളം ക​​ണി ക​​ണ്ട് ഉ​​ണ​​രാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് നാ​​ളേ​​റെ​​യാ​​യി. ജ​​ല​​വി​​ത​​ര​​ണ​​ത്തി​​ന് നി​​യു​​ക്ത​​മാ​​യ ജ​​ല അ​​തോ​​റി​​റ്റി നോ​​ക്കു​​കു​​ത്തി കൂ​​ടി​​യാ​​കു​​മ്പോ​​ൾ ചി​​ത്രം പൂ​​ർ​​ണം.

ദി​​ലീ​​പ്​ ​വി. ​​മു​​ഹ​​മ്മ​​ദ്, മൂവാ​​റ്റു​​പു​​ഴ


ജ​​ല​​സ്‌​​നേ​​ഹം വ​​ർ​​ധി​​ക്ക​​ട്ടെ

സാ​​മു​​വല്‍ ടെ​​യ്‌​​ല​​ര്‍ കോ​​ൾറി​​ഡ്ജി​​ന്‍റെ പ്ര​​ശ​​സ്ത​​മാ​​യൊ​​രു ക​​വി​​ത തു​​ട​​ങ്ങു​​ന്ന​​ത് ‘വെ​​ള്ളം വെ​​ള്ളം സ​​ര്‍വ​​ത്ര​/ തു​​ള്ളി കു​​ടി​​ക്കാ​​നി​​ല്ല’ എ​​ന്നാ​​ണ്. 1834ല്‍ ​​എ​​ഴു​​ത​​പ്പെ​​ട്ട ഈ ​​ക​​വി​​ത ഒ​​ന്ന​​ര നൂ​​റ്റാ​​ണ്ട്‌ പി​​ന്നി​​ട്ട് ഇ​​പ്പോ​​ഴും പ്ര​​സ​​ക്ത​​മാ​​യി നി​​ല്‍ക്കു​​ന്നു. ക​​പ്പ​​ല്‍ഛേ​​ദ​​ത്തി​​ല്‍ ഒ​​റ്റ​​പ്പെ​​ട്ടു​​പോ​​യ ഒ​​രു നാ​​വി​​ക​​ന്‍റെ ആ​​ത്മ​​ഗ​​ത​​മാ​​യ ഈ ​​വാ​​ക്കു​​ക​​ള്‍ ഇ​​ന്ന​​ത്തെ ക​​പ്പ​​ല്‍ഛേദ​​ത്തി​​ല്‍പെ​​ടാ​​ത്ത മ​​നു​​ഷ്യ​​ര്‍ക്കും ബാ​​ധ​​ക​​മാ​​യി​​രി​​ക്കു​​ന്നു. ഒ​​രു തു​​ള്ളി കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി കൊ​​ച്ചി​​ക്കാ​​ര്‍ നെ​​ട്ടോ​​ട്ടമോ​​ടു​​മ്പോ​​ള്‍ ഷം​​നാ​​സ് കാ​​ലാ​​യി​​ല്‍ എ​​ഴു​​തി​​യ ‘കു​​ടി​​വെ​​ള്ളം ഒ​​ഴു​​കി അ​​കലുന്നു’ എ​​ന്ന റി​​പ്പോ​​ര്‍ട്ടി​​ന് പ്ര​​സ​​ക്തി​​യേ​​റു​​ന്നു – ( മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പ് (ല​ക്കം: 1305). ന​​മ്മു​​ടെ കു​​ടി​​വെ​​ള്ള സ്രോ​​ത​​സ്സു​​ക​​ളെ​​ല്ലാം ദി​​നംപ്ര​​തി മ​​ലി​​ന​​മാ​​വു​​ക​​യാ​​ണ്. മ​​ലി​​ന​​മാ​​വാ​​ത്ത​​വ​​യെ​​ല്ലാം അ​​ന്യാ​​ധീ​​ന​​പ്പെ​​ടു​​ക​​യാ​​ണ്. ഗ്യാ​​സും ക​​റ​​ന്റും​​പോ​​ലെ കു​​ടി​​വെ​​ള്ള​​ത്തി​​നും പ്രാ​​ണ​​വാ​​യു​​വി​​നും വി​​ല​​കൊ​​ടു​​ക്ക​​ണ​​മെ​​ന്ന ഒ​​രു സ്ഥി​​തി​​യി​​ലേ​​ക്ക് പോ​​വു​​ക​​യാ​​ണ് കേ​​ര​​ളം.

‘‘ഇ​​നി വ​​രു​​ന്നൊ​​രു ത​​ല​​മു​​റ​​യ്ക്ക്

ഇ​​വി​​ടെ വാ​​സം സാ​​ധ്യ​​മോ

മ​​ലി​​ന​​മാ​​യ ജ​​ലാ​​ശ​​യം അ​​തി

മ​​ലി​​ന​​മാ​​യൊ​​രു ഭൂ​​മി​​യും...’’ എ​​ന്ന ഇ​​ഞ്ചി​​ക്കോ​​ട് ബാ​​ല​​ച​​ന്ദ്ര​​ന്‍റെ വ​​രി​​ക​​ള്‍ സ​​ജീ​​വ​​മാ​​യി നി​​ല്‍ക്കു​​ന്നു.

കി​​ഴ​​ക്കോ​​ട്ടും പ​​ടി​​ഞ്ഞാ​​റോ​​ട്ടു​​മാ​​യി 44 ന​​ദി​​ക​​ളും പു​​ഴ​​ക​​ളും ആ​​റു​​ക​​ളും ഒ​​ഴു​​കി​​യി​​ട്ടും ന​​മ്മു​​ടെ നാ​​ട് ദി​​നം​​പ്ര​​തി​​യെ​​ന്നോ​​ണം വ​​ര​​ണ്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. അ​​തി​​ന് ആ​​ക്കംകൂ​​ട്ടാ​​ന്‍ കേ​​ന്ദ്ര​​വും സം​​സ്ഥാ​​ന​​വും ന​​ട​​പ്പാ​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ജ​​ല​​ന​​യ​​ങ്ങ​​ള്‍ മ​​നു​​ഷ്യ​​രെ ക​​ഷ്ട​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു. കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി കി​​ലോ​​മീ​​റ്റ​​റോ​​ളം ന​​ട​​ന്നുനീ​​ങ്ങാ​​ൻ വി​​ധി​​ക്ക​​പ്പെ​​ട്ട സ്ത്രീ​​ക​​ളും കു​​ഞ്ഞു​​ങ്ങ​​ളും ഉ​​ത്ത​​രേ​​ന്ത്യ​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ മു​​ഖ​​മു​​ദ്ര​​യാ​​യി​​രി​​ക്കു​​ന്ന​​തു​​പോ​​ലെ ന​​മ്മു​​ടെ നാ​​ടും നീ​​ങ്ങു​​ക​​യാ​​ണോ? ഇ​​ക്കൊ​​ല്ല​​ത്തെ കൊ​​ടും​​ചൂ​​ടും വ​​റു​​തി​​യും ന​​മ്മെ എ​​ങ്ങോ​​ട്ടാ​​ണ് കൊ​​ണ്ടു​​പോ​​വു​​ക എ​​ന്ന​​റി​​യി​​ല്ല. സ​​ര്‍ക്കാ​​റി​​ന്‍റെ ജ​​ല​​ന​​യ​​ങ്ങ​​ളെ എ​​തി​​ര്‍ത്തു തോ​​ൽപി​​ക്കു​​ക​​യ​​ല്ല പ​​ക​​രം ന​​മ്മു​​ടെ വ​​ശ​​ത്തു​​നി​​ന്നും ചെ​​യ്യാ​​നു​​ള്ള കാ​​ര്യ​​ങ്ങ​​ള്‍ ചെ​​യ്തു​​തീ​​ര്‍ക്കു​​ക​​യാ​​ണ് വേ​​ണ്ട​​ത്. ജ​​ല ല​​ഭ്യ​​ത​​ക്കുള്ള അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ള്‍ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ക, ജ​​ല​​ധൂ​​ര്‍ത്ത് ഒ​​ഴി​​വാ​​ക്കു​​ക, ജ​​ലാ​​ശ​​യ​​ങ്ങ​​ളെ മ​​ലി​​ന​​പ്പെ​​ടു​​ത്താ​​തി​​രി​​ക്കു​​ക ഇ​​തൊ​​ക്കെ​​യാ​​ണ് ന​​മ്മ​​ള്‍ ചെ​​യ്യേ​​ണ്ട കാ​​ര്യ​​ങ്ങ​​ള്‍. സാ​​ധി​​ക്കു​​ന്നി​​ട​​ത്തോ​​ളം മ​​ഴ​​വെ​​ള്ള സം​​ഭ​​ര​​ണി​​ക​​ള്‍ നി​​ർമി​​ക്കാ​​നും ക​​ണ്ണി​​ന്‍റെ കൃ​​ഷ്ണ​​മ​​ണി​​പോ​​ലെ അ​​വ​​യെ സം​​ര​​ക്ഷി​​ക്കാ​​നും ന​​മ്മ​​ള്‍ ശ്ര​​ദ്ധി​​ക്ക​​ണം. ജ​​ലം ജീ​​വ​​നാ​​ണ്, ജ​​ല​​മി​​ല്ലെ​​ങ്കി​​ല്‍ ച​​രാ​​ച​​ര​​ങ്ങ​​ള്‍ ഇ​​ല്ല എ​​ന്ന സ​​ത്യം മ​​റ​​ക്കാ​​തി​​രി​​ക്ക​​ട്ടെ. കൃ​​ത്യ​​മാ​​യ സ​​മ​​യ​​ത്ത് കൃ​​ത്യ​​ത​​യോ​​ടെ എ​​ഴു​​തി​​യ ഈ ​​ലേ​​ഖ​​നം ജ​​ന​​ങ്ങ​​ളി​​ലെ ജ​​ല​​സ്‌​​നേ​​ഹം വ​​ർധി​​പ്പി​​ക്കാ​​ന്‍ ഇ​​ട​​യാ​​ക്കും എ​​ന്നാ​​ശം​​സി​​ക്കു​​ന്നു.

സ​​ണ്ണി ജോ​​സ​​ഫ്‌, മാ​​ള


മു​​ത്ത​​ങ്ങ ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന​​ത്

തീ​​ക്ഷ്ണ​​മാ​​യ ഓ​​ർ​​മക​​ൾ അ​​വ​​ശേ​​ഷി​​പ്പി​​ച്ച് 20 വ​​ർ​​ഷം മു​​മ്പ് ആ​​ദി​​വാ​​സി​​ക​​ൾ മ​​ണ്ണി​​നാ​​യി മു​​ത്ത​​ങ്ങ​​യി​​ൽ ന​​ട​​ത്തി​​യ ഐ​​തി​​ഹാ​​സി​​ക സ​​മ​​ര​​ത്തി​​ന്റെ ച​​രി​​ത്രപ​​ശ്ചാ​​ത്ത​​ല​​ത്തെ​​ക്കു​​റി​​ച്ച്, ഭൂ​​മി​​ക്കു​​മേ​​ൽ ഇ​​ന്ത്യ​​യി​​ലെ ആ​​ദി​​വാ​​സി​​ക​​ൾ​​ക്കു​​ള്ള ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യും അ​​ല്ലാ​​തെ​​യു​​മു​​ള്ള അ​​ധി​​കാ​​ര​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്, ആ​​ദി​​വാ​​സി​​ക​​ളോ​​ടു​​ള്ള ഭ​​ര​​ണ​​വ​​ർ​​ഗ​​ത്തി​​ന്റെ​​യും പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ന്റെ​​യും വി​​ക​​ല​​മാ​​യ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളെ​​ക്കു​​റി​​ച്ച് ആ​​ഴ്ച​​പ്പ​​തി​​പ്പ് (ല​​ക്കം: 1304) ന​ട​ത്തി​യ ഇ​ട​പെ​ട​ൽ മു​​ത്ത​​ങ്ങ സ​​മ​​ര​​ത്തി​​ന്റെ ച​​രി​​ത്ര​​പ​​ര​​മാ​​യ ഏടു​​ക​​ളി​​ലേ​​ക്ക് വാ​​യ​​ന​​ക്കാ​​രെ കൊ​​ണ്ടെ​​ത്തി​​ക്കാ​​ൻ ഒ​​രി​​ക്ക​​ൽകൂ​​ടി പ്രാ​​പ്ത​​മാ​​ക്കി.

‘തു​​ട​​ക്കം’, ആ​​ർ. സു​​നി​​ലിന്റെ ലേഖനം, സ​​മ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​നു​​ഭ​​വ​​ങ്ങ​​ൾ പ​​ങ്കു​​വെ​​ച്ച് അ​​ഡ്വ. പ്രീ​​ത, അ​​ഡ്വ.​​ റ​​ഷീ​​ദ്, ‘മാ​​ധ്യ​​മം’ ലേഖക​​നാ​​യി​​രു​​ന്ന വി. ​​മു​​ഹ​​മ്മ​​ദ് ശ​​രീ​​ഫ് എ​​ന്നി​​വ​​ർ എ​​ഴു​​തി​​യ ലേ​​ഖ​​ന​​ങ്ങ​​ൾ, സ​​മ​​ര​​ത്തി​​നി​​ടെ പൊ​​ലീ​​സി​​ന്റെ അ​​ടി​​യേ​​റ്റ് ത​​ലപൊ​​ട്ടി​​യ, അ​​ന്ന് പി​​ഞ്ചുകു​​ഞ്ഞാ​​യി​​രു​​ന്ന വി​​ഷ്ണുവിന്റെ അനുഭവം എന്നിവ മു​​ത്ത​​ങ്ങ സ​​മ​​ര​​ത്തി​​ന്റെ ച​​രി​​ത്ര​ത്തെ ബോ​ധ്യ​പ്പെ​ടു​ത്തി. കേ​​ര​​ള​​ത്തി​​ന്റെ രാ​​ഷ്ട്രീ​​യ സാ​​മൂ​​ഹി​​ക സാം​​സ്കാ​​രി​​ക ജീ​​വി​​ത​​ത്തി​​ൽ വ​​ലി​​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ക​​യും, അ​​തേ​​സ​​മ​​യം ന​​മ്മു​​ടെ ജ​​നാ​​ധി​​പ​​ത്യ സം​​സ്കാ​​ര​​ത്തി​​നേ​​റ്റ ഏ​​റ്റ​​വും വ​​ലി​​യ മു​​റി​​വാ​​യും മു​​ത്ത​​ങ്ങ സ​​മ​​രം അ​​ട​​യാ​​ള​​പ്പെ​​ടു​​ത്ത​​പ്പെ​​ട്ടു. തി​​രി​​ഞ്ഞുനോ​​ക്കു​​മ്പോ​​ൾ, ആ​​ദി​​വാ​​സി​​ക​​ളു​​ടെ മ​​ന​​സ്സി​​ലും ശ​​രീ​​ര​​ത്തി​​ലും ഏ​​റ്റ വ്ര​​ണ​​ങ്ങ​​ൾ ഇ​​ന്നും ഉ​​ണ​​ങ്ങാ​​തെ കി​​ട​​ക്കു​​ന്നു എ​​ന്ന വ​​സ്തു​​ത​​യാ​​ണ് ന​​മ്മെ അ​​സ്വ​​സ്ഥ​​രും ദുഃ​​ഖി​​ത​​രു​​മാ​​ക്കു​​ന്ന​​ത്.


