പെരുവയൽ: ഐ.എൻ.ടി.യു.സി നേതാവും ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് റിട്ട. ജീവനക്കാരനുമായ ചെറുകുളത്തൂർ എളമ്പിലാക്കട്ട് പത്മനാഭൻ നായർ (73) നിര്യാതനായി. പെരുവയൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറി, കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, സ്റ്റീൽ കോംപ്ലക്സ് എംപ്ലോയീസ് ഐ.എൻ.ടി.യു.സി ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര. മക്കൾ: ബിലു സുരേഷ്, സഞ്ജയൻ (ബി.എസ്.എഫ് കൊൽക്കത്ത), നിഷ. മരുമക്കൾ: സുരേഷ് കുമാർ, സൗമ്യ, ഷാജി (സൗദി അറേബ്യ). സഹോദരങ്ങൾ: ഇ. ജയരാജൻ (എസ്.ഐ ഫറോക്ക്), പത്മിനി, സുലോചന, സുഭദ്ര, ശോഭന, പത്മ.