പേരാമ്പ്ര: ആവളയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കെ.എസ്. കുറുപ്പ് (ശ്രീപുരം കെ. ശ്രീധരക്കുറുപ്പ് - 89) നിര്യാതനായി. സി.പി.എം ചെറുവണ്ണൂർ ലോക്കൽ കമ്മിറ്റി മുൻ അംഗം, ബ്രാഞ്ച് സെക്രട്ടറി, കർഷക സംഘം പഞ്ചായത്ത് ഭാരവാഹി, ഗ്രാമദീപം ഗ്രന്ഥാലയം ആൻഡ് വായനശാല സ്ഥാപക നേതാവ്, ചെറുവണ്ണൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹിള സമാജം സ്ഥാപക നേതാവ്, തുടങ്ങിയ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. ദീർഘകാലം ആവള യു.പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: സരോജിനിയമ്മ. മക്കൾ: സത്യൻ, ശ്രീലത, സജിത, സുരേഷ്. മരുമക്കൾ: ലളിത, കുട്ടികൃഷ്ണൻ, ശശി, ഷീബ. സഹോദരങ്ങൾ: ഗോപാലക്കുറുപ്പ്, കുഞ്ഞിരാമക്കുറുപ്പ് പരേതരായ അപ്പുക്കുട്ടി കുറുപ്പ്, നാണിയമ്മ, ഗോവിന്ദക്കുറുപ്പ്, കുഞ്ഞിക്കണ്ണക്കുറുപ്പ്, കുഞ്ഞി മാധവിയമ്മ, കുഞ്ഞികൃഷ്ണക്കുറുപ്പ്, പത്മനാഭക്കുറുപ്പ്