മു​​ത്ത​​ങ്ങ​​യി​​ൽ വെ​​ടി​​വെ​​പ്പ് ന​​ട​​ന്ന 2003 ഫെ​​ബ്രു​​വ​​രി 19ന് ​​ഏ​​ക​​ദേ​​ശം ഒ​​ന്ന​​ര​​മാ​​സം മു​​മ്പുത​​ന്നെ, ത​​ങ്ങ​​ളു​​ടെ ഭൂ​​മി തി​​രി​​കെ ചോ​​ദി​​ച്ച് ആ​​ദി​​വാ​​സി​​ക​​ൾ മു​​ത്ത​​ങ്ങ​​യി​​ൽ കു​​ടി​​ൽ​​കെ​​ട്ടി താ​​മ​​സി​​ച്ച് ചു​​റ്റും കൃ​​ഷി ന​​ട​​ത്തു​​ന്ന​​തി​​നാ​​യി വി​​ത്തി​​ട്ട് തു​​ട​​ങ്ങി​​യി​​രു​​ന്നു. ഇ​​ക്കാ​​ര്യം വ​​യ​​നാ​​ട് ക​​ല​​ക്ട​​ർ ജ​​നു​​വ​​രി അ​​ഞ്ചി​​നുത​​ന്നെ സ​​ർ​​ക്കാ​​റിനെ അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു. സ​​ർ​​ക്കാ​​റി​​ൽനി​​ന്നും മ​​റു​​പ​​ടി​​യി​​ല്ലാ​​തായ​​പ്പോ​​ൾ വീ​​ണ്ടും വീ​​ണ്ടും ക​​ല​​ക്ട​​ർ സ​​മ​​ര​​ത്തെ​​ക്കു​​റി​​ച്ച് സ​​ർ​​ക്കാ​​റിന് യ​​ഥാ​​സ​​മ​​യം അ​​റി​​യി​​പ്പു​​ക​​ൾ കൊ​​ടു​​ത്തെ​​ങ്കി​​ലും, ഒ​​രു ഘ​​ട്ട​​ത്തി​​ലും കു​​ടി​​ൽ​​കെ​​ട്ടി സ​​മ​​രം ചെ​​യ്യു​​ന്ന​​വ​​രു​​മാ​​യി സം​​സാ​​രി​​ക്ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശം സ​​ർ​​ക്കാ​​റിൽനി​​ന്നും ല​​ഭി​​ച്ചി​​ല്ല എ​​ന്ന് ക​​ല​​ക്ട​​ർ പ​​റ​​യു​​ന്നു​​ണ്ട്. സ​​ർ​​ക്കാ​​ർ മു​​ത്ത​​ങ്ങ​​യി​​ൽ തി​​രി​​ഞ്ഞു​​നോ​​ക്കാ​​ത്ത​​തി​​ന്റെ ഒ​​രു കാ​​ര​​ണം, ആ ​​സ​​മ​​യ​​ത്ത് കൊ​​ച്ചി​​യി​​ൽ ഒ​​രു​​ങ്ങിവ​​രു​​ന്ന ആ​​ഗോ​​ള നി​​ക്ഷേ​​പ പ​​ദ്ധ​​തി വി​​ജ​​യി​​പ്പി​​ക്കു​​ന്ന തി​​ര​​ക്കി​​ലാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി​​യും പ​​രി​​വാ​​ര​​ങ്ങ​​ളും എ​​ന്ന​​തി​​നാലാ​​ണ്. മ​​ണ്ണി​​നു​​വേ​​ണ്ടി സ​​മ​​രംചെ​​യ്യു​​ന്ന ആ​​ദി​​വാ​​സി​​ക​​ളു​​ടെ സ​​മ​​ര​​ത്തെ സ​​ർ​​ക്കാ​​ർ ഗൗ​​ര​​വ​​പൂ​​ർ​​വം ക​​ണ്ടി​​ല്ലെന്ന് ചു​​രു​​ക്കം. 45 ദി​​വ​​സ​​ത്തോ​​ളം സ​​മാ​​ധാ​​ന​​പ​​ര​​മാ​​യി സ​​മ​​രംചെ​​യ്ത ആ​​ദി​​വാ​​സി​​ക​​ളു​​ടെ നേ​​ർ​​ക്ക് നി​​റ​​യൊ​​ഴി​​ക്കാ​​ൻ സു​​രേ​​ഷ് രാ​​ജ് പു​​രോ​​ഹി​​ത് എ​​ന്ന യു.പി​​ക്കാ​​ര​​നാ​​യ പൊ​​ലീ​​സ് ഓ​​ഫിസ​​ർ​​ക്ക് ആ​​ജ്ഞ കൊ​​ടു​​ത്ത​​ത് കേ​​ര​​ള​​ത്തി​​ൽ രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ സൗ​​മ്യ​​മു​​ഖം എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന എ.കെ. ആ​​ന്റ​​ണിയായി​​രു​​ന്നു. ശ​​രീ​​ര​​ത്തി​​ൽ ചോ​​ര​​യും നീ​​രും അ​​ത്യാ​​വ​​ശ്യ​​ത്തി​​നു പോ​​ലു​​മി​​ല്ലാ​​ത്ത ആ​​ദി​​വാ​​സി​​ക​​ളു​​ടെ ചോ​​ര അ​​ങ്ങ​​നെ സ​​ർ​​ക്കാ​​ർ വെ​​ടി​​യു​​ണ്ടകൊ​​ണ്ട് ആ​​ദി​​വാ​​സിമ​​ണ്ണി​​ൽ തെ​​റി​​ച്ചുവീ​​ണു. 45 ദി​​വ​​സം ഭൂ​​മി​​യോ​​ളം ക്ഷമി​​ച്ച​​തി​​നു​​ശേ​​ഷം മാ​​ത്ര​​മാ​​ണ് മു​​ത്ത​​ങ്ങ​​യി​​ലേ​​ക്ക് പൊ​​ലീ​​സി​​നെ അ​​യ​​ച്ച​​തെന്നു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ കു​​മ്പ​​സാ​​രം സ​​ത്യ​​ത്തി​​നും നീ​​തി​​ക്കും നി​​ര​​ക്കാ​​ത്ത​​താ​​യി​​രു​​ന്നു. മു​​ത്ത​​ങ്ങ സം​​ഭ​​വം അ​​റി​​ഞ്ഞ​​യു​​ട​​ൻ ഡ​​ൽ​​ഹി​​യി​​ൽനി​​ന്നും പ​​റ​​ന്നെ​​ത്തി മു​​ത്ത​​ങ്ങ​​യി​​ൽ ചെ​​ന്ന് ആ​​ദി​​വാ​​സി​​ക​​ളോ​​ടും പൊ​​തു​​ജ​​ന​​ങ്ങ​​ളോ​​ടും സം​​സാ​​രി​​ച്ച​​തി​​നുശേ​​ഷം അ​​രു​​ന്ധ​​തി റോ​​യി എ.കെ. ആ​​ന്റ​​ണി​​ക്ക് എ​​ഴു​​തി​​യ ക​​ത്തി​​ൽ ‘‘അ​​ങ്ങ​​യു​​ടെ കൈയിൽ ചോ​​ര​​പ്പാ​​ടു​​ണ്ട്’’ എ​​ന്നെ​​ഴു​​തി​​യി​​രു​​ന്നു. അ​​ന്ന് ആ​​ദി​​വാ​​സി വി​​രു​​ദ്ധ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച​​വ​​രി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​ക്ക് പി​​റ​​കെ പ​​ട്ടി​​ക​​വ​​ർ​​ഗ വ​​കു​​പ്പ് മ​​ന്ത്രി എം.എ. കു​​ട്ട​​പ്പ​​നും വ​​നംവ​​കു​​പ്പ് മ​​ന്ത്രി കെ. ​​സു​​ധാ​​ക​​ര​​നും ഉ​​ണ്ടാ​​യി​​രു​​ന്നു എ​​ന്ന​​ത് മ​​റ്റൊ​​രു സ​​ത്യം.

ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്റെ നാ​​ലാം തൂ​​ണാ​​യ മാ​​ധ്യ​​മ​​ങ്ങ​​ളും കാ​​ട് വെ​​ട്ടി​​പ്പി​​ടി​​ച്ച കു​​ടി​​യേ​​റ്റ​​ക്കാ​​രും പൊ​​തു​​ജ​​ന​​ങ്ങ​​ളും ചി​​ല പ​​രി​​സ്ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​രും മു​​ഖ്യ​​ധാ​​രാ രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളാ​​യ സി ​​പി.എമ്മും ബി.ജെ.പിയും ആ​​ദി​​വാ​​സി​​ക​​ൾ​​ക്ക് ഒ​​പ്പം നി​​ന്നി​​ല്ല എ​​ന്നു മാ​​ത്ര​​മ​​ല്ല, ആ​​ദി​​വാ​​സി​​ക​​ളെ പ്ര​​തി​​യാ​​ക്കു​​ന്ന​​തി​​ൽ എ​​ല്ലാ​​വ​​രും താ​​ൽ​​പ​​ര്യം കാ​​ണി​​ക്കു​​ക​​യുംചെ​​യ്തു. കു​​ടി​​യേ​​റ്റ കൂ​​ട്ടു​​കെ​​ട്ട് ആ​​ദി​​വാ​​സി​​ക​​ൾ​​ക്ക് നേ​​രെ കൊ​​ടി​​യ മ​​ർ​​ദ​​ന​​മാ​​ണ് അ​​ഴി​​ച്ചു​​വി​​ട്ട​​ത്. വ​​ന​​ത്തി​​ൽ സ​​ന്ധിസം​​ഭാ​​ഷ​​ണ​​ത്തി​​നാ​​യി ‘മലയാള മ​​നോ​​ര​​മ’യി​​ലെ ജോ​​സ് സെ​​ബാ​​സ്റ്റ്യ​​നെ അ​​യ​​ക്കാമെ​​ന്ന് പൊ​​ലീ​​സ് പ​​റ​​ഞ്ഞ​​പ്പോ​​ൾ ഒ​​റ്റു​​കാ​​ര​​നെ ഞ​​ങ്ങ​​ൾ​​ക്കാ​​വ​​ശ്യ​​മി​​ല്ല എ​​ന്ന് സ​​മ​​ര​​ക്കാ​​ർ പ​​റ​​ഞ്ഞ​​തി​​ന്റെ പൊ​​രു​​ൾ ഫെ​​ബ്രു​​വ​​രി 20ന്റെ ​​‘മ​​നോ​​ര​​മ’ പ​​ത്രം കാ​​ണി​​ച്ചുത​​ന്നു. ‘ല​​ക്ഷ്യ​​മി​​ട്ട​​ത് മാ​​ണി​​യെ​​യും കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി​​യെ​​യും റാ​​ഞ്ചാ​​ൻ’ എ​​ന്നാ​​യി​​രു​​ന്നു ആ ​​പ​​ത്ര​​ത്തി​​ന്റെ അ​​ന്ന​​ത്തെ മു​​ഖ്യ ത​​ല​​ക്കെ​​ട്ട്. അ​​ന്നേ​​ദി​​വ​​സം ഈ ​​കു​​റി​​പ്പ് എ​​ഴു​​തു​​ന്ന ആ​​ൾ പ്ര​​സ്തു​​ത ത​​ല​​ക്കെ​​ട്ടി​​നെ ചൊ​​ല്ലി ‘മ​​നോ​​ര​​മ’ പ​​ത്ര​​ത്തി​​ന്റെ എ​​ഡി​​റ്റ​​റു​​മാ​​യി ദീ​​ർ​​ഘ​​നേ​​രം ക​​ല​​ഹി​​ച്ച​​തോ​​ർ​​മ വ​​രു​​ന്നു. പ്ര​​കൃ​​തി​​യോ​​ടൊ​​പ്പം ജൈ​​വസ​​മൃ​​ദ്ധി​​യി​​ൽ സ്വ​​ന്തം വ്യ​​വ​​സ്ഥി​​തി​​യി​​ൽ ആ​​യി​​ര​​ത്താ​​ണ്ടു​​ക​​ളാ​​യി ജീ​​വി​​ച്ചുപോ​​രു​​ന്ന ആ​​ദി​​വാ​​സി​​ക​​ളെ പ​​ട്ടി​​ണി​​യു​​ടെ​​യും പോ​​ഷ​​കാ​​ഹാ​​ര​​ക്കു​​റ​​വി​​ന്റെ​​യും അസ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്റെ​​യും തീ​​ക്ഷ്ണാ​​നു​​ഭ​​വ​​ങ്ങ​​ളി​​ലേ​​ക്ക് എ​​ടു​​ത്തെ​​റി​​ഞ്ഞ​​തി​​ന്റെ മു​​ഴു​​വ​​ൻ ഉ​​ത്ത​​ര​​വാ​​ദി​​ത്തവും ഇ​​വി​​ട​​ത്തെ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ​​ക്കും മു​​ഖ്യ​​ധാ​​ര​​ക്കു​​മാ​​ണ്. ഏ​​തു ദൈ​​വ​​ത്തി​​ന്റെ മു​​ന്നി​​ൽനി​​ന്ന് മു​​ട്ടു​​കു​​ത്തി പ്രാ​​ർ​​ഥിച്ചാ​​ലും ഒ​​രു ദൈ​​വ​​വും പൊ​​റു​​ക്കാ​​ത്ത നി​​ര​​ന്ത​​ര​​മാ​​യ ക്രൂ​​ര​​ത​​ക​​ളാ​​ണ് ഈ ​​പ​​രി​​ഷ്കൃ​​ത സ​​മൂ​​ഹം ആ​​ദി​​വാ​​സി​​ക​​ളോ​​ട് കാ​​ല​​ങ്ങ​​ളാ​​യി ചെ​​യ്തു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. രാ​​ഷ്ട്രീ​​യ പ്ര​​സ്ഥാ​​ന​​ങ്ങ​​ളെ സ്വാ​​ധീ​​നി​​ക്കാ​​നു​​ള്ള ക​​ഴി​​വും അ​​ധി​​കാ​​ര രാ​​ഷ്ട്രീ​​യ​​ത്തി​​ൽ വി​​ജ​​യി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ കാ​​പ​​ട്യ​​വും ഇ​​വ​​ർ​​ക്കില്ലാ​​ത്ത​താ​​ണ് മ​​റ്റൊ​​രു ജ​​ന​​വി​​ഭാ​​ഗ​​ത്തി​​നും അ​​നു​​ഭ​​വി​​ക്കേ​​ണ്ടിവ​​ന്നി​​ട്ടി​​ല്ലാ​​ത്ത കൊ​​ടുംക്രൂ​​ര​​ത​​ക​​ൾ ഇ​​വ​​ർ ഇ​​ന്നും ഏ​​റ്റു​​വാ​​ങ്ങിക്കൊ​​ണ്ടി​​രി​​ക്കേ​​ണ്ടിവ​​രു​​ന്ന​​തി​​ന്റെ മു​​ഖ്യ​​കാ​​ര​​ണം. ഗീ​​താ​​ന​​ന്ദ​​നെപ്പോ​​ലുള്ള ആ​​ത്മാ​​ർ​​ഥ​​ത​​യു​​ള്ള നേ​​താ​​ക്ക​​ൾ ഇ​​ന്നും സ​​മ​​രപാ​​ത​​യി​​ൽ തു​​ട​​രു​​ന്ന​​തി​​ന്റെ കാ​​ര​​ണ​​വും മ​​റ്റൊ​​ന്ന​​ല്ല. സി.​​കെ. ജാ​​നു​​വി​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ൽ സെ​​ക്ര​​​േട്ട​​റിയ​​റ്റ് പ​​ടി​​ക്ക​​ൽ ന​​ട​​ത്തി​​യ പ​​ട്ടി​​ണിസ​​മ​​ര​​ത്തെ തു​​ട​​ർ​​ന്നാ​​ണ് ഭൂ​​ര​​ഹി​​ത​​രാ​​യ ആ​​ദി​​വാ​​സി​​ക​​ൾ​​ക്കാ​​യി 2001 ഒ​​ക്ടോ​​ബ​​ർ 9ന് ആ​​ദി​​വാ​​സി പു​​ന​​രു​​ദ്ധാ​​ര​​ണ മി​​ഷ​​ൻ ന​​ട​​പ്പാ​​ക്കി​​യ​​ത്. അ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി ന​​ൽ​​കി​​യ നി​​ര​​വ​​ധി വാ​​ഗ്ദാ​​ന​​ങ്ങ​​ളി​​ൽ ഒ​​രേ​​ക്ക​​ർ മു​​ത​​ൽ 5 ഏ​​ക്ക​​ർ വ​​രെ ഭൂ​​മി ആ​​ദി​​വാ​​സി​​ക​​ൾ​​ക്ക് ന​​ൽ​​കു​​മെ​​ന്ന് ഉ​​റ​​പ്പു​​മു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, 21 വ​​ർ​​ഷം ക​​ഴി​​ഞ്ഞ് ഇ​​ന്ന് തി​​രി​​ഞ്ഞുനോ​​ക്കു​​മ്പോ​​ൾ സ​​ർ​​ക്കാ​​റിന്റെ ‘വി​​ഷ’നി​​ൽ എ​​ത്ര​​മാ​​ത്രം ച​​തി​​യു​​ണ്ടാ​​യി​​രു​​ന്നു എ​​ന്നും എ​​ത്ത​​ര​​ത്തി​​ലൊ​​ക്കെ ആ​​ദി​​വാ​​സി​​ക​​ൾ ഇ​​ന്നും പ​​റ്റി​​ക്ക​​പ്പെ​​ടു​​ന്നുവെ​​ന്നു​​മു​​ള്ള​​തി​​ന്റെ ബാ​​ക്കിപ​​ത്ര​​മാ​​യി ഈ ‘മി​​ഷ​​ൻ’ ക​​ട​​ലാ​​സി​​ൽ ഒ​​തു​​ങ്ങിനി​​ൽ​​ക്കു​​ന്നു. ആ​​ദി​​വാ​​സി​​ക​​ളെ പ​​റ്റി​​ക്കു​​ന്ന​​തി​​ൽ കേ​​ര​​ള​​ത്തി​​ലെ ഇ​​ട​​ത​​നും വ​​ല​​ത​​നും മ​​ത്സ​​രി​​ക്കു​​ക​​യാ​​ണ്. കേ​​ര​​ള​​ത്തി​​ൽ ആ​​ദി​​വാ​​സി​​ക​​ൾ​​ക്കി​​ട​​യി​​ൽ ന​​ട​​ക്കു​​ന്ന വം​​ശീ​​യ ഉ​​ന്മൂ​​ല​​ന പ്ര​​ക്രി​​യ​​ക​​ളു​​ടെ പൂ​​ർണ ഉ​​ത്ത​​ര​​വാ​​ദി​​ത്തം മാ​​റി​​മാ​​റി കേ​​ര​​ളം ഭ​​രി​​ച്ച ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ​​ക്കാ​​ണ്. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ജൂ​​ലൈ​​യി​​ൽ അ​​ട്ട​​പ്പാ​​ടി മു​​രു​​ഗ​​ള ഊ​​രി​​ൽ ശി​​ശു​​മ​​ര​​ണം ഉ​​ണ്ടാ​​യ​​പ്പോ​​ൾ (2022ലെ ​​ഏ​​ഴാ​​മ​​ത്തെ ശി​​ശു​​മ​​ര​​ണം) പ്ര​​തി​​പ​​ക്ഷം ഇ​​റ​​ങ്ങി​​പ്പോ​​ക്കു ന​​ട​​ത്തി. യു.ഡി.എ​​ഫ് ഭ​​ര​​ണ​​കാ​​ല​​ത്താ​​ണ് കേ​​ര​​ള​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ശി​​ശുമ​​ര​​ണങ്ങ​​ൾ ന​​ട​​ന്ന​​തെ​​ന്ന ‘ചു​​ട്ട മ​​റു​​പ​​ടി’ കൊ​​ടു​​ത്താ​​ണ് പ​​ട്ടി​​ക​​വ​​ർ​​ഗ മ​​ന്ത്രി കെ. ​​രാ​​ധാ​​കൃ​​ഷ്ണ​​നും ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണ ജോ​​ർ​​ജും പ്ര​​തി​​പ​​ക്ഷ​​ത്തെ അ​​ന്ന് പ്ര​​തി​​രോ​​ധി​​ച്ച​​ത്! നി​​ല​​മ്പൂ​​രി​​ന​​ടു​​ത്ത ക​​ക്കാ​​ടം​​പൊ​​യി​​ൽ, വെ​​ണ്ടേ​​ക്കും​​പൊ​​യി​​ൽ, വാ​​ളാം​​തോ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ആ​​ദി​​വാ​​സി​​കു​​ട്ടിക​​ൾ​​ക്കി​​ട​​യി​​ൽ ബാ​​ല​​വേ​​ല നി​​ല​​നി​​ൽ​​ക്കു​​ന്നു എ​​ന്ന് ആ​​രോ​​പി​​ച്ച് ഒ​​രു പൊ​​തു​​പ്ര​​വ​​ർ​​ത്ത​​ക​​ൻ പ​​ട്ടി​​ക​​വ​​ർ​​ഗ വ​​കു​​പ്പി​​നും ചൈ​​ൽ​​ഡ് പ്രൊ​​ട്ട​​ക്ഷ​​ൻ കൗ​​ൺ​​സി​​ലി​​നും പ​​രാ​​തി ന​​ൽ​​കി​​യെ​​ങ്കി​​ലും കാ​​ര്യ​​മാ​​യി ഇ​​ട​​പെ​​ട​​ലു​​ക​​ൾ സ​​ർ​​ക്കാ​​ർ ഭാ​​ഗ​​ത്തു​​നി​​ന്നും ഉ​​ണ്ടാ​​യി​​ല്ല. മു​​ത്ത​​ങ്ങ സ​​മ​​ര​​ത്തി​​നോ​​ട് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ച ഡ​​യ​​റ്റ് അ​​ധ്യാ​​പ​​ക​​നെ അ​​ന്ന​​ത്തെ ആ​​ന്റ​​ണി പൊ​​ലീ​​സ് ത​​ല്ലി​​ച്ച​​ത​​ച്ച​​പ്പോ​​ൾ അ​​തി​​നെ​​തി​​രെ പ്ര​​തി​​ഷേ​​ധി​​ച്ച​​വ​​ർ ഇ​​ന്ന് കേ​​ര​​ളം ഭ​​രി​​ക്കു​​ന്നു. ര​​ണ്ട് പ​​തി​​റ്റാ​​ണ്ടി​​ന്റെ നി​​യ​​മ പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ൽ കോ​​ട​​തി അ​​ദ്ദേ​​ഹ​​ത്തി​​ന് 5 ല​​ക്ഷം രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം വി​​ധി​​ച്ച​​പ്പോ​​ൾ, അ​​ത് കൊ​​ടു​​ക്കാ​​തെ അ​​തി​​ലും വ​​ലി​​യ തു​​ക ചെ​​ല​​വ​​ഴി​​ച്ച് അ​​പ്പീ​​ലി​​നു പോ​​യി, കേ​​ര​​ളം ഭ​​രി​​ക്കു​​ന്ന പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ.

