ഇൗ യുദ്ധം ആകസ്മികമായിരുന്നോ, അതോ, ആലോചിച്ചുറച്ചതോ? പശ്ചിമേഷ്യയിൽ ഒരു യുദ്ധം ഏത ു പൊടുന്നനെയും തുടങ്ങാം എന്നു പറയാറുണ്ട്. എന്നാൽ, ഡോണൾഡ് ട്രംപ് ഇങ്ങനെ ഒാടിച്ചെന ്ന് കഴുത്തിനു പിടിക്കുമെന്ന് ആരും നിനച്ചില്ല. നിസ്സംശയം പറയാം, ജനറൽ ഖാസിം സുലൈമാനി യുടെ കൊല ഇറാെൻറ നെഞ്ചു തുളച്ച കഠാരയാണ്. ആർക്കുവേണ്ടിയാണിത്?
‘ഇറാനിയൻ സർപ്പ ത്തിെൻറ തലയരിഞ്ഞു കളയുന്നതിനെക്കുറിച്ച്’ പറഞ്ഞ സൗദി രാജാവുമായുള്ള തെൻറ ബന്ധ ത്തെപ്പറ്റി ട്രംപ് വീരസ്യം പറയാറുണ്ട്. കഴിഞ്ഞ വർഷം അവരുടെ രണ്ടു എണ്ണക്കപ്പലുകൾക്ക ു നേരെ ഡ്രോൺ വിക്ഷേപിത മിസൈലുകൾ തൊടുത്തുള്ള ആക്രമണമുണ്ടായി. അതിന് ഇറാനെയാണ് അ മേരിക്ക കുറ്റപ്പെടുത്തിയത്. അതോ, ഇനി ഇസ്രായേലിനു വേണ്ടിയാകുമോ? അതുമല്ലെങ്കിൽ, എണ്ണിത്തിട്ടപ്പെടുത്താനാകാത്ത പ്രത്യാഘാതങ്ങളുളവാക്കുന്ന ഇൗ തീരുമാനം അവിവേകിയായ ഒരു അമേരിക്കൻ പ്രസിഡൻറിേൻറതാകുമോ?
ഒരു ഉന്നത അമേരിക്കൻ ജനറൽ, അല്ലെങ്കിൽ രണ്ടുപേർ (അബൂ മഹ്ദി അൽമുഹന്ദിസ് ഇറാഖിലെ സമുന്നതനായ ഇറാൻ അനുകൂല നായകനായിരുന്നു) പശ്ചിമേഷ്യയിലേക്കുള്ള യാത്രാമധ്യേ ഇങ്ങനെ കത്തിച്ചാമ്പലായി എന്നുവെക്കുക. അതോടെ, വ്യോമാക്രമണങ്ങളായി, ഇറാൻ ആണവകേന്ദ്രങ്ങൾക്കു നേരെ ആക്രമണമായി, ഇറാനും പുറംലോകവുമായുള്ള എല്ലാ വ്യോമഗതാഗതവും അടച്ചിടുമെന്ന അമേരിക്കൻ ഭീഷണിയായി... ഏതായാലും ബഗ്ദാദിൽ ഒരു അമേരിക്കക്കാരൻ കൊല്ലപ്പെട്ടതും യു.എസ് എംബസിക്കു പുറത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതും ഇത്ര വലിയൊരു ആക്രമണത്തിന് ന്യായമാകുന്നേയില്ല.
