തിരുവനന്തപുരം: കുമാരപുരം തോപ്പിൽ നഗർ ടി.എൻ.ആർ.എ -15 ൽ എ.എ. നാസിമുദീൻ (72) നിര്യാതനായി. കുമാരപുരം മുസ്ലിം ജമാഅത്ത് പ്രസിഡൻറ്, സി.പി.എം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിൽ നിന്നും വിരമിച്ച ശേഷം വട്ടപ്പാറ എസ്.യു.ടി മെഡിക്കൽ കോളജിൽ ലാബ് സൂപർവൈസർ ആയി സേവനം അനുഷ്ഠിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ ലാബ് ടെക്നിഷ്യൻ അസോസിയേഷൻ, എൻ.ജി.ഒ യൂണിയൻ എന്നീ സംഘടനകളിൽ സജീവ സാന്നിധ്യം ആയിരുന്നു. ഭാര്യ: സഹിദൂനത്തു ബീവി (റിട്ട. നഴ്സിങ് സൂപ്രണ്ട്). മക്കൾ: എൻ.എം ബൈജു (തൊഴിൽ വകുപ്പ്), ഡോ.എൻ.എം. ഫൈസൽ (ശ്രീ ശങ്കര യൂണിവേഴ്സിറ്റി). മരുമക്കൾ: ആമിന (കൊർദോവ സ്കൂൾ), ജാസ്മിൻ.