Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇറാനെ വിഴുങ്ങുമോ...

ഇറാനെ വിഴുങ്ങുമോ ട്രംപി​െൻറ ‘സർക്കസ്​?’

text_fields
bookmark_border
ഇറാനെ വിഴുങ്ങുമോ ട്രംപി​െൻറ ‘സർക്കസ്​?’
cancel

യു.എസ്​ ദൃശ്യ മാധ്യമ രംഗത്ത്​ വലിയ സാന്നിധ്യമായിരുന്ന 1980കളുടെ അവസാനത്തിൽ ഡോണൾഡ്​ ട്രംപ്​ എഴുതിയ (രചന നിർവഹിച ്ച ടോണി ഷ്വാർട്​സ്​ പിന്നീട്​ പലവട്ടം ഖേദം അറിയിച്ചിട്ടുണ്ടെങ്കിലും) ‘ട്രംപ്​: ദ ആർട്ട്​ ഒാഫ്​ ദി ഡീൽ’ രാജ്യത ്ത്​ ബെസ്​റ്റ്​ സെല്ലറുകളുടെ പട്ടികയിൽ ആഴ്​ചകളോളം ഒന്നാം സ്​ഥാനത്ത്​ നിലനിന്ന പുസ്​തകമാണ്​. ബൈബിൾ കഴിഞ്ഞാൽ തനിക്കേറ്റവും ഇഷ്​ടമായതെന്ന്​ ട്രംപ്​ ഉൗറ്റംകൊണ്ട കൃതിയിലുടനീളം ആത്​മരതി നിറഞ്ഞുനിൽക്കുന്നുണ്ട്​.

റിയ ൽ എസ്​റ്റേറ്റ്​ മേഖലയിൽ കൈവച്ച്​ മോശമല്ലാത്ത ഖ്യാതിയും ആദരങ്ങളും നേടിയെടുത്ത സംരംഭകനായ ട്രംപിനെയാണ്​ പുസ് ​തകം പരിചയപ്പെടുത്തുന്നത്​. സ്വന്തം തീരുമാനങ്ങൾ എത്ര പിഴച്ചതെന്ന്​ മറ്റുള്ളവർ വിളിച്ചുപറഞ്ഞാലും തെല്ല്​ അഹ ങ്കാര​േ​ത്താടെ ഉറച്ചുനിൽക്കുന്ന യുവാവിനെ അതിൽ നമുക്ക്​ പരിചയപ്പെടാം. പതിറ്റാണ്ടുകൾക്കിപ്പുറത്ത്​, യു.എസ്​ ഒ രിക്കലൂടെ പ്രസിഡണ്ട്​ തെരഞ്ഞെടുപ്പിന്​ അരികിൽ നിൽക്കെ പശ്​ചിമേഷ്യയിൽ ഉരുണ്ടുകൂടിയ പുതിയ യുദ്ധമേഘങ്ങളും അന് നത്തെ ആ പഴയ ട്രംപ്​ മനസ്സും തമ്മിൽ ബന്ധമുണ്ടാകുമോ?

