കോഴിക്കോട്: എം.കെ. രാഘവൻ എം.പിയുടെ ജ്യേഷ്ഠസഹോദരി എം.കെ. ലക്ഷ്മിക്കുട്ടി (78) കണ്ണൂർ പരിയാരത്തെ സ്വവസതിയിൽ അന്തരിച്ചു. മുൻ തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറും ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറുമായിരുന്ന പി. കുഞ്ഞപ്പൻ നമ്പ്യാരുടെ ഭാര്യയാണ്. മക്കൾ: പ്രസന്ന, പ്രസീത, പ്രവീണ (ദുബൈ). മരുമക്കൾ: മാധവൻ (റിട്ട. സിൻഡിക്കറ്റ് ബാങ്ക്), ശ്രീശൻ (റിട്ട. കോസ്റ്റൽ ഗാർഡ്), പരേതനായ രാധാകൃഷ്ണൻ. സഹോദരങ്ങൾ: എം.കെ. ബാലകൃഷ്ണൻ നമ്പ്യാർ (ബംഗളൂരു), എം.കെ. രുഗ്മിണി, പരേതനായ ഗോവിന്ദൻകുട്ടി നമ്പ്യാർ, ശാരദ, പത്മിനി (ബംഗളൂരു), ശ്യാമള. സംസ്കാരം ചൊവ്വാഴ്ച ഉച്ച രണ്ടിന് പരിയാരം ശ്മശാനത്തിൽ.