കക്കോവ്: പുല്ലറാട്ട് കൊല്ലേരിത്തൊടി വീരാൻ മൗലവി (77) നിര്യാതനായി. ആക്കോട് ജി.എം.എൽ.പി സ്കൂൾ, ചേളാരി ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഐ.എൻ.എൽ വാഴയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറായിരുന്നു. ഭാര്യ: ഫാത്തിമ (കോവൂർ). മക്കൾ: ജമീല (ഇ.എം.ഇ.എ.എച്ച്.എസ്.എസ് കൊണ്ടോട്ടി), മുഹമ്മദ് ഇല്യാസ് (ഹമദ് ഹോസ്പിറ്റൽ, ഖത്തർ), ഫാസില (ഖത്തർ). മരുമക്കൾ: ഷാഹുൽ ഹമീദ് (കൊളത്തറ സി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ), മഷ്ഹൂദ് (ഖത്തർ പെട്രോളിയം), ജംഷീന (പാണമ്പ്ര). സഹോദരങ്ങൾ: അബൂബക്കർ, നഫീസ, പരേതരായ ഫാത്തിമക്കുട്ടി, ഉസ്സൻ, അബ്ദുള്ള, കദീജ, അസ്സൻ മാസ്റ്റർ, അബ്ദുറഹിമാൻ മാസ്റ്റർ.