കോട്ടൂളി: മമ്മിളി മേത്തൽ കെ.പി. രമേശൻ (57) നിര്യാതനായി. ജില്ല സഹകരണ പ്രസ് ജീവനക്കാരനാണ്. കോ ഓപറേറ്റിവ് എംപ്ലോയിസ് യൂനിയെൻറ സജീവ പ്രവർത്തകനും മുൻ ജില്ല കമ്മിറ്റി അംഗവുമാണ്. സി.പി.എം കോട്ടൂളി ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ശാലിനി (നഴ്സറി ടീച്ചർ, കോട്ടൂളി യു.പി സ്കൂൾ). മക്കൾ: വൈശാഖ് (എച്ച്.ഡി.സി വിദ്യാർഥി), ആകാശ് (ഗവ. ആർട്സ് കോളജ് വിദ്യാർഥി). സഹോദരങ്ങൾ: രഞ്ജിത്, അനിത, പരേതയായ ശ്രീജ.