എളേറ്റിൽ: റിട്ട. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മങ്ങാട് മുള്ളുക്കണ്ടി എം.കെ. അബ്ദുറഹിമാൻ (61) നിര്യാതനായി. ഭാര്യ: ഖമറുന്നിസ. മക്കൾ: ജസ്മൽ റഹ്മാൻ (ബംഗളൂരു), അജ്മൽ റഹ്മാൻ, ഖദീജ തമന്ന. മരുമകൾ: ഫരിയ. സഹോദരങ്ങൾ: ഉസയിൻ, എം.കെ. ഉമ്മർ, ഫാത്തിമ, പരേതരായ ആലി, കോയ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.