iran-hanged


വെറുതെയൊരു പിൻമാറ്റം, പിറകെ ഉപരോധ​പ്പെരുമഴ
2015ൽ യു.എ സിനു പുറമെ ബ്രിട്ടൻ, ഫ്രാൻസ്​, ജർമനി, റഷ്യ, ചൈന എന്നീ വൻശക്​തികൾ ചേർന്ന്​ ഇറാനുമായി ഒപ്പുവെച്ച ആണവ കരാറിൽനിന്ന് ​ മൂന്നു വർഷം കഴിഞ്ഞ്​ 2018 മേയിൽ യു.എസ്​ പ്രസിഡൻറ്​ ട്രംപ്​ പിൻവാങ്ങുന്നതോടെയാണ്​ മേഖല വീണ്ടും പുതിയ ​പ്രതിസന് ധിയിലേക്ക്​ എടുത്തെറിയപ്പെടുന്നത്​. ഇസ്രായേൽ ഉൾപെടെ അയൽക്കാർക്ക്​ ഭീഷണിയായ മിസൈൽ ശേഷി വേണ്ടെന്നുവെച്ച്​ ഇറ ാൻ സമ്പൂർണ നിരായുധീകരണത്തിന്​ വഴങ്ങുന്നില്ലെന്നായിരുന്നു ന്യായം. മാസങ്ങൾ കഴിഞ്ഞ്​ കഴിഞ്ഞ നവംബറിൽ ഇറാ​​​െൻറ എണ്ണമേഖലക്കു മേൽ യു.എസ്​ ഉപരോധം പ്രഖ്യാപിച്ചു. ഇറാൻ എണ്ണ വാങ്ങുന്ന ഇന്ത്യയുൾപെടെ എട്ട്​ രാജ്യങ്ങൾക്ക്​ ആറു മ ാസത്തെ താൽക്കാലിക ഇളവ്​ നൽകിയെങ്കിലും സമയം കഴിഞ്ഞതോടെ എടുത്തുകളഞ്ഞു.

ലോകത്തെ ഏറ്റവും വലിയ മൂന്നാ​മത്ത െ എണ്ണ ശേഖരമുള്ള ഇറാനെ വിപണിയിൽനിന്ന്​ സമ്പൂർണമായി മാറ്റിനിർത്തി തകർക്കുകയായിരുന്നു ലക്ഷ്യം. ഇറാൻ എണ്ണയുടെ പ ്രധാന ഗുണഭോക്​താക്കളായ ചൈന, ഇന്ത്യ, തുർക്കി എന്നീ രാജ്യങ്ങൾ നിരോധനം എത്രത്തോളം നടപ്പാക്കിയെന്ന്​ വ്യക്​തമ ല്ലെങ്കിലും ട്രംപി​​​െൻറ നീരാളിക്കൈകളെ ഭയന്ന്​ വൻതോതിൽ ഇറക്കുമതി വെട്ടിക്കുറച്ചിട്ടുണ്ട്​ (ഇന്ത്യ 47 ശതമാനവ ും ചൈന 39 ശതമാനവുമെന്ന്​ രണ്ടു മാസം മുമ്പുള്ള​ ബി.ബി.സി റിപ്പോർട്ട്​). ചെറിയ അളവിൽ ഇറക്കുമതി ചെയ്​തിരുന്ന ജപ്പാ ൻ, ദക്ഷിണ കൊറിയ, തായ്​വാൻ, ​ഗ്രീസ്​, ഇറ്റലി എന്നിവ ട്രംപി​​​െൻറ ഇംഗിതങ്ങൾക്ക്​ പൂർണമായി വഴങ്ങുക സ്വാഭാവികം. ഒര ു വർഷം മുമ്പ്​ 38 ലക്ഷം ബാരൽ അസംസ്​കൃത എണ്ണ ഉൽപാദിപ്പിച്ചിരുന്ന രാജ്യം ഒറ്റയടിക്ക്​ 10 ലക്ഷത്തിലേക്കും അതി​നു താഴേക്കും വെട്ടിക്കുറക്കേണ്ടിവന്നു. അതുവഴി ഒരു വർഷത്തിനിടെ മാത്രം നഷ്​ടം 1000 കോടി ഡോളറിലേറെ. അന്ന്​, ഇറാഖിനുമേൽ ഉപരോധം മൂർധന്യത്തിലെത്തിയപ്പോൾ ഭക്ഷണത്തിനും മരുന്നിനും പകരം മാത്രം എണ്ണ വിൽക്കാനായിരുന്നു സദ്ദാം ഹുസൈന്​ അനുമതിയെന്നത്​ ചേർത്തുവായിക്കുക.

