Obituary
കങ്ങഴ: കൊറ്റൻചിറ ചേരിയിൽ പരേതനായ മീരാന്‍ റാവുത്തറുടെ മകൾ ഖദീജാബീവി (ഖദിയക്കുട്ടി -80) നിര്യാതയായി.
ഇളങ്ങുളം: വളവോടുങ്കൽക്കരോട്ട് അമ്മിണിക്കുട്ടിയമ്മ (78) നിര്യാതയായി. മറിയപ്പള്ളി തെക്കേപ്പാറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പ്രഭാകര പണിക്കർ. മക്കൾ: ഹരിപ്രസാദ് (അയ്യപ്പ കൂൾബാർ, ഇളങ്ങുളം), സിന്ധു (പെരുമ്പാവൂർ), കൃഷ്ണകുമാരി. മരുമക്കൾ: ജയശ്രീ, ഭാസി, കൃഷ്ണകുമാർ.
തലയോലപ്പറമ്പ്: വൈകുണ്ഠം വീട്ടിൽ എസ്. സഹദേവൻ നായർ (66) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഹരികൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ജയകൃഷ്ണൻ. മരുമക്കൾ: അഞ്ജു, അരുണിമ, പാർവതി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
മുണ്ടക്കയം: പുഞ്ചവയൽ പാലക്കുടിയിൽ ഷിജോയുടെ മകൾ ഇവാന ആൻ ഷിജോ (മൂന്ന്) നിര്യാതയായി. മാതാവ്: ജിൻഷ. സഹോദരൻ: ഏബൽ എബ്രഹാം ഷിജോ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പുഞ്ചവയൽ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
ഏന്തയാർ: മുണ്ടപ്പള്ളി, മുത്തനാട്ട് ദേവസ്യ ജോസഫ് (74) നിര്യാതനായി. ഭാര്യ: തീക്കോയി വെള്ളിയാമറ്റത്തിൽ തെയ്യാമ്മ. മക്കൾ: ജെയ്മി, സിനി, സിലിയ മരിയ (എഫ്.സി.സി പൊടിമറ്റം), പരേതയായ ജസി. മരുമകൻ: സുനിൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ഏന്തയാർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
കമ്പളക്കാട്: കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പള്ളിമുക്ക് വൈത്തലപറമ്പന്‍ മുഹമ്മദ് സലീം (53) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് അപകടം. വീട്ടില്‍നിന്നു പള്ളിയിലേക്കു പോകുന്ന സലീമിനെ നിയന്ത്രണംവിട്ട കാര്‍ ഇടിക്കുകയായിരുന്നു.ബംഗളൂരുവിൽനിന്ന് വരുന്ന തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് പള്ളിമുക്ക് പള്ളിക്ക് സമീപം അപകടത്തിനിടയാക്കിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സൂചന. പള്ളിമുക്കിലെ ഫര്‍ണിച്ചര്‍ ഷോപ് ഉടമയാണ് മുഹമ്മദ് സലിം. ഭാര്യ: സബീന. മക്കൾ: നിഹാൽ, അഫ്ന,അംന. മരുമകൻ: മുഹമ്മദ് ഷാഫി തരുവണ.
കമ്പളക്കാട്: കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പള്ളിമുക്ക് വൈത്തലപറമ്പന്‍ മുഹമ്മദ് സലീം (53) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് അപകടം. വീട്ടില്‍നിന്നു പള്ളിയിലേക്കു പോകുന്ന സലീമിനെ നിയന്ത്രണംവിട്ട കാര്‍ ഇടിക്കുകയായിരുന്നു.
ബംഗളൂരുവിൽനിന്ന് വരുന്ന തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് പള്ളിമുക്ക് പള്ളിക്ക് സമീപം അപകടത്തിനിടയാക്കിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സൂചന. പള്ളിമുക്കിലെ ഫര്‍ണിച്ചര്‍ ഷോപ് ഉടമയാണ് മുഹമ്മദ് സലിം. ഭാര്യ: സബീന. മക്കൾ: നിഹാൽ, അഫ്ന,അംന. മരുമകൻ: മുഹമ്മദ് ഷാഫി തരുവണ.
