കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ ഇസ്ലാമിക് സെൻറർ പ്രസിഡൻറും കഴുത്തുട്ടിപുറായ മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡൻറുമായിരുന്ന മാമ്പഴക്കാട് കമ്മുക്കുട്ടി ഹാജി (78) നിര്യാതനായി. ഭാര്യ: ആമിന ഹജ്ജുമ്മ. മക്കൾ: മോയിൻ കുട്ടി (ഫ്ലോർ മിൽ കാരമൂല), മമ്മദ് കുഞ്ഞിണ്ണി, മുഹമ്മദ് മുസ്ലിയാർ, അബ്ദുനാസർ, മുഹമ്മദ് അഷ്റഫ് (പത്ര ഏജൻറ്, സൗത്ത് കൊടിയത്തൂർ), നഫീസ, ഫാത്തിമ, റുബീന, സലീന. മരുമക്കൾ: അലവിക്കുട്ടി (കാരമൂല), ബഷീർ (വാഴക്കാട്), മുഹമ്മദ്(തത്തൂർ), ബഷീർ (വട്ടത്തൂർ), ബുഷ്റ, ഫാത്തിമ, ഖദീജ, ഷഫീഖ, സലീന.