സുൽത്താൻ ബത്തേരി: കല്ലൂർ അമ്പലക്കുണ്ട് എ.കെ. പരശുരാമൻ (76) നിര്യാതനായി. ബി.ജെ.പി ജില്ല കമ്മിറ്റി അംഗം, സുൽത്താൻ ബത്തേരി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, തിരുവണ്ണൂർ ശിവക്ഷേത്രസമിതി ഭരണ സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര. മക്കൾ: ബിന്ദു, മഹേഷ്, ബ്രിജേഷ്, ബാബു, ഷൺമുഖദാസ്. മരുമക്കൾ: ബാലകൃഷ്ണൻ, സുനിത, സുധ ദിവ്യ, ടിൻറു.