Obituary
വർക്കല: മൈതാനം കോസ്മോ ഫാർമ ഉടമ അഫ്സാന മാൻഷനിൽ നാസിമുദ്ദീൻ അബ്ദുൽ സലാം (64) നിര്യാതനായി. സി.പി.എം വർക്കല ലോക്കൽ കമ്മിറ്റിയംഗമായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: അനീസിയ നാസിമുദ്ദീൻ. മക്കൾ: നഫ്സൽ നാസിം, നയാസ് നാസിം, അഫ്സാന ഷാക്കുട്ടി. മരുമക്കൾ: നാസിയ, ഷീബ, ഷാക്കുട്ടി.
കല്ലമ്പലം: ഒറ്റൂർ മുള്ളറംകോട് ഉഷാമന്ദിരത്തിൽ പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ സരോജിനി അമ്മ (73) നിര്യാതയായി. മക്കൾ: ഉഷകുമാരി, സിന്ധുകുമാരി. മരുമക്കൾ: പരേതനായ രാജൻപിള്ള, ദേവൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
കണിയാപുരം: പള്ളിപ്പുറം പറമ്പിൽപാലം നെടുമ്പാക്കൽവീട്ടിൽ രഘുനാഥൻ നായരുടെ (റിട്ട. മൃഗസംരക്ഷണ വകുപ്പ്) ഭാര്യ ഗിരിജാദേവി (65) നിര്യാതയായി. മക്കൾ: രാജേഷ് ആർ.ജി (സി.പി.െഎ പറമ്പിൽപാലം ബ്രാഞ്ച് സെക്രട്ടറി), ഗിരീഷ് ആർ.ജി. മരുമക്കൾ: രഞ്ജി എസ്.വി, രേവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
പാണാങ്കര: വാഴവിളാകം ലൈയിനിൽ രാമചന്ദ്രെൻറ ഭാര്യ ബേബി (70) നിര്യാതയായി. മക്കൾ: ലത, ലതിക. മരുമക്കൾ: തമ്പി, സേവ്യർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
വെങ്ങാനൂർ: വെണ്ണിയൂർ കാരിക്കുഴി കീഴക്കരിക് വീട്ടിൽ കൃഷ്ണൻകുട്ടി (75) നിര്യാതനായി. ഭാര്യ: ഒാമന. മകൾ: കവിത. മരുമകൻ: പ്രസാദ്.
നെയ്യാറ്റിൻകര: കോൺവെൻറ് റോഡ് ‘ഗൗതം’ വീട്ടിൽ കെ. രാജമാണിക്യം (60) നിര്യാതനായി. ഭാര്യ: എം. രത്തിനം. മകൾ: ദിവ്യാ പാർവതി. മരുമകൻ: എസ് സുനിൽ നാരായണൻ.
വർക്കല: പുന്നമൂട് എൻ.പി വിള രേവതി ഭവനിൽ കുട്ടപ്പൻ നായർ (72) നിര്യാതനായി. ഭാര്യ: സുധർമണി. മക്കൾ: രാഹുൽ, രമ്യ. മരുമകൻ: പ്രവീൺ.
മേനംകുളം: കൊല്ലംവിളകം വീട്ടിൽ ശ്യാമളയമ്മ (70) നിര്യാതയായി. മക്കൾ: സരിത, സജിത, സജയൻ, സജീവ്. മരുമക്കൾ: മധുസൂദനൻനായർ, ശ്രീകുമാർ, സന്ധ്യ, അർച്ചന
തിരുവനന്തപുരം: അമ്പലത്തറ ബൈപാസില്‍ പുതുക്കാട് കല്ല്യാണ മണ്ഡപത്തിന് സമീപം ട്വിങ്കിള്‍ പാലസ്, കെ.ആര്.എ 113 എയില്‍ എ.എം. ഇക്ബാലിെൻറ ഭാര്യ സീനത്ത് ബി (62) നിര്യാതയായി. മക്കള്‍: ആശാ ഷെറിന്, അറഫ ഷെറിന്. മരുമക്കള്‍: സിയാദ് അബ്ദുൽ ഗഫൂര്‍, മനു മൊയ്തീന്.
തിരുവനന്തപുരം: ഇടപ്പഴഞ്ഞി സി.എസ്.എം നഗർ 73ൽ സെക്രേട്ടറിയറ്റ് റിട്ട. ഡെപ്യൂട്ടി സെക്രട്ടറി ആനന്ദ മോഹൻ (67) നിര്യാതനായി. ഭാര്യ: ഗാഥ (ഏജീസ് ഒാഫിസ്) മക്കൾ: അനുമോഹൻ (സൗത്ത് ഇന്ത്യൻ ബാങ്ക്), ആര്യമോഹൻ (സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യ). മരുമകൻ: സഞ്ചീവ് എം (സൗത്ത് ഇന്ത്യൻ ബാങ്ക്). സഞ്ചയനം വെള്ളിയാഴ്ച 8.30ന്.
തിരുവനന്തപുരം: കുമാരപുരം തോപ്പിൽ നഗർ ടി.എൻ.ആർ.എ -15 ൽ എ.എ. നാസിമുദീൻ (72) നിര്യാതനായി. കുമാരപുരം മുസ്ലിം ജമാഅത്ത് പ്രസിഡൻറ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിൽ നിന്നും വിരമിച്ച ശേഷം വട്ടപ്പാറ എസ്.യു.ടി മെഡിക്കൽ കോളജിൽ ലാബ് സൂപർവൈസർ ആയി സേവനം അനുഷ്ഠിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ ലാബ് ടെക്നിഷ്യൻ അസോസിയേഷൻ, എൻ.ജി.ഒ യൂണിയൻ എന്നീ സംഘടനകളിൽ സജീവ സാന്നിധ്യം ആയിരുന്നു. ഭാര്യ: സഹിദൂനത്തു ബീവി (റിട്ട. നഴ്സിങ് സൂപ്രണ്ട്). മക്കൾ: എൻ.എം ബൈജു (തൊഴിൽ വകുപ്പ്), ഡോ.എൻ.എം. ഫൈസൽ (ശ്രീ ശങ്കര യൂണിവേഴ്സിറ്റി). മരുമക്കൾ: ആമിന (കൊർദോവ സ്കൂൾ), ജാസ്മിൻ.
വെള്ളറട: ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ പന്നിമല ഇരുപ്പുവാലി കോളനിയില്‍ റജിയുടെ ഭാര്യ രേഷ്മ (21) ആണ് മരിച്ചത്. രണ്ടര വയസ്സുള്ള കുഞ്ഞുണ്ട്. ഒന്നരമാസം ഗര്‍ഭിണിയാണ് രേഷ്മ. ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തി. ആർ.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.