ആ​​ദി​​വാ​​സി​​ക​​ളെ മു​​ഖ്യ​​ധാ​​ര​​യി​​ൽ എ​​ത്തി​​ക്ക​​ണം എ​​ന്ന​​ത് കേ​​ര​​ള​​ത്തി​​ലെ ഇ​​ട​​ത്-വ​​ല​​ത് മു​​ന്നണിക​​ളു​​ടെ ക​​പ​​ട മു​​ദ്രാ​​വാ​​ക്യ​​മാ​​ണ്. അ​​വ​​ർ രാ​​ജ്യ​​ത്തി​​ന്റെ മു​​ഖ്യ​​ധാ​​ര​​യി​​ൽ നി​​ൽ​​ക്കു​​ന്ന​​വ​​രാ​​ണെ​​ന്ന് ഇ​​വ​​ർ​​ക്ക് അ​​റി​​യാ​​ഞ്ഞി​​ട്ട​​ല്ല ഇ​​ത്ത​​രം ക​​പ​​ട സ​​ന്ദേ​​ശ​​ങ്ങ​​ൾ ഇ​​വ​​ർ ആ​​വ​​ർ​​ത്തി​​ച്ചു​​രുവി​​ടു​​ന്ന​​ത്. മ​​ഹാ​​ശ്വേതാ​​ദേ​​വി ഒ​​രു പ​​രി​​പാ​​ടി​​യി​​ൽ സം​​സാ​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കെ സ​​ദ​​സ്സി​​ൽനി​​ന്നും ഒ​​രാ​​ൾ ആ​​ദി​​വാ​​സി​​ക​​ളെ മു​​ഖ്യ​​ധാ​​രയി​​ൽ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നെ​​പ്പ​​റ്റി ചോ​​ദി​​ച്ചു. സ​​മു​​ദ്ര​​ത്തെ ഒ​​രു തോ​​ട്ടി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നെ​​പ്പറ്റി​​യാ​​ണോ നി​​ങ്ങ​​ൾ ചോ​​ദി​​ച്ച​​തെ​​ന്ന് അ​​വ​​ർ തി​​രി​​ച്ചു ചോ​​ദി​​ച്ചു. ന​​മ്മു​​ടെ മു​​ന്നി​​ലേ​​ത് ഒ​​രു ക​​ട​​ലാ​​ണ്, പു​​റ​​മേ ശാ​​ന്ത​​വും അ​​ക​​ത്ത് പ്ര​​ക്ഷു​​ബ്ധ​​വു​​മാ​​യ ഒ​​രു ക​​ട​​ൽ എ​​ന്നാ​​ണ് ആ​​ദി​​വാ​​സി​​ക​​ളെ അ​​വ​​ർ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. ഇ​​ത് മ​​ന​​സ്സി​​ലാ​​ക്കാ​​തെ​​യാ​​ണ് കൈയേ​​റ്റ​​വും കു​​ടി​​യേ​​റ്റ​​വും ഒ​​രു​​പോ​​ലെ​​യ​​ല്ല എ​​ന്ന് 2021ൽ ​​മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​​റ​​ഞ്ഞ​​ത്. മ​​ണ്ണി​​ൽ പ​​ണി​​യെ​​ടു​​ക്കു​​ന്ന​​വ​​രു​​ടെ വേ​​ദ​​ന മ​​ന​​സ്സി​​ലാ​​ക്കി അ​​വ​​ർ​​ക്ക് ആ​​ശ്വാ​​സം പ​​ക​​രാ​​ൻ ശ്ര​​മി​​ക്ക​​ണ​​മെ​​ന്ന് ഉ​​ദ്ഘോ​​ഷി​​ച്ച പി​​ണ​​റാ​​യി വി​​ജ​​യ​​ൻ, ആ​​രാ​​ണ് മ​​ണ്ണി​​ന്റെ യ​​ഥാ​​ർ​​ഥ അ​​വ​​കാ​​ശി എ​​ന്നു പ​​റ​​യു​​ന്നി​​ല്ല.