iran-23

എണ്ണ ഉപരോധത്തി​​​െൻറ ആഘാതം ഇറാൻ സമ്പദ്​വ്യവസ്​ഥയിൽ വലിയ പ്രകമ്പനങ്ങൾ സൃഷ്​ടിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്​ ഇരുട്ടടിയായി അലൂമിനിയം, ചെമ്പ്​, ഇരുമ്പ്​, പെട്രോകെമിക്കൽ മേഖല എന്നിവ കൂടി ഉപരോധത്തി​​​െൻറ പരിധിയിൽ വരുത്തുന്നത്​. രാജ്യ​ത്തി​​​െൻറ സാമ്പത്തിക രംഗത്തെ താങ്ങിനിർത്തിയ രണ്ടാമത്തെ മേഖലയും അതോ​െട പാതി നിശ്​ചലമായി. ലോകത്താദ്യമായി ഒരു രാജ്യത്തി​​​െൻറ ഒൗദ്യോഗിക സൈനിക സംവിധാനത്തെ ഭീകര മുദ്ര കുത്തുകയെന്ന തമാശക്കും ട്രംപ്​ മടിച്ചില്ല. ഇറാ​​​െൻറ സായുധ സേനാ വിഭാഗമായ റവലൂഷനറി ഗാർഡിനായിരുന്നു അങ്ങനെ ആഗോള വേദിയിൽ വിലക്കുവീഴുന്നത്​. ഇറാ​​​െൻറ സൈബർ ശ്രംഖലകളെയും യു.എസ്​ ലക്ഷ്യം വെച്ചു. ആണവ നിലയങ്ങളുൾപെടെ പ്രവർത്തിക്കുന്ന ഒാൺലൈൻ സംവിധാനം അതുവഴി ആദ്യമേ തകർത്തെന്നാണ്​ അവകാശവാദം.

മുൻ പ്രസിഡൻറ്​ ബറാക്​ ഒബാമ പുലർത്തിയ മൃദു സമീപനത്തിന്​ നേർവിപരീതമായി ഇറാനെ പ്രഖ്യാപിത ശത്രുവായി കണ്ട്​ അധികാരമേറിയ ട്രംപ്​ ഒരു ഘട്ടത്തിൽ പോലും ശിയാശക്​തിയോട്​ സഹവർത്തിത്വത്തിന്​ ഒരുക്കമായിരുന്നില്ല​. അതി​​​െൻറ തുടർച്ചയാണ്​ ഒാരോ പ്രഖ്യാപനത്തിലും പ്രകടമാകുന്നതും.

1990കളിൽ സദ്ദാം ഹുസൈനെ നിരായുധീകരിച്ചും ഉപരോധിച്ചും ഇല്ലാതാക്കിയ അതേ രീതിയാണ്​ തങ്ങൾക്കുമെതിരെ പ്രയോഗിക്കുന്നതെന്ന്​ നന്നായറിയാവുന്ന ഇറാനും പ്രസിഡൻറ്​ റൂഹാനിയും പക്ഷേ, വലിയ തകർച്ചക്കു നടുവിലും കീഴടങ്ങലി​​​െൻറ ലക്ഷണങ്ങൾ പ്രകടിപ്പിക്കാനല്ല പകരം, പ്രകോപനത്തി​​​െൻറ പുതിയ തലങ്ങൾ തുറന്ന്​ പന്ത്​ എതിരാളികളുടെ കോർട്ടിൽ ആണെന്ന്​ ഉറപ്പാക്കാനാണ്​ ശ്രമിക്കുന്നത്​. ട്രംപ്​ പ്രഖ്യാപിച്ച പുതിയ ഉപരോധം മറികടക്കാൻ മറ്റു രാജ്യങ്ങൾ കൂടി സഹകരിച്ചില്ലെങ്കിൽ സാഹസങ്ങൾക്ക്​ മുതിരുമെന്നാണ്​ ഏറ്റവുമൊടുവിലെ ഭീഷണി.

