കോഴിക്കോട്: പി.ഡബ്ല്യു.ഡി ബിൽഡിങ്സിൽ നിന്നു വിരമിച്ച പറമ്പിൽ ബസാറിൽ താമസിക്കുന്ന പാറോൽ അബ്ബാസ് (68) നിര്യാതനായി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കാരപ്പറമ്പ് മണ്ഡലം പ്രസിഡൻറും സലഫി മസ്ജിദ് പറമ്പിൽ ബസാർ പ്രസിഡൻറുമാണ്. ഭാര്യ: ഹഫ്സ (റിട്ട. പി.ഡബ്ല്യു.ഡി). മക്കൾ: പി.എ. ജുബൈർ (ഡബ്ല്യു.സി.എം.ഐ കൺസ്ട്രക്ഷൻ), പി.എ. ആയിശ. മരുമക്കൾ: നുസ്റത്ത്, ഇർഷാദ് മാട്ടാൻ. സഹോദരങ്ങൾ: പരേതനായ പാറോൽ കുഞ്ഞഹമ്മദ് കോയ,(റിട്ട. ആർ.ഐ സെൻറർ), ബഷീർ (റിട്ട. കെ.എസ്.ഇ.ബി), ആസാദ് മാസ്റ്റർ (ഹിമായത്തുൽ ഇസ്ലാം ഹൈസ്കൂൾ കോഴിക്കോട്), പരേതനായ അബ്ദുൽ കരീം (പാറോപ്പടി), മുഹമ്മദലി (റിട്ട. കെ.എസ്.ആർ.ടി.സി), പരേതനായ ഹാരിസ്, റുഖിയ ചേവരമ്പലം, പരേതയായ ജമീല കൂട്ടുംപുറത്ത്, സുഹറാബായ് ചെറുവറ്റ, റസിയ പാലത്ത്.