കൊയിലാണ്ടി: വിദ്യാഭ്യാസ-അക്കാദമിക പ്രവർത്തകൻ മൂടാടി പൊക്കിനാരി ഹൗസിൽ പ്രഫ. എം. മുഹമ്മദ് (76) നിര്യാതനായി. മമ്പാട് എം.ഇ.എസ് കോളജിൽ അധ്യാപകനായി സർവിസിൽ പ്രവേശിച്ച അദ്ദേഹം, മണ്ണാർക്കാട് കല്ലടി എം.ഇ.എസ്കോളജ്, കൊടുങ്ങല്ലൂർ പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ, കാലിക്കറ്റ് വാഴ്സിറ്റി അക്കാദമിക് കൗൺസിൽ അംഗം, എം.ഇ.എസ് കൊയിലാണ്ടി താലൂക്ക് പ്രസിഡൻറ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. പ്രമുഖ വ്യവസായി പി.കെ. അഹമ്മദിെൻറ സഹോദരി പരേതയായ പി.കെ. സുഹ്റയാണ് ഭാര്യ. മക്കൾ: പി.കെ. സുഹൈബ് (ട്രഷറർ, നെസ്റ്റ് നിയാർക്, കൊയിലാണ്ടി), പി.കെ. അബൂബക്കർ സിദ്ദീഖ് (യു.എ.ഇ), പി.കെ. സഹീർ, ഡോ. പി.കെ. നൗഫൽ. മരുമക്കൾ: സാജിത, ശബ്ന, ശാഹിറ, ഡോ. ഫാത്തിമ ഫെമി. സഹോദരങ്ങൾ: ആർ.എം. ഫാത്തിമ, നഫീസ, സഫിയ, പരേതരായ എം. അബ്ദുല്ലക്കുട്ടി ഹാജി, കാദർകുട്ടി ഹാജി, എം. അബ്ദുറഹ്മാൻ, ഇമ്പിച്ചി ആമിന, കദീശക്കുട്ടി.