ഖാസിം സുലൈമാനി ഇറാനിലെ അതികരുത്തരിൽ ഒരാളാണ്. അദ്ദേഹം നയിക്കുന്ന അൽഖുദ്സ് സേനാവിഭാഗം അത്രമേൽ മികച്ചതാണെന്നൊന്നും ഇറാൻ ഭാവിക്കുന്നില്ല. സഹപ്രവർത്തകരുടെ വാക്കുകളിൽ, സുലൈമാനി സിറിയയിലെ അൽഖുദ്സ് പോരാട്ടനിരകളിൽ വലിയ സാഹസികകൃത്യങ്ങൾ കാണിച്ചയാളാണ്. ആ ധീരതയെ ആരാധനാഭാവത്തോടെ കാണുന്നവരാണ് അദ്ദേഹത്തിെൻറ സേന മുഴുവൻ. അതിനാൽ, അദ്ദേഹം മരണം മണത്തു നടന്നു. എന്നാൽ, ഒരു അമേരിക്കൻ ഡ്രോൺ അദ്ദേഹത്തെയും അൽ മുഹന്ദിസിനെയും കൊലപ്പെടുത്തുമെന്ന് ഉൗഹിക്കാവുന്ന ഒടുക്കത്തെ ഇടമാണ് ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളം. ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല മിലിഷ്യ താവളങ്ങളിൽ അമേരിക്കക്കാർ ആക്രമണത്തിനു കളമൊരുക്കിയിട്ട് കുറച്ചായി. ഇൗയടുത്ത മാസങ്ങളിൽ ഇവിടെ ആക്രമണങ്ങൾ പതിവാണെന്നു പറയാം ^സിറിയയിലും ലബനാനിലും ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങൾ പോലെ. എന്നാൽ, സിറിയയിൽ അബൂബക്കർ അൽ ബഗ്ദാദിയെ കൊലപ്പെടുത്തിയത് അമേരിക്കൻ സൈനിക ഒാപറേഷനായിരുന്നു. അത് ഇറാനികളെ സന്തോഷിപ്പിച്ചതുമാണ്.
ശത്രുനിഗ്രഹത്തിന് തീരുമാനിച്ചാൽ അമേരിക്ക ചെയ്യാറുള്ള രാഷ്ട്രീയ കൊലപാതക രീതിയാണിത്. ‘ഉന്നംവെച്ച കൊല’യെന്നാണ് ഇസ്രായേൽ ഇതിനെ വിളിക്കാറ്. ഉസാമ ബിൻ ലാദിൻ ആയിരുന്നു ആദ്യം. രണ്ടാമത് ബഗ്ദാദി, ഇപ്പോൾ മൂന്നാമതായി സുലൈമാനിയും. ഹമാസ് നേതാക്കളെ ഉന്നമിട്ട് ഇത്തരം കൊലകൾ ഇസ്രായേൽ ഗസ്സയിൽ പതിവായി നടത്തിവരാറുള്ളതാണ്. പ്രധാനികളെന്നു അമേരിക്ക കരുതുന്ന ഇൗയാളുകളെ പിടിച്ചു കൈകാര്യം ചെയ്യുക എളുപ്പമാണ്. ഉദാഹരണത്തിന്, സിറിയയിലെ ഇറാൻ സൈനികശേഷിയെക്കുറിച്ച യു.എസ് ഭാഷ്യം തീർത്തും അതിശയോക്തിപരമാണ്. െറവലൂഷനറി ഗാർഡിെൻറ ഖുദ്സ് സേനാവിഭാഗത്തിലെ പതിനായിരം പേർ സിറിയയിലുണ്ടെന്ന കണക്കിനും കൃത്യതയൊന്നുമില്ല. ഒരു സമയത്ത് രണ്ടായിരം സൈനികരൊക്കെയുണ്ട് എന്നു പറയുന്നതാവും കൂടുതൽ കൃത്യം. ശരിയാണ്, ഇറാനിയൻ ഇൻറലിജൻസുകാർ പശ്ചിമേഷ്യയിലെങ്ങും ചിതറിക്കിടപ്പുണ്ട്. അങ്ങനെതന്നെയുണ്ട് അമേരിക്കൻ ഏജൻറുമാരും.
