വടകര: വടകര നഗരസഭാ മുൻ ചെയർമാൻ പുതുപ്പണം മാണിക്കാമ്പത്ത് ടി.പി. ചന്ദ്രൻ (72) നിര്യാതനായി. കോവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു. സി.പി. എം വടകര ടൗൺ ലോക്കൽ കമ്മിറ്റി അംഗം, വടകര മർച്ചൻറ് കോ-ഓപറേറ്റീവ് സൊസൈറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. വടകരയിൽ വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപകരിലൊരാളും, കരിമ്പനപ്പാലത്തെ ഓട്-മരം വ്യാപാരിയുമായിരുന്നു. മൂന്ന് തവണ നഗരസഭ കൗൺസിലറായി പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ സാംസ്കാരിക പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു. വടകരയിൽ നിരവധിയായ വികസനങ്ങൾക്ക് പങ്കുവഹിച്ചു. ഭാര്യ: സുശീല. മക്കൾ: ഷനീഷ് (ഉണ്ണി കരിമ്പനപ്പാലം), ഷൈന, ഷജിന (അധ്യാപിക മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ), ഷാജി (ഗൾഫ്). മരുമക്കൾ: ബിജു (വടകര നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ, സി.പി.എം. വടകര ടൗൺ ലോക്കൽ കമ്മിറ്റി അംഗം), സനൂപ് (കണ്ണൂർ), അഭിന, കാവ്യ. സഹോദരങ്ങൾ: ശശീന്ദ്രൻ (യു.എൽ.സി.സി), സുരേന്ദ്രൻ (മര വ്യാപാരി), പരേതനായ പ്രകാശൻ.