കൊടുവള്ളി: ആധാരമെഴുത്തുകാരൻ കിഴക്കോത്ത് കൊന്തളത്ത് അബ്ദുറഹിമാൻ ഹാജി (80) നിര്യാതനായി. ഡോക്യുമെൻറ് റൈറ്റേഴ്സ് അസോസിയേഷൻ കൊടുവള്ളി യൂനിറ്റ് പ്രസിഡൻറ്, പകലേടത്ത് മസ്ജിദ് പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. മാപ്പിള കലകളുടെയും, പഴയകാല പെട്ടിപ്പാട്ടുകളുടെയും പ്രചാരകനായിരുന്നു. ഭാര്യമാർ: പരേതയായ ഇളമ്പിലാശ്ശേരി ആയിശകുട്ടി, സൈനബ. മക്കൾ: അഷ്റഫ് കൊടുവള്ളി (ഗായകന്), മുഹമ്മദ് സാലിഹ്, മുനീർ, ആബിദ, ബുഷ്റ. മരുമക്കൾ: അഷ്റഫ് വലിയേലത്ത്, യൂസുഫ് നെല്ലാംകണ്ടി, ബുഷ്റ, നഷീദ, ഹനീന.