െബെറൂതിലെ ഇറാൻ ഏജൻറും പിന്നീട് അവിടെ അംബാസഡറുമായ ഗസൻഫർ റുക്ൻ ആബിദിയാണ് തെഹ്റാെൻറ ഏറ്റവും സീനിയർ ഇൻറലിജൻസ് ഉദ്യോഗസ്ഥൻ. ഹിസ്ബുല്ലയെക്കുറിച്ചും ഇറാനെക്കുറിച്ചും ഒരു പക്ഷേ, കൂടുതലറിവുള്ള ഇദ്ദേഹം 2014ൽ തെഹ്റാനിൽ തിരിച്ചെത്തി. സുന്നി ഇസ്ലാമിസ്റ്റുകൾ അയൽദേശ പിന്തുണയോടെ അദ്ദേഹത്തിെൻറ എംബസി ആക്രമിക്കുകയും 23 ഉദ്യോഗസ്ഥരെയും ഹിസ്ബുല്ല ഗാർഡുകളെയും സിവിലിയന്മാരെയും വധിച്ചുകളഞ്ഞതിെൻറ തൊട്ടുപിറകേയായിരുന്നു അദ്ദേഹത്തിെൻറ മടക്കം. അന്ന് റുക്ൻ ആബിദി രക്ഷപ്പെട്ടു. അദ്ദേഹത്തിെൻറ ഉന്നത സുരക്ഷാഭടൻ കൊല്ലപ്പെട്ടു. എന്നാൽ, 2015ൽ ഹജ്ജിനെത്തിയ അദ്ദേഹം അന്നു മിനായിലുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ട 464 ഇറാനികളിലുൾപ്പെട്ടു. മാസങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിെൻറ മൃതദേഹം ഇറാനിലെത്തിയത് അവയവങ്ങളെല്ലാം നഷ്ടപ്പെട്ട നിലയിലായിരുന്നുവെന്നാണ് ഇറാൻ ഭാഷ്യം.
പശ്ചിമേഷ്യയിൽ ഇൻറലിജൻസ് ഏജൻറുമാർക്ക് എന്നും അപായകാലമാണ്. ഇസ്ലാമിക് ജിഹാദ് എന്ന ഹിസ്ബുല്ല ഘടകത്തിെൻറ
ആളുകളാണ് സി.െഎ.എ െബെറൂത് സ്റ്റേഷൻ ചീഫ് ആയിരുന്ന ബില്യം ബക്ലിയെ കൊന്നത്. ഘാതകനോ സൂത്രധാരനോ എന്നു പറയപ്പെട്ട ഇമാദ് മുഗ്നിയ 2008ൽ ഡമസ്കസിൽ കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. 1983ൽ ഒരു ചാവേറ് തെൻറ ബോംബ് ട്രക്ക് െബെറൂതിലെ യു.എസ് എംബസിക്കു മുന്നിലേക്ക് ഒാടിച്ചു കയറ്റി 32 ആളുകളെ കൊന്നതിൽ അധികവും അകത്തു യോഗം ചേർന്ന സി.െഎ.എ ഏജൻറുമാരായിരുന്നു.
ഒാഹോ, ശരിയാണ്; ഒരു സംഗതി കൂടിയുണ്ട്. ഇൗ വർഷം അമേരിക്കൻ തെരഞ്ഞെടുപ്പ് വരുകയല്ലേ? ട്രംപിന് ജയിക്കുകയും വേണമല്ലോ? സുലൈമാനി ബഗ്ദാദിൽ ഒരു ഉന്നമായിത്തീരുന്നത് റിപ്പബ്ലിക്കന്മാർക്ക് നെല്ലാരു കളിക്കുള്ള അവസരമായിത്തീരുമെന്നുറപ്പ്. അവമതിക്കും ആക്രമണത്തിനും ഇറാൻ പതിവായി മറുപടി കൊടുക്കാറുള്ളത് കാത്തും കരുതിയുമിരുന്ന ശേഷമാണ്. ആഡ്രിയാൻ ദർയാ, സ്റ്റെന ഇംപെറോ എന്നീ പേരുകളിലുള്ള രണ്ടു ഒായിൽ ടാങ്കറുകളെ ഒാർമയില്ലേ? എന്നാൽ, ഇപ്പോൾ ഇൗ ആക്രമണം തീർത്തും വ്യക്തിഗതമായിത്തീർന്നിരിക്കുന്നു.