ഒമാനി മൈലാഞ്ചി ഡിസൈനുകൾ പൊതുവെ ലളിതവും മനോഹരവുമാണ്. കൈപ്പത്തിയുടെ നടുവിൽ വലിയൊരു വട്ടവും വിരലുകളുടെ അറ്റത്ത് കടുപ്പത്തിൽ മൈലാഞ്ചി പൂശുന്നതുമാണ് പണ്ടുകാലം മുതലുള്ള ഒമാനി ശൈലി. ലളിതമായി വരക്കുന്ന ഈ പരമ്പരാഗത ശൈലിയെ ‘ഖസ്സ’ എന്നു വിളിക്കുന്നു. ഒമാനിലെയും യു.എ.ഇയിലെയും സ്ത്രീകൾ പെരുന്നാൾ പോലുള്ള ആഘോഷങ്ങൾക്ക് ക്ലാസിക് ലുക്ക് ലഭിക്കാൻ ഈ ശൈലി തെരഞ്ഞെടുക്കാറുണ്ട്