നടുവണ്ണൂർ: നടുവണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രഥമാധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ തിരുവോട് എടോത്ത് സജിനയിൽ ഇ. പത്മനാഭൻ മാസ്റ്റർ (82) നിര്യാതനായി. സി.പി.എം കോട്ടൂർ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും വനമിത്ര പുരസ്കാര ജേതാവുമാണ്.ഡി.ജി.ടി.എ, കെ.ജി.ടി.എ ജില്ല പ്രസിഡൻറ്, സംസ്ഥാന കമ്മിറ്റി അംഗം, കെ.എസ്.ടി.എ ജില്ല എക്സിക്യൂട്ടിവ് അംഗം, വാകയാട് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗം, ജനകീയാസൂത്രണ പ്രസ്ഥാനം ബാലുശ്ശേരി ബ്ലോക്ക് കോഓഡിനേറ്റർ, താലൂക്ക് ബി.എൽ.ഇ.സി ചെയർമാൻ, സാക്ഷരത പ്രസ്ഥാനം കൊയിലാണ്ടി താലൂക്ക് പ്രോജക്ട് ഓഫിസർ എന്നീ നിലയിൽ പ്രവർത്തിച്ചു. സ്വന്തമായി രണ്ടേക്കർ സ്ഥലത്ത് കാടുവളർത്തി ശ്രദ്ധ നേടിയിരുന്നു. ഭാര്യ: സരോജിനിയമ്മ. മക്കൾ: റീന, സജിത്ത് (ഇൻഷുറൻസ് സർവേയർ). മരുമക്കൾ: ശശീന്ദ്രൻ, സ്മിത (അധ്യാപിക വാകയാട് ഹയർ സെക്കൻഡറി). സഹോദരങ്ങൾ: ഇ. അച്യുതൻ നായർ (എൻ.ഐ.എസ് കോച്ച്), ശങ്കരൻ നായർ (റിട്ട. അധ്യാപകൻ), സാവിത്രിയമ്മ, സുമതിയമ്മ, ശാന്തകുമാരി, പരേതരായ മാധവൻ നായർ, നാരായണൻ നായർ (റിട്ട. അധ്യാപകൻ).