ഇറാൻ നയിക്കുന്ന പുതിയ ചേരി
ശീതയുദ്ധം ലോകത്ത്​ പുതിയ സമവാക്യങ്ങൾ തുറന്ന 1950കളുടെ തുടക്കത്തിൽ (കൃത്യമായി പറഞ്ഞാൽ, 1953) ഇറാനിൽ യു.എസ്​ ചാര സംഘടന സി.​െഎ.എസ്​ നടത്തിയ ഒാപറേഷനോളം പഴക്കമുണ്ട്​, ഇൗ സംഭവങ്ങൾക്ക്​. വിദേശ ശക്​തികളുടെ നിയന്ത്രണത്തിലായിരുന്ന ഇറാ​​​െൻറ എണ്ണ സമ്പത്ത്​ ഭരണമേധാവി മുഹമ്മദ്​ മുസദ്ദിഖ്​ ദേശസാത്​കരിച്ചതോടെ കലിപൂണ്ട ബ്രിട്ടനും യു.എസും ചേർന്ന്​ മുസദ്ദിഖിനെ അട്ടിമറിച്ച്​ അമേരിക്കയുടെ ഇഷ്​ടക്കാരനും ഏകാധിപതിയുമായ ഷാ റിസ പഹ്​ലവിയെ പകരം കണ്ടെത്തുന്നു. രണ്ടര പതിറ്റാണ്ടു നീണ്ട സ്വേഛാധിപത്യത്തിൽ ജീവിതം മടുത്ത ജനം തെരുവിലിറങ്ങി 1979ൽ ഷായെ പുറത്താക്കുന്നു.

പൊതുജനത്തി​​​െൻറ അനുഗ്രഹാശിസ്സുകളോടെ ആയത്തുല്ല ഖുമൈനി ആത്​മീയ നേതൃത്വത്തിൽ രൂപം കൊണ്ട പുതിയ സർക്കാർ ആഭ്യന്തര രാഷ്​ട്രീയത്തിൽ മാത്രമല്ല, മേഖലയുടെ മൊത്തം ജിയോപൊളിറ്റിക്​സിലും വലിയ വിപ്ലവമാണ്​ വളരെ പെ​െട്ടന്ന്​ കൊണ്ടുവന്നത്​. അന്ന്​ ഷായെ നാട്ടിലെത്തിച്ച്​ വിദഗ്​ധ​ ചികിൽസ നൽകാൻ തയാറായ അമേരിക്കയുടെ ടെഹ്​റാനിലെ എംബസി മാസങ്ങളോളം ഉപരോധിച്ച്​ കലിപ്പ്​ തീർത്തവർ 80കളിലെ ഇറാഖുമായുള്ള യുദ്ധത്തിനു ശേഷവും അനുക്രമമായി സ്വാധീന മേഖല വികസിപ്പിച്ചുകൊണ്ടുവന്നു.

യു.എസ്​ അധിനിവേശത്തിനു പിറകെ ഇറാഖിൽ നിലവിൽവന്ന ശിയാ ഭരണകൂടത്തി​​​െൻറ​ ആദ്യ വിധേയത്വം പോലും ഇറാനോടായിരുന്നുവെന്നതാണ്​​ വിരോധാഭാസം​. സുന്നി ഭൂരിപക്ഷമുള്ള സിറിയയിൽ ബശ്ശാറുൽ അസദെന്ന അലവി (ശിയാ ഉപവിഭാഗം) ഭരണാധികാരിയും ഇറാ​​​െൻറ പരസ്യ പിന്തുണയോടെയാണ്​ മുന്നോട്ടുപോയത്​. ആയുധങ്ങളും അർഥവും വാരിക്കോരി നൽകി വിമതരെയും പിന്നീട്​ ​െഎ.എസിനെയും ഇളക്കിവിടുകയും രാജ്യത്തെ ചോരക്കളമാക്കി മാറ്റുകയും ചെയ്​തിട്ടും ബശ്ശാർ പിടിച്ചുനിന്നു.