ആ​​ദി​​വാ​​സി ഇ​​ന്നും കേ​​ര​​ളമ​​ണ്ണി​​ൽ നി​​ൽ​​പ് തു​​ടരു​​ക​​യാ​​ണ്, ത​​ട്ടി​​പ്പ​​റി​​ച്ചെടു​​ക്ക​​പ്പെ​​ട്ട അ​​വ​​ന്റെ ഭൂ​​മി​​ക്കുവേ​​ണ്ടി, അ​​വ​​നുവേ​​ണ്ടി മെ​​ന​​ഞ്ഞെ​​ടു​​ത്ത ‘പെ​​സ’​​യും വ​​നാ​​വ​​കാ​​ശ നി​​യ​​മ​​വും അ​​ധി​​കാ​​രം ​ൈകയാ​​ളു​​ന്ന​​വ​​ർ എ​​ന്നെ​​ങ്കി​​ലും ന​​ട​​പ്പാ​​ക്കു​​മെ​​ന്നു​​ള്ള ആ​​ശ​​യി​​ലും വി​​ശ്വാ​​സ​​ത്തി​​ലും!

പി.ടി. വേ​​ലാ​​യു​​ധ​​ൻ ഇ​​രി​​ങ്ങ​​ത്ത്, പ​​യ്യോ​​ളി


പെ​​രി​​യ​​സ്വാ​​മി​​യു​​ടെ അ​​ന്ത്യം

പെ​​രി​​യ​​സ്വാ​​മി​​യു​​ടെ അ​​ന്ത്യ​​മാ​​ണ് മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പി​​ൽ വ​​ന്ന (ല​ക്കം: 1305) ര​​തീ​​ഷ് പാ​​ണ്ട​​നാ​​ടി​ന്റെ ക​​വി​​ത​യു​ടെ ​പ്ര​മേ​യം. ക​​ന്നി സ്വാ​​മി​​മാ​​ർ/ പി​​ന്നെ​​യും/ മ​​ല ക​​യ​​റി... പ​​ക്ഷേ ആ​​രു​​ടെ വീ​​ട്ടി​​ൽനി​​ന്നും/ പെ​​ണ്ണു​​ങ്ങ​​ൾ/മ​​റ്റു വീ​​ടു​​ക​​ളി​​ലേ​​ക്ക് മാ​​റി താ​​മ​​സി​​ച്ചി​​ല്ല എ​​ന്നീ വ​​രി​​ക​​ളോ​​ടു​​കൂ​​ടി ആ​​ശ​​യ​​പ​​ര​​മാ​​യി വ​​ലി​​യ ച​​ർ​​ച്ച ആ​​വ​​ശ്യ​​മാ​​യി വ​​രു​​ന്ന ത​​ല​​ത്തി​​ലേ​​ക്കെ​​ത്തു​​ന്നു.​​ മാ​​ലേ​​മി​​ട്ടി​​ല്ല, കെ​​ഴ​​ക്കോ​​ട്ട് എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള വാ​​ക്കു​​ക​​ൾ ഭാ​​ഷ ഓ​​ണാ​​ട്ടു​​ക​​ര വാ​​മൊ​​ഴി​​യോ​​ട​​ടു​​പ്പി​​ക്കു​​ന്നു. ഞാ​​ത്തി​​യ, ദ​​ണ്ണം തു​​ട​​ങ്ങി​​യ പ്രാ​​ദേ​​ശി​​ക/ഗ്രാ​​മ്യപ​​ദ​​ങ്ങ​​ളും ശ്ര​​ദ്ധേ​​യ​​മാ​​ണ്.​​ നി​​ല​​വി​​ളി​​ക​​ൾ ത​​മ്മി​​ലു​​ര​​ഞ്ഞാ​​ മ​​ഴ​​യി​​ൽ നി​​ന്നനി​​ൽ​​പ്പി​​ലൊ​​രു വീ​​ടു​​ ക​​ത്തു​​ന്നു, മു​​ട​​ന്തി​​നീ​​ങ്ങി​​യ വി​​ശ്വാ​​സ​​ത്തി​​ന്റെ വി​​ട​​വ്, ഞ​​ങ്ങ​​ൾ ജീ​​വ​​നു​​ള്ള പ​​ഗോ​​ഡ​​ക​​ൾ എ​​ന്നീ ചാ​​രു​​ത​​യാ​​ർ​​ന്ന പ്ര​​യോ​​ഗ​​ങ്ങ​​ൾ ക​​വി​​ത​​യെ മി​​ക​​ച്ച നി​​ല​​വാ​​ര​​ത്തി​​ലേ​​ക്കു​​യ​​ർ​​ത്തു​​ന്നു.

കൃ​​ഷ്ണ​​കു​​മാ​​ർ കാ​​ര​​യ്ക്കാ​​ട്, ചെ​​ങ്ങ​​ന്നൂ​​ർ


"വൈ ​​ഷു​​ഡ് ഐ ​​ബീ ഫ്രീ... ​ ​ഹൂ വാ​​ണ്ട്സ് ഫ്രീ​​ഡം?’

പ​​ത്താം ക്ലാ​​സി​​ൽ പ​​ഠി​​ക്കു​​മ്പോ​​ഴാ​​ണ് ‘മ​​തി​​ലു​​ക​​ൾ’ വാ​​യി​​ക്കു​​ന്ന​​ത്. വാ​​യി​​ച്ചി​​ട്ട് ത​​രി​​ച്ചി​​രു​​ന്നുപോ​​യ വ​​രി​​ക​​ളാ​​ണ്.

ഞാ​​ന​​ന്ന് ഒ​​രു ആ​​ൺ സ്കൂ​​ളി​​ലാ​​ണ് പ​​ഠി​​ക്കു​​ന്ന​​ത്. അ​​യ​​ൽ​​പ​​ക്ക​​ത്തെ പെ​​ൺ​​പ​​ള്ളി​​ക്കൂ​​ട​​ത്തി​​ലെ മ​​തി​​ലി​​ന​​പ്പു​​റ​​ത്തു​​ള്ള നാ​​രാ​​യ​​ണി​​മാ​​രെ ഓ​​ർ​​ത്ത് നെ​​ടു​​വീ​​ർ​​പ്പി​​ടു​​ന്ന​​ത് എ​​ന്റെ ശീ​​ല​​മാ​​യി​​രു​​ന്നു.

വെ​​റു​​മൊ​​രു പ്ര​​ണ​​യ​​ക​​ഥ മാ​​ത്ര​​മാ​​യി ഞാ​​ന​​ന്ന് മ​​ന​​സ്സി​​ലാ​​ക്കി​​യി​​രു​​ന്ന മ​​തി​​ലു​​ക​​ൾ സ​​ത്യ​​ത്തി​​ൽ മ​​നു​​ഷ്യ​​ന്റെ സ്വാ​​ത​​ന്ത്ര്യ​​ത്തെ​​യും സ​​ത്ത​​യെ​​യും സം​​ബ​​ന്ധി​​ക്കു​​ന്ന അ​​ഗാ​​ധ​​ങ്ങ​​ളാ​​യ ചി​​ന്ത​​ക​​ൾ വ​​ഹി​​ക്കു​​ന്ന ഒ​​രു കൃ​​തി​​യാ​​ണെ​​ന്ന് പി​​ന്നീ​​ടാ​​ണ് പി​​ടി​​കി​​ട്ടി​​യ​​ത്.

മ​​മ്മൂ​​ക്കയ​ട​​ക്ക​​മു​​ള്ള അ​​ഭി​​നേ​​താ​​ക്ക​​ളു​​ടെ പ്ര​​ക​​ട​​ന​​ങ്ങ​​ൾ വ​​ള​​രെ ഇ​​ഷ്ട​​മാ​​ണെ​​ങ്കി​​ലും ബ​​ഷീ​​റി​​നെ വാ​​യി​​ച്ച ഒ​​രാ​​ൾ​​ക്ക് അ​​ടൂ​​രി​​നെ ആ ​​അ​​ള​​വി​​ൽ ഇ​​ഷ്ട​​പ്പെ​​ടു​​മോ എ​​ന്ന് എ​​നി​​ക്ക് സം​​ശ​​യ​​മാ​​ണ്.

നോ​​വ​​ലും സി​​നി​​മ​​യും ര​​ണ്ടു മാ​​ധ്യ​​മ​​ങ്ങ​​ളാ​​ണ്. ര​​ണ്ടി​​നെ​​യും താ​​ര​​ത​​മ്യം ചെ​​യ്യു​​ന്ന​​തി​​ൽ പ്ര​​ശ്ന​​ങ്ങ​​ളു​​ണ്ട്.

പ​​ക്ഷേ, ര​​ണ്ടും ന​​മു​​ക്ക് ന​​ൽ​​കി​​യ ആ​​ന​​ന്ദ​​ത്തി​​ന്റെ​​യും ആ​​ത്മ​​വി​​മ​​ലീ​​ക​​ര​​ണ​​ത്തി​​ന്റെ​​യും അ​​ള​​വ് പ​​രി​​ശോ​​ധി​​ക്കാ​​മ​​ല്ലോ.

പ​​റ​​യാ​​നു​​ദ്ദേ​​ശി​​ച്ച​​ത് ‘മ​​തി​​ലു​​ക​​ളെ’​​ക്കു​​റി​​ച്ച​​ല്ല. പ​​ക്ഷേ, പ​​റ​​ഞ്ഞുവ​​ന്ന​​പ്പോ​​ൾ അ​​ങ്ങ​​നെ​​യാ​​യി​​പ്പോ​​യി.

മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പി​​ൽ (ലക്കം: 1306) പി.​​ ജിം​​ഷാ​​ർ എ​​ഴു​​തി​​യ ‘Slowly’ എ​​ന്ന ക​​ഥ​​യി​​ലും മ​​തി​​ലു​​ക​​ളെ​​ക്കു​​റി​​ച്ച​​ല്ല പ​​റ​​യു​​ന്ന​​ത്.

പ​​ക്ഷേ, ക​​ഥ വാ​​യി​​ച്ചു ക​​ഴി​​ഞ്ഞ​​പ്പോ​​ൾ മ​​ന​​സ്സി​​ൽ മു​​ഴു​​വ​​ൻ മ​​തി​​ലു​​ക​​ളെ​​ക്കു​​റി​​ച്ചു​​ള്ള ചി​​ന്ത​​യാ​​ണ് നി​​റ​​യു​​ന്ന​​ത്.

