കുന്ദമംഗലം: കാരന്തൂർ മഠത്തിൽ ഡോക്ടർ എം. വിജയകുമാർ (71) നിര്യാതനായി. നാരായണ ആയുർവേദിക് ഫാർമസി മാനേജിങ് പാർട്ണറും ചീഫ് ഫിസിഷ്യനും ആയിരുന്നു. പിതാവ്: പരേതനായ ആര്യ വൈദ്യൻ എം.എൻ. പണിക്കർ. മാതാവ്: പേരതയായ ചേലൂർ കളരിക്കൽ കാർത്ത്യായനി പണിക്കത്യാർ. ഭാര്യ: സുധാ ബിന്ദു. മകൻ ഡോ. വിമൽ (കോട്ടക്കൽ ആര്യവൈദ്യശാല). മരുമകൾ: ഉമ ലക്ഷ്മി (ഹോമിയോ ഡോക്ടർ). സഹോദരങ്ങൾ: എം. മുരളി, വേണുഗോപാലൻ (സിനിമ കാമറമാൻ), ഗിരിജ (വടകര), ഉമ (കുണ്ടുപറമ്പ്), പരേതരായ സതീഷ് കുമാർ, ഉഷ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് മാവൂർറോഡ് ചാളതറ വൈദ്യുതി ശ്മശാനത്തിൽ.