ലബനാനിൽ ഹിസ്​ബുല്ലയും യെമനിൽ ഹൂതികളും പരസ്യമായി ഇറാ​നെ അംഗീകരിച്ചപ്പോൾ ഗസ്സയിൽ ഹമാസിനു വരെ അവരുടെ പിന്തുണ ലഭിച്ചു. അപൂർവം ഘട്ടങ്ങളിൽ കൈപൊള്ളിയെങ്കിലും ഇറാൻ ഇടപെട്ട രാജ്യങ്ങളിൽ എതിരാളികൾക്ക്​ വലിയ സ്വാധീനം സൃഷ്​ടിക്കാനാവാത്തത്​ മേഖലയിൽ ഉണ്ടാക്കുന്ന ഉരുൾപൊട്ടലുകൾ എത്ര ശക്​തിയേറിയതാകുമെന്ന്​ ഉൗഹിക്കാവുന്നതേയുള്ളൂ. ഇതുകൂടി പുതിയ പ്രതിസന്ധിക്ക്​ പിന്നി​ലുണ്ടെന്ന്​ ന്യായമായും സംശയിക്കാം.

ഇസ്രായേലിന്​ ഇറാൻ എന്നും ശത്രുവാണ്​. ഒരിക്കലും സന്ധി ചെയ്യാനാവാത്ത മുജ്ജൻമ ശത്രു. നാലു പതിറ്റാണ്ടു മുമ്പ്​ നടന്ന എംബസി ഉപരോധത്തി​​​െൻറ നടുക്കുന്ന ഒാർമകൾ യു.എസിനെയും അലട്ടുന്നുണ്ട്​. മേഖലയിൽ ഇറാ​​​െൻറ വർധിച്ചുവരുന്ന സ്വാധീനത്തെ ആശങ്കയോടെ കാണുന്ന വേറെയും ചിലരുണ്ട്​. അയൽപക്കത്ത്​ പുതിയ സഖ്യങ്ങൾ കൂടുതൽ കരുത്തോടെ രൂപപ്പെടുത്തുന്നതിൽ വിജയിച്ച ട്രംപിന്​ പുതിയ സംഘർഷങ്ങളിൽ രണ്ടുണ്ട്​ കാര്യം. ഇറാനെ തകർത്ത്​ ഇസ്രായേലിനെ സുരക്ഷിതമാക്കുക, ഒപ്പം, പുതിയ സൈനിക നീക്കത്തി​​​െൻറ പേരു പറഞ്ഞ്​ അറബ്​ രാജ്യങ്ങളിൽനിന്ന്​ സാമ്പത്തികമായി പരമാവധി ഉൗറ്റിയെടുക്കുക. ഇവ രണ്ടും കൃത്യമായ അനുപാതത്തിൽ നടപ്പാക്കുന്നത്​ ഏറെയായി തുടരുകതന്നെയാണെന്ന്​ മാധ്യമ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

യുദ്ധഭീതി; തെ​രഞ്ഞെടുപ്പ്​ ഒരുക്കങ്ങൾ
ഇറാ​​​െൻറ തകർച്ച സുനിശ്​ചിമാണെന്നും ഇനി തിയതി കുറിക്കാൻ മാത്രമേയുള്ളൂവെന്നും​ ദേശീയ സുരക്ഷ ​ഉപദേഷ്​ടാവ്​ ജോൺ ബോൾട്ടൺ പറഞ്ഞിട്ട്​ ഏറെയായിട്ടില്ല. ഹുർമുസ്​ കടലിൽ ഒന്നിലേറെ തവണ എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ടതോടെയായിരുന്നു പുതിയ ഭീഷണി. അതിനു ശേഷം മാത്രം പുതുതായി 2,500 ഒാളം കര സൈനികരെ യു.എസ്​ ഗൾഫ്​ മേഖലയിൽ വിന്യസിച്ചുകഴിഞ്ഞു​. 6,000 കരസൈനികരാണ്​ അധികമായി പ​​െൻറഗൺ ഉദ്ദേശിക്കുന്നതെന്ന്​ റിപ്പോർട്ടുകൾ പറയുന്നു.

