പയ്യോളി: കോട്ടക്കൽ ചെമ്പൻറവിട മമ്മു ഹാജി (74) നിര്യാതനായി. കോട്ടക്കൽ മുസ്ലിം ജമാഅത്ത് പ്രസിഡൻറ്, ജനറൽ സെക്രട്ടറി, അങ്ങാടി പള്ളി പ്രസിഡൻറ്, കോട്ടക്കൽ ശാഖ മുസ്ലിം ലീഗ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.ദീർഘകാലം മസ്കറ്റിൽ (അൽ റഹ ഹോട്ടൽ) ആയിരുന്നു. ഭാര്യ: ഖദീജ. മക്കൾ: നാദിറ, ആയിഷ, അഫ്സൽ (ഖത്തർ), തെൻസീറ, ജവാദ് (അസി. പബ്ലിക് പ്രോസിക്യൂട്ടർ കാസർകോട്), ഫഹദ് (പി.സി.ടി ഷോപ് വടകര ), തെസ്ലീമ.മരുമക്കൾ: ഇസ്മായിൽ (ഖത്തർ), പരേതനായ ഗഫൂർ, മുസ്തഫ (അറക്കിലാട് ), മുഹമ്മദ് റോഷൻ തിക്കോടി (സ്പാനിഷോ സ്റ്റുഡിയോ, കോഴിക്കോട് ), ജെസ്നി (മാങ്ങോട്ട്പാറ), റൈഹാൻ (വടകര), ശരീഫ (അഴിയൂർ).