ചേളന്നൂർ: പാരമ്പര്യ വടക്കൻപാട്ട് - നാട്ടിപ്പാട്ട് കലാകാരിയും മുൻകാല കർഷകതൊഴിലാളിയുമായ ചേളന്നൂർ കുരുന്നാളിമീത്തൽ അരിയായി (85)നിര്യാതയായി. ഭർത്താവ് : പരേതനായ അരിയൻ. കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവും ഗോത്രകലാഗ്രാമം ഡയറക്ടറും കൊടുവള്ളി കെ.എം.ഒ ഹയർ സെക്കൻഡറി സ്കൂൾ സംഗീത അധ്യാപകനും യുവ കലാസാഹിതി ജില്ല ജോ.സെക്രട്ടറിയുമായ ചേളന്നൂർ പ്രേമൻ മകനാണ്. മരുമകൾ : രജീഷ. സഹോദരങ്ങൾ: കൂഴക്കോട് കൃഷ്ണൻകുട്ടി, മാളു, പരേതനായ മൂത്തോറൻ.