സെക്രട്ടേറിയേറ്റ് പടിക്കൽ തുടർ സമരത്തിനൊരുങ്ങി അനുപമ
text_fieldsതിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ തുടർ സമരം പ്രഖ്യാപിച്ച് അനുപമ. അടുത്ത മാസം 10 ന് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുമെന്ന് അനുപമ അറിയിച്ചു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.
കുഞ്ഞിനെ തന്നിൽനിന്ന് അകറ്റിയ സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാവണം. വകുപ്പുതല അന്വേഷണ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോർജിന് പരാതി നൽകിയിട്ടുണ്ട്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും അനുപമ കുറ്റപ്പെടുത്തി.
ദത്ത് നല്‍കലുമായി ബന്ധപ്പെട്ട് ടി.വി അനുപമ ഐ.എ.എസിന്‍റെ റിപ്പോര്‍ട്ട് തനിക്ക് കിട്ടിയിട്ടില്ല. മാധ്യമങ്ങളില്‍ കൂടിയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും അനുപമ പറഞ്ഞു. നിയമവിരുദ്ധമായി കുഞ്ഞിനെ കൈമാറാനുള്ള എഗ്രിമെൻ്റ് തയാറാക്കിയ നോട്ടറിക്കെതിരെ നടപടിശ്യപ്പെട്ട് നിയമ സെക്രട്ടറിക്ക് പരാതി നൽകുമെന്നും െപാലീസ് അന്വേഷണത്തിലെ വീഴ്ചകൾ വ്യക്തമാക്കി പൊലീസ് കംപ്ലയിൻ്റ് അതോറിറ്റിയെയും സമീപിക്കുമെന്നും അനുപമ പറഞ്ഞു.
ഡിസംബർ പത്തിന് സെക്രട്ടേറിയറ്റിനു മുമ്പിൽ ഐക്യദാർഡ്യ സമിതിയുടെ നേതൃത്വത്തിൽ സൂചനാ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.