വെള്ളറട: ഗര്‍ഭിണിയായ യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ പന്നിമല ഇരുപ്പുവാലി കോളനിയില്‍ റജിയുടെ ഭാര്യ രേഷ്മ (21) ആണ് മരിച്ചത്. രണ്ടര വയസ്സുള്ള കുഞ്ഞുണ്ട്. ഒന്നരമാസം ഗര്‍ഭിണിയാണ് രേഷ്മ. ഫോറന്‍സിക് വിഭാഗം തെളിവെടുപ്പ് നടത്തി. ആർ.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.