കുന്ദമംഗലം: പൂനൂർ പുഴയിൽ വിദ്യാർഥി മുങ്ങി മരിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്സൺ കെ.ടി. സിന്ധിതയുടെയും പൊയിൽതാഴം ഷിനോദ് ചന്ദ്രയുടെയും (ലാലു) മകൻ ഹിരൺ ചന്ദ്ര (17) ആണ് മരിച്ചത്. എസ്.എഫ്.ഐ കുരുവട്ടൂർ ഈസ്റ്റ് ജോയന്റ് സെക്രട്ടറിയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ പൊയിൽതാഴം കടവിന് മുകൾ വശത്തുള്ള ഇരുമ്പൻ കുറ്റിക്കൽ കടവിലാണ് സംഭവം. സഹോദരനും കൂട്ടുകാരോടുമൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ നീന്തുന്നതിനിടെ മുങ്ങിപ്പോയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണം. കുട്ടികൾ നാട്ടുകാരെ വിളിച്ചു കൂട്ടുകയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: ഹിതുൽ ചന്ദ്ര. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
കുന്ദമംഗലം: ബൈക്കിൽനിന്ന് വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. വരിയട്ട്യാക്ക് നമ്പിടിപറമ്പത്ത് അസ്മ (45) ആണ് മരിച്ചത്. കൊടുവള്ളിയിലെ സ്ഥാപനത്തിൽനിന്ന് ജോലി കഴിഞ്ഞു രോഗിയായ മാതാവിനെ സന്ദർശിക്കാൻ ബന്ധുവിനൊപ്പം യാത്രചെയ്യുന്നതിനിടെ കാഞ്ഞിരമുക്ക് ഭാഗത്ത് ബൈക്കിൽനിന്ന് വീണാണ് പരിക്കേറ്റത്. ഭർത്താവ്: അസീസ്. മക്കൾ: അസ്ല, അനീഷ, അൻസി. മരുമക്കൾ: റിജാസ് (എലത്തൂർ), യൂനുസ് (ചാത്തൻകാവ്), സഹൽ (പുള്ളാവൂർ).
വാണിമേൽ: അടക്ക പറിക്കാൻ കമുകിൽ കയറിയ കർഷകൻ വീണു മരിച്ചു. പച്ചപ്പാലം നടുക്കണ്ടി രാജൻ (52) ആണ് മരിച്ചത്. ഭാര്യ ശോഭക്കൊപ്പം തോട്ടത്തിൽ അടക്ക പറിക്കുന്നതിനിടെയാണ് സംഭവം. മക്കൾ: ജസിൽ രാജ്, കാർത്തിക് രാജ്.
അപകടം വ്യാഴാഴ്ച രാത്രി നടക്കാവിൽനന്തി ബസാർ: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മുടാടി-പാലക്കുളം കരിയാരിപ്പൊയിൽ താവോടി ഹാഷിമിന്റെ മകൻ ഷംനാദ് (19) ആണ് മരിച്ചത്. മൂടാടി മലബാർ കോളജ് ബി.സി.എ രണ്ടാം വർഷ വിദ്യാർഥിയാണ്. വ്യാഴാഴ്ച രാത്രി നടക്കാവിൽ ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് അൻസിലിനെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ്: വഹീദ. സഹോദരങ്ങൾ: ഷഹ്ന, സന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് പാലക്കുളം ജുമാ മസ്ജിദിൽ. ഖബറടക്കം കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിൽ.
അപകടം വ്യാഴാഴ്ച രാത്രി നടക്കാവിൽ
നന്തി ബസാർ: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മുടാടി-പാലക്കുളം കരിയാരിപ്പൊയിൽ താവോടി ഹാഷിമിന്റെ മകൻ ഷംനാദ് (19) ആണ് മരിച്ചത്. മൂടാടി മലബാർ കോളജ് ബി.സി.എ രണ്ടാം വർഷ വിദ്യാർഥിയാണ്. വ്യാഴാഴ്ച രാത്രി നടക്കാവിൽ ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് അൻസിലിനെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ്: വഹീദ. സഹോദരങ്ങൾ: ഷഹ്ന, സന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് പാലക്കുളം ജുമാ മസ്ജിദിൽ. ഖബറടക്കം കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിൽ.
കക്കോടി: മക്കട തെയ്യമ്പാടി മുഹമ്മദ് (63) നിര്യാതനായി. ഭാര്യ. റസിയ. മകൾ: ജുബീന, മരുമകൻ: ആഷിഫ് രാമനാട്ടുകര. സഹോദരങ്ങൾ. ടി. ഹസ്സൻ (റിട്ട. പി.ഡബ്ലിയു.ഡി), മൻസൂർ, അബ്ദുസലാം, ഹജ്ജുക്കോയ, നബീസ, പാത്തുമ്മ. മയ്യിത്ത് നമസ്കാരം 24ന് എട്ടുമണിക്ക് മക്കട ജുമ അത്ത് പള്ളിയിൽ.
വടകര: മണിയൂർ കുനിയിൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ബാലൻ, വിമല, രാധ, വൽസൻ, വനജ, പരേതനായ നാരായണൻ. മരുമക്കൾ: കൃഷ്ണൻ, അച്യുതൻ, ബാലകൃഷ്ണൻ, മിനി, അനിത, ശ്രീജ.