Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10 വർഷത്തിന് ശേഷം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹർമൻപ്രീത് കൗർ; ‘ടീം നല്ല നിലയിലാണ്, എന്റെ ദൗത്യം കഴിഞ്ഞു’

text_fields
bookmark_border
Harmanpreet Kaur
cancel
camera_alt

ഹർമൻപ്രീത് കൗർ

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവും കാലം ക്യാപ്റ്റനായി സേവനമനുഷ്ഠിച്ച താരങ്ങളിൽ ഒരാളായ ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു. ഇന്ത്യൻ വനിതാ ടീമിനെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഹർമൻപ്രീത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ‘എന്റെ ദൗത്യം കഴിഞ്ഞു, ഇനി കളിയോടുള്ള ഇഷ്ടം കൊണ്ട് മാത്രം കളിക്കാൻ പോകുകയാണ്’ എന്നാണ് ഹർമൻപ്രീത് കുറിച്ചത്.

ഗുവാഹത്തിയിൽ നടന്ന ബി.സി.സി.ഐ അവലോകന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലെ വനിതാ ടീമിന്റെ പ്രകടനം വിലയിരുത്താനായിരുന്നു യോഗം. ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, മുഖ്യ പരിശീലകൻ അമോൽ മുസുംദാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

‘ഇന്ന്, ഞാൻ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു. ഇതൊരു എളുപ്പമുള്ള തീരുമാനമല്ല. വർഷങ്ങളുടെ ഓർമകൾ, വികാരങ്ങൾ, ത്യാഗങ്ങൾ, ജീവിതകാലം മുഴുവൻ എന്നോടൊപ്പം നിൽക്കുന്ന നിമിഷങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു ഹർമൻപ്രീത് പറഞ്ഞു. ഇപ്പോൾ, ഞാൻ കളിയോടുള്ള ഇഷ്ടം കൊണ്ട് വീണ്ടും കളിക്കാൻ തയാറാണ്. ക്യാപ്റ്റൻസി അവസാനിക്കുന്നു. യാത്ര തുടരുന്നു. തന്റെ ടീം നല്ല നിലയിലാണെന്ന് താൻ ശരിക്കും വിശ്വസിക്കുന്നതിനാൽ വികാരങ്ങൾ നിറഞ്ഞ ഹൃദയത്തോടെ, സമാധാനത്തോടെയാണ് ക്യാപ്റ്റൻസി വിടുന്നതെന്നും ഹർമൻപ്രീത് പറഞ്ഞു.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീം സ്വർണം നേടി തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിലാണ് ഈ പ്രഖ്യാപനം. ഐച്ചി-നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം സ്വർണമായിരുന്നു ഇത്. അതിന് രണ്ടാഴ്ച മുൻപ്, ഹർമൻപ്രീതിന്‍റെ നേതൃത്വത്തിൽ ഇന്ത്യ റെക്കോർഡ് എട്ടാം തവണ ഏഷ്യാ കപ്പ് നേടിയിരുന്നു. എന്നാൽ ക്യാപ്റ്റൻ എന്ന നിലയിൽ അവരുടെ ഏറ്റവും വലിയ നേട്ടം കഴിഞ്ഞ നവംബറിൽ സ്വന്തം മണ്ണിൽ നേടിയ ആദ്യ ഏകദിന ലോകകപ്പ് കിരീടമാണ്.

2013ലാണ് ഹർമൻപ്രീത് ഏകദിന ക്യാപ്റ്റനാകുന്നത്. 2016ൽ ടി20യുടെ നായകസ്ഥാനവുമേറ്റെടുത്തു. 2022ലാണ് എല്ലാ ഫോർമാറ്റിലും ടീമിനെ നയിച്ചുതുടങ്ങിയത്. ഈ വർഷം നടന്ന ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലിൽ കടക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. അതിനു പുറമേ ട്വന്റി20യില്‍ ഹർമൻ‌പ്രീതിന്റെ ബാറ്റിങ് പ്രകടനവും മോശമായതോടെയാണ് താരത്തിനെതിരായ വിമർശനം ശക്തമായത്. സ്മൃതി മന്ദാനക്ക് ക്യാപ്റ്റൻസി ചുമതല നൽകണമെന്ന ആവശ്യവും ശക്തമാകുന്നതിനിടെയാണ് ഹർമന്റെ പടിയിറക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Harmanpreet Steps Down After Decade
Next Story