വടകര: താലൂക്കിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വള്ളിക്കാട് മണിയാറത്ത് നെല്ലിപറമ്പത്ത് എൻ.പി. അബ്ബാസ് (76) നിര്യാതനായി. വള്ളിക്കാട് കുടികിടപ്പ് സമരം, മിച്ചഭൂമി സമരങ്ങൾക്ക് നേതൃപരമായ പങ്കുവഹിച്ചു.
എം.കെ. കേളുവേട്ടനൊപ്പം ക്രൂരമായ പൊലീസ് മർദനത്തിനിരയായി. പാർട്ടി വളന്റിയർ ക്യാപ്റ്റനായി ദീർഘകാലം പ്രവർത്തിച്ചു. കർഷക തൊഴിലാളി യൂനിയൻ വടകര, ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്നു. കർഷക സംഘം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗം, സി.പി.എം ചോറോട് ലോക്കൽ കമ്മിറ്റി അംഗം, ചോറോട് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: റാബിയ. മക്കൾ: സിറാജ്, അനീസ, റമീസ, അനസ് (ചോറോട് സഹകരണ ബാങ്ക്). മരുമക്കൾ: സമീർ, ലബ്രത്ത്, ഷഹല, മുബീന. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചോറോട് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.