യു.എസ്​.എസ്​ എബ്രഹാം ലിങ്കൺ ഉൾപെടെ രണ്ട്​ വിമാനവാഹിനിക്കപ്പലുകൾ ഗൾഫ്​ കടലിൽ റോന്തുചുറ്റാൻ തുടങ്ങിയിട്ട്​ ആഴ്​ചക​ളായി. മിസൈൽ പ്രതിരോധത്തിന്​ എം.​െഎ.എം^104 പാട്രിയറ്റ്​ മിസൈലുകളും എത്തിയിട്ടുണ്ട്​. പ്രകോപനം ലക്ഷ്യമിട്ട്​ ദിവസവും തുടരുന്ന വാചകക്കസർത്തുകൾ പുറമെ.

എണ്ണക്കപ്പലുകൾക്കു നേരെയുള്ള ആക്രമണം ഒരിക്കലും തെളിയിക്കപ്പെടാനാവാത്ത ആരോപണമാണെങ്കിലും ഇറാനെ പ്രതിസ്​ഥാനത്ത്​ നിർത്തുന്നത്​ കാര്യവും കാരണവും തമ്മിൽ വല്ലാത്ത ചേർച്ച നൽകുമെന്ന്​ യു.എസിന്​ നന്നായി അറിയാം. എന്നാൽ, ​അതിർത്തി കടന്നോ എന്നുറപ്പില്ലാത്ത അമേരിക്കയ​ുടെ ​ഡ്രോൺ ഇറാൻ വെടിവെച്ചിട്ടത്​​ ശരിക്കും സമ്മർദമേറ്റിയത്​ യു.എസ്​ സെൻട്രൽ കമാൻഡ്​ ആസ്​ഥാനത്തായിരുന്നു.

ശക്​തമായ പ്രതികാരം നൽകാൻ ഉത്തരവിട്ട ട്രംപ്​ പക്ഷേ, മണിക്കൂറുകൾക്കിടെ വാക്കുകൾ വിഴുങ്ങി. ഒരിക്കലൂടെ പശ്​ചിമേഷ്യയിൽ യുദ്ധ ഭീതി ഉണർത്തിയ ട്രംപ്​ എന്തുകൊണ്ടാകും വ​ളരെ ​െപ​െട്ടന്ന്​ പി്ൻവാങ്ങിയത്​? 150 സാധാരണ മനുഷ്യർ മരിച്ചുപോകുമെന്ന ട്രംപി​​​െൻറ വാക്കുകൾ തമാശയാകാനേ തരമുള്ളൂ.

ഇറാഖിലും പിന്നീട്​ അഫ്​ഗാനിസ്​താനിലും പതിറ്റാണ്ടുകളായി തുടരുന്ന യുദ്ധം യു.എസ്​ ട്രഷറിക്കുമേൽ ഉണ്ടാക്കിയ ശതകോടികളുടെ ബാധ്യത വീണ്ടെടുക്കാനായോ എന്നത്​ ചോദ്യം മാത്രമായി അവശേഷിക്കുകയാണ്​. ഇറാഖിൽ മാത്രം ഒരു ലക്ഷം കോടി ഡോളറിലേറെയാണ്​ യു.എസിന്​ ചെലവു വന്നത്​ (അതിലേറെയും അറബ്​ രാജ്യങ്ങൾ നൽകിക്കാണും). 97500 കോടി ഡോളറിലേറെ അഫ്​ഗാനിലും ചെലവിട്ടിട്ടുണ്ട്​.

