പുന്നശ്ശേരി: സജീവ കോൺഗ്രസ് പ്രവർത്തകനായ ഭഗവതികണ്ടി ബി.കെ. സുകുമാരൻ (62-റിട്ട. വാട്ടർ അതോറിറ്റി) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: ഷീല സുകുമാരൻ. മക്കൾ: ഷെജിൻ, ഷെമിജ, ഷെജില. മരുമക്കൾ: ദിനേഷ്, നിധേഷ്ദേവ്. സഹോദരങ്ങൾ: പ്രഭാകരൻ, ദാസൻ, ദേവകി, പ്രസന്ന, പരേതയായ സരോജിനി.