എടക്കാട്: മണ്ണത്താംപറമ്പത്ത് കെ.പി. ഭാസ്കരൻ (റിട്ട. മലബാർ മാർക്കറ്റിങ് കമ്മിറ്റി -84) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: ബിന്ദു (കോഴിക്കോട് കോർപറേഷൻ), ബ്രിജേഷ് (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ). മരുമക്കൾ: അജിത്ത് പ്രസാദ്, സുജിഷ. സഹോദരൻ: പരേതനായ കെ.പി. ചന്ദ്രൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.