കുന്ദമംഗലം: ബൈക്കിൽനിന്ന് വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. വരിയട്ട്യാക്ക് നമ്പിടിപറമ്പത്ത് അസ്മ (45) ആണ് മരിച്ചത്. കൊടുവള്ളിയിലെ സ്ഥാപനത്തിൽനിന്ന് ജോലി കഴിഞ്ഞു രോഗിയായ മാതാവിനെ സന്ദർശിക്കാൻ ബന്ധുവിനൊപ്പം യാത്രചെയ്യുന്നതിനിടെ കാഞ്ഞിരമുക്ക് ഭാഗത്ത് ബൈക്കിൽനിന്ന് വീണാണ് പരിക്കേറ്റത്. ഭർത്താവ്: അസീസ്. മക്കൾ: അസ്ല, അനീഷ, അൻസി. മരുമക്കൾ: റിജാസ് (എലത്തൂർ), യൂനുസ് (ചാത്തൻകാവ്), സഹൽ (പുള്ളാവൂർ).