കുന്ദമംഗലം: ചാത്തമംഗലം തിറയാട്ട കലാസമിതി സ്ഥാപകരിൽ പ്രമുഖനായ കക്കോട്ടിരി കാരയിൽ ചിദംബരൻ (71) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: അരുൺ (സൂപ്പർവൈസർ മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട്), അഖിൽ (ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ, കാസർകോട്). മരുമക്കൾ: അമ്പിളി, നീനു. സഹോദരങ്ങൾ, വിജയൻ മാസ്റ്റർ, വിശ്വനാഥൻ, ഹരിദാസൻ, സത്യവതി, വസന്തകുമാരി, ഗിരിജ.