കോഴിക്കോട്: മുൻ കോഴിക്കോട് കോർപറേഷൻ കൗൺസിലർ കുറ്റിച്ചിറ പുതിയ തോപ്പിലകത്ത് മമ്മു (77) തിരുവണ്ണൂരിലെ വീട്ടിൽ നിര്യാതനായി. പരേതനായ മുസ്ലിം ലീഗ് നേതാവ് പി.ടി. അവറാൻ കോയയുടെ മകനാണ്. ഭാര്യ: മൂച്ചിങ്ങൽ കദീശബി (കച്ചു). മക്കൾ: അബ്ദുറഹിമാൻ (അന്ത്രു-ദുബൈ), അഹമ്മദ് (എം.എ പ്ലൈവുഡ്), ഇല്യാസ് (ലൈഫ്, പാളയം), കാതിരി കോയ (കാതു-പെർഫ്യൂം), ആയിശബി, മറീന. മരുമക്കൾ: മൻസൂർ അഹമ്മദ്, അഷ്റഫ് അലി, സുമി, ശബ്ന, നസീമ, ഹംന. സഹോദരങ്ങൾ: ഉസ്മാൻ കോയ, മുഹമ്മദലി, അബ്ദുറസാഖ്, അഷ്റഫ്, അബ്ദുൽ ലത്തീഫ്, ഇഖ്ബാൽ, മെഹബൂബ്, സുലൈഖ കാതിരിയകം, സക്കീന.