പേരാമ്പ്ര: ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോടേരിച്ചാലിലെ അരീക്കൽ ഗിരീഷ് (42) മരിച്ചു. 15 വർഷത്തിലധികമായി ഒമാനിൽ ജോലി ചെയ്തുവരുകയായിരുന്നു. പരേതനായ ശങ്കരൻ നായരുടെയും പത്മിനി അമ്മയുടെയും മകനാണ്. ഭാര്യ: സുനിത. മകൾ: അനുപ്രിയ. സഹോദരൻ: കെ. പ്രിയേഷ് (പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം).