പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് വട്ടക്കണ്ടി മൊയ്തു (64) നിര്യാതനായി. ഏറെക്കാലം കക്കറമുക്ക് ചാലിൽ ജുമാമസ്ജിദ് മഹല്ല് സെക്രട്ടറി, ഹുജ്ജത്തുൽ ഇസ്ലാം മദ്റസ പ്രസിഡൻറ്, എടോളിത്താഴ മസ്ജിദുത്തഖ്വ പള്ളി കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കോൺഗ്രസ് ചെറുവണ്ണൂർ മണ്ഡലം പ്രവർത്തക സമിതി അംഗവും 15ാം വാർഡ് കമ്മിറ്റി പ്രസിഡൻറുമായിരുന്നു. ഭാര്യ: ജമീല. മക്കൾ: നജാദ്, നജീം, നജ്മ. മരുമക്കൾ: സക്കീർ ഹുസൈൻ, ഷഹനാസ്. സഹോദരങ്ങൾ: കുഞ്ഞമ്മദ് ഹാജി, കുഞ്ഞാമിന, പാത്തു, ബീവി, ബിയ്യാത്തു, കുഞ്ഞിക്കദീശ, സുബൈദ.