മറ്റൊരു യുദ്ധം കൂടി യു.എസ്​ ജനത ആഗ്രഹിക്കുന്നില്ലെന്നത്​ സുനിശ്​ചിതം. അമേരിക്കൻ കോൺഗ്രസ്​ അംഗീകാരം നൽകണമെന്ന്​ നിർബന്ധമില്ലെങ്കിലും ആദ്യം അംഗീകാരം ചോദിച്ചേ ട്രംപ്​ യുദ്ധത്തിനിറങ്ങാവൂ എന്ന്​ ശഠിക്കുന്ന സാമാജികരുമേറെ. തെരഞ്ഞെടുപ്പ്​ അടുത്തിരിക്കെ ​വീണ്ടുമൊരു യുദ്ധം സൃഷ്​ടിച്ച്​ സാധാരണക്കാര​​​െൻറ വെറുപ്പ്​ കൂടി വാങ്ങാൻ ട്രംപിന്​ താൽപര്യമില്ലെന്നതാണ്​ നേര്​. അതുകൊണ്ടുതന്നെ, ഇറാനെ മറ്റു മാർഗങ്ങളിലൂടെ തകർത്ത്​ അയൽക്കാരെ സുരക്ഷിതമാക്കുന്നതിനു തന്നെയാകും ഒന്നാം പ്രാമുഖ്യം.

ട്രംപ്​ പറഞ്ഞതൊക്കെ ചെയ്​തിരുന്നെങ്കിൽ നാലു വർഷങ്ങൾക്കിടെ മെക്​​സിക്കോ, ചൈന, ഉത്തര കൊറിയ എന്നിവയുമായൊക്കെ യുദ്ധം ഇതിനകം ആരംഭിച്ചുകഴിഞ്ഞിരിക്കും എന്ന്​ തമാശ പറയുന്നവരുമേറെ.

iran

ഇറാ​​​െൻറ വീരസ്യങ്ങൾ
യുറേനിയം സമ്പുഷ്​ടീകരണത്തിന്​ തോത്​ നിർ​ണയിച്ചതായിരുന്നു 2015ലെ ആണവ കരാറി​​​െൻറ ഏറ്റവും വലിയ സവിശേഷത. 3.7 ശതമാനത്തിലേറെ സ​മ്പുഷ്​ടീകരണം നടത്തരുതെന്ന യു.എസ്​ തിട്ടൂരം അന്ന്​ അംഗീകരിച്ച ഇറാൻ പക്ഷേ, അത്​ ലംഘിക്കുമെന്ന്​ പരസ്യമായി പ്രഖ്യാപിച്ചതിനു പുറമെ സമ്പുഷ്​ട യുറേനിയത്തി​​​െൻറ ശേഖരം 300 കിലോ എന്ന പരിധിയിൽ കൂടുതലായി ഉയർത്തുകയും​ ചെയ്​തിരിക്കുന്നു.

അരുതെന്ന യൂറോപ്യൻ നിർദേശം ഇറാൻ ചെവികൊണ്ടിട്ടില്ല. അന്താരാഷ്​ട്ര ആണവോർജ സമിതിയെ വെച്ച്​ ടെഹ്​റാനെ പിടിക്കാമെന്ന വൻശക്​തികളുടെ കണക്കുകൂട്ടലിന്​ ഇതോടെ കൂടുതൽ കരുത്തായി. നതാൻസ്​, ഫോർദോ നിലയങ്ങൾ കൂടുതൽ ശേഷിയോടെ പ്രവർത്തിപ്പിച്ച്​ ഭീഷണി സൃഷ്​ടിക്കാമെന്ന കണക്കുകൂട്ടൽ പക്ഷേ, എത്ര കണ്ട്​ ഫലം കാണുമെന്നതാണ്​ നേര്​.

ഇറാൻ തകർന്നാൽ, നിലവിലെ ഭരണം മാറുമെന്നും അരാജകത്വം വാഴുമെന്നും യു.എസ്​ കണക്കുകൂട്ടുന്നുണ്ട്​. രാജ്യ​ത്തി​​​െൻറ രാഷ്​ട്രീയം പക്ഷേ, മറ്റു സാധ്യതകൾക്ക്​ കൂടി ഇടം നൽകുന്നതാണ്​. ഇതിനിടെ, ​ട്രംപിനെ മുന്നിൽനിർത്തി മേഖലയിലെ ശക്​തികൾ നടത്തുന്ന കളികൾ യുദ്ധമായി രൂപമെടുക്കുമോ എന്ന്​ കണ്ടറിയണം.

Show Full Article
TAGS:us-iran iran Donald Trump world news opinion 
Next Story