പേരാമ്പ്ര: സി.പി.ഐ നേതാവും ജോയൻറ് കൗൺസിൽ മുൻ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവും, എഴുത്തുകാരനുമായ കോളിയോട്ട് മാധവൻ (79) നിര്യാതനായി. സി.പി.ഐ പേരാമ്പ്ര മണ്ഡലം അസി.സെക്രട്ടറി, ജോയൻറ് കൗൺസിൽ ജില്ല സെക്രട്ടറി, പ്രസിഡൻറ്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കൃഷി വകുപ്പിൽനിന്ന് സീനിയർ സൂപ്രണ്ടായി വിരമിച്ച അദ്ദേഹം വർക്കേഴ്സ് കോഓഡിനേഷൻ കൗൺസിലിെൻറ മുഖ്യസംഘാടകനായിരുന്നു. നിലവിൽ സി.പി.ഐ പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗവും എം. കുമാരൻ മാസ്റ്റർ പഠനകേന്ദ്രം പ്രസിഡൻറുമാണ്. പേരാമ്പ്ര റീജനൽ കോഓപറേറ്റിവ് ബാങ്ക് ഡയറക്ടറായിരുന്നു. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ശാലിനി, സിനി. മരുമക്കൾ: ജോമാത്യു (ഡയറക്ടർ, രാജ്യസഭ സെക്രേട്ടറിയറ്റ് ഡൽഹി), ശശിധരൻ (റിട്ട. ജൂനിയർ സൂപ്രണ്ട് സിവിൽ സപ്ലൈസ്). സഹോദരങ്ങൾ: ശ്രീദേവി അമ്മ, നാരായണി അമ്മ, അച്യുതൻ നായർ, ജാനകി അമ്മ, മീനാക്ഷി അമ്മ, ദാക്ഷായണി അമ്മ.