വേനൽക്കാലത്തെ വ്രതാനുഷ്ഠാനം: ചില ആരോഗ്യ മുന്നറിയിപ്പുകൾ
text_fieldsവ്രതമാസം ഈ വർഷം സൂര്യാഘാതം മുന്നറിയിപ്പുള്ള വേനൽക്കാലത്താണ് വിരുന്നെത്തിയിരിക ്കുന്നത്. വർഷങ്ങൾക്കുശേഷമാണ് ഇത്തരത്തിൽ വേനൽക്കാലത്ത് റമദാൻ വന്നെത്തുന്നത് എ ന്നതിനാൽ തന്നെ ആരോഗ്യപരമായ ഒരുപാട് മുന്നൊരുക്കങ്ങൾ അത്യാവശ്യമാണ്.
വ്രതാനുഷ ്ഠാനത്തിന് ആത്മീയനേട്ടത്തോടൊപ്പം അമിതഭാരം, അമിത കൊഴുപ്പ്, ചീത്ത കൊളസ്ട്രോൾ എന്നിവ കുറക്കുക, ശരീരത്തിലെ വിഷാംശം പുറംതള്ളുക തുടങ്ങിയ ഒരുപാട് ആരോഗ്യ നേട്ടങ്ങളുണ്ട്. എ ന്നാൽ, സൂക്ഷിച്ചില്ലെങ്കിൽ ചില അപകടങ്ങൾ കൂടി സംഭവിച്ചേക്കാം.
രോഗബാധിതർ, സ്ഥിര മായി മരുന്നു കഴിക്കുന്നവർ, പ്രമേഹരോഗികൾ, ഹൃദ്രോഗികൾ, വൃക്കരോഗികൾ, കാൻസർ ചികിത ്സയിൽ ഉള്ളവർ, ശരീരത്തിലെ സോഡിയം പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ കുറയുന്ന അസുഖമുള്ളവർ എന്നിവരെല്ലാം ഡോക്ടറെ കണ്ട് രോഗവിവരം മനസ്സിലാക്കി വിദഗ്ധ നിർദേശത്തിനനുസരിച്ചേ നോമ്പെടുക്കാവൂ.
നമ്മുടെ ശരീരത്തിന് ഭക്ഷണം ലഭിച്ചില്ലെങ്കിൽ, ആവശ്യമായ ഊർജം വിവിധ ഭാഗങ്ങളിൽ സംഭരിച്ചുെവച്ചിരിക്കുന്ന കൊഴുപ്പിൽ നിന്നും ഉണ്ടാക്കാൻ സാധിക്കും. എന്നാൽ, ശരീരത്തിന് അത്യാവശ്യമായ വെള്ളം ഇതുപോലെ ഉണ്ടാക്കാൻ പ്രയാസമാണ്. അതിനാൽ തന്നെ വേനൽക്കാലത്തെ നിർജലീകരണം നോമ്പുകാരന് തലചുറ്റൽ, വിറയൽ, ബോധക്ഷയം, പനി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. കൃത്യമായ മുന്നൊരുക്കങ്ങൾ ഉണ്ടെങ്കിൽ നിർജലീകരണം ഫലപ്രദമായി നേരിടാനും വേനൽക്കാലത്ത് ആരോഗ്യത്തോടെ നോമ്പെടുക്കാനും സാധിക്കും.

മുൻകരുതലുകൾ
നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി കുറക്കുക. ഇതിനായി തൊപ്പി, ടവൽ, കണ്ണട എന്നിവ ഉപയോഗിക്കാം. കറുത്ത കുടയേക്കാൾ കളർ കുടകളാവും നന്നാവുക.
ശരീരത്തിൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ മുഴുനീളൻ വസ്ത്രങ്ങൾ ധരിക്കുക. ഇളം നിറമുള്ള കോട്ടൻ വസ്ത്രങ്ങൾ ആകും കൂടുതൽ ഉത്തമം.
നോമ്പ് തുറന്ന് അടുത്ത നോമ്പ് തുടങ്ങുന്നതുവരെ രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കുക. ഒരുമിച്ച് കുടിക്കുന്നതിനേക്കാൾ ഇടക്കിടക്ക് കുടിക്കുന്നതാണ് ഉത്തമം.
പുറത്തിറങ്ങി ചെയ്യേണ്ട ജോലികൾ സൂര്യാതപം പാരമ്യത്തിൽ എത്തുന്നതിനുമുമ്പ് ചെയ്തുതീർക്കുക. പകൽ ചെയ്യേണ്ട കഠിനജോലികൾ രാവിലെതന്നെ ചെയ്യുന്ന രീതിയിൽ ജോലികൾ ക്രമീകരിക്കുക.
ഭക്ഷണത്തിലെ നിയന്ത്രണം
കൃത്യമായ അളവിൽ ശരിയായ ആഹാരം കഴിച്ചാൽ നോമ്പുകാരന് പല രോഗങ്ങളിൽനിന്നും മോചനം ലഭിക്കും. എന്നാൽ, ഭക്ഷണത്തിലെ ധാരാളിത്തം പലപ്പോഴും നോമ്പുകാരനെ രോഗിയാക്കും.
വേനൽക്കാലത്ത് ശരീരത്തിനാവശ്യമായ പരമാവധി വെള്ളം കുടിക്കുക. ജ്യൂസുകൾ, പാൽ, കഞ്ഞി, ഇളനീർ എന്നിവ ജലാംശം നിലനിർത്താൻ ഏറെ സഹായകമാണ്.
പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക. കുറേ തരം പഴങ്ങൾ എന്നതിനുപകരം ഒരേതരം പഴങ്ങൾ കൂടുതൽ കഴിക്കുന്നത് അൽപംകൂടി നന്നായിരിക്കും കാരക്ക, ഈത്തപ്പഴം, അത്തിപ്പഴം തുടങ്ങിയ ഡ്രൈഫ്രൂട്ട്സ് കൂടുതലായി കഴിക്കുക. നാരുകൾ അടങ്ങിയ ഓട്സ്, രാഗി, തവിടുള്ള അരി എന്നിവ ഭക്ഷണത്തിലുണ്ടെന്ന് ഉറപ്പുവരുത്തുക. മസാലയും കൊഴുപ്പും കൂടിയ കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങളും മാംസഭക്ഷണങ്ങളും പരമാവധി കുറക്കുക.
വിവിധതരം പലഹാരങ്ങളും എണ്ണക്കടികളും കുറക്കാൻ ശ്രമിക്കുക. ജങ്ക് ഫുഡ്സ്, സോഡ, കളർ ചേർത്ത ഭക്ഷണം എന്നിവ ഒഴിവാക്കുക. സൂക്ഷ്മതയോടെയുള്ള നോമ്പ് ഒരുപാട് രോഗങ്ങളിൽനിന്നും മോചനം നൽകുമ്പോൾ അതിലെ അനാരോഗ്യ പ്രവണത നിങ്ങളെ വലിയ രോഗിയാക്കും. അറിയുക, പ്രതിരോധം ചികിത്സയേക്കാൾ നന്ന്.