ഇരിങ്ങത്ത്: ഇരിങ്ങത്ത് ചക്കിട്ടകണ്ടി താമസിക്കുന്ന കുട്ടൻകൈകുനി ചാത്തു (70) നിര്യാതനായി. സി.പി.എം ഇരിങ്ങത്ത് ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, എസ്.എൻ.ഡി.പി ഇരിങ്ങത്ത് ശാഖ പ്രസിഡൻറ് പദവികൾ വഹിച്ചിട്ടുണ്ട്. പിതാവ്: പരേതനായ കുട്ടൻകൈകുനി കണ്ണൻ. മാതാവ്: പരേതയായ കല്യാണി. ഭാര്യ: പ്രേമി. മക്കൾ: പ്രേംജിത്ത്, റീബ റാണി. മരുമക്കൾ: ശ്രീകേഷ് (ആവള), ഐശ്വര്യ (സി.പി.എം ബ്രാഞ്ച് മെംബർ, കുയിമ്പിൽ ഉന്ത്). സഹോദരങ്ങൾ: കണാരൻ, ജാനു, ഗോപാലൻ, നാരായണി, രവീന്ദ്രൻ.