ബ​​ഷീ​​റി​​ന്റെ ‘മ​​തി​​ലു​​ക​​ളെ​​’ക്കു​​റി​​ച്ച് മാ​​ത്ര​​മ​​ല്ല മ​​നു​​ഷ്യ​​രു​​ടെ സ്നേ​​ഹ​​ത്തെ വേ​​ർ​​തി​​രി​​ക്കു​​ന്ന ക​​ന​​ത്ത ക​​ന്മ​​തി​​ലു​​ക​​ളെ​​ക്കു​​റി​​ച്ചും ജിം​​ഷാ​​റി​​ന്റെ ക​​ഥ ന​​മ്മെ ഇ​​രു​​ത്തി​​ച്ചി​​ന്തി​​പ്പി​​ക്കും.

വ​​ർ​​ഗവും വ​​ർ​​ണ​​വും മ​​ത​​വും ദേ​​ശ​​വും രാ​​ഷ്ട്ര​​വും ലിം​​ഗ​​വു​​മൊ​​ക്കെ മ​​നു​​ഷ്യ​​രെ വേ​​ർ​​തി​​രി​​ക്കു​​ന്ന ക​​ന​​ത്ത മ​​തി​​ലു​​ക​​ളാ​​കും ചി​​ല​​പ്പോ​​ൾ. സ്നേ​​ഹ​​മെ​​ന്ന ഭാ​​ഷ​​യെ പാ​​ടേ റ​​ദ്ദാ​​ക്കി​​ക്ക​​ള​​യു​​ന്ന മ​​തി​​ലു​​ക​​ൾ.

മ​​തി​​ലു​​ക​​ളാ​​ൽ വി​​ഭ​​ജി​​ക്ക​​പ്പെ​​ട്ട ര​​ണ്ട് ഹൃ​​ദ​​യ​​ങ്ങ​​ളു​​ടെ ക​​ഥ​​യി​​ൽ ബ​​ഷീ​​റി​​നെ​​യും നാ​​രാ​​യ​​ണി​​യെ​​യും ബ്ലെ​​ൻ​​ഡ് ചെ​​യ്ത ജിം​​ഷാ​​റി​​ന്റെ ക്രാ​​ഫ്റ്റി​​ന് ഒ​​രു കു​​തി​​ര​​പ്പ​​വ​​ൻ കൊ​​ടു​​ക്കാ​​വു​​ന്ന​​താ​​ണ്.

ബി​പി​ൻ ച​ന്ദ്ര​ൻ (ഫേ​സ്ബു​ക്ക്)


പ​​​ത്മരാ​​​ജ​​​ന്‍ പു​​​ര​​​സ്‌​​​കാ​​​ര​ം

പി.​​​ പ​​​ത്മരാ​​​ജ​​​ന്‍ ട്ര​​​സ്റ്റി​​​ന്റെ 2022ലെ ​​​പ​​​ത്മ​​​രാ​​​ജ​​​ന്‍ ച​​​ല​​​ച്ചി​​​ത്ര/​​​ സാ​​​ഹി​​​ത്യ അ​​​വാ​​​ര്‍ഡു​​​ക​​​ള്‍ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​ന്‍ (25000 രൂ​​​പ, ശി​​​ല്‍പം, പ്ര​​​ശ​​​സ്തി​​​പ​​​ത്രം), മി​​​ക​​​ച്ച തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് (15000 രൂ​​​പ, ശി​​​ല്‍പം, പ്ര​​​ശ​​​സ്തി​​​പ​​​ത്രം) എ​​​ന്നി​​​വ​​​യാ​​​ണ് ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍. 2022ല്‍ ​​​സെ​​​ന്‍സ​​​ര്‍ ചെ​​​യ്ത സി​​​നി​​​മ​​​ക​​​ളും ഒ.​​​ടി.​​​ടി​​​ക​​​ളി​​​ല്‍ റി​​​ലീ​​​സ് ചെ​​​യ്ത​​​വ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും. ഡി​​​.വി.​​​ഡി/​​​ബ്ലൂറേ ഡി​​​സ്‌​​​ക്/​​​പെ​​​ന്‍ഡ്രൈ​​​വ് എ​​​ന്നി​​​വ​​​യി​​​ല്‍ ഒ​​​ന്നാ​​​ണ് അ​​​യ​​​ക്കേ​​​ണ്ട​​​ത്.

2022ല്‍ ​​​ആ​​​ദ്യ​​​പ​​​തി​​​പ്പാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ര​​​ച​​​ന​​​ക​​​ളാ​​​ണ് നോ​​​വ​​​ല്‍ പു​​​ര​​​സ്‌​​​കാ​​​ര​​​ത്ത​​​ിനു പ​​​രി​​​ഗ​​​ണി​​​ക്കു​​​ക (20,000 രൂ​​​പ ശി​​​ല്‍പം, പ്ര​​​ശ​​​സ്തി​​​പ​​​ത്രം). നോ​​​വ​​​ലു​​​ക​​​ളു​​​ടെ മൂ​​​ന്നു കോ​​​പ്പി അ​​​യ​​​ക്ക​​​ണം. 15,000 രൂ​​​പ, ശി​​​ല്‍പം, പ്ര​​​ശ​​​സ്തിപ​​​ത്രം എ​​​ന്നി​​​വ​​​യ​​​ട​​​ങ്ങു​​​ന്ന ക​​​ഥാ​​​പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് 2022ല്‍ ​​​മ​​​ല​​​യാ​​​ള ആ​​​നു​​​കാ​​​ലി​​​ക​​​ങ്ങ​​​ളി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ചെ​​​റു​​​ക​​​ഥ​​​യു​​​ടെ മൂ​​​ന്നു പ​​​ക​​​ര്‍പ്പു​​​ക​​​ൾ അയ​​​ക്കണം. പ്ര​​​സാ​​​ധ​​​ക​​​ര്‍ക്കും വാ​​​യ​​​ന​​​ക്കാ​​​ര്‍ക്കും ര​​​ച​​​ന​​​ക​​​ള്‍ നി​​​ർദേ​​​ശി​​​ക്കാം. സം​​​വി​​​ധാ​​​യ​​​ക​​​ന്‍, തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത്, നോ​​​വ​​​ലി​​​സ്റ്റ്, ചെ​​​റു​​​ക​​​ഥാ​​​കൃ​​​ത്ത് എ​​​ന്നി​​​വ​​​രു​​​ടെ ചെ​​​റു ജീ​​​വ​​ച​​​രി​​​ത്ര​​​ക്കു​​​റി​​​പ്പും ഫോ​​​ട്ടോ​​​യും ഒ​​​പ്പം വെക്കണം. എ​​​ന്‍ട്രി​​​ക​​​ള്‍ തി​​​രി​​​ച്ച​​​യ​​​ക്കുന്ന​​​ത​​​ല്ല. അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 2023 മാ​​​ര്‍ച്ച് 31. വി​​​ലാ​​​സം: വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ന്‍, ചെ​​​യ​​​ര്‍മാ​​​ന്‍, പി. ​​​പ​​​ത്മ​​​രാ​​​ജ​​​ന്‍ ട്ര​​​സ്റ്റ്, അ​​​മ്പാ​​​ടി ലെ​​​യ്ന്‍, പൂ​​​ജ​​​പ്പു​​​ര, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം. ഫോ​​​ണ്‍: 8547355154.

News Summary - madhyamam weekly letters