ക്രിക്കറ്റിൽ മാത്രമല്ല മുംബൈ ഫാഷൻ ഷോയിലും താരമായി ഹർമൻപ്രീത് കൗർ
text_fieldsമുംബൈ: 2025 ലെ ഐ.സി.സി വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചതിന് ശേഷം, ക്രിക്കറ്റ് മൈതാനത്തിന് പകരം ഹർമൻപ്രീത് കൗർ റൺവേയിലൊരുക്കിയ റാമ്പിലേക്കിറങ്ങി. മുംബൈയിൽ നടന്ന സിയറ ബ്രാൻഡ് ഡേ പരിപാടിയിലായിരുന്നു ആത്മവിശ്വാസത്തോടെയുള്ള നടത്തം. ഡിസൈനർ പ്രണവ് കീർത്തി മിശ്ര നയിച്ച ഹ്യൂമൻ ഷോകേസിന്റെ ഷോസ്റ്റോപ്പറായായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ ക്യാറ്റ് വാക്ക്. ക്രിക്കറ്റ് ചാമ്പ്യഷിപ് പോലെ മഹത്വമുള്ളതാണ് ഈ ഷോയെന്നും അവർ തെളിയിച്ചു.
റൺവേയുടെ മധ്യഭാഗത്തായി ക്രമീകരിച്ചിരുന്ന സ്റ്റേജിലേക്ക്, ഹർമൻപ്രീത് തന്റെ ലളിതമായ (ഡൗൺ ടു എർത്ത്) വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഒരു അത്‌ലറ്റിക് ലുക്കിലാണെത്തിയത്. റിലാക്‌സ്ഡ്-ഫിറ്റ് കറുത്ത പാന്റ്‌സും കളർ ബ്ലോക്ക് ജാക്കറ്റും ചേർന്ന വസ്ത്രമാണ് അവർ ധരിച്ചിരുന്നു. ഷിലൗട്ട് ചിത്രം കണക്കെ ഉയർന്ന ഫാഷൻ സ്‌പോട്ട്‌ലൈറ്റിലേക്ക് ഇണങ്ങിച്ചേർന്ന അവരുടെ അത്‌ലറ്റിക് സ്റ്റൈൽ ഷോയിൽ മികച്ചു നിന്നു.
കുറഞ്ഞ മേക്കപ്പും ഇളം നിറങ്ങളിലുള്ള പ്രകൃതിദത്ത നിറങ്ങളുമാണ് തിരഞ്ഞെടുത്തത് അത് അവർ ധരിച്ച വസ്ത്രത്തിന് കൂടുതൽ തിളക്കം നൽകി. അഴിച്ചിട്ട നിരയായി കിടന്ന മുടി, അവരുടെ വ്യതിരിക്തവും ലളിതവുമായ സൗന്ദര്യാത്മകതയെ കൂടുതൽ വെളിവാക്കി.
എ.എൻ.ഐ റിപ്പോർട്ട് അനുസരിച്ച്, ടാറ്റ മോട്ടോഴ്‌സ് ഉൽപാദനത്തിന് തയാറായ ടാറ്റ സിയറയുടെ അനാച്ഛാദനത്തോടനുബന്ധിച്ചായിരുന്നു ഹർമന്റെ റാമ്പ് വാക്. ഇന്ത്യൻ എസ്‌യുവിയായ ഐക്കണിക് എസ്‌യുവിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. പനോരമിക് റൂഫ്, ഫ്ലഷ് ഗ്ലേസിങ്, സ്ലീക്ക് എയറോഡൈനാമിക് ലൈനുകൾ തുടങ്ങിയ ആധുനിക ഡിസൈൻ ഘടകങ്ങളിലൂടെ സിയറയുടെ പൈതൃകത്തെ പുനർനിർമിക്കുന്ന, ഭാവിയിലെ ബ്രാൻഡ്-മീറ്റ്സ്-കൾച്ചർ പ്രദർശനമായി ഈ പരിപാടി മാറി. 2025 നവംബർ 25 ന് ലോഞ്ച് ചെയ്യാൻ തീരുമാനിച്ച എസ്.യു.വി, അതിന്റെ സ്റ്റാർ ഷോസ്റ്റോപ്പറെപ്പോലെ തന്നെ തിളങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

