കോഴിക്കോട്: സി.പി.ഐ ജില്ല കൗൺസിൽ ഓഫിസ് സെക്രട്ടറി ചേവരമ്പലം ചാത്തൻകുളങ്ങരത്താഴം സി.കെ. പ്രകാശൻ (63) നിര്യാതനായി. സി.പി.ഐ സിറ്റി കമ്മിറ്റി അംഗം, കേരള സോപ്സ് ആൻഡ് ഓയിൽസിലെ എ.ഐ.ടി.യു.സി യൂനിയൻ സെക്രട്ടറി, ഓൾ കേരള സ്ക്രൈബേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു. പരേതരായ കോരപ്പൻ- അമ്മു ദമ്പതികളുടെ മകനാണ്. ഭാര്യ: ബേബി ആനന്ദവല്ലി രത്നം. മകൾ: അനുപ്രകാശ്. മരുമകൻ: ബിജിൻ. സഹോദരങ്ങൾ: ചന്ദ്രൻ, പ്രേമ, പ്രീത, പരേതരായ അശോകൻ, സദാനന്ദൻ.