അപകടം വ്യാഴാഴ്ച രാത്രി നടക്കാവിൽ
നന്തി ബസാർ: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മുടാടി-പാലക്കുളം കരിയാരിപ്പൊയിൽ താവോടി ഹാഷിമിന്റെ മകൻ ഷംനാദ് (19) ആണ് മരിച്ചത്. മൂടാടി മലബാർ കോളജ് ബി.സി.എ രണ്ടാം വർഷ വിദ്യാർഥിയാണ്. വ്യാഴാഴ്ച രാത്രി നടക്കാവിൽ ഇവർ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് അൻസിലിനെ പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ്: വഹീദ. സഹോദരങ്ങൾ: ഷഹ്ന, സന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് പാലക്കുളം ജുമാ മസ്ജിദിൽ. ഖബറടക്കം കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിൽ.