കേരളത്തിന്‍റെ ചെമ്പ് തെളിയിച്ച അനുപമയുടെ സമരം
text_fieldsതിരുവനന്തപുരം: അമ്മക്ക് അവരാഗ്രഹിച്ചപോലെ കുഞ്ഞിനെ ലഭിക്കുന്നതിെനാപ്പം കേരളത്തിെൻറ മേൻമവാദത്തിെൻറ ചെമ്പ് തെളിയിച്ചത് കൂടിയാണ് ദത്ത് വിവാദം. സംസ്ഥാനം കൊട്ടിഘോഷിക്കുന്ന അതിപുരോഗമനവാദത്തിന്‍റെ അടിയിൽ ഇപ്പോഴും ഉറഞ്ഞ് കിടക്കുന്നത് യാഥാസ്ഥിതികത്വം, രാഷ്ട്രീയ കക്ഷി വിധേയത്വം, സ്വന്തം ഭാവിമാത്രം കണ്ടുള്ള ബുദ്ധിജീവി പ്രതികരണങ്ങളെ എല്ലാം കാണിച്ചതായിരുന്നു അനുപമയുടെ 11 ദിവസം നീണ്ട സമരം.
അധികാരവും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കിൽ സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ ഏത് നിയമത്തെയും അട്ടിമറിക്കാൻ സാധിക്കുമെന്ന് കൂടിയാണ് സി.പി.എം കുടുംബത്തിൽ നിന്ന് പുറത്ത് വന്ന അനുപമ വിളിച്ച് പറഞ്ഞ സത്യങ്ങൾ തെളിയിച്ചത്. കടന്നുപോയ കടുത്ത ശാരീരിക- മാനസിക പീഡനം, മനുഷ്യാവകാശ ലംഘനങ്ങൾ, വഞ്ചന, ആരോഗ്യം നശിപ്പിക്കാനുള്ള ശ്രമം, വധ ഭീഷണി, നിയമവിരുദ്ധ വീട്ടുതടങ്കൽ, മാനസികരോഗിയാക്കാനുള്ള നീക്കം എന്നിവയെ കുറിച്ചാണ് അനുപമ സമൂഹത്തോട് മാധ്യമങ്ങളിലൂടെ വിളിച്ച് പറഞ്ഞത്.
പ്രതിസ്ഥാനത്ത് കുടുംബത്തിനൊപ്പം സർക്കാറും ഭരണത്തിന് നേതൃത്വം നൽകുന്ന സി.പി.എമ്മായിരുന്നു. ജാതി വിരുദ്ധതയിൽ പ്രബുദ്ധത കൊള്ളുേമ്പാഴും ജാതീയത പുരോഗമന കുടുംബങ്ങളിലെ അകത്തളങ്ങളിൽ എത്ര രൂഢമൂലമായിരിക്കുന്നുവെന്നതിന്‍റെ ഉദാഹരണമായി അജിത് മാറി. മധ്യവർഗ വരേണ്യ വിഭാഗത്തിൽെപടാത്ത അധസ്ഥിത തൊഴിലാളി വർഗം 21ാം നൂറ്റാണ്ടിലും പാർട്ടി കമ്മിറ്റിയിലാണെങ്കിലും പുറത്താണെന്ന് കൂടിയാണ് വിവാദം പറഞ്ഞുവെച്ചത്. പൊതു സമൂഹത്തിൽ അത് അത്രത്തോളം രൂഢമൂലമായതിനാലാണ് രാഷ്ട്രീയ നേതൃത്വത്തിന് ഇത്രത്തോളം മുന്നോട്ട് പോകാനായതും.
സി.പി.എം അവകാശപെടുന്ന സ്ത്രീ ശാക്തീകരണം പാർട്ടിക്കുള്ളിൽ പോലും എത്ര പരാജയമായിരുന്നുവെന്നാണ് വിവാദങ്ങൾ വരച്ച് കാട്ടിയത്. സി.പി.എമ്മിെൻറ അധികാരശ്രേണിയിൽ ജാതി, ലിംഗ അധികാരങ്ങൾ തന്നെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നത് പി.ബിയംഗം ബൃന്ദാ കാരാട്ടിെൻറയും കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയുടെയും നിസഹായതത തെളിയിച്ചു.
അനുപമക്കും അജിതിനും ഒപ്പം നിന്നവരെ സി.പി.എം സൈബർ പോരാളികൾ തെരഞ്ഞെ്പിടിച്ച് ആക്രമിച്ചപ്പോൾ അത് ഒന്നുകൂടി വെട്ടിതിളങ്ങി. സ്ത്രീകൾ സ്വന്തം സ്വത്വം പോരാടി തെളിയിച്ചതിെൻറ ഉദാഹരണം ഇതിന് മുൻപ് ഹാദിയയുടെ പോരാട്ടത്തിലായിരുന്നു. അന്ന് ഇസ്ലാം ഭീതിയെ കൂടിയാണ് ഹാദയിക്ക് ഒപ്പം നിന്നവർ നേരിട്ടത്. ഇവിടെ കുടുംബ, ഭരണകൂട അധികാരങ്ങളെയും.