രാഹുലിയൻ രാഷ്ട്രീയത്തിന്റെ അനുധാവകരാണല്ലോ വി.ടി. ബൽറാം, ശബരിനാഥ്, ഹൈബി ഈഡൻ, രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി മുതൽപേർ. സത്യസന്ധരാണ് എന്നൊരു ഗുണംകൂടിയുണ്ട് ഈ ചെറുപ്പക്കാർക്ക്. വെറുതെ ഖദറിട്ട് ഗാന്ധിയന്മാരും അഹിംസാവാദികളുമായി വേഷംകെട്ടുന്നില്ലെന്നു മാത്രമല്ല ഖാദിക്കെതിരെ നാലു ന്യായങ്ങൾ മുന്നോട്ടുവെക്കുന്നുമുണ്ട്. നാളെ ഗാന്ധിക്കെതിരെയും നാല് വാദം ഇറക്കണമെങ്കിൽ